Home തുടർകഥകൾ നിനക്ക് എന്താ പറ്റിയത്. അവന്റ കണ്ണിൽ നിന്നും വെള്ളം ഒലിക്കുന്നുണ്ടായിരുന്നു… Part – 7

നിനക്ക് എന്താ പറ്റിയത്. അവന്റ കണ്ണിൽ നിന്നും വെള്ളം ഒലിക്കുന്നുണ്ടായിരുന്നു… Part – 7

1

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ.. ഭാഗം -7

അവൻ കാൾ എടുത്തു സംസാരിച്. ഐഷു ബാക്കി കേൾക്കാനുള്ള ആകാംഷയിൽ അവനെ കാത്തിരുന്നു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രണ്ടോ മൂന്നോ മിനിറ്റിൽ അവൻ അവളുടെ അരികിൽ വന്നിരുന്നു. അങ്ങനെ ഞാൻ അവന്റെ റൂമിൽ കയറി ചെന്നു. സാദാരണ സ്റ്റാഫുകളുടെ മുറിയിലൊന്നും ഞാൻ പോകാറില്ല. ആരെയെങ്കിലും ഏല്പിച്ചു വിടുന്നതാ പതിവ്. അന്ന് എനിക്ക് പോകേണ്ടുന്ന വഴിയിലാണ് അവന്റെ റൂം. അത് കൊണ്ടാണ് പോകുന്ന വഴിയിൽ ഇറങ്ങാമെന് കരുതിയത്.

ഡോർ ചെറുതായി ചാരിയിട്ടുണ്ട്. ഞാൻ കയറി ചെന്നപ്പോൾ കണ്ടത് കസേരയിൽ കഷ്ടപ്പെട്ട് ഇരുന്നു നിസ്കരിക്കുന്ന ഫഹദിനെ ആണ്.. എന്റെ ദേഷ്യം പെട്ടന്ന് തണുത്തു. അവൻ സലാം വീട്ടുന്നത് വരെ ഞാൻ കാത് നിന്നു. നിസ്കാരം കഴിഞ്ഞതും അവൻ കട്ടിലിലേക് മറിഞ്ഞു. കണ്ണുകൾ രണ്ടും അടച്ചു ഒരേ കിടപ്പ്. ഞാൻവേഗം അടുത്ത് ചെന്നു. ഫഹദ് ഞാൻ വിളിച്ചു. എന്റെ ശബ്ദം കേട്ടതും അവൻ കണ്ണുകൾ തുറന്നു. വെപ്രാളത്തോടെ എഴുനേൽക്കാൻ ശ്രമിച്ചു. ഞാൻ അവനെ തടഞ്ഞു. എഴുനെൽകണ്ട..

നിനക്ക് എന്താ പറ്റിയത്. അവന്റ കണ്ണിൽ നിന്നും വെള്ളം ഒലിക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി തൊട്ടു ഭയങ്കര തലവേദന കൂടെ പൊള്ളുന്ന പനിയും. (റൂമിൽ ഉള്ള ഇൻഡോനേഷ്യ ക്കാരൻ ലീവിന് നാട്ടിൽ ആയതു കൊണ്ട് ഫഹദ് ഒറ്റക്കാണ് റൂമിൽ )..

സംസാരിക്കാൻ പോലും അവൻ പ്രയാസപ്പെടുന്നത് ഞാൻ അറിഞ്ഞു. ഞാൻ അവനെ വണ്ടിയിൽ കയറ്റി. ഹോസ്പിറ്റലിൽ കൊണ്ട് പോയി. വേണ്ടതെല്ലാം ചെയ്തു..നാല് മണിക്കൂർ റെസ്റ്റിൽ അവനെ അവിടെ കിടത്തി. എനിക്ക് അവനെ ആക്കി പോകാൻ കഴിയാതെ പുറത്ത് ഞാനും കാത്തിരുന്നു. ഫോണിൽ പലരോടും കമ്പനിയിലെ കാര്യങ്ങൾ സംസാരിച്ചു ക്ലിയർ ചെയ്തു.

പിന്നെ അവന്റെ അടുത്തേക് വന്നു നോക്കിയപ്പോൾ അവൻ കണ്ണ് തുറന്നിട്ടുണ്ട്.. എന്നോടുള്ള ബഹുമാനം കൊണ്ട് കിടക്കാൻ അവന്ന് ബുദ്ധിമുട്ട് തോന്നി. എഴുനേൽക്കാൻ ഞാൻ സമ്മതിച്ചില്ല. ഒരു ചെയറിൽ ഇരിപ്പ് ഉറപ്പിച്ചു ഞാൻ അവനോടു സംസാരിച്ചു.

വീട്ടിൽ മൂന്നു പെങ്ങന്മാർ ഉണ്ടെന്നും മൂന്നാളും പടിക്കുകയാണെന്നും ഉപ്പ ജീവിച്ചിരിപ്പില്ലെന്നും ഉമ്മാകും പെങ്ങന്മാർക്കും ഉള്ള ഏക ആശ്രയം അവനാണെന്നും ഞാൻ അറിഞ്ഞു. എനിക്ക് വല്ലായ്മ തോന്നി..

ഇന്നലെ തൊട്ടു വീട്ടിലേക് വിളിച്ചിട്ടില്ലെന്നും നിസ്കരിക്കാൻ മാത്രം എഴുനേറ്റു അത് ചെയ്തു കിടക്കുകയായിരുന്നു എന്ന് അവൻ പറഞ്ഞപ്പോൾ…. ഇത്രയും വയ്യാത്ത സമയം എന്തിനാ കഷ്ടപ്പെട്ട് അത് ചെയ്യുന്നത് എന്ന് ഞാൻ അവനോടു പറഞ്ഞു. അവന്റെ മുഖം പേടി കൊണ്ട് വലിയുന്നത് ഞാൻ കണ്ടു. അവൻ പറഞ്ഞു നിസ്കാരത്തിനു നമുക്ക് ഇളവ് ഇല്ല സാറെ.. മിഴികൾ ചലിപ്പിക്കാൻ ഉള്ള കഴിവ് നമുക്ക് ഉണ്ടെങ്കിൽ അങ്ങനെ നമ്മൾ നിസ്കാരത്തെ ഹൃദയത്തിൽ കൊണ്ട് വരണം..

എനിക്ക് അതിനു മാത്രം വലിയ അസുഖം ഇല്ലല്ലോ.. അല്ലാഹുവിനോട് നമ്മൾ എപ്പോഴും നന്ദി ഉള്ളവരായിരിക്കണം. അള്ളാഹു തന്ന വലിയ അനുഗ്രഹങ്ങൾ,, കൈകൾ കാലുകൾ, എന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും കേട് കൂടാതെ എനിക്ക് തന്ന എന്റെ റബ്ബിനെ ഞാൻ മറന്നാൽ ഞാൻ ധിക്കാരി ആയി പോകുമല്ലോ.. അവന്റെ സംസാരം എന്റെ ഹ്രദയത്തിൽ തട്ടി..

ഹോസ്പിറ്റലിൽ നിന്നും മടങ്ങിയപ്പോൾ അവന്റെ ക്ഷീണം ഒരുപാട് മാറിയിരുന്നു. അവനെ മുറിയിൽ ആക്കി തൊട്ട റൂമിൽ ഉള്ളവരോട് ശ്രദ്ധിക്കാൻ പറഞ്ഞു ഞാൻ തിരിച്ചു പോന്നു. പോരുമ്പോൾ അവന്റെ മൊബൈൽ നമ്പർ ഒന്ന് കൂടി വാങ്ങി ഉറപ്പ് വരുത്തി. അസുഖം കൂടുതൽ ഉണ്ടെങ്കിൽ വിളിക്കാനും രണ്ടു ദിവസം കഴിഞ്ഞു ഡ്യൂട്ടിയിൽ കയറിയാൽ മതി എന്നും പറഞ്ഞു ഞാൻ വണ്ടിയിൽ കയറി.

തിരിച്ചു പോരുമ്പോൾ മനസ്സ് ആകെ അസ്വസ്ഥത ആയിരുന്നു.. നിസ്കാരം ചെയ്യാൻ മദ്രസയിൽ വിട്ട് ഉമ്മയും ബാപ്പയും പഠിപ്പിച്ചു. ചെയ്യാൻ ശീലിപ്പിച്ചില്ല. ഇത്രയും കഷ്ടപ്പാടിലും അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു. അള്ളാഹു അവന്റ അപാരമായ സഹായം എനിക്ക് തന്നിട്ടും ഞാൻ എന്തൊരു ധിക്കാരം കാട്ടിയാണ് നടക്കുന്നത്.. ഓരോ ചിന്തകൾ മനസ്സിനെ പിടിച്ചു കുലുക്കി കൊണ്ടിരിക്കുന്നു.

റൂമിൽ എത്തിയതും വുളു ചെയ്തു ഞാൻ നിസ്കരിച്ചു. ഒരുപാട് കരഞ്ഞു. അന്ന് തൊട്ട് ഞാൻ നിസ്കാരം കളയാതെ കൊണ്ട് നടക്കുന്നുണ്ട്. മൂന്നു മാസമായി. എന്ത് സംശയം ഉണ്ടെങ്കിലും ഫഹദിനെ വിളിക്കാൻ ഞാൻ മടി കാട്ടിയില്ല. ഓരോ കാര്യങ്ങളും വ്യക്തമായ രീതിയിൽ അവൻ പഠിപ്പിച്ചു തരുന്നു. ഇന്ന് നിന്റെ തലയിൽ കൈ വെച്ച് ചെയ്യാനുള്ള ദുആ വരെകല്യാണം കഴിക്കാത്ത
അവൻ പഠിപ്പിച്ചതാ..

പക്ഷെ ഇങ്ങനെ ഒരു ബന്ധം ഞങ്ങൾ തമ്മിൽ ഉള്ളത് ഗള്ഫിലോ നാട്ടിലോ ആർക്കും അറിയില്ല.. എല്ലാരുടെയും മുന്നിൽ ഞാൻ പഴയ ഷാനവാസ്‌ തന്നെ.. വിവാഹം ആലോചിച്ചപ്പോൾ തന്നെ ഞാൻ ആഗ്രഹിച്ചത് നിന്നെ പോലെ ഒരു കുട്ടിയെ ആയിരുന്നു.. ഹിജാബിൽ നിന്നെ കണ്ടതും വേറെ ഒന്നും നോക്കിയില്ല. കെട്ടുന്ന കുട്ടി ഭംഗിയുള്ളതായിരിക്കണമെന്ന് നിർബന്ധം ഉണ്ടായിരുന്നു. എല്ലാം കൂടി ഒത്തു വന്നത് നിന്നിൽ ആയിരുന്നു..

എന്റെ ഈ കാര്യങ്ങൾ ഒന്നും ഇവിടെ ആരും ഇപ്പോൾ അറിയേണ്ട. ഇവിടെ ഇതിലൊന്നും ആർക്കും പ്രസക്തി ഇല്ല.ഇവരുടെ മുന്നിൽ പെട്ടന്ന് നിസ്കാരം ചെയ്യാൻ നിന്നാൽ എനിക്ക് പരിഹാസം ആയിരിക്കും. നിനക്ക് നിന്റെ കാര്യങ്ങൾ ഭംഗിയായി ചെയ്യാം. ഒന്നിലും ഒരു വീഴ്ചയും വരുത്തരുത്. ഈ വീട്ടിൽ എന്റെ വെല്ലിമ്മ മാത്രം ആണ് നിസ്കാരം നില നിർത്തുന്നത്. അവരുടെ പ്രാർത്ഥന കൊണ്ടാണ് ഇതെല്ലാം ഭംഗിയായി പോകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു..

അപ്പോൾ എല്ലാം പറഞ്ഞത് പോലെ.. എന്റെ ഐഷു എന്ത് പറയുന്നു. ഇന്ന് ഓഡിറ്റോറിയത്തിൽ വെച്ച് സ്റ്റേജിൽ കയറി വന്ന ഉടനെ ആരും ഞാൻ കേൾക്കാൻ മാത്രം പാകത്തിന് നീ സലാം പറഞ്ഞില്ലേ.. നീ കേൾക്കാൻ പാകത്തിന് എന്റെ മറുപടിയും. അത് പോലെ വേണം ഇനിയുള്ള ജീവിതം.. ഞാൻ കേൾക്കാൻ മാത്രം പാകത്തിന് എന്റെ തെറ്റുകൾ നീ തിരുത്തണം..

എന്റെ ആളുകളുടെ ഇടയിൽ ഞാൻ പഴയ ഷാനു ആയിരിക്കും. എല്ലാരുടെയും മുന്നിൽ അവരുടെ ആഗ്രഹങ്ങൾ പോലെ എല്ലാത്തിനും നിൽക്കണം. എല്ലാം മോഡേൺ ആയി തന്നെ നടക്കും. എന്നാൽ നിന്റെ ഷാനുക്ക നിന്റെ ഒരു കാര്യത്തിനും തടസ്സം നിൽക്കില്ല.. എന്ന് മാത്രമല്ല മനസ്സ് കൊണ്ട് നിനക്ക് സപ്പോർട്ട് ആയി ഞാൻ ഉണ്ടാകും.. സന്തോഷമായോ നിനക്ക്.. അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു. ഒരു അപരിചിതത്വവും തോന്നാതെ അൽഹംദുലില്ലാഹ് എന്നും പറഞ്ഞു അവൾ അവന്റ മാറിലേക് വീണു..

(തുടരും )

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here