Home Latest ഒരാഴ്ച കഴിഞ്ഞപ്പോൾ  കണ്ണനെന്ന രാക്ഷസന്റെ  തനി രൂപം ഞാൻ കണ്ടുതുടങ്ങി…

ഒരാഴ്ച കഴിഞ്ഞപ്പോൾ  കണ്ണനെന്ന രാക്ഷസന്റെ  തനി രൂപം ഞാൻ കണ്ടുതുടങ്ങി…

0

ഒരു ഒളിച്ചോട്ടത്തിന്റെ പ്രതിഫലം

രചന : Surjith

എന്റെ പേരു സിനി…ഞാനിപ്പോൾ ദുബായിലാണുലുള്ളതു  . അവസാന വർഷ ബിരുദ വിദ്യാർത്ഥി ആയിരുന്നപ്പോൾ  എന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവവികാസമാണ്  ഇന്നു എന്ന  ഇവിടെ  എത്തിച്ചത്

ഞാൻ വലിയ കാശുള്ള വീട്ടിലെ പെൺകുട്ടിയൊന്നും അല്ലായിരുന്നു . എന്റെ അച്ഛൻ ഒരു ചുമട്ടു തൊഴിലാളിയായിരുന്നു , സാദാരണ അമ്മമാരെ പോലെ വീട് ജോലികളും ആടിനെയും  കോഴിയെയും വളർത്തി കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന  ഒരു വീട്ടമ്മ ആയിരുന്നു എന്റെ അമ്മ സഹോദരി എന്നേക്കാൾ നാലു വയസ്  മൂത്തതാണ് കല്യാണമൊക്കെ കഴിഞ്ഞു പക്ഷെ പുള്ളിക്കാരി  കുഞ്ഞുമായി വീട്ടിലുണ്ടായിരുന്നു  സാധരണ നമ്മുടെ ചുറ്റുവട്ടത്തു കാണുന്ന പ്രശ്നങ്ങൾ  തന്നെയായിരുന്നു കാരണം വേറൊന്നുമല്ല വിവാഹത്തിന്  പറഞ്ഞു ഉറപ്പിച്ച സ്ത്രീധനത്തിന്റെ ബാക്കി വാങ്ങിക്കൊണ്ടു വരാൻ വേണ്ടി  ചേട്ടൻ കൊണ്ടു വീട്ടിൽ ആക്കിയതായിരുന്നു

എന്റെ നാട് വലിയ സിറ്റി ഒന്നുമല്ലയിരുന്നു . അതു കൊണ്ടു യാത്രാ സൗകര്യങ്ങൾക്കു പരിമിധികൾ ഉണ്ടായിരുന്നു  എനിക്കു കോളേജിൽ പോകാനും വരാനും ആകെ ഒരു ബസിനെ ആശ്രയിക്കണമായിരുന്നു  അതു കിട്ടിയില്ലെങ്കിൽ പിന്നെ ഏകദേശം നാലു കിലോമീറ്റർ നടക്കണം പലപ്പോളും ഞാനും എന്റെ കൂട്ടുകാരികളും നടന്നിട്ടുമുണ്ട്

സ്ഥിരം പോകുന്ന ബസ്‌ ആയതു കൊണ്ടു അതിലെ സ്റ്റാഫകൾക്ക്  ഞങ്ങളെ  നല്ല പരിജയവും ഉണ്ടായിരുന്നു  ..

അന്നും  പതിവുപോലെ ഞാനും കൂട്ടുകാരികളും ബസ്‌ കാത്തു സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു  പക്ഷെ അന്നു  ആ ബസ്‌ സ്റ്റോപ്പിൽ നിർത്താതെ കുറച്ചു മുന്നോട്ടാണ് നിർത്തിയതു
ഞങ്ങൾ എല്ലാവരും ബസിനരികിലേക്കു കുറച്ചു വേഗത്തിൽ നടന്നു. അടുത്തെത്തിയപോളാണ് ഡ്രൈവറെ ശ്രദിച്ചേ പുതിയ ആൾ  ആയിരുന്നു അതു…

. ഒരു  ചെറുപ്പക്കാരൻ  നെറ്റിയിൽ രണ്ടു മൂന്നു നിറത്തിലെ ചന്ദന പൊട്ടുകളും കൈയിൽ പല തരത്തിലുള്ള ചരടുകളും അണിഞ്ഞ ഒരുവൻ
നടത്തിച്ചതിന്റെ പ്രധിക്ഷേധം  ഞങ്ങളുടെ മുഖത്തു പ്രകടമാക്കിയിരുന്നു എന്നിട്ടും  ആ ഡ്രൈവറിൽ  ഒരു ഭാവമാറ്റവും കണ്ടില്ല.അയാൾ ഞങ്ങളെ ഹാസ്യഭാവത്തിൽ നോക്കി…..

ബസിൽ തിരക്ക് കൂടി കൊണ്ടേയിരുന്നു  ഞാനായിരുന്നു ഏറ്റവും മുന്നിൽ താമസിക്കാതെ  ഡ്രൈവറുടെ അരികിലും എത്തി അയാൾ അറിയാത്തതു  പോലെ എന്റെ  ശരീരത്തിൽ സ്പർശിച്ചു ഞാനും അറിയാത്തതു  പോലെ നിന്നു.

ഏകദേശം ഒരു ആഴ്ച കഴിഞ്ഞപ്പോൾ അയാൾ സ്റ്റോപ്പിൽ നിർത്തുവാനും  മുഖത്തു പുഞ്ചിരി  പ്രകടിപ്പിക്കുവാനും തുടങ്ങി. ഒരു ദിവസം എന്റെ കൈയിൽ  അയാൾ ഒരു പേപ്പർ കഷണം  നൽകി  ഞാൻ അതു വാങ്ങി തുറന്നു നോക്കിയപ്പോൾ ഒരു ഫോൺ നമ്പർ ആയിരുന്നു. എന്റെ കൈയിൽ ഫോണില്ല എന്ന കാര്യം അയാൾക്കറിയാൻ പാടില്ലല്ലോ.

ഞാൻ ഇക്കാര്യം ആരോടും പറഞ്ഞില്ല പിറ്റേന്ന് രാവിലെ  അയാൾക്ക്‌ ഞാൻ ഒരു പേപ്പറിൽ “നിങ്ങൾ കൊടുത്ത നമ്പറിൽ വിളിക്കാൻ എന്റെ കൈയിൽ ഫോണില്ല ” എന്നു മാത്രം എഴുതി തിരിച്ചു നൽകി  അന്നു വൈകുന്നേരം തിരിച്ചു വരുമ്പോൾ  അയാൾ  ഒരു പൊതി ആരും കാണാതെ എനിക്കു  നൽകി
ഞാൻ വീട്ടിൽ കൊണ്ടു വന്നു തുറന്നു നോക്കി അതിനുള്ളിൽ ഒരു ഫോണും ചാർജറും ഒരു സിം കാർഡുമുണ്ടായിരു
അതിൽ നിന്നും  ഞാൻ ആദ്യ വിളിച്ചതും അയാൾ തന്ന നമ്പറിലേക്കായിരുന്നു . റിങ് ചെയ്തു പക്ഷെ ആരും  എടുത്തില്ല.

എന്റെ ചേച്ചിയോടും അമ്മയോടും എന്റെ കൂട്ടുകാരി പഠന കാര്യങ്ങൾക്കായി ഞാനുമായി  ബന്ധപ്പെടാൻ നൽകിയ ഫോണാണ് ഒരു കള്ളവും പറഞ്ഞു അവർ അതു വിശ്വസിച്ചു.. രാത്രി എട്ടു മണി ആയപ്പോൾ എന്റെ ഫോൺ ശബ്ദിക്കാൻ തുടങ്ങി ഞാൻ അതു അറ്റൻഡ് ചെയ്തു ഒരു പുരുഷ ശബ്ദം “സിനി  അല്ലേ “….. ഞാൻ “അതെന്നു”…. മറുപടി പറഞ്ഞു  അയാൾ തുടർന്നു….”ഞാൻ കണ്ണനാണ് ” ആ പേരു കേട്ടപ്പോൾ എനിക്ക് ആളെ പിടികിട്ടി.. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു

ഈ സംഭാഷണം സ്ഥിരമായി  തുടർന്നു  കൂടെ ഞങ്ങളുടെ ബന്ധവും ദൃഢമായിക്കൊണ്ടിരുന്നു . സ്ത്രീധനം ഇല്ലാതെ സ്ത്രീയെ ധനമായി കാണുന്ന കണ്ണനെ എനിക്ക് വിട്ടു പിരിയാൻ പറ്റാത്ത അവസ്ഥയായി .. എന്റെ ചില കൂട്ടുകാരികൾ കണ്ണനുമായുള്ള എന്റെ അടുപ്പം അറിഞ്ഞു. അതിൽ പലരും ഉപദേശിച്ചു ആ ബന്ധം  അവസാനിപ്പിക്കാൻ ആവശ്യപെട്ടു  പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല ഞങ്ങൾ  ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു അങ്ങനെ അതിനുള്ള പദ്ധതികൾ തുടങ്ങി എന്റെ അവസാന വർഷ പരീക്ഷ  കഴിയുന്ന ദിവസം  ഒളിച്ചോടാൻ ഞങ്ങൾ  തീരുമാനിച്ചു .

എല്ലാം ഞങ്ങൾ  മുൻകൂട്ടി നിച്ഛയിച്ച പോലെ ചെയ്ത പോലെ നടന്നു പക്ഷെ എനിക്കു അറിയില്ലായിരുന്നു കണ്ണന്റെ പേരിലും സംസാരത്തിലുമുള്ള മാധുര്യം ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരിക്കുമെന്നു  ഒരാഴ്ച കഴിഞ്ഞപ്പോൾ  കണ്ണനെന്ന രാക്ഷസന്റെ  തനി രൂപം ഞാൻ കണ്ടുതുടങ്ങി അയാൾ എന്ന പലർക്കും കാഴ്ച്ചവെച്ചു ചന്തയിൽ മാംസത്തിന് വില പേശി വിൽക്കുന്നതു പോലെ……

എതിർത്താൽ ക്രൂര മർദ്ദനവും  പീഡനങ്ങളും. എനിക്കു തിരിച്ചു വീട്ടിൽ പോകുവാനോ  ആരെയെങ്കിലും അറിയിക്കാനോ കഴിഞ്ഞിരുന്നില്ല.

ഒരു പോലീസ് റെയ്‌ഡിൽ പിടിക്കപ്പെടുന്നത് വരെയും ഈ കച്ചവടം അവൻ  തുടർന്നു. പിടിക്കപ്പെട്ടപ്പോൾ അന്നു  മാധ്യമങ്ങളിൽ ഞാൻ നിറഞ്ഞു നിന്നിരുന്നു  “എത്ര പേർ ആരൊക്ക എത്ര പ്രാവശ്യം  വല്ല വമ്പന്മാരും ഉണ്ടോ ” ഇതല്ലാതെ  വേറൊന്നും അവർ എന്നോട്  ചോദിച്ചിരുന്നില്ല…

സ്വന്തം അമ്മയെയും കൂടപ്പിറപ്പിനെയും വരെ കൂട്ടി കൊടുക്കുന്ന മോഡേൺ മാധ്യമ ധർമ്മം ഇത്രയും ആയപ്പൊഴെക്കും എന്റെ അച്ഛൻ  അപമാനം സഹിക്കവയ്യാതെ ആദ്മഹത്യ ചെയ്തു അതോടു കൂടി അമ്മ കിടപ്പിലുമായി സ്വയം മരിക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു  കിടപ്പിലായ അമ്മയും നോക്കി ഞാൻ എന്റെ വീട്ടിൽ കഴിഞ്ഞു പലരും സഹായ വാക്ക്ധാനം നൽകി പകരം  അവർക്കു  വേണ്ടത് എന്റെ ശരീരമായിരുന്നു അന്നു വരെ

സഹോദരസ്ഥാനത്തു കണ്ടിട്ടുള്ളവർ പോലും കഴുകന്റെ കണ്ണുകളാൽ എന്ന  നോക്കിത്തുടങ്ങി എന്റെ ചേച്ചിയുടെ ഭർത്താവ് വരെ എന്ന കൂടെ കിടക്കാൻ നിർബന്ധിച്ചു.. ഞാൻ ആട്ടി പായിച്ചപ്പോൾ കഥ തിരിച്ചായി അതു വിശ്വസിച്ച ചേച്ചി എന്നോട് പറഞ്ഞു ” നിനക്കു കടി കൂടുതൽ ആണേൽ വല്ല മൂരിയെയും നോക്കി പിടിച്ചോ  എന്നെയും എന്റെ ഭർത്താവിനെയും  വെറുതെ വിട്ടേരെ ” അതു കേട്ടു നിൽക്കാൻ അല്ലാത്ത ഒന്നും മിണ്ടാൻ അന്ന് എനിക്ക്  കഴിഞ്ഞില്ല.

ആ വർഷത്തെ ബിരുദ പരീക്ഷയുടെ ഫലം വന്നു എനിക്കു സെക്കന്റ്‌ റാങ്ക് ഉണ്ടായിരുന്നു.
എന്ന പഠിപ്പിച്ചു ഒരു നല്ല നിലയിൽ എത്തിക്കണം എന്ന ആഗ്രഹവുമായി അച്ഛൻ രാപകൽ കഴ്ട്ടപെട്ടതാ  പക്ഷെ എന്റെ ഒരു ബുദ്ധി മോശം  കാരണം എനിക്ക് എല്ലാം നഷ്ടമായി വീട്ടിലെ കഴ്ട്ടപ്പാടും പ്രാരാബ്ദവും കണ്ടു അയല്പക്കത്തെ ചേച്ചി എനിക്കു  ദുബായിൽ ഒരു ജോലി വാക്ദാനം നൽകി ഇവിടെ കൊണ്ടു വന്നു.

ഇവിടേയും എനിക്കു പിഴച്ചു  ഇപ്പോൾ ഞാൻ ഒരു പെൺവാണിഭ സംഘത്തിന്റെ കൈകളിലാണ് പല ഭാഷക്കാരും പല  പ്രായക്കാരും ദിവസവും എന്റെ ശരീരത്തിനായി വരുന്നുണ്ട് അവർക്കെല്ലാം വഴങ്ങി കൊണ്ടു ശവത്തെ പോലെ കിടന്നു കൊടുക്കും എന്തെക്കെയോ ചേഷ്ടികൾ എന്നെ കൊണ്ടു ചെയ്യിക്കും.. നരക തുല്യമായ ജീവിതം. ആരെയും ശപിച്ചിട്ടോ പഴിച്ചിട്ടോ കാര്യമില്ല എല്ലാം എന്റെ മാത്രം തെറ്റുകൾ.. അറിവില്ല പ്രായത്തിലെ എടുത്തു ചട്ടത്തിന്റെ പരിണാമഫലം  അനുഭവിക്കുന്നു ഇപ്പോൾ
അന്നു അവൻ എന്റെ ശരീരത്തിൽ സ്പർശിച്ചപ്പോൾ ഞാൻ എതിർത്തിരുന്നു എങ്കിൽ
അന്ന് അവൻ ഫോൺ നമ്പർ തന്നപ്പോൾ അവന്റെ മുഖത്തു വലിച്ചെറിഞ്ഞിരുന്നു  എങ്കിൽ ഒരു പക്ഷെ എന്റെ ജീവിതത്തിൽ ഇങ്ങനെയൊന്നും സംഭവാക്കില്ലായിരുന്നിരിക്കാം
———————————————————————————-

അറിവില്ല പ്രായത്തിലെ എല്ലാ  തെറ്റുകളും  തിരിച്ചറിവു ഉണ്ടാകുമ്പോൾ  പരിഹരിക്കാൻ പറ്റിയെന്നു വരില്ല
മുതിർന്നവർ  പറയുന്നത് അനുഭത്തിന്റെ  വെളിച്ചത്തിൽ ആയിരിക്കും,,കാലങ്ങൾ കഴിഞ്ഞു ചെയ്ത തെറ്റുകൾ ഓർത്തു പശ്ചാത്തപിക്കുബെഴേക്കും സമയം അതിക്രമിച്ചിട്ടുടാകും

സസ്നേഹം…. എസ് സുർജിത്

LEAVE A REPLY

Please enter your comment!
Please enter your name here