Home തുടർകഥകൾ അതു പിന്നെ മഹിയേട്ടൻ എന്നെ ചതിക്കുവാണെന്നല്ലേ ഞാൻ കരുതിയത്.. Part -44

അതു പിന്നെ മഹിയേട്ടൻ എന്നെ ചതിക്കുവാണെന്നല്ലേ ഞാൻ കരുതിയത്.. Part -44

0

Part – 43 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി..  ഭാഗം 44

ദേവന്റെ  വീട്ടിൽ  നിന്നും ഇറങ്ങിയ ശേഷവും  ദേവുവിന്റെ മനസ് അവിടെ തന്നെയായിരുന്നു.

അവിടെ നടന്ന കാര്യങ്ങൾ അവളെ അലട്ടിക്കൊണ്ടിരുന്നു..

അവളുടെ മാറ്റം ശ്രദ്ധിച്ച മഹി അവളെ വിളിച്ചു

ഡോ  താനെന്താ ആലോചിക്കുന്നത്…

ഇനിയും സംശയങ്ങൾ ബാക്കിയുണ്ടോ?

ഏഹ് ഇല്ല. മഹിയേട്ടാ…

ഇനി ഒന്നും ഇല്ല.  സത്യം പറയട്ടെ മഹിയെട്ടാ ഒന്നും അറിയേണ്ടിയിരുന്നില്ല  എന്ന് .

ആഹാ ഇതായിപ്പോ  നന്നായത്..

നിനക്കല്ലേ  അറിയാത്തത് കൊണ്ട്  പ്രശ്നമുണ്ടായിരുന്നത്…

എന്നിട്ടിപ്പോൾ?

ദേവൻ അവളെ കളിയാക്കി.

അതു പിന്നെ മഹിയേട്ടൻ എന്നെ ചതിക്കുവാണെന്നല്ലേ ഞാൻ കരുതിയത്..

ഓഹോ അങ്ങനെയായിരുന്നോ..?

അല്ല ഞാനിപ്പോൾ  ചതിച്ചാൽ  തന്നെ നീ  എന്തിനാ  വിഷമിക്കുന്നത്.

നീ സന്തോഷികുവല്ലേ വേണ്ടത്..  നിനക്കെന്നോട് വെറുപ്പാണല്ലോ…..

അവൻ വീണ്ടും വീണ്ടും അവളെ പരിഹസിച്ചു..

വേണ്ടാട്ടോ മഹിയേട്ടാ…

ദേ  എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ട് ട്ടോ…  മഹിയുടെ സംസാരം അവളിൽ വേദനയുണ്ടാക്കി…

അവളുടെ മുഖഭാവം കണ്ടപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ല  എന്ന് മഹിക്കും  തോന്നി…

അയ്യേ  പിണങ്ങിയോ ദേവൂട്ടി…

വെറുതേ പറഞ്ഞതല്ലേ  പെണ്ണേ ഞാൻ…  എനിക്കറിയാം  ഇപ്പോൾ ഈ മനസ്സിൽ ഞാൻ മാത്രമേ  ഉള്ളു എന്ന്..

മഹി അവളെ തന്നോട് ചേർത്തു.

അങ്ങനെ  അങ്ങ് പറയാൻ വരട്ടെ  ഇപ്പോൾ മഹിയേട്ടൻ മാത്രമല്ല  നമ്മുടെ  വാവയും ഉണ്ട്..

ദേവു മഹിയുടെ കയ്യെടുത്തു  അവളുടെ വയറിൽ അമർത്തി കൊണ്ട്  പറഞ്ഞു..

കൊതിച്ചതൊക്കെ  തനിക്കു നൽകിയ ദൈവത്തിനോട് മഹേഷ്‌ മനസുകൊണ്ട്  നന്ദി  പറഞ്ഞു..

വീട്ടിൽ എല്ലാവരും അവരുടെ വരവിനായി കാത്തിരിക്കുകയായിരുന്നു.. മഹിയും ദേവുവും വന്നതും അമ്മു ഓടി മഹിക്കരികിലെത്തി..

ഏട്ടത്തി നിങ്ങൾ എവിടെയാണ്  പോയത്..?

ഏട്ടത്തിക്ക് ക്ഷീണമൊന്നുമില്ലല്ലോ…?

വന്നപാടെ  അവൾ വിശേഷങ്ങൾ തിരക്കാൻ തുടങ്ങി…

എന്റെ  അമ്മു നീ  ഒരു പത്തു മിനുട്ട്  മിണ്ടാതെ  ഇരിക്കുമോ..?

അവര് വന്നതല്ലേ  ഒള്ളു  ഏട്ടത്തി  ഒന്ന്  ശ്വാസം വിട്ടോട്ടേ…

അജു അവളെ കളിയാക്കി..

ഓഹ് പിന്നെ പിന്നെ വലിയൊരാള്  വന്നേക്കുന്നു…  ഹും  അവൾ അവനെ കോഷ്ടി  കാട്ടി..

ദേവു ചിരിച്ചു കൊണ്ട്  അമ്മുവിന്റെ ചെവിക്ക്  പിടിച്ചു..

ഏട്ടനോട് തർക്കുത്തരം  പറയുന്നോ?

സ് സ്  അയ്യോ  ഏട്ടത്തി  വേദനിക്കുന്നു..

അവൾ പതിയെ ദേവുവിന്റെ  കൈ മാറ്റി..

ബഹളം കേട്ടു മാലതിയും ഹേമയുമുക്കെ പുറത്തേക്ക്  വന്നു.

ആഹാ നിങ്ങലെത്തിയോ മക്കളേ  …

യാത്ര ചെയ്ത് മോളു ക്ഷീണിച്ചു  അല്ലേ..?
ഹേമ  ദേവുവിന്റെ അരികിലെത്തി
മുടിയിൽ  തഴുകി കൊണ്ട് ചോദിച്ചു..

ഏയ്‌  എനിക്ക്  ഒന്നുമില്ല  അമ്മായി ..  ദേവു പുഞ്ചിരിയോടെ മറുപടി നൽകി

ആഹാ ഇതു തന്നെയല്ലേ  ഞാനും ചോദിച്ചത്  എന്നിട്ട്  എന്നെ പിച്ചി…
അമ്മു കുശുമ്പു പറഞ്ഞു..

ഇതു കണ്ട്  മഹി അമ്മുവിനെ സൂക്ഷിച്ച്  നോക്കി..  മം  എന്താ  നിന്റെ  പ്രശ്നം.?

ഏയ്‌  ഒന്നുല്ല ഏട്ടാ.. അവൾ പേടിച്ചു  ഹേമയുടെ പിറകിലേക്ക്  വലിഞ്ഞു.
പുറത്തേക്കു വന്ന ശിവൻ മഹിയോട്  കാര്യങ്ങൾ എല്ലാം തിരക്കി ശേഷം  അവർ നാലാളും  വീട്ടിലേക്ക്  പോയി.

ദേവു മഹിയുമൊത്തു  മുകളിലേക്ക്  പോയി.
മോളേ വെള്ളം അമ്മ അവിടെ എടുത്ത്  വച്ചിട്ടുണ്ട് കേട്ടോ..  പിന്നെ എന്ത്  ആവശ്യം  വന്നാലും വിളിക്കാൻ മറക്കണ്ട.

ശരിയമ്മേ…
ദേവു മാലതിയോട് പറഞ്ഞു.

മഹി അവളെയും കാത്തു  മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
ദേവു വാതിൽ ചാരി കട്ടിലിനടുത്തേക്ക്  ചെന്നു..
മഹി അവളെ കൈ പിടിച്ചു  അവനരികിലായി ഇരുത്തി..

എസിയുടെ തണുപ്പിലും  അവരെ രണ്ടാളെയും വിയർക്കുന്നുണ്ടായിരുന്നു..
ദേവുവിന് ഉള്ളിൽ വല്ലാത്തൊരു ഭയം പോലെ  അവൾ ആകെ മൗനിയായിരുന്നു.
അവർക്കിടയിലുള്ള  നിശബ്ദതയ്ക്കു  വിരാമമിട്ടു കൊണ്ട് മഹി ദേവുവിനെ വിളിച്ചു.

ദേവൂ…  എന്തു പറ്റി..  ഒരു മൗനം.

മറുപടി പറയാൻ കഴിയാതെ അവൾ അവന്റെ കണ്ണുകളിലേക്കു  നോക്കി.

ദേവുവിന് തൊണ്ട വരളുന്ന  പോലെ  തോന്നി..
അവളുടെ  കണ്ണിലെ തീഷ്ണതയിൽ താൻ ഇല്ലാതെയാകുമോ  എന്ന് മഹി ഭയന്നു..
അവളുടെ നെറ്റിയിൽ തന്റെ പ്രണയം  അവൻ  പകർന്നു..  ദേവുവിനെ തന്റെ കൈകളാൽ പൊതിഞ്ഞു

അവന്റെ  മാറിലെ ചൂടിൽ  അവൾ നിദ്രയെ പുൽകി…. അവരുടെ പ്രണയം മഴയായി പെയ്തൊഴിഞ്ഞപ്പോൾ  നിലാവും നക്ഷത്രങ്ങളും മൂക സാക്ഷികളായി

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here