Home തുടർകഥകൾ കണ്മണി പറഞ്ഞതു  പോലെ ഞാൻ  ഒന്നും തേടി പോയില്ല എല്ലാം  എന്നെ തേടി വന്നു… Part...

കണ്മണി പറഞ്ഞതു  പോലെ ഞാൻ  ഒന്നും തേടി പോയില്ല എല്ലാം  എന്നെ തേടി വന്നു… Part – 15

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 15

പോകും വഴിയിൽ രവിയേട്ടൻ എന്നോടു പറഞ്ഞു….

“ഞാൻ ഇന്നലെ  നെൽസനെ വെറും ഒരു കുറ്റവാളിയെ ട്രീറ്റ്‌ ചെയ്യുന്നതു പോലെ നിങ്ങളോട് പെരുമാറി.. എന്തു ചെയ്യാമെടോ ഞാൻ ഒരു പോലീസ്‌കാരൻ ആയി പോയില്ലേ  അതു കൊണ്ടു എല്ലാം സംശയമാണ് നിങ്ങൾക്ക് അറിയമോ എന്റെ മകളെ എനിക്കു നഷ്ടപെട്ടതിനു പിന്നിൽ സാബുവിന്റെ ആൾക്കാരാണന്നു .. അറിഞ്ഞിട്ടും ഒരു പോലീസ് കാരനായ എനിക്കു അവന്റെയൊക്കെ രോമത്തിൽ തൊടാൻ പറ്റിയില്ല എല്ലാം നെഞ്ചിൽ അമർത്തി കൊണ്ടാണ്  ഞാൻ ഈ യൂണിഫോം ഇടുന്നത്..  അവനെയൊക്കെ കൊന്നു കൊല വിളിക്കുന്നതിനു  വേണ്ടി മാത്രമാണ് ഇന്നും  ഈ ജോലിയിൽ തുടരുന്നേ ”

ഒരു അച്ഛന്റെ അടങ്ങാത്ത പകയും അമർഷവും ഞാൻ രവിയേട്ടനിൽ കണ്ടു…. കണ്മണി പറഞ്ഞതു  പോലെ ഞാൻ  ഒന്നും തേടി പോയില്ല എല്ലാം  എന്നെ തേടി വന്നു

ഞാൻ പറഞ്ഞു…….

“എനിക്ക് സാറിനോട് എന്തു പറയണം എന്നറിയില്ല സാർ പറയുന്നത് പോലെ കണ്മണിയുടെ കഥ ഒരു തേളുവല്ല അതൊരു നിമിത്തം.. ഇത്രയും വലിയ ക്രിമിനൽസിനെ കുടുക്കാൻ അത്രക്കും വലിയ തെളുവുകൾ വേണം അല്ലങ്കിൽ അവർ നിയമത്തിന്റെ പഴുത്തുകളിലൂടെ രക്ഷ പെടും ”

രവിയേട്ടൻ ഒരു രാക്ഷസനെ പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു……….

“അവരുടെ നിയമവും കോടതിയും ഇനി  ഞാൻ മാത്രമാണ് എന്റെ സർവീസിൽ നിയമ വിരുദ്ധമായി ഇന്നു വരെ ഒന്നും ചെയ്തിട്ടില്ല ആദ്യമായും അവസാനമായും ഞാൻ ഇത് ചെയ്യും എന്റെ രേണു മോൾക്ക്‌ വേണ്ടി…  എന്റെ മോളുടെ അറുത്തു മാറ്റിയ  ഒരു തല മാത്രമേ  സംസ്കരിക്കാൻ കിട്ടിയതു….. നെൽസൺ ഒരു കാരണവശാലും വേറെയാരോടും ഇതൊന്നും പറയണ്ട ”

“ഇല്ല സാർ ഒരിക്കലും മില്ല ഇതിൽ എന്തു സാഹായത്തിനും സaറിനോപ്പോം ഞാനുമുണ്ടാകും ഇത് പോലുള്ള ഹിംസ ജന്തുക്കൾക്കു ജീവിക്കാൻ ഒരു അവകാശവും ഇല്ല ഈ ഭൂമിയിൽ … എന്നെ വ്ശ്വസിക്കാം  സാർ ” എന്നൊരു വാക്കു രവിയേട്ടനു ഞാനും കൊടുത്തു

എന്റെ ഫോൺ റിങ് ചെയുനുണ്ടായിരുന്നു നോക്കിയപ്പോൾ അതു രേണുവിന്റെ കാൾ ആയിരുന്നു ഞാൻ അതു ആൻസർ ചെയ്തു

“ഹലോ രേണു  സുഖമാണോ ”

രേണു പറഞ്ഞു….

” ഹലോ ഇങ്ങനെ പോകുന്നു നെൽസാ ഞാൻ നിന്നെ ഇപ്പോൾ വിളിച്ചത് സെൽവന്റെ എല്ലാ ടെസ്റ്റും  കഴിഞ്ഞു ഞാൻ അതു പ്രിൻസിപ്പൽ വരെയും ഡിസ്‌കസ് ചെയ്തു എല്ലാവരുടെയും   പോസിറ്റീവ് ആൻസറായിരുന്നു അതുകൊണ്ട് ഈ ആഴ്ച നമുക്ക് സർജറി ഡേറ്റ് ഫിക്സ് ചെയ്യാം ”

അതു കേട്ട സന്തോഷത്തോടെ ഞാൻ പറഞ്ഞു….

“രേണു ഇത് ഒരുപാട് സന്തോഷം തരുന്ന വാർത്തയാണ് ഞാൻ ഇനി അവന്റെ ബ്രദർറിനെ അറിയിക്കട്ടെ ”

രേണു പറഞ്ഞു……. “അതും കൂടി പറയാനാ ഞാൻ ഇപ്പോൾ വിളിച്ചേ അറിയിചോളൂ അയാളും  ഇവിടെ ഉണ്ടാകണം ”

ഞാൻ പറഞ്ഞു……. ” ഓക്കേ രേണു ഉണ്ടാകും ”

“എന്നാൽ ശെരി നെൽസാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം “അത്രയും പറഞ്ഞു രേണു ഫോൺ കട്ട്‌ ചെയ്തു

എന്റെയും രേണുവിന്റേയും സംഭാഷണം കേട്ടിട്ട് ആവും രവിയേട്ടൻ ചോദിച്ചു??? …….. “നെൽസനു സെൽവന്റെ ചേട്ടനെ അറിയൂ ”

“ഇല്ല സർ ” എന്ന് ഞാൻ പറഞ്ഞു

രവിയേട്ടൻ ചോദിച്ചു…   ” പിന്നെ നെൽസൺ എങ്ങനെ കൊണ്ടു വരും”

” അതു ഞാൻ  നാഗർകോവിൽ പോകും  സാർ” എന്നു ഞാൻ മറുപടി കൊടുത്തു

രവിയേട്ടന്റെ അടുത്ത ചോദ്യം .. “എന്നിട്ട് എന്തു പറയും സെൽവന്റെ വീട്ടുകാരോട് കൺമണിയുടെ കഥ പറയുമോ?? ഈ സംഭവങ്ങൾ അവർ അറിഞ്ഞാൽ ആദ്യം അവർ നിങ്ങളെ കൊല്ലും അതുകൊണ്ട് ഞാൻ തരും ഒരു ചേട്ടനെ അതുമായി തത്കാലം സർജറി കഴിയട്ടെ ”

ഞാനും ചിന്തിച്ചു അതാവും നല്ലതെന്ന് ഞാൻ പറഞ്ഞു…..

“ഇനിയുള്ള കാര്യങ്ങൾ സാർ പറയുന്നത് പോലെ ”

എന്താകും രവിയേട്ടന്റെ പ്ലാൻ എന്താകും  ആഹ്….. എന്തോ നടക്കട്ടെ തത്കാലം രവിയേട്ടൻ പറയുന്നത് അനുസരിക്കാം

രവിയേട്ടൻ എന്നെ ഫ്ലാറ്റിനു മുന്നിൽ ഡ്രോപ്പ് ചെയ്തു എന്റെ ഫോൺ നമ്പർ വാങ്ങി തിരിച്ചു പോയി

ഞാൻ എന്റെ ഫ്ലാറ്റിലേക്ക് നടന്നു ഇന്നലെ രവിയേട്ടൻ കൊണ്ടുപോയ ലാപ്ടോപ് ഇന്റർനെറ്റ്‌ മോഡം എല്ലാം സോഫയുടെ മുകളിൽ ഉണ്ടായിരുന്നു ഞാൻ അതെല്ലാം ഫിക്സ് ചെയ്തു ..
കൺമണി ചോദിച്ചു…..

“ഇപ്പോൾ ടെൻഷൻ എല്ലാം തീർന്നോ ?”

ഞാൻ ഒരു നീരസ ഭാവത്തിൽ പറഞ്ഞു…… “ഇല്ല ഇന്നലെ എവിടെയായിരുന്നു എനിക്ക് പണിയെല്ലാം തന്നിട്ടു ”

കണ്മണി പറഞ്ഞു…. “ഞാൻ എന്തു പണിതന്നു ഞാനും സെൽവനും ഈ നാട്ടിൽ ജീവിച്ച വീടു കാണിച്ചു പിന്നെ നിങ്ങൾ ഭയപ്പെട്ടിരുന്ന ആ അണലിയെയും ”

“അത്രയും മതിയല്ലോ ഒരു കൊലക്കയർ കിട്ടുന്ന വകുപ്പായിരുന്നു ഭാഗ്യത്തിന് രക്ഷപെട്ടു “എന്നു ഞാനും പറഞ്ഞു

അവൾ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു……

“നിങ്ങളെ ആരും കൊല്ലില്ല  എനിക്കറിയാമായിരുന്നു അവരെ ശിക്ഷിക്കാൻ അവരെക്കാൾ ക്രൂരതയുള്ളവർക്കേ കഴിയു മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം ”

ഞാൻ ഒന്നു മൂളി സമ്മതിച്ചു അതു

എന്റെ ജീവിതം മാറ്റിമറിച്ച ഈ രണ്ടു ദിവസം സണ്ണിച്ചന്റെ കഥയും കൺമണിയുടെ  വരവും ഇതിൽ നിന്നും ഒരു കാര്യം പഠിച്ചു  ജീവിതം ഒരിക്കലും നമ്മൾ നിച്ഛയിച്ചു ഉറപ്പിച്ചുപോലെ ആയിരിക്കില്ല  എല്ലാം നമുക്ക് മുകളിലുള്ള ഒരു ശക്തി തീരുമാനിച്ചു ഉറപ്പിച്ചതു പോലയെ നടക്കു

രവിയേട്ടൻ പറഞ്ഞത് പോലെ ചാണ്ടി വലിയ സ്രാവാണെങ്കിൽ എങ്ങനെയാകും നേരിടാൻ പോകുക കുറേ അനാവശ്യ ചിന്തകൾ എന്റെ മനസ്സിൽ കറങ്ങി കൊണ്ടേയിരുന്നു… മുൻ മന്ത്രിയെയും ചാണ്ടിയെയും  കുറിച്ചു കൂടുതൽ അറിയാനുള്ള ഒരു ആഗ്രഹം  എന്റെ  മനസ്സിലുമുണ്ടായി  തുടങ്ങി

എന്റെ ചിന്തകൾ പോലും കണ്മണിക്കു അറിയാൻ കഴിയുമെന്നതിനു തെളിവ് പോലെ അവൾ പറഞ്ഞു

” കടിക്കുന്ന പട്ടിയാണെന്നു അറിഞ്ഞുകൊണ്ട് അതിന്റെ വായിൽ കൈവെയ്ക്കരുത് ”

അവൾ പറഞ്ഞിതിന്റെ അർത്ഥം മനസിലാക്കാൻ ഒരുപാട് ചിന്തിക്കേണ്ട ആവശ്യം ഇല്ലായിരുന്നു

എന്നിട്ടും ഞാൻ അവളോട് ചോദിച്ചു.. “കണ്മണി ഇതെല്ലാം എങ്ങനെ അവസാനിക്കും എന്തായിരിക്കും പരിണാമം ”

ഒരു പുച്ഛത്തോടെ അവൾ പറഞ്ഞു………

” ഒരു മഹാവിജയത്തിന്  ആയിരം ആൾ ബലതേക്കാൾ  ഒരുത്തന്റെ ബുദ്ധി മാത്രം മതി”

“അതും ശെരിയാ ” അത്രയും പറഞ്ഞു പിന്നെയും ഞാൻ  എന്റെ ചിന്തകളിലേക്കു മുഴുകിയിരുന്നു…….

ഫോൺ റിങ് എന്നെ എന്റെ ചിന്തകളിൽ നിന്നും ഉണർത്തി  പരിചയമില്ലാത്ത നമ്പർ ആയിരുന്നു ഞാൻ അതു അറ്റൻഡ് ചെയ്തു…. “ഹലോ ”

അതു രവിയേട്ടൻന്റെ ആയിരുന്നു.

രവിയേട്ടൻ  പറഞ്ഞു,,,,,, “നെൽസൺ സെൽവന്റെ ചേട്ടനെ കിട്ടി ആളിനെ  വിശ്വസിക്കാം താൻ രേണുവിനോട് സെൽവന്റെ ചേട്ടൻ എന്തു ചെയുന്നുയെന്നാ പറഞ്ഞത് ”

ഞാൻ പറഞ്ഞു “ഞാൻ അത്രക്ക് ഡീറ്റെയിൽ ആയി ഒന്നും പറഞ്ഞില്ല എന്റെ  ഫ്രണ്ടടാണെന്നു മാത്രമേ രേണുവിന്‌ അറിയൂ ”

“എന്നാൽ പിന്നെ  നെൽസാ,,,, സെൽവന്റെ ഫാമിലി ഡീറ്റെയിൽസ് കുറച്ചു കൂടി അറിയണം,, കൂടുതൽ വിശാലമായി  നാളെ നേരിൽ കാണുമ്പോൾ പറയാം “ഇത്രയും പറഞ്ഞു രവിയേട്ടൻ ഫോൺ കട്ട്‌ ചെയ്തു

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here