Part – 13 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : S Surjith
കണ്മണി പറഞ്ഞ കഥ Part 14
ആ ചിന്തകൾ എന്റെ നിദ്രയിലേക്കും … ഞാൻ ഉണർന്നത് രാവിലെ രവിയേട്ടൻ ഫ്ലാറ്റിന്റെ ഡോർ തുറന്നപ്പോൾ ആയിരുന്നു..
രവിയേട്ടൻ എന്നോട് പറഞ്ഞു….
“നെൽസൺ റെഡിയായിക്കോ നീ എന്നോട് പറഞ്ഞ കഥ സത്യമാണൊന്നു നേരിട്ടു കണ്ടു തീർച്ചപ്പെടുത്താമെല്ലോ ”
ഞാൻ പറഞ്ഞു……..
ഓക്കേ സർ ഒരു 30 മിനിറ്റ് ഒന്ന് കുളിച്ചു റെഡി ആയിക്കോട്ടെ
രവിയേട്ടൻ പറഞ്ഞു………..
“ഓക്കേ ടേക്ക് യുവർ ടൈം ഞാൻ വെയിറ്റ് ചെയ്യാം ”
അത്രയും പറഞ്ഞു രവിയേട്ടൻ സോഫയിൽ ഇരുന്നു
ഞാൻ ബെഡ് റൂമിലേക്ക് പോയി റെഡി ആകാനുള്ള തയ്യാറെടുപ്പു തുടങ്ങി.. എന്റെ റൂമില റോക്കിങ് ചെയറിലേക്കു ഒന്ന് നോക്കി കണ്മണിയുടെ സാന്നിധ്യം അവിടെയൊന്നും ഫീൽ ചെയ്തില്ല
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രതിസന്ധിയെ ഞാൻ നേരിടാൻ പോകുന്നത് അതും ആരും പറഞ്ഞാൽ വിശ്വസിക്കാത്ത ഒരു യെക്ഷി കഥയുമായി
ഞാൻ റെഡിയായി പുറത്തു വന്നു രവിയേട്ടൻ എന്റെ ഫോൺ എനിക്കു തിരിച്ചു നൽകി ഞങ്ങൾ ഫ്ലാറ്റിനു പുറത്തേക്കു ഇറങ്ങി. രവിയേട്ടൻ കൊണ്ടു വന്ന പോലീസ് ജീപ്പിൽ ഞങ്ങളുടെ യാത്ര ആരംഭിച്ചു……
ഇന്നലെ വൈകുന്നേരം മുതൽ എനിക്ക് കൺമണിയെ കാണുവാനോ അവളോട് സംസാരിക്കാനോ കഴിയുനില്ല എല്ലാം എന്റെ തോന്നലുകൾ ആയിരുന്നോ…പിന്നെയും ഞാൻ ചിന്തിച്ചു തുടങ്ങി…. രവിയേട്ടൻ എന്നോട് ചോദിച്ചു???? ……..
“എന്താ നെൽസൺ ഇത്ര വലിയ ആലോചന പുതിയ വല്ല കഥയും ഉണ്ടാക്കുകയാണോ”
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു……….
ഇല്ല സാർ ഞാൻ നിങ്ങളോട് പറഞ്ഞത് എല്ലാം സത്യമാണ് അതിൽ നിങ്ങൾക്കു വിശ്വാസം വാരത്തിൽ എനിക്കു യാതൊരു ഒരു വിഷമവും ഇല്ല കാരണം അതു വിശ്വസിക്കണമെങ്കിൽ തെളുവുകൾ വേണം നിർഭാഗ്യവശാൽ ഇപ്പോളുള്ള എല്ലാ തെളുവുകളും എനിക്ക് എതിരാണ് സർ എന്നെ കുറ്റവാളിയായി കാണുന്നതിൽ ഒരു തെറ്റുമില്ല ”
അയാൾ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു…
“മണിക്കൂറുകൾ ബാക്കി നിന്റെ നിരപരാധിത്തം തെളിയിക്കാൻ എനിക്ക് വേണമെങ്കിൽ കിട്ടിയ തെളുവുകളുടെ അടിസ്ഥാനത്തിൽ നിങ്ങളെ അറസ്റ്റ് ചെയ്യാമായിരുന്നു അതിൽ എനിക്കു വിജയിക്കാനും കഴിയും പക്ഷെ ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കാൻ പാടില്ല എന്നാ തത്വത്തിൽ ഞാൻ ഉറച്ചു വിശ്വസിക്കുന്നു അതു കൊണ്ടു നൽകിയതാണ് ഈ അവസരം ”
ഞങ്ങൾ പാലത്തിന്റെ അടുത്തെത്തി അവിടെ കുറച്ചു ആൾത്തിരക്കു എന്റെ ശ്രദ്ധയിൽ പെട്ടു കണ്മണി പുതിയ വല്ല പണിയും ഒപ്പിച്ചതാണോ പക്ഷെ എല്ലാം തെറ്റി അവിടെ പാലത്തിനടിയിൽ കുറേ പേർ വള്ളത്തിൽ ഇരിക്കുന്നു എനിക്കു കാര്യം മനസിലായി അവർ എന്തോ മുങ്ങിതപ്പുകയായിരുന്നു രവിയേട്ടൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു………
“നിന്റെ വിധിയാണ് അവർ തിരയുന്നത് ”
സാർ….. സാർ…. ഒരു പോലീസകാരൻ രവിയേട്ടനെ വിളിച്ചു
രവിയേട്ടൻ ചോദിച്ചു…..
“എന്തു പറ്റിയെടോ…. ”
“സാർ ഇവിടെ എന്താ കിടപ്പുണ്ട് ഒരു വണ്ടിയാണെന്ന് തോന്നുന്നു ” ആ പോലീസകാരൻ മറുപടി പറഞ്ഞു
“എന്നാൽ അതു പുറത്തെടുക്കു” എന്ന് രവിയേട്ടൻ പോലീസകാരനോട് പറഞ്ഞു എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി
ഞാൻ ഒന്ന് പുഞ്ചിരിച്ചു രവിയേട്ടനും ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു……..
“ഇതു നിങ്ങൾ ഇട്ടതല്ലെന്നു വല്ല തെളുവുമുണ്ടോ ”
എന്റെ പുഞ്ചിരി പിന്നെയും മങ്ങി
അതു കണ്ട് രവിയേട്ടൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,,,,,,,,,,,
“നെൽസൺ വാ നമുക്ക് ചായ കുടിച്ചിട്ട് വരാം അപ്പോളേക്കും ഇവർ അതു പുറത്തെടുക്കും ”
ഞങ്ങൾ ചായ കുടിക്കാൻ കുറച്ചു അകലെയുള്ള ഒരു കടയിലേക്ക് പോയി പോലീസ് ജീപ്പിൽ ചെന്നത് കൊണ്ടാകും കടക്കാരൻ അടുത്തേക്ക് വന്നു ചോദിച്ചു?????
” സാറിനു എന്താ കഴിക്കാൻ എടുക്കേണ്ടത് ”
രവിയേട്ടൻ പോലീസ് സ്റ്റൈലിൽ പറഞ്ഞു…….
“എടോ നല്ല കടുപ്പത്തിൽ രണ്ടു ചായ കൂടെ ചൂട് വടയും ഗ്ലാസ്സും കൈയും വിർത്തിയായി കഴുകി വേണം കൊണ്ടു വരാൻ ”
കടക്കാരനും ചിരിച്ചു കൊണ്ട് പറഞ്ഞു……….
“ഇപ്പോൾ എത്തിക്കാം സാർ ”
രവിയേട്ടൻ പുറത്തിറങ്ങി അവിടെ ചുറ്റും ഒന്ന് വീക്ഷിച്ചു അപ്പോഴേക്കും ചായയും വടയും എത്തി ഞങ്ങൾ രണ്ടു പേരും അതു കുടിക്കുവാനും കഴിക്കാനും തുടങ്ങി നല്ല വടയായിരുന്നു ഞാൻ ഒരു വടയും കൂടി വാങ്ങി
രവിയേട്ടൻ ആ ചായ കടക്കാരനെ അടുത്തേക്ക് വിളിച്ചു ചോദിച്ചു?????.
“എടൊ ഇവിടെ അടുത്ത് എവിടെയെങ്കിലും പന്നിയെ വളർത്തി വിൽക്കുന്നുടോ ”
കടക്കാരൻ പറഞ്ഞു…… “വളർത്തുന്നു പക്ഷെ അവർ വിലക്കില്ല അതു നമ്മുടെ മുൻ മന്ത്രിയുടെ തോമസന്റെ ചേട്ടന്റേതാ സാറെ അവർക്കു തിന്നാനുള്ള കോഴിയും താറാവും മീനും വളർത്തുന്ന സ്ഥാലമാ പത്തു നാല്പത് ഏക്കർ വരും ആ സ്ഥലം.. ചുറ്റും കമ്പി വേലിയും കെട്ടി ഇട്ടിരിക്കുവാ ”
രവിയേട്ടന്റെ പോലീസ് ബുദ്ധി….. അയാൾ എന്നോട് ഉടനെ പറഞ്ഞു…….
“ഇനി എന്തു ചെയ്യും നെൽസാ പന്നിയെ വാങ്ങാൻ എവടെ പോകും ”
ആ ചോദ്യം കേട്ടു ആദ്യം കുറച്ചു കൺഫ്യൂഷൻ ഉണ്ടയെങ്കിലും പിന്നീട് മനസ്സിലയി അതോരു പോലീസിന്റെ കുഴിഞ്ഞ ബുദ്ധിയാണെന്ന്
ഞാൻ പറഞ്ഞു………
“എങ്കിൽ പിന്നെ ബീഫ് വാങ്ങാം ”
“എന്നാൽ പിന്നെ ശെരി” എന്നും പറഞ്ഞു കൊണ്ടു രവിയേട്ടൻ ചായയുടെയും വാടയുടെയും കാശും കൊടുത്തു ജീപ്പിൽ കയറി
എന്നോട് പറഞ്ഞു,,,,,,,,
നെൽസൺ നിങ്ങൾ പറഞ്ഞത് പോലെ ആണെങ്കിൽ അതാവും സ്ഥലം പക്ഷെ അവർ നിസ്സാരക്കാരല്ല ഒരു തെളിവമില്ലാതെ അവരോടു മുട്ടാൻ പറ്റില്ല മുൻ മന്ത്രിയുടെ ചേട്ടൻ അതു ഒരു വലിയ സ്രാവാണ് ചാണ്ടിയെന്നാ പേരു നല്ല പ്രായവുമുണ്ട്.. അവിടെ എത്തണമെങ്കിൽ നമുക്ക് വേറൊരാളുടെ സഹായം വേണം മ്മ്മ് ഞാൻ ആ വഴി നോക്കാം ”
എന്തായാലും എനിക്കു ചെറിയൊരു മനസ്സസമാദാനം കിട്ടി….. ഞാൻ ചോദിച്ചു???
ആരാ രവിയേട്ടൻ പറഞ്ഞ ആൾ
രവിയേട്ടൻ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു,,,,,,,
അതെല്ലാം വഴിയേ മനസ്സിലാകും തൽക്കാലം ഇതൊന്നും വേറൊരു ചെവിയിൽ പോകണ്ട നിങ്ങൾ സെൽവന്റ് ട്രീറ്റ്മെന്റ് കാര്യങ്ങൾ നോക്കിക്കോ.. ആവശ്യം ഉള്ളപ്പോൾ.. വിളിക്കാം ഞാൻ തിരിച്ചു ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാം ”
അത്രയും പറഞ്ഞു രവിയേട്ടനും ഞാനും ഫ്ലാറ്റിലേക്ക് തിരിച്ചു….
തുടരും……