Home തുടർകഥകൾ ജീവൻ ഒന്നു ഞെട്ടി. വന്ന് വന്ന് സാർ എന്നൊക്കെയുള്ള ബഹുമാനം പോയി അല്ലേ… Part –...

ജീവൻ ഒന്നു ഞെട്ടി. വന്ന് വന്ന് സാർ എന്നൊക്കെയുള്ള ബഹുമാനം പോയി അല്ലേ… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part – 4

സന്ധ്യ കഴിഞ്ഞു അനു നല്ല ഉറക്കമാണ്. ഭദ്ര അടുത്ത് തന്നെ ഇരിക്കുന്നുണ്ട്. ജീവൻ മുറിക്ക് പുറത്തിരുന്നു. ഭദ്രയോട് കൂടുതൽ അടുത്തു പോകുമോ എന്നൊക്കെയുള്ള ചിന്തകൾ ജീവനെ മുറിയിലേക്ക് പോകുന്നത് തടഞ്ഞു.

സാർ എന്താണ് പുറത്തു തന്നെ നിൽക്കുന്നത്. അകത്തു വരാൻ മടി ആയിരിക്കുമോ? അല്ല എന്തിനാ മടിക്കുന്നത്!! ഭദ്ര ആലോചിച്ചിരുന്നു.

കുറച്ച് നേരം കഴിഞ്ഞ് ജീവൻ അകത്തേക്ക് വന്നു. കസേരയിൽ ഇരുന്ന് അനു കിടന്ന കിടക്കയിൽ തല വെച്ച് ഉറങ്ങുന്ന ഭദ്രയെ ജീവൻ പ്രണയാതീതമായി നോക്കി മെല്ലെ അടുത്തേക്ക് പോയി. അവളുടെ ഉണ്ടക്കണ്ണുകളും കൂർത്ത മൂക്കും ചെറിയ ചുണ്ടും എല്ലാം തന്നെ ഒരു പാട് ആകർഷിക്കുന്നതായി ജീവൻ തിരിച്ചറിഞ്ഞു. കുറച്ചു നേരം ആ നിൽപ്പ് തുടർന്നു പിന്നെ പതിയെ തട്ടി വിളിച്ചു. ഭദ്ര ഞെട്ടിപ്പോയി. തനിക്ക് എന്താ കഴിക്കാൻ വേണ്ടത്?

ഒന്നും വേണ്ട സാർ അവൾ എഴുന്നേറ്റ് പറഞ്ഞു. പറയെടോ ഞാൻ കഴിക്കാൻ പോകുവാ അപ്പോൾ വാങ്ങിട്ടു വരാം. ഹേയ് വേണ്ട സാർ. വേണോ വേണ്ടയോ എന്നല്ല ചോദിച്ചത് എന്താ വേണ്ടത് എന്നാണ്. ജീവന്റെ ശബ്ദം കനത്തു. എന്തയാലും കുഴപ്പമില്ല അവൾ ചുമലു കുലുക്കി പറഞ്ഞു.
ജീവൻ പുറത്തേക്ക് പോയി. സാർ… അവൾ വിളിച്ചു കൊണ്ട് പുറകേ പോയി. ജീവൻ തിരിഞ്ഞു നോക്കി വെജ് എന്തേലും മതി എന്നു പറഞ്ഞ് അവൾ മുറിയിലേക്ക് പോയി.

ജീവൻ ആലോചിച്ചു കൊണ്ട് നടന്നു എന്തായിരിക്കും വെജ് മതി എന്ന് പറഞ്ഞത് !! വല്ല ഡയറ്റിലും ആയിരിക്കും അല്ലേൽ രാത്രി ആയതു കൊണ്ടായിരിക്കും. ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച് ഭദ്രയ്ക്കുള്ള ഭക്ഷണവും വാങ്ങി ജീവൻ റൂമിലേക്ക് നടന്നു. താടിക്ക് കൈയ്യും കൊടുത്ത് അനുവിന്റെ സമീപത്ത് ഭദ്ര ഇരിക്കുന്നുണ്ടായിരുന്നു. ഭക്ഷണം അവളെ ഏൽപ്പിച്ച് ജീവൻ മുറിവിട്ട് ഇറങ്ങി.

വരാന്തയിൽ ആരും ഉണ്ടായിരുന്നില്ല. ചിന്തകളിൽ മുഴുവൻ ഭദ്ര മാത്രം ആണ്. ആകാശത്തിലെ കുഞ്ഞു കുഞ്ഞു നക്ഷത്രങ്ങളും ചന്ദ്രനും ഇളം തെന്നലും ഇതൊക്കെ ഞാൻ ശ്രദ്ധിക്കാറു പോലുമില്ല. ഇപ്പൊ ഇതൊക്കെ ആസ്വദിക്കുന്നു. പ്രണയത്തിന്റെ സൂചനകൾ ആണോ ഇതെല്ലാം .. കോളേജ് കാലത്ത് പെൺകുട്ടികളെ ചുമ്മാ നോട്ടമിടാറുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം ആദ്യമായിട്ടാണ്.

ഭക്ഷണം കഴിച്ച് ഭദ്ര സാറിന്റെ അടുത്ത് വന്നു. അവൾ അടുത്ത് വരുന്തോറും ജീവന്റെ ഉള്ളിൽ എന്തൊക്കെയോ അനുഭവങ്ങൾ. സാർ എന്ത് ആലോചിച്ച് നിക്കുവാ..!! ഭദ്ര ചിരിച്ച് കൊണ്ട് ചോദിച്ചു.

തന്നെ കുറിച്ചാണ് ഭദ്ര നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. എങ്ങനെ പറയും ഇതൊക്കെ.. ഹേയ് ഒന്നുമില്ല ജീവൻ വാക്കുകൾ ചുരുക്കി.
അനുവിന് എന്താ പറ്റിയത് വിഷയം മാറ്റാനായി ജീവൻ ചോദിച്ചു.

ഇശ്വരാ… സത്യം പറഞ്ഞാൽ… ആ എന്താ അല്ലെ അവൾ ഒരു നിമിഷം ആലോചിച്ചു. ശേഷം നടന്നതൊക്കെ ജീവനോട് പറഞ്ഞു.

ഒരു പ്രണയത്തിൽ ഇറങ്ങി ചെല്ലുമ്പോൾ എല്ലാം അറിഞ്ഞ് സൂക്ഷിച്ച് ഇടപെടണം. ജീവൻ ഗൗരവത്തിൽ പറഞ്ഞു. സാർ പ്രണയിച്ചിട്ടുണ്ടോ? ഭദ്ര ഒരു ആകാംക്ഷയിൽ ചോദിച്ചു പോയി.

ജീവൻ ഒന്നു ഞെട്ടി. വന്ന് വന്ന് സാർ എന്നൊക്കെയുള്ള ബഹുമാനം പോയി അല്ലേ… പോയി കിടന്നേ ചെല്ല് ചെല്ല്.. അവൾ നാക്ക് നീട്ടി റൂമിലേക്ക് പോയി. ജീവൻ ഒന്ന് ശ്വാസം വിട്ടു. ഇപ്പോ … കൈയ്യീന്ന് പോയേനെ….
കുറേ നേരത്തേക്ക് മുറിയിലേക്ക് പോകാൻ ജീവൻ ധൈര്യം ഇല്ലാതെയായി. വരാന്തയിലെ കസേരയിൽ ചാരി ഇരുന്നു.

പിന്നീട് മുറിയിൽ എത്തിയ ജീവൻ കാണുന്നത് കസേരയിൽ ഇരുന്നുറങ്ങുന്ന ഭദ്രയെ ആണ്.
എടോ ഇത് കാണാൻ വച്ചേക്കുന്നതല്ല അടുത്തുള്ള ബൈ സ്റ്റാന്റർ ബെഡിൽ തട്ടി ജീവൻ പറഞ്ഞു.

ഭദ്ര ഒന്നു ഞെട്ടി എന്നാ പിന്നെ അതിൽ അങ്ങ് കിടന്നൂടെ! അവൾ പുരികം പൊന്തിച്ചു പറഞ്ഞു. പിന്നെ ജീവൻ ഒന്നും പറയാൻ തോന്നിയില്ല.

രാത്രി എപ്പൊഴോ ഞെട്ടിയ അനു തന്റെ അടുത്ത് കസേരയിൽ ഇരുന്നു തല കിടക്കയിൽ വച്ചുറങ്ങുന്ന ഭദ്രയേയും അപ്പുറത്ത് കട്ടിലിൽ ചാരി ഇരുന്നുറങ്ങുന്ന ജീവൻ സാറിനേയും കണ്ടു. കുറച്ച് സമയം വേണ്ടി വന്നു അവൾക്ക് അത് ഹോസ്പിറ്റൽ ആണെന്നൊക്കെ തിരിച്ചറിയാൻ. ഞാൻ കാരണം എല്ലാവരും ബുദ്ധിമുട്ടിയെന്ന് അനുവിന് തോന്നി. എന്തൊക്കെയോ ആലോചിച്ച് കണ്ണീർ ഒഴുകി. പിന്നെ എപ്പഴോ നിദ്രപൂകി.

രാവിലെ എഴുന്നേറ്റ ഭദ്രയ്ക്ക് നല്ല കഴുത്തുവേദന അനുഭവപ്പെട്ടു. ബാത്ത്റൂമിൽ പോയി ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ജീവൻ സാർ ഉണർന്നു. കണ്ണു തുറന്നു കിടക്കുന്ന അനുവിന്റെ അടുത്ത് പോയി ഭദ്ര ചോദിച്ചു. ഇപ്പോ എങ്ങനെ ഉണ്ടെടാ.. ? കുഴപ്പമില്ല അവൾ ചെറുതായി ചിരിച്ചു.

ആഹാ… എഴുന്നേറ്റോ ജീവൻ സാർ ആയിരുന്നു.

ഞാൻ എല്ലാവരേയും ബുദ്ധിമുട്ടിച്ചുവല്ലെ? പിന്നെ പിന്നെ എന്നെ കുറച്ച് സാറിനേയോ ഭദ്ര ജീവനെ നോക്കി. എന്റെ അനു നിന്റെ കൂർക്കം വലി അതായിരുന്നു പ്രധാന പ്രശ്നം. ആണോ ഭദ്രാ… അവൾ അത്ഭുതത്തോടെ നോക്കി. എന്റെ മണ്ടൂസേ…. ഭദ്ര അവളുടെ തലയിൽ കൊട്ടി.

ഡോക്ടർ പരിശോധിക്കാൻ എത്തിയിരുന്നു. ടെസ്റ്റ് റിസൾട്ട് നോക്കി. ഓക്കെ ഇപ്പോൾ കുട്ടിക്ക് പ്രശ്നങ്ങൾ ഒന്നുമില്ല. സിസ്റ്റർ ഡിസ്ചാർജ് ചെയ്യാൻ ഉള്ള ഏർപ്പാടുകൾ ചെയ്തോളൂ.

അനുവിനേയും ഭദ്രയേയും ഹോസ്റ്റലിൽ കൊണ്ടുവിട്ടിട്ട് ജീവൻ വീട്ടിലേക്ക് പോയി.

ദിവസങ്ങൾ കടന്നു പോയി. അനു പഴയതു പോലെ ആയി തുടങ്ങി.

ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന ഭദ്രയും അനുവും പാർക്കിങ്ങ് ഏരിയയിൽ ആരെയോ കാത്തു നിൽക്കുന്ന ജീവൻ സാറിനെ കണ്ടു.

അവർ ഒന്നു ചിരിച്ചു. ഭദ്രാ … ഒരു നിമിഷം. ജീവൻ കൈ വീശി.

തുടരും😇

(എല്ലാവർക്കും സപ്പോർട്ടിനു നന്ദി)

LEAVE A REPLY

Please enter your comment!
Please enter your name here