Home തുടർകഥകൾ എന്നാൽ അവളുടെ കൈയിലെ പ്ലാസ്റ്റർ അഴിച്ച ദിവസം…  അന്നാദ്യമായി അവൾ കയ്യിൽ ചെയ്ത മഹി എന്ന ...

എന്നാൽ അവളുടെ കൈയിലെ പ്ലാസ്റ്റർ അഴിച്ച ദിവസം…  അന്നാദ്യമായി അവൾ കയ്യിൽ ചെയ്ത മഹി എന്ന  ടാറ്റൂ  കണ്ടു… Part – 43

0

Part – 42 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി ഭാഗം 43

അവൾ ഇനി  ഒരിക്കൽ പോലും ഈ എന്നെ ഓർക്കാതെ ഇരിക്കട്ടെ…
എന്റെ  ഓർമ്മകൾ അവളെ ശല്യം ചെയ്യാതെ   ഞാൻ ആരെന്നു  പോലും അറിയാതെ  പുതിയ ഒരു  ആതിര ആയി അവൾ ജീവിക്കുന്നത് കാണുന്നതാണ്  എന്റെ  ഏറ്റവും വലിയ സാന്തോഷം… ദേവന്റെ മനസ്സിലെ വിങ്ങൽ അവന്റെ വാക്കുളളിൽ  പ്രതിധ്വനിച്ചിരുന്നു…

നീ ഇതെന്ത്  ഭ്രാന്താണ്  പറയുന്നത്  ….
ഞാൻ  ഇവനെ കുറെ ശകാരിച്ചു  അന്നു…

ഉണ്ണി ഒന്ന് നിർത്തി..

നേരാണോ ദേവേട്ടാ…  ഈ കേള്കുന്നതൊക്കെ…
ദേവു ദേവനെ നോക്കി ചോദിച്ചു..

അതേ മോളേ….
എന്റെ ഈ അവസ്ഥയിൽ  അവൾ എന്നെ കണ്ടാൽ  എന്നിലും അധികം ആ പാവം തകർന്നു പോകും…  പഴയ  ഓർമ്മകൾ ഇനി അവളിൽ വന്നാൽ ആ ഒരു ഷോക്ക് അവൾക്കു താങ്ങാവുന്നതിലും  അധികമാവും….
പിന്നെ ഞാൻ ….
ഇനി ഇതിൽ നിന്നും ഒരു മോചനം എനിക്കില്ലല്ലോ….
അസൂയ തോന്നിട്ടുണ്ടാകും ദൈവത്തിനു പോലും ഞങ്ങളോട്…  അതല്ലേ  ഇങ്ങനെ  ഒക്കെ ആയത്…
ദേവൻ നെടുവീർപ്പിട്ടുകൊണ്ടു പറഞ്ഞു…

ഓഹോ എല്ലാം എന്നിട്ട്  നീ വിചാരിച്ച പോലെ ആയിരുന്നോ നടന്നത്….
അവൾ നിന്നെ മറന്നൊടാ..? ഏഹ്ഹ്..
ദേവന്റെ വാക്കുകളിൽ അരിശം പൂണ്ടു മഹി ശബ്ദമുയർത്തി…

ഉണ്ണിയേട്ടനെന്താ  ഈ പറയുന്നത്..? ദേവു അവനോട് തിരക്കി..

പറയാം ഞാൻ ..

ഉണ്ണി ബാക്കി കഥ തുടർന്നു…
ആതിര പതിയെ കാര്യങ്ങൾ  മനസ്സിലാക്കി തുടങ്ങി…  അവളുടെ പഴയ കാലം  അവൾ അറിയാൻ ശ്രമിച്ചപ്പോഴൊക്കെ  ദേവന്റെ ഈട്  ഞങ്ങൾ അവളിൽ നിന്നും മറച്ചു വച്ചു..  അടുത്ത സുഹൃത്തുക്കളോട്  പോലും ഇതു സംബന്ധിച്ചു   ഒന്നും പറയരുത് എന്ന് താക്കീത്  നൽകിയാണ്  അവൽക്കരികിലേക്ക്  വിട്ടത്…

എന്നാൽ അവളുടെ കൈയിലെ പ്ലാസ്റ്റർ അഴിച്ച ദിവസം…  അന്നാദ്യമായി അവൾ കയ്യിൽ ചെയ്ത മഹി എന്ന  ടാറ്റൂ  കണ്ടു…

സംശയത്തോടെ എല്ലാവരെയും നോക്കിയ അവൾക്കു  അതെപ്പോഴാണ് തന്റെ കയ്യിൽ ചെയ്തത്  എന്നറിയണമായിരുന്നു..
അവളുടെ ചോദ്യങ്ങൾക്ക്  മറുപടി നൽകാൻ ഞങ്ങൾക്കാർക്കും കഴിയുമായിരുന്നില്ല…
എന്താണ് അവളോട് ഞങൾ പറയുക..? അവളുടെ മഹി ഈ അവസ്ഥയിൽ ആണെന്നോ?

എല്ലാവരുടെയും ധർമ സങ്കടം മനസിലാക്കി അന്നു അവളെ ചികിൽസിച്ച dr  ചെറിയാൻ  ഒരുപായം  പറഞ്ഞു..
തല്ക്കാലം മഹേഷ്‌ ആണ് അവളുടെ മഹി എന്ന് അവളെ ബുധ്യപ്പെടുത്തുക..  പിന്നീട് അവൾക്കു കാര്യങ്ങൾ കൗൺസിലിംഗ് വഴി പറഞ്ഞു മനസിലാക്കാം എന്ന്.

അങ്ങനെ  ഞാൻ ഇവന് പകരക്കാരനായി…
പക്ഷെ ഇവരുടെ സ്നേഹം ഇവരുടെ മനസുകൾ തമ്മിലുള്ള ഇഴയടുപ്പം ഞങ്ങളുടെ കണക്കു കൂട്ടലുകൾക്കു അപ്പുറമായിരുന്നു…
ഇവന്റെ രൂപം മറന്ന അവൾക്കു ഇവന്റെ ശബ്ദവും ഗന്ധവും പോലും തിരിച്ചറിയാൻ കഴിയുമായിരുന്നു…

ആ സമയങ്ങളിൽ അവളറിയാതെ ഇവൻ അവളെ കാണാരുന്ടുയിരുന്നു.  പക്ഷേ അവൾ അത് തിരിച്ചറിഞ്ഞു തുടങ്ങി…
ഒരിക്കൽ എന്റെ ഫോണിലേക്കു അവൾ വിളിച്ചു..
ഞാൻ അവളോട് സംസാരിക്കുകയും ചെയ്തു പക്ഷേ അവൾ പറയുവാ
ഞാൻ മഹിയല്ല  മറ്റാരോ..  ആണെന്ന്..

ഈ വിവരങ്ങൾ അറിഞ്ഞപ്പോൾ ഡോക്ടർ  ഞങ്ങളോട് അവളെ ദേവനുമായി സംസാരിപ്പിക്കുവാൻ നിർദ്ദേശിച്ചു..
അത് പ്രകാരം  ഒരു മാസത്തിനു ശേഷം  അന്നാദ്യമായി ഇവൻ അവളെ വിളിച്ചു..
ദേവു നീ പറഞ്ഞാൽ വിശ്വസിക്കില്ല..
അവൾ ഫോണെടുത്തപ്പോൾ ഇവൻ സംസാരിച്ചിരുന്നില്ല പക്ഷേ ഫോണിലൂടെ കേട്ട ഇവന്റെ ശ്വാസം  നിശ്വാസം  പോലും അവൾ തിരിച്ചറിഞ്ഞു… മാഹിയെട്ടാ ..  എന്ന് വിളിച്ചു  പൊട്ടി കരഞ്ഞു  ആ പാവം അന്നു…
ഇവന്റെ ഓരോ വാക്കുകളും  അവൾക്കു പുതു ജീവൻ നൽകിയ പോലെ…  അന്നത്തെ കാളിംഗ്  കഴിഞ്ഞ്  അവൾക്കു വന്ന മാറ്റം കുറച്ചൊന്നുമായിരുന്നില്ല….

പിന്നീട് ട്രീറ്റ്മെന്റ്  കാലം ആയിരുന്നു..  ഇവർ രണ്ടു പേർക്കും..
അവൾക്ക്  ഒരു മാറ്റം അനിവാര്യം ആയിരുന്ന  സമയത്ത്..  വിജയൻ മാഷ് തന്നെയാണ്  അവളെ കോളേജിൽ ജോയിൻ ചെയ്യാൻ വേണ്ട കാര്യങ്ങൾ ഒക്കെ ചെയ്തത്…
അത് അവൾക്കു ഒരു ആശ്വാസമായി….

പിന്നെ  ഒരു കൊല്ലം കഴിഞ്ഞപ്പോൾ അവൾക്കു  ഡൽഹിയിൽ വീണ്ടും  അഡ്മിഷൻ  ശരിയായി…
അവൾ അവിടേക്ക്  പോയി.
ഈ കാലയളവിൽ ട്രീറ്റ്‌മെന്റ്  ഉം കൗൺസിലിംഗ്  എല്ലാം മുറയായി നടത്തുന്നുണ്ടായിരുന്നു
ദേവൻ ആണ് ഇപ്പോഴും അവളെ വിളിക്കുന്നത്  എന്ന്  അവൾ  മനസ്സിലാക്ക്കിയിട്ടില്ല…
എല്ലാം  അവൾ തിരിച്ചറിയുന്നതിലൂടെ എല്ലാം പ്രശ്നങ്ങളും മാറും എന്നാ പ്രതീക്ഷയിൽ ആണ് ഞങ്ങൾ എല്ലാവരും…
മഹേഷ്‌ പറഞ്ഞു നിർത്തി ….

എല്ലാം  അറിഞ്ഞപ്പോൾ ദേവുവിന് ദേവനോടും അതിരയോടും സഹതാപം തോന്നി…
അവൾ  അവരെ ഒന്നിപ്പിക്കും  എന്ന്  മനസ്സിൽ  ഉറച്ചു..

ദേവേട്ടാ ഇനി അധികം വൈകാതെ തന്നെ ദേവേട്ടനെയും ഏട്ടന്റെ സ്നേഹവും ആതിര മനസ്സിലാക്കും… അതെനിക്ക്  ഉറപ്പാണ്.
ഇത് മാത്രമല്ല  ഇപ്പോഴുള്ള  ഈ അവസ്ഥയൊക്കെ  മാറി ദേവേട്ടനും എണീറ്റ്  നടക്കും..
അവളുടെ വാക്കുകൾക്ക് ഒരു പ്രത്യേക ഊർജ്ജം  ഉള്ളതായി ദേവന് തോന്നി..

ഈ സമയം  ഉണ്ണിയുടെ ഫോണിൽ അജുവിന്റ  കാൾ വന്നു…
ഹലോ…  പറയെടാ…  ഉണ്ണി  ഫോണെടുത്തു.
ഉണ്ണിയേട്ടാ.. അവർ ദാ ഇറങ്ങി.   ഉണ്ണിയേട്ടനെ കാണാത്തതിൽ അവൾക്കു നല്ല  നീരസമുണ്ട്..  ഇന്നിവിടെ നിന്നിട്ട്  നാളെ ഉണ്ണിയേട്ടനൊപ്പം കോളേജിൽ പോകാം  എന്നൊക്ക  അമ്മായിയോട് പറയുന്നുണ്ടായിരുന്നു.
പിന്നെ രേണു അമ്മായി എന്തൊക്കെയോ പറഞ്ഞാണ് അവളെ ഇവിടെ നിന്നും കൂട്ടിയിട്ടു പോയത്.

ആഹ്..   ഞങ്ങൾ ഇപ്പോൾ ഇറങ്ങുമെന്ന്  അമ്മയോട് പറഞ്ഞോളൂ…
ശരി നീ വച്ചോളു..  ഞങ്ങൾ ദേവനൊപ്പം ആണ്.
ആഹ്  ഏട്ടാ..

അജുവിന്റെ ഫോൺ കട്ട്‌ ചെയ്ത ശേഷം മഹി ദേവുവിനെ നോക്കി..
എടോ  അവരിറങ്ങിയെന്നു.
അപ്പോൾ നമുക്ക്  പോയാലോ…

ആഹ്  ഇറങ്ങാം ഏട്ടാ…
അവൾ അവനോട് മറുപടി നൽകി..

ഇപ്പോൾ പോണോടാ…  ഇന്നിവിടെ  നിന്നു കൂടെ നിങ്ങൾക്ക്  രണ്ടാൾക്കും.. ദേവൻ അവരോടായി ചോദിച്ചു.

ഏയ്‌ ഇല്ലെടാ  പിന്നീടൊരിക്കൽ വരാം.. ഇവൾക്ക് നല്ല  ഷീണം ഉണ്ടാവും ഹോസ്പിറ്റലിൽ നിന്നും  വന്നതല്ലേ ഉള്ളു.

ആഹ്ഹ് അതു ശരിയാ  എന്നാൽ നിങ്ങൾ ഇറങ്ങിക്കോളു..  ദേവൻ അവരെ യാത്രയാക്കി…
………..

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here