Home തുടർകഥകൾ മോൾ എല്ലാം മറക്കണം അത് ഒരു അടഞ്ഞ അധ്യായം ആണ് അതോർക്കണ്ട ഇനി… Part –...

മോൾ എല്ലാം മറക്കണം അത് ഒരു അടഞ്ഞ അധ്യായം ആണ് അതോർക്കണ്ട ഇനി… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം.   പാർട്ട്‌ -7

മോളെ കണ്ണുതുറക്ക്……
നന്ദു ……….. പപ്പയുടെയും അമ്മയുടെയും ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.. തനിക്ക് ചുറ്റും പപ്പയും അമ്മയും ഉണ്ണി എട്ടനും

മോളെ… കുഴപ്പമൊന്നുമില്ലല്ലോ

ഇല്ല അമ്മ….

ഡോക്ടർ വന്നു…… ശങ്കരേട്ടൻ ഡോക്ടറുമായി അകത്തേക്ക് വന്നു.

എല്ലാവരും ഒന്ന് മാറി നിൽക്ക് ഞാൻ കുട്ടിയെ ഒന്ന് നോക്കട്ടെ

നന്ദന ആർ യു ഓക്കേ…

ഓക്കേ ആണ് ഡോക്ടർ…..

ഡോക്ടർ അവളെ പരിശോധിച്ചശേഷം പറഞ്ഞു

നന്ദുവിന് നല്ല ക്ഷീണമുണ്ട് ശരീരം വളരെ വീക്കാണ്… ബിപി ലോ ആണ്… ഈ കുട്ടി ശരിക്കും ഭക്ഷണം കഴിക്കുന്നില്ലയോ…

ഡോക്ടർ മോൾഇവിടെ ഇല്ലായിരുന്നു അതുകൊണ്ട് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല…

ഇപ്പോൾ ഒരു ഇഞ്ചക്ഷൻ കൊടുക്കാം ടാബ്ലറ്റ് വാങ്ങണം..

ശരി ഡോക്ടർ…

ഇപ്പോൾ കുട്ടി ഒകെ ആണ് എന്തെങ്കിലും ഉണ്ടെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാവും…..
എന്നാ ഞാൻ ഇറങ്ങട്ടെ…

ശങ്കരേട്ടാ… ഡോക്ടറെ കൊണ്ടാക്ക്…ഉണ്ണി പറഞ്ഞു

ഡോക്ടർ ഹോസ്പിറ്റലിൽ വന്നു ഞാൻ കണ്ടോളാം…. ഡോക്ടറുടെ അടുത്ത് ഉണ്ണി പറഞ്ഞു…

Ok ..

ഡോക്ടറുമായി ശങ്കരേട്ടൻ പുറത്തേക്കു പോയി

മോളെ…. എന്താ എന്റെ കുട്ടിക്ക് പറ്റിത്….

ഒന്നുമില്ലമ്മ ഞാൻ ok ആണ്….

മോളെ… പപ്പാ അവളുടെ അടുക്കൽ ഇരുന്നു..

അനിരുദ്ധ് മോൾടെ കൂടെ വന്നില്ലേ…

ഉണ്ണി മുറിയിൽ നിന്നു ഇറങ്ങി പോയി…. അവൾ അത് കണ്ടു

പാപ്പയോടും അമ്മയോടും അവിടെ ഉണ്ടായ കാര്യങ്ങൾ അവൾ പറഞ്ഞു… പപ്പാ എന്നോട് ഷെമിക്കില്ലേ..

മോളെ നന്ദുട്ടി നീ ഞങ്ങളോട് തെറ്റൊന്നും ചെയ്തില്ലല്ലോ ആ അവസ്ഥയിൽ വേറെ ആരായാലും അങ്ങനെ ചെയ്യൂ പപ്പാ ഒരിക്കലും എന്റെ കുട്ടിയെ ഒറ്റപെടുത്തില്ല..

പപ്പാ….
അവൾ പപ്പയെ കെട്ടിപിടിച്ചു കരഞ്ഞു..

മോൾ എല്ലാം മറക്കണം അത് ഒരു അടഞ്ഞ അധ്യായം ആണ് അതോർക്കണ്ട ഇനി…

ഉണ്ണിയേട്ടൻ….

അവനോട് ഞൻ പറഞ്ഞോളാം… മോൾ റസ്റ്റ്‌ എടുക്കു..

വിശ്വനാഥൻ പുറത്തേക്കു പോയി…

മോൾ ഉറങ്ങിക്കോ അമ്മ ഇവിടെ ഉണ്ടാവും…

അമ്മ… അമ്മയുടെ മടിയിൽ കിടനോട്ടെ ഞൻ..

എന്റെ പൊന്നു മോൾ വാ… അമ്മയും മകളും കെട്ടിപിടിച്ചു കരഞ്ഞു..

ഉണ്ണി…. വിശ്വാനാഥൻ വിളിച്ചു

പപ്പാ നന്ദു പറഞ്ഞതൊക്കെ ഞാൻ കേട്ടു അവളെ മാറ്റിയെടുക്കണം… നമ്മുടെ പഴയ നന്ദുട്ടി ആയി

@@@######

കുറച്ച് മാസങ്ങൾക്ക് ശേഷം

ഹരിയെ പറ്റി ഒരു വിവരവും ഇല്ല അവൻ വിളിക്കാം എന്ന് പറഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടുമില്ല കോളേജിൽ അന്വേഷിച്ചപ്പോൾ ലീവിൽ എന്നാണ് അറിഞ്ഞത് ഉണ്ണി ഹരിയെ പറ്റി ഓർത്തു

മോളെ പെട്ടെന്ന് ഇറങ്ങി വാ ഏട്ടൻ നിന്നെ കോളേജിൽ ആക്കിയിട്ട് വേണം സൈറ്റിലേക്ക് പോകാൻ ആയിട്ട്..
ദാ വരുന്നു ചേട്ടാ ഒരു 5 മിനിറ്റ് ഇപ്പോൾതന്നെ എത്തിയേക്കാം

പെട്ടെന്ന് ആവട്ടെ നന്ദുട്ടി ..

നന്ദുവിന്റെപേരിൽ ഒരു ടെക്സ്റ്റൈൽ ഷോപ്പ് തുടങ്ങുകയാണ് ഉണ്ണി അതിന്റെ കൺസ്ട്രക്ഷൻ വർക്ക് നടക്കുകയാണ്…

ഏട്ടാ ഞാൻ റെഡി..

എന്നാ വാ മോളെ പെട്ടെന്ന് വണ്ടിയിലേക്ക് കയറു…

പ്രശ്നങ്ങളൊക്കെ തീർന്നു നന്ദുവിന്റെ മനസ്സ് ശാന്തമായപ്പോൾ പിന്നെയും അവൾ കോളേജിലേക്ക് പോകാൻ തുടങ്ങി എം ബി എ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി…

പഴയ കോളേജിൽ എല്ലാവർക്കും അവളെ പറ്റി അറിയുന്ന കൊണ്ട് ന്യൂ കോളേജിലാണ് അവളെ ഉണ്ണി ചേർത്തത് അവിടെ ഹോസ്റ്റലിൽ നിന്നാണ് നന്ദു പഠിക്കുന്നത്

നന്ദുട്ടി ഹരിയെ പറ്റി ഒരു വിവരവും ഇല്ല..

ഏട്ടാ ഹരിയേട്ടൻ സുഖമായി ജീവിക്കട്ടെ… ഒരു രണ്ടാം കെട്ടു കാരിയെ ഒരിക്കലും ഹരിയേട്ടനെ തലയിലേക്ക് വെച്ച് കൊടുക്കരുത്.. ഹരിയേട്ടനു നല്ലൊരു കുട്ടിയെ കിട്ടും.. ഞാൻ എന്നും ഒരു രണ്ടാംകെട്ടുകാരിയാണ് അത് ഒരിക്കലും ഏട്ടൻ മറക്കരുത്..

മോളെ അവൻ കെട്ടി എന്നല്ലേ ഉള്ളൂ..

കെട്ടിയാലോ ഏട്ടാ അത്രയും മതി..

മോളെ…

നമുക്ക് ആ സബ്ജക്റ്റ് വീടാം ഏട്ടാ

ശരി…

കാർ ഹോസ്റ്റലിനു മുന്നിൽ നിന്നും നന്ദു കാറിൽ നിന്നിറങ്ങി

മോളെ സാറ്റർഡേ ഏട്ടൻ വരാം..

ശെരി ഏട്ടാ…

Take care മോളു…

അവൾ പുഞ്ചിരിച്ചു

നന്ദു കയറി പോകുന്നത് നോക്കി ഉണ്ണി നിന്നു

പാവം കുട്ടി ഒരുപാട് വിഷമം മനസ്സിൽ ഉണ്ട് ഒന്നും പുറത്തു കാണിക്കുന്നില്ല…

അവൻ കാർ ഓടിച്ചു പോയി..

ലേറ്റ് ആയല്ലോ നന്ദന ….. ഫ്രണ്ട്സ് ഒകെ കോളേജിലേക്ക് പോയാലോ…..

കുറച്ചു ലേറ്റ് ആയി mam

അവൾ റൂമിൽ ചെന്നു ഡ്രസ്സ്‌ കൊണ്ട് വന്ന ബാഗ് വച്ചിട്ട് കോളേജ് ബാഗ് എടുത്തു കോളേജിലെക് ഇറങ്ങി…

ഹോസ്റ്റൽ കോളേജ് കോമ്പൗണ്ടിൽ തന്നെയാണ്…
അവൾ ചെല്ലുമ്പോൾ ഫസ്റ്റ് പീരിയഡ് കഴിഞ്ഞിരുന്നു…

Mam കയറിക്കോട്ടെ..

എന്താ ലേറ്റ് നന്ദന..

മി്സ്‌ ലേഖ ചോദിച്ചു

വന്നപ്പോൾ ലേറ്റ് ആയി മിസ്

Ok come

അലീന .. സദാശിവൻ സാർ അനേഷിച്ചോ എന്നെ..

സർ അല്ലേടി വന്നത് ഒരു പുതിയ സാർ ആണ്

പുതിയ സാർ…

അതെ ഹരി എന്നാ പേര് നല്ല ക്ലാസ്സ്‌ ആയിരുന്നു പുള്ളിടെ മുഖത്തുന്നു കണ്ണെടുക്കാൻ തോന്നില്ല എന്നാ ഗ്ലാമർ ആണെന്നോ….. പുതിയ സാർ നെ പറ്റി അലീന വാചാലയായി..

ഹരിയേട്ടൻ ആവുമോ ഈ പുതിയ സാർ അവൾ ഓർത്തു….

അവൾ ക്ലാസ്സിൽ വന്നപ്പോൾ മുതൽ അവളിൽ നിന്നു കണ്ണെടുക്കാതെ നോക്കിയിരിപ്പുണ്ടായിരുന്നു ഒരാൾ….

നന്ദുവിനു കോളേജിൽ നിന്നു കിട്ടിയ 2 കൂട്ടുകാരാണ് അലീനയും ദുർഗയും …. നന്ദുവിന്റെ എല്ലാ കാര്യവും അവർക്ക് അറിയാം..

വന്നപ്പോൾ മുതൽ ശ്രെദ്ധിക്കുവാ എന്താ ഇവളുടെ മുഖം ഇങ്ങനെ ഇരിക്കുന്നെ…

ദുർഗ … അത് ഹരി സാർ….. എന്റെ ഹരിയേട്ടൻ ആയിരിക്കുമോ..

ചാൻസ് ഉണ്ട് കാരണം പുള്ളിയും സാർ അല്ലെ… നമുക്ക് ടീച്ചേർസ് റൂമിൽ പോയി നോക്കാം നീ വാ…

ക്ലാസിനു പുറത്തേക്കിറങ്ങിയതും എതിരെ വന്ന ആളെ കണ്ടു നന്ദു നിന്നു…

ഹരിയേട്ടൻ……..

ഹരിയും നന്ദുവിനെ കണ്ടു അവൻ അവളെ മൈൻഡ് ചെയ്യാതെ മുന്നോട് പോയി….

ഹരി അവളെ ഒന്ന് നോക്കിയത് കൂടിയില്ല….

ഹരിയേട്ടൻ എന്താ ഇങ്ങനെ…. അവൾക് അവൻ അവോയ്ഡ് ചെയ്തത് സഹിക്കാൻ പറ്റിയില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു..

എടി എന്താടി….

ദുർഗ അതെന്റെ ഹരിയേട്ടനാ..

നന്ദു …

ഒരു പരിചയം പോലും ഹരിയേട്ടൻ കാട്ടിയിലല്ലോ…

അത് കോളേജ് അല്ലെ അതാവും.. ഞാനും അലീനയും കൂടെ ഉള്ളത് കൊണ്ടാവും ചിലപ്പോൾ.
.
എന്നാലും ഞാൻ നോട്ടം ഇടുന്നെനു മുൻപ് നീ കവർന്നു എടുത്തല്ലോ ഹരിസാറിനെ ന്റെ നന്ദു …

അലീന നീ തമാശ കളഞ്ഞേ അവൾ ആകെ ടെൻഷനിലാ ..

ദുർഗ അലീനയെ വഴക്ക് പറഞ്ഞു

ഞൻ തമാശ പറഞ്ഞതല്ല നിനക്ക് വേണ്ടേൽ സാറിനെ ഞാൻ കെട്ടിക്കോളാം എന്നാ ഗ്ലാമർ ആണ് സാറിന്..

നിനക്ക് എന്റെ കൈന്നു കിട്ടും..

ദുർഗ അവളെ പിച്ചനായി ചെന്നു..

അലീന ഓടിക്കളഞ്ഞു..
അവളുടെ മനസ്സിൽ നന്ദുവിനോട് ചെറിയ അസൂയ തോന്നി തുടങ്ങിയിരുന്നു..

ഹരി അവളെ ഒന്ന് നോക്കിയത് കൂടിയില്ല….

ഹരിയേട്ടൻ എന്താ ഇങ്ങനെ…. അവൾക് അവൻ അവോയ്ഡ് ചെയ്തത് സഹിക്കാൻ പറ്റിയില്ല.. അവളുടെ കണ്ണുകൾ നിറഞ്ഞു..

എടി എന്താടി….

ദുർഗ അതെന്റെ ഹരിയേട്ടനാ..

നന്ദു ….

ഒരു പരിചയം പോലും ഹരിയേട്ടൻ കാട്ടിയിലല്ലോ…

അത് കോളേജ് അല്ലെ അതാവും.. ഞാനും അലീനയും കൂടെ ഉള്ളത് കൊണ്ടാവും ചിലപ്പോൾ.
.
എന്നാലും ഞാൻ നോട്ടം ഇടുന്നെനു മുൻപ് നീ കവർന്നു എടുത്തല്ലോ ഹരിസാറിനെ ന്റെ നന്ദു …

അലീന നീ തമാശ കളഞ്ഞേ അവൾ ആകെ ടെൻഷനിലാ ..

ദുർഗ അലീനയെ വഴക്ക് പറഞ്ഞു

ഞൻ തമാശ പറഞ്ഞതല്ല നിനക്ക് വേണ്ടേൽ സാറിനെ ഞാൻ കെട്ടിക്കോളാം എന്നാ ഗ്ലാമർ ആണ് സാറിന്..

നിനക്ക് എന്റെ കൈന്നു കിട്ടും..

ദുർഗ അവളെ പിച്ചനായി ചെന്നു..

അലീന ഓടിക്കളഞ്ഞു..
അവളുടെ മനസ്സിൽ നന്ദുവിനോട് ചെറിയ അസൂയ തോന്നി തുടങ്ങിയിരുന്നു..

നീ വാ നമുക്ക് ക്ലാസ്സിലേക്ക് പോകാം അവൾ വരുമ്പോൾ വരട്ടെ

നന്ദനയും ദുർഗയും ക്ലാസ്സിലേക്ക് നടന്നു

അലീന നേരെ പോയത് കോളേജ് കാന്റീൻ ആയിരുന്നു അവളെ കാത്തു അവിടെ ഒരാൾ ഉണ്ടായിരുന്നു..

അലീന നീ എന്തിനാ എന്നെ വിളിച്ചത്..

അതൊക്കെ പറയാം പ്രീതിഷ്
ഞാൻ ഒന്ന് ചോദിച്ചോട്ടെ..

എന്താടി…

നിനക്ക് നന്ദുവിനെ അത്രയ്ക്കിഷ്ടം ആണോ..

അതേടി അവളെ കണ്ടപ്പോൾ മുതൽ മനസ്സിൽ കേറീതാ അവൾ അവളെ സ്വന്തമാക്കൻ ഞാൻ എന്തും ചെയ്യും..

അല്ല എനിക്കൊരു ഡൌട്ട്…

എന്താടാ..

അവളെ ഇഷ്ടം ആണെന്ന് ഞൻ പറഞ്ഞപ്പോൾ എന്നെ ഓടിക്കാൻ മുന്നിൽ നിന്ന നീ എന്താ ഇപ്പോ ഇതും ചോദിച്ചു ഇങ്ങോട്ട് വന്നത്..

ഡാ എനിക്ക് ഒരാളോട് ഇഷ്ടം അത് നേടണം എങ്കിൽ നന്ദു നിനക്ക് സ്വന്തം ആവണം.. ഞാൻ പ്ലാന്റ്ർ അവറാച്ചന്റെ പുത്രി ആണ് എന്ത് പറഞ്ഞാലും എന്റെ അപ്പൻ സാധിച്ചു തരും പക്ഷെ ഇതു എന്റെ അപ്പനെക്കൊണ്ട് സാധിക്കണമെങ്കിൽ നന്ദു ഒഴിഞ്ഞു പോകണം നിനക്ക് എന്റെ കൂടെ നിക്കാമോ…

അതുകൊണ്ട് എനിക്കെന്ത് ലാഭം..

നീ ആഗ്രഹിച്ച ആളെ നിനക്ക് ഞാൻ നേടി തരും അത് അലീനയുടെ വാക്കാണ്..

എന്നാ കൊട് കൈ..

അവർ കൈകൊടുത്തു നന്ദുവിനും ഹരിക്കും പുതിയൊരു വെല്ലുവിളി അവിടെ ഉടലെടുക്കുകയായിരുന്നു…

ദുർഗ …..

ഹരി സാർ… എന്താ സാർ വിളിച്ചത്

ഈ പേപ്പർ നന്ദനയുടെ കൈൽ കൊടുക്കണം.. not open ok

Ok സാർ..

അവൾ നന്ദുവിന് നേരെ ആ പേപ്പർ നീട്ടി..

ഇതെന്താടി… അലീന ആ പേപ്പർ വാങ്ങാൻ നോക്കി..

നീ പോടീ ഇതു നന്ദുവിനു ഉള്ളതാണ് അവൾ നോക്കട്ടെ
.
ഇതെന്താ പെണ്ണെ..

അത് നിന്റെ കാമുകൻ എന്നെ ഏല്പിച്ചതാണ്..

കാമുകനോ…

എടി പൊട്ടി ഹരി സാർ ആടി..

ഇങ്ങു താ ഞാൻ നോക്കാം..
അലീന കൈ നീട്ടി..

ഇപ്പോ നിനക്കിട്ട് തരും ഞാൻ വാ പെണ്ണെ ഇങ്ങോട്ട് നന്ദു നോക്കട്ടെ.. ദുർഗ അലീനയുടെ കൈൽ പിടിച്ചു കൊണ്ട് ക്ലാസിനു വെളിയിലേക്കു പോയി…

നന്ദു പതിയെ ആ പേപ്പർ തുറന്നു..

വൈകിട്ട് ക്ലാസ്സ്‌ കഴിയുമ്പോൾ കോളേജിന് മുൻപിലുള്ള കോഫിഷോപ്പിൽ വരണം വേറെ ആരും കൂടെ ഉണ്ടാവരുത്

അതായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്… അവൾക് മനസ്സിൽ സന്തോഷം അനുഭവപെട്ടു… അവൾക് അപ്പോൾ തോന്നി അനിരുദ്ധിനെ ഒരിക്കലും താൻ സ്നേഹിച്ചിരുന്നില്ല മനസ്സിൽ നിറഞ്ഞു നില്കുന്നത് എപ്പോളും ഹരിയേട്ടൻ ആണ്..❤️❤️❤️❤️❤️

അയ്യോ…

ഒരു സൗണ്ട് കേട്ടു ഉണ്ണി പെട്ടന്ന് വണ്ടി നിർത്തി..
ഡോർ തുറന്നു പുറത്തിറങ്ങി നോക്കിയപ്പോൾ ഒരു പെണ്ണ് സ്കൂട്ടിയിൽ നിന്നു വീണു കിടക്കുന്നു…
പെട്ടന്ന് മുന്നിൽ വണ്ടി വന്നപ്പോൾ സ്ലോ ചെയ്തതാണ് അവൻ പിന്നിൽ സ്കൂട്ടി വന്നു നിന്നത് അവൻ കണ്ടില്ല…

ഏയ്യ് എന്താ പറ്റിയത്….. ചോദിച്ചുകൊണ്ട് അവൻ മുന്നോട് ചെന്നപ്പോൾ ആൾകാർ കൂടിയിരുന്നു…

അയ്യോ കൊച്ചേ എന്തെങ്കിലും പറ്റിയോ അതിൽ ഒരാൾ ചോദിച്ചു കുറെ പേര് മൊബൈലിൽ വീഡിയോ എടുക്കുന്നു..
അവൻ പതിയെ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളുടെ മുട്ടുപൊട്ടി ചോര ഒലിക്കാൻ തുടങ്ങിയിരുന്നു…

അവൾ അവന്റെ കൈ തട്ടി മാറ്റി..
തനിക്കെന്താടോ കാണില്ലേ… താനൊക്കെ എവിടെ നോക്കിയ വണ്ടി ഓടിക്കുന്നെ…
അവൾ അവനോടു തട്ടിക്കയറി… പെട്ടന്ന് വീഡിയോ എടുക്കുന്ന അവരെ കണ്ടതും അവൾ തിരിഞ്ഞു നിന്നു ചോദിച്ചു…

നിന്റെയൊക്കെ അമ്മയും പെങ്ങളും ആരുന്നേൽ നീയൊക്കെ ഇങ്ങനെ വീഡിയോ എടുക്കുമോ… ഓരോന്ന് ഇറങ്ങിക്കോളും ഫോണുമായി ആർക്കേലും എന്തെങ്കിലും പറ്റുമോ എന്നറിയാൻ എന്നിട് ഉടൻ fb ലൈവ്… നിനക്കൊക്കെ വല്ല പണിക്കും പൊയ്ക്കൂടേ..

പെട്ടന്ന് അതുകേട് ഉണ്ണിക്ക് ചിരി വന്നു..

താനെന്താ എന്നെ ഇടിച്ചിട്ടിട് ഇരുന്നു ഇളിക്കുന്നെ..

അവളുടെ കൈൽ നിന്നു നന്നായി ബ്ലഡ്‌ വരാൻ തുടങ്ങി..

ഏയ്യ് കൊച്ചേ എന്നെ പിന്നെ വഴക്ക് പറയാം… താൻ വാ ഹോസ്പിറ്റലിൽ പോകാം…

ഞൻ തന്റെ കൂടെ വന്ന എന്റെ വണ്ടി ആരു കൊണ്ട് വരും..

അവൻ വണ്ടി റോഡ് സൈഡിലേക് മാറ്റിവച്ചു..

ഞൻ വർക്ഷോപ്പിൽ വിളിച്ചു പറയാം അവർ ശെരി ആക്കും..

ശെരി.. അവൾ കാറിലേക് കയറി…

തന്റെ പേരെന്താ….

ഇടിച്ചിട്ട ആളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുക അല്ലാതെ അയാളുടെ പേരും അഡ്രസ്സും അനേഷിക്കാൻ ഇയാളെന്താ പെണ്ണുകാണാൻ വരുവാണോ…

ചിലപ്പോ വേണ്ടി വരുമെന്ന് തോന്നുന്നു..

എന്താ…

എന്റെ പൊന്നെ ഞാനൊന്നും പറഞ്ഞില്ല രാവിലെ പണിതരാൻ ചുരിദാറിട് ഇറങ്ങിയേക്കുന്നു…
.
താൻ എന്തെങ്കിലും പറയുന്നേ ഉറക്കെ പറയണം…

എന്റെ പൊന്നെ ഞാനൊന്നും പറഞ്ഞില്ല ഇതു കാന്താരി അല്ല മാലി മുളക് ആണെന്ന് തോന്നുന്നു..

അവൾ രൂക്ഷമായി അവനെ നോക്കി..
അവൻ പിന്നെ ഒന്നും പറഞ്ഞില്ല..
ഹോസ്പിറ്റലിൽ എത്തി

സിസ്റ്റർ ഡോക്ടറെ കാണണം..

പേര് പറയു…

ഗൗരി…

അഡ്രസ്…

ശ്രീ മാധവം
കുരിശുമൂക്കു..

ഫോൺ no പറ

887097…..

ദാ op ടിക്കറ്റ് ഡോക്ടർ ആ റൂമിലുണ്ട്..

വാ അവൻ അവളെ വിളിച്ചു കൊണ്ട് നടന്നു
പേരും അഡ്രസ്സും ഫോൺ no കിട്ടി ഇനി പെണ്ണുകാണാൻ വരാം അല്ലെ

അവൻ പതിയെ പറഞ്ഞു..

എനിക്കെന്നാടോ വട്ടു ഉണ്ടോ തന്റെ മുന്നിൽ വച്ചു വീട്ടുപേര് പറയാൻ അതെന്റെ അഡ്രസ് ഒന്നുമല്ല..

മ്മ് ശെരി ശെരി.. വിശ്വസിച്ചു..

ഡോക്ടറെ കണ്ടു ഡ്രസിങും കഴിഞ്ഞു അവർ പുറത്തിറങ്ങി..

തന്റെ വീട് എവിടെയാണെന്ന് പറ അവിടെ കോണ്ടാക്കാം

ഞൻ ഓട്ടോയിൽ പോയ്കോളാം ഇയാൾ പൊയ്ക്കോളൂ anyway താങ്ക്സ്

കൈ വയ്യാതെ ഓട്ടോയിൽ പോണ്ട താൻ കേറൂ ഞൻ കൊണ്ടാകാം വാശി വേണ്ട..

അവൾക് നല്ല paim ഉണ്ടായിരുന്നു കൈൽ അവൾ വണ്ടിയിലേക്ക് കയറി.. എന്നിട് വീട്ടിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു….

അതാ എന്റെ വീട് ഇവിടെ നിർത്തിയാൽ മതി

വണ്ടി ശെരിയാക്കിയിട് ഇവിടെ എത്തിക്കാൻ പറയാം

Thanks..

അവൾ അവനെ നോക്കുകകൂടി ചെയ്യാതെ വീട്ടിലേക്കു കയറിപ്പോയി…

അവനു വല്ലാതെ വിഷമം തോന്നി അവളോട്‌ ഒരു ഇഷ്ടവും…
🌼🌼🌼🌼🌼🌼🌼

നന്ദു കോഫിഷോപ്പിൽ എത്തുമ്പോൾ ഹരി ഒരു ടേബിൾ മുന്നിൽ ഉണ്ടായിരുന്നു അവളെ കണ്ടതും അവൻ കൈ ഉയർത്തി കാട്ടി അവൾ അങ്ങോട്ടേക്ക് ചെന്നു..
അവനു മുന്നിലെ ചെയറിൽ ഇരുന്നു…

ഹരിയേട്ടാ…

എല്ലാകാര്യവും ഞാൻ അറിഞ്ഞിരുന്നു… നീ പഴയത് ഒന്നും ഇനി പറയണ്ട… കോളേജിൽ ആയോണ്ടാ ഞാൻ പരിചയം കണികഞ്ഞെ.. നിനക്ക് വിഷമം ആയോ..

ഏയ്യ് ഇല്ല ഹരിയേട്ടാ..

അത് വെറുതെ… എന്റെ നന്ദുട്ടിയെ എനിക്കറിയില്ലേ.. അവൻ പ്രേമപൂർവം അവളെ നോക്കി

ഹരിയേട്ടാ… ഞാൻ ഹരിയേട്ടന് ചേരി…. അവളെ പൂർത്തിയാക്കാൻ സമ്മതിച്ചില്ല അവൻ

ഡീ പെണ്ണെ പഴയതൊക്കെ മറക്കാം… നിന്നെ ഇനി ആർക്കും ഞാൻ വിട്ടുകൊടുക്കില്ല നീ എന്റെ പെണ്ണാ ഹരിയുടെ പെണ്ണ് ഹരിയുടെ മാത്രം പെണ്ണ്

അവളുടെ കണ്ണുകൾ നിറഞ്ഞു..

ഡീ പൊട്ടി പെണ്ണെ ഇനി ഈ കണ്ണ് നിറയരുത് കേട്ടാലോ…
ഇനി എന്റെ പെണ്ണ് ഒന്ന് ചിരിച്ചേ…

അവൾ പതിയെ ചിരിച്ചു..

അവൻ അവളുടെ കൈൽ അവന്റെ കൈ കൂട്ടിപ്പിടിച്ചു…

2 ടേബിൾനു അപ്പുറം ഇരുന്ന അലീനയുടെ കണ്ണുകൾ ദേഷ്യത്താൽ ചുവന്ന്..

ഹരിയുടെയും നന്ദുവിന്റെയും ജീവിതത്തിൽ പുതിയൊരു വെല്ലുവിളി അവിടെ തുടങ്ങുവായിരുന്നു

തുടരും…. .

സിനി സജീവ് 😍😍

LEAVE A REPLY

Please enter your comment!
Please enter your name here