Home Latest ഓഹ് താര അപ്പുവേട്ടന് നാട്ടിൽ വേറെ പെണ്ണ് കിട്ടതോണ്ടാണോ ആ വൃത്തി കെട്ടവളുടെ പിന്നാലെ പോണേ…...

ഓഹ് താര അപ്പുവേട്ടന് നാട്ടിൽ വേറെ പെണ്ണ് കിട്ടതോണ്ടാണോ ആ വൃത്തി കെട്ടവളുടെ പിന്നാലെ പോണേ… Part – 20

0

Part – 19 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 20

വെളുപ്പിനാണ് നാട്ടിൽ എത്തിയത് എന്നെ കൂട്ടിക്കൊണ്ട് പോകാൻ അച്ഛൻ കാറുമായി എത്തിയിരുന്നു വീടിനുമുന്നിൽ ചെറിയൊരു പന്തൽ ഇട്ടിട്ടുണ്ട് ഇതിന്റെ ഒക്കെ അവശ്യം ഉണ്ടോ എന്ന് ഞാൻ മനസ്സിൽ ഓർത്തു വീടിനും മാറ്റം ഉണ്ട് മുകളിൽ ഒന്ന് രണ്ടു മുറികൾ കൂടി പണിതിട്ടുണ്ട് .

നേരം പുലർച്ചെ ആയതേ ഉള്ളു എങ്കിലും വീട് ഉണർന്നിട്ടുണ്ട് എൻഗേജ്മെന്റ് പാർട്ടി ക്കുള്ള ഫുഡ്‌ വീട്ടിൽ തന്നെ ആണ് ഉണ്ടാക്കുന്നത് എല്ലാ പെണ്ണുങ്ങളും അതിനുള്ള തയ്യാറെടുപ്പിൽ ആണ് ഞാൻ നോക്കിയപ്പോൾ ഒട്ടുമിക്ക ബന്ധുക്കളും ഉണ്ട് ഹാളിനു ഇടതു വശത്തേക്കുള്ള എന്റെ മുറിയിൽ കയറാൻ തുടങ്ങിയപ്പോൾ അമ്മ പറഞ്ഞു

“നിനക്കു മുറി മുകളിൽ റെഡി ആക്കിട്ടുണ്ട് ”
അമ്മ തന്നെ എന്നെ ആ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി പഴയ ഓർമ്മകൾ ഒന്നും ഇല്ലാത്ത പുതിയ മുറി ചെന്ന ഉടൻ ഞാൻ കട്ടിലിലേക്ക് വീണു ഒന്ന് ഉറങ്ങി തുടങ്ങിയപ്പോഴേക്കും അമ്മ വന്നു വിളിച്ചു

“താരേ എഴുന്നേറ്റ് അമ്പലത്തിൽ പോകാൻ നോക്ക് നല്ലൊരു ദിവസം ആയിട്ട് ”

“ആർക്ക് നല്ല ദിവസം “ഞാൻ പിറുപിറുത്തു
അമ്മ എന്നെ ദേഷ്യത്തിൽ നോക്കി ഞാൻ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു ജന്നൽ തുറന്നു പുറത്തേക്ക് നോക്കി

“അമ്പലത്തിൽ പോണില്ലേ”
അമ്മ ഒന്ന് കൂടി ചോദിച്ചു

“ഇല്ല”
അമ്മ ദേഷ്യപ്പെട്ടു ഇറങ്ങി പോയി
ഇവിടെ ഇരുന്നു നോക്കിയാൽ സന്തോഷ്‌ ചേട്ടന്റെ വീട്ടുമുറ്റം കാണാം ഞാൻ അതും നോക്കി ഇരുന്നു

“അഹ് ഈ പരിപാടി ഇതുവരെയും നിർത്തില്ല അല്ലേ ”
ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി ഇന്ദു ചേച്ചി ഒരു കപ്പ്‌ ചായയുമായി വന്നു നിക്കുന്നു ചേച്ചിയെ ഞാൻ അടിമുടി നോക്കി നല്ല മാറ്റം ചായ കപ്പും കൊണ്ടു ഈ സ്റ്റെപ്പുകൾ കയറി വന്നിരിക്കുന്നു കാഴ്ചയിലും നല്ല മാറ്റം ചുവപ്പിൽ കറുത്ത ബോർഡറും കാസവും ചേർന്ന ഒരു കോട്ടൺ സാരി നീണ്ടു സമൃദ്ധമായ മുടി കുളിപ്പിന്നൽ കെട്ടി ഒതുക്കി വെച്ചിരിക്കുന്നു നെറ്റിയിൽ ചന്ദന കുറി നിറഞ്ഞ ചിരി ഈ ദിവസത്തെ സന്തോഷം ഈ കാഴ്ച്ച ആണെന്ന് തോന്നി പോയി

“മിടുക്കി ആയി പോയല്ലോഎന്താ ഈ മാറ്റത്തിന്റെ കാരണം ”
ഞാൻ ചേച്ചിയെ കളിയാക്കി

“അതൊക്കെ പറയാം നീ പല്ലു തേച്ചു ചായ കുടിക്കു ”

“ഉം ”
ഞാൻ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു

“കുളിച്ചു റെഡി ആകു നമുക്കൊന്ന് അമ്പലത്തിൽ പോയിട്ട് വരാം ”

ഞാൻ സംശയാത്തോടെ ചേച്ചിയെ നോക്കി ചേച്ചി വേണം എന്ന് കണ്ണടച്ചു കാണിച്ചു ഞാൻ മടിച്ചു മടിച്ചു എഴുന്നേറ്റു ബാത്‌റൂമിൽ കയറി റെഡി ആയി അമ്പലത്തിലേക്ക് നടന്നു 5മിനിറ്റ് നടക്കാൻ ഉള്ള ദൂരമേ ഉള്ളു അമ്പലത്തിലേക്ക് ചേച്ചി നടക്കുമ്പോൾ കാലിനു ചെറിയൊരു വലിവ് ഉള്ളപോലെ ഉള്ളു വേറെ കുഴപ്പം ഒന്നും ഇല്ല ഞങ്ങൾ അമ്പലത്തിൽ എത്തി

“ഇന്നെന്താ വിശേഷം”
തൊഴാൻ ആൾക്കാർ സാധാരണയെക്കാൾ കൂടുതൽ കണ്ടത് കൊണ്ടു ഞാൻ ഇന്ദു ചേച്ചിയോട് ചോദിച്ചു

“ഇന്ന് ഷഷ്ഠിയാ അതാ ”

“ഉം ”
ഞാൻ മൂളി

ഭഗവാന്റെ തിരുമുന്നിൽ നിൽക്കുമ്പോൾ മനസ് ശൂന്യമായിരുന്നു ഒന്നും പ്രാർത്ഥിച്ചില്ല വെറുതെ കൈ കൂപ്പി നിന്നതേ ഉള്ളു തൊഴുതു ഇറങ്ങി താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ കണ്ടു മണിച്ചേട്ടനും രാജി ചേച്ചിയും കയറി വരുന്നതു മണിച്ചേട്ടൻ എന്നെ നോക്ക് ചിരിച്ചു ഞാനും രാജി ചേച്ചി കാണാത്ത ഭാവത്തിൽ പോയി

“ആ നാട്ടിൽ ഒന്നും അമ്പലം ഇല്ലാത്ത പോലെ എല്ലാ മാസവും ഷഷ്ഠിക്ക് അവൾ ഇവിടെ തന്നെ വരും ”
ഇന്ദു ചേച്ചി എന്റെ ചെവിയിൽ പറഞ്ഞു

“അതിനെന്താ വരട്ടെ ”

“ഭക്തി കൊണ്ടൊന്നുമല്ല ചുമ്മാ നാട്ടുകാരെ കാണിക്കാൻ ”
ഞാൻ ചിരിച്ചു ചേച്ചിയും വീട്ടിൽ എത്തിയപ്പോൾ അമ്മ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വിളിച്ചു ഞാൻ വേണ്ടന്ന് പറഞ്ഞു മുകളിലേക്ക് കയറി പോയി കുറച്ചു കഴിഞ്ഞു അമ്മ ഒരു ഗ്ലാസ്സ് പാലും ആയി വന്നു

“ഇതെങ്കിലും കുടിക്കു ”
ഞാൻ അതു വാങ്ങി മേശമേൽ വെച്ചു ബാഗ് തുറന്നു ടാബ്ലെറ്റ് എടുത്തു കഴിച്ചു അതു കണ്ടുകൊണ്ടാണ് ഇന്ദു ചേച്ചി റൂമിലേക്ക്‌ കയറി വന്നത്

“എന്ത് പറ്റി ”

“നല്ല തലവേദന ”

“ഭക്ഷണം ഒന്നും കഴിക്കാതെ ടാബ്ലറ്റ് കഴിച്ചിട്ട് സമയത്ത് തലചുറ്റി ഒന്നും വീഴരുത് കേട്ടോ ”
ചേച്ചി പറഞ്ഞു ഞാൻ ചിരിച്ചു

“റെഡി ആകുന്നില്ലേ 11.15 ആണ് മുഹൂർത്തം
തനു റൂമിലേക്ക്‌ വന്നുകൊണ്ടു പറഞ്ഞു അവൾ പീക്കോക് ബ്ലു ദാവണി ധരിച്ചിരുന്നത്

“ഡ്രസ്സ്‌ കാബോഡിൽ ഉണ്ട്”
അവൾ ചൂണ്ടി കാട്ടി ഇന്ദു ചേച്ചി അതു പോയി എടുത്തു കൊണ്ടു വന്നു കവർ തുറന്നപ്പോൾ ആണ് ഞാൻ കണ്ടത് മയിൽ പീലിയും ശ്രീകൃഷ്‌ണന്റെയും മ്യൂറൽ വർക്ക്‌ ചെയ്ത ഒരു സെറ്റ് സാരി കൂടെ പീക്കോക് ബ്ലു ബ്രോക്കഡ്‌ ബ്ലൗസ്

ചേച്ചിയും തനുവും കൂടി സാരി ഉടുപ്പിച്ചു ഞാൻ അതിനു വെറുതെ നിന്നു കൊടുത്തു അമ്മ മുറിയിലേക്ക് വന്നു ഒരു ജൂവലറി ബോക്സ്‌ ചേച്ചിടെ കയ്യിൽ കൊടുത്തു പാലക്കാ മോഡൽ ജിമിക്കിയും ഒരു നെക്ക്ലേസും രണ്ടു വളകളും ആഭരണങ്ങളും അവർ തന്നെ അണിയിച്ചു തന്നു വളകൾ ഒരു കയ്യിൽ മാത്രം ഇട്ടിട്ട് പീക്കോക് ബ്ലു നിറത്തിൽ സ്വർണ്ണ പൊട്ടുകൾ വിതറിയ പോലുള്ള കുപ്പി വളകൾ ഇടതു കയ്യിൽ നിറച്ചിട്ടു കുപ്പി വളകൾ തനുവിന്റെ വക സംഭാവന ആയിരുന്നു

കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടു കൂടി തൊട്ടു മുടി ഒതുക്കി മുല്ല പൂവ് കൂടി വെച്ചു കഴിഞ്ഞു കണ്ണാടിയിൽ നോക്കിയപ്പോൾ കൊള്ളാം എങ്കിലും ഇത്രയും ഒരുക്കത്തിന്റെ ആവശ്യം ഇല്ലെന്നു തോന്നി

“അവരൊക്കെ എത്തി പെട്ടന്ന് താഴേക്കു വാ എല്ലാവരും”മാമി വന്നു പറഞ്ഞിട്ട് പോയി .

അതു വരെ ഇല്ലാതിരുന്ന ഭയം വന്നു എന്നെ മൂടി
വീണ്ടും ഒരു പരീക്ഷണത്തിന് മുതിരുകയാണെന്ന തോന്നൽ പരാജയം നേരത്തേ അറിഞ്ഞു കഴിഞ്ഞു ഇനി പരീക്ഷണം മാത്രം വല്ലാതെ ശ്വാസം മുട്ടുന്നു.

ഞാൻ ഇന്ദു ചേച്ചിയോടൊപ്പം താഴേക്കു നടന്നു ഹാളിലുള്ള ജനലിലൂടെ പുറത്തു വന്ന ആൾക്കാരെ നോക്കി നിക്കുന്ന പെണ്ണുങ്ങൾ ചേച്ചി എന്നെയും അവിടെ കൊണ്ടു നിർത്തി
ഞാൻ ജനലിലൂടെ ഒരു നോട്ടം പായിച്ചു വൈശാഖനെയും അയാളുടെ വിരൽ തുമ്പിൽ പിടിച്ചു നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെയും കണ്ടു .

ഇന്നു മുതൽ ആ കുഞ്ഞിന്റെ അമ്മ ഞാൻ ആണെന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു കരച്ചിൽ ഉരുണ്ടു കൂടി കാരണം അറിയാത്ത കരച്ചിൽ സമയമായി എന്നും പറഞ്ഞു എന്നെ പന്തലിലേക്ക് ആനയിച്ചു ഞാൻ മുഖം ഉയർത്തി നോക്കാതെ നടന്നു മുഖം ഉയർത്തിയാൽ ഞാൻ കരയുന്നത് ആരെങ്കിലും കണ്ടാലോ എന്ന് ഞാൻ ഭയപ്പെട്ടു അച്ഛനും മാമൻമാരും പറയുന്ന പോലെ ഒക്കെ ചെയ്യുന്നു കണ്ണു നിറഞ്ഞു കാഴ്ച്ച മറച്ചു ഞാൻ ആദ്യം അദ്ദേഹത്തിന്റെ വിരലിൽ മോതിരം അണിയിച്ചു രണ്ടാമത് എന്നോട് വലത് കൈനീട്ടാൻ പറഞ്ഞു ഞാൻ കൈ നീട്ടി വിരൽത്തുമ്പുകൾ വിറച്ചു കൊണ്ടിരുന്നു എന്റെ വിരലിൽ മോതിരം അണിയിച്ചു കഴിഞ്ഞു ജീവിതം കൈ വിട്ടു പോയതറിഞ്ഞു ഉള്ളിൽ ഒരു ഏങ്ങൽ ഉയർന്നു ഞാൻ അത് കഷ്ടപ്പെട്ട് പിടിച്ചു നിർത്തി.

“താര കഴുത്തിനു എന്തെങ്കിലും പ്രശ്നമുണ്ടോ ”
ആ ശബ്ദം പരിചിതമായ ശബ്ദം കേട്ട് ഞാൻ മുഖം ഉയർത്തി നോക്കി

ജ്യോതിഷ് ചേട്ടൻ ചിരിച്ചുകൊണ്ടു എന്റെ അടുത്ത് എന്റെ ബ്ലൗസിന്റെ അതേ കളർ ഷർട്ടും ആ കളറും കസവും കരയുള്ള മുണ്ടും ആൾ കുറച്ചുക്കൂടി സുന്ദരനായി നില്കുന്നു എന്റെ മുഖം കണ്ടതും ആളിന്റെ മുഖത്തും സങ്കടം നിറഞ്ഞു

“സോറി ”

ആൾ പതിയെ പറഞ്ഞു കണ്ണുകളിലും അതേ ഭാവം എനിക്ക് ദേഷ്യവും വിഷമവും അതിലേറെ സന്തോഷവും തോന്നി ഞാൻകരഞ്ഞു പോയി പിന്നെ ഒരു കുറുമ്പ് തോന്നി ജ്യോതിഷ് ചേട്ടന്റെ ഞെഞ്ചിൽ ആഞ്ഞു ഒരു തള്ള് കൊടുത്തു വീഴാൻ പോയ ആൾ വീഴാതിരിക്കാൻ എന്റെ കൈകളിൽ പിടിച്ചു ഞാനും മുന്നോട്ട് ഒന്ന് ആഞ്ഞു പോയി കൃത്യ സമയത്ത് ഫോട്ടോ ഗ്രാഫർമാർ ഫോട്ടോ ക്ലിക് ചെയ്തു

**********************************************

ചെറിയൊരു ഫ്ലാഷ് ബാക്ക് കൃത്യം ലക്ഷ്മി താരയെ വിളിച്ചു സംസാരിച്ചതിന് രണ്ടു ദിവസങ്ങൾക്കു ശേഷം
ജ്യോതിഷ് ഓഫീസിൽ പലരോടും ദേഷ്യപ്പെട്ടു ഇറങ്ങി പുറത്തേക്കു പോയി

“പാവം അവന്റെ മനസ്സിടിഞ്ഞു പോയി അതു കാണിക്കാതിരിക്കാനാ ഈ ദേഷ്യം”
അശ്വതി വിഷമിച്ചു പറഞ്ഞു

“എല്ലാം തരേടെ അഹങ്കാരം കൊണ്ടാ അവൾക്ക് ഇതു പോലെ ഒരു ചെക്കനെ വേറെ കിട്ടോ എന്നിട്ടും ”

“ചേച്ചി ചുമ്മാ അവളെ മാത്രം കുറ്റം പറയണ്ട ഞാൻ രണ്ടു ദിവസമായി കാണുന്നു അവളോടുള്ള ചേച്ചിടെ പെരുമാറ്റം ”
നിമിഷ അശ്വതിയെ കുറ്റപ്പെടുത്തി

“ഞാൻ പിന്നെ എങ്ങനെ പെരുമാറണം അവൻ എന്റെ വീട്ടിൽ ഇരുന്നു കണ്ണു നിറച്ചത് ഞാൻ മാത്രേ കണ്ടുള്ളു ”

“ചേച്ചി കാര്യം അറിയാതെ പറയാൻ നിക്കണ്ട രണ്ട് ദിവസമായിട്ട് അവളും വിഷമിച്ചാ നടക്കുന്നേ ചേച്ചി… ജ്യോതിഷ് ചേട്ടന്റെ വീട്ടുകാർക്ക് ഒന്നും ഇഷ്ടമല്ല ഈ ബന്ധം ”

“അത് നിന്നോട് ആരു പറഞ്ഞു”

“താര പറഞ്ഞു താരയെ ജ്യോതിഷ് ചേട്ടന്റെ അനിയത്തി വിളിച്ചു സംസാരിച്ചു സംസാരിച്ചുന്നു അല്ല നല്ല വഴക്ക് പറഞ്ഞുന്നു ”

“എപ്പോ ”

“ചേച്ചിടെ വീട്ടിൽ വന്നതിന്റെ അന്ന് നമ്മൾ എല്ലാവരും കൂടി സംസാരിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു അപ്പൊ താരക്ക് ഒരു കാൾ വന്നു സംസാരിക്കാൻ അവൾ താഴേക്കു പോയി അതു കഴിഞ്ഞു വന്നല്ലേ ജ്യോതിഷ് ചേട്ടനോട് താല്പര്യമില്ലന്ന് പറഞ്ഞത് ആ വിളിച്ചത് ലക്ഷ്മി ആയിരുന്നു

വേറൊരു കാര്യം കൂടി പറയാം അന്ന് അവൾ അവിടേക്ക് വരും മുന്നേ ജ്യോതിഷ് ചേട്ടൻ കൊടുത്ത റിങ് വിരലിൽ ഇട്ടതാ അതു ഞാൻ കണ്ടു അന്ന് ഫോൺ വന്നു താഴേക്ക് പോകുമ്പോ അവളുടെ കയ്യിൽ ഫോൺ അല്ലാതെ വേറെ ഒന്നും ഇല്ലായിരുന്നു ആ സംസാരം കഴിഞ്ഞു അവള് റിങ് വിരലിൽ നിന്നും ഊരി ആണ് കൊടുത്തത് അപ്പൊ അവൾക്ക് ഇഷ്ടം ഇല്ലാത്തോണ്ടാണോ”

അശ്വതി അതെല്ലാം കേട്ട് അന്തിച്ചു നിന്നു
“ചേച്ചി അവള് പറഞ്ഞത് അവർക്കു അടി കൂടി ജീവിതം പിടിച്ചെടുക്കാൻ ഒന്നും വയ്യന്നാ ചേച്ചിയോടും ജ്യോതിഷ് ചേട്ടനോടും പറയണ്ടാന്നു പറഞ്ഞതാ പിന്നേ ചേച്ചിടെ സംസാരം കേട്ട് പറഞ്ഞു പോയതാ ” നിമിഷ പറഞ്ഞു നിർത്തി

അശ്വതി താരയോട് ദേഷ്യപ്പെട്ടത് ഓർത്തു വിഷമിച്ചു. എന്തായാലും ജ്യോതിഷിനോട് പറയണം അശ്വതി മനസ്സിൽ ഉറപ്പിച്ചു. അവൾ അപ്പോൾ തന്നെ ജ്യോതിഷിനെ അറിയിച്ചു. അവനു ആദ്യം വിശ്വസിക്കാൻ പയറ്റിയില്ലെങ്കിലും അമ്മയോട് ഒന്ന് സംസാരിക്കാൻ തീരുമാനിച്ചു അവൻ ഉടനെ അമ്മയെ വിളിച്ചു

“ഹലോ അമ്മേ അപ്പുവാ അമ്മ ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുത്തോ”

“അപ്പു ഇതൊരു കല്യാണ കാര്യം അല്ലേ ഞാൻ ഒറ്റക്കല്ലല്ലോ മോനെ തീരുമാനം എടുക്കേണ്ടേ നിന്റെ മാമന്മാരോടും വല്യച്ചനോടും ഞാൻ വിളിച്ചു പറഞ്ഞു അവരൊക്കെ പെണ്ണിന്റെ വീടും ചുറ്റുപാടും ഒക്കെ കണ്ടിട്ട് തീരുമാനിക്കാം എന്നാ പറയുന്നേ പിന്നെ ജാതകം കൂടി നോക്കണം നിന്റെ കൂടെ ജോലിചെയ്യുന്ന കുട്ടി ആണെന്നെ പറഞ്ഞിട്ടുള്ളു വേറെ ഒന്നും പറഞ്ഞിട്ടില്ല ”

“കാത്തുനോട്‌ പറഞ്ഞില്ലേ? ”

“പറഞ്ഞു അവളും ആരോമലും ഞായറാഴ്ച വരും അതു കഴിഞ്ഞു ഒരു തീരുമാനം പറയാംന്നു പറഞ്ഞു അവൾക്കിപ്പോഴും ആരോമലിന്റെ ബന്ധത്തിലെ കുട്ടിയെ തന്നെ ആലോചിച്ചാ മതീന്നാ എന്നോട് ഒന്ന് രണ്ട് വട്ടം സൂചിപ്പിച്ചു”

“ഉം അവര് വന്നിട്ട് എന്താന്ന് തീരുമാനിക്ക്
വേറെ ഒന്നും ഇല്ല ഞാൻ വൈകുന്നേരം വിളിക്കാം”

“ശരി മോനെ ”
കാൾ കട്ട്‌ ചെയ്തു ജ്യോതിഷ് അശ്വതിയെ നോക്കി

” അമ്മക്ക് താല്പ്യമാ അമ്മേടെ സംസാരത്തിൽ നിന്നും മനസിലായി ഇനി കാത്തൂന്റെ കാര്യം എന്നാലും അവൾക്കു എങ്ങനെ തരേടെ നമ്പർ കിട്ടി ”

“അതും ശെരി ആണല്ലോ”

അപ്പോഴാണ് അശ്വതിയും അതോർത്ത് ജ്യോതിഷ് ഉടനെ തന്നെ ലക്ഷ്മിയെ വിളിക്കാൻ ശ്രമിച്ചു എങ്കിലും ആരും കാൾ എടുത്തില്ല വീണ്ടും ശ്രമിച്ചിട്ടും നടന്നില്ല കുറച്ചു കഴിഞ്ഞു നോക്കാം എന്നവർ തീരുമാനിച്ചു വൈകുന്നേരം ഒന്ന് കൂടി ലക്ഷ്മിയെ വിളിച്ചു കാൾ അറ്റൻഡ് ചെയ്യപ്പെട്ടു

“കാത്തു നീ താരയെ വിളിച്ചിട്ടുണ്ടായിരുന്നോ വളച്ചു കെട്ടാൻ ഒന്നും നിൽക്കാതെ അവൻ നേരെ ചോദിച്ചു”

“ഓഹ് ഉടനെ തന്നെ അവൾ ഒന്നിനെ പത്താക്കി പറഞ്ഞു തന്നല്ലേ ”

“നീ എന്തൊക്കെയാ ഈ പറയുന്നേ ”

“ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു അപ്പുവേട്ടാ ആ പെണ്ണ് അത്ര നല്ലതൊന്നും അല്ല അപ്പുവേട്ടൻ വിഷമിക്കാതിരിക്കാനാ ഞാൻ പറയുന്നേ ”

“നീ എന്തറിഞ്ഞിട്ടാ താരയെ പറ്റി അങ്ങനെ ഒക്കെ പറയുന്നേ ”

“ഓഹ് താര അപ്പുവേട്ടന് നാട്ടിൽ വേറെ പെണ്ണ് കിട്ടതോണ്ടാണോ ആ വൃത്തി കെട്ടവളുടെ പിന്നാലെ പോണേ ”

“നിർത്തടി എന്ത് കാര്യം കൊണ്ടാ നീ താരേ പറ്റി ഇങ്ങനെ ഒക്കെ പറയുന്നേ എന്ന് പറയണം അല്ലാതെ ചുമ്മാ അവളെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ എന്റെ വായിന്നു നല്ലത് കേൾക്കും നീ ”

“അവളും ഭർത്താവും എന്താ പിരിഞ്ഞത് എന്ന് അപ്പുവേട്ടൻ അന്വേഷിച്ചോ ഇല്ല അവൾ പറഞ്ഞത് വിശ്വസിച്ചു
അവളെ പോലെ ഉള്ള പെണ്ണുങ്ങൾക്ക് ഒന്നും ഒരാണിന്റെ മാത്രം കൂടെ ജീവിക്കാൻ പറ്റില്ല കുറച്ചു കഴിയുമ്പോൾ മടുക്കും അപ്പൊ ഇട്ടിട്ട് പോകും അതൊന്നും അറിയാതെ അവള് പറയുന്നതും കേട്ട് ജീവിതം തുലക്കല്ലെ ”

‘കാത്തു എന്റെ വായിൽ നല്ലതൊന്നും വരുന്നില്ല നിന്നോട് ഇതൊക്കെ ആരാഡി പറഞ്ഞേ ”

“അവളുടെ കാമുകൻ ”

“കാമുകനോ? ”

അതേ കാമുകൻ അവർ ഇത്രെയും നാളും ഭാര്യാ ഭർത്താക്കന്മാർ മാരെ പോലെ കഴിഞ്ഞതാ അയാള്‌ കല്യാണം കഴിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ അയാളിൽ നിന്നും പിണങ്ങി പോയതാ പിന്നെയാ അപ്പുവേട്ടാ അവൾ നിങ്ങളുടെ കൂടെ കൂടിയേ നിങ്ങളേം മടുക്കുമ്പോ അവൾ കളഞ്ഞിട്ട് പോകും അവൾടെ എല്ലാ ലീല വിലാസങ്ങളും അറിഞ്ഞിട്ടും ഞാൻ അവളെ വിളിച്ചപ്പോൾ കുറച്ചു മാന്യമായാ സംസാരിച്ചേ അവളുട സ്വഭാവം വെച്ചു കണ്ണു പൊട്ടുന്ന ചീത്തയാ വിളിക്കേണ്ടത് പിന്നെ ഇതു വരെ ഈ കാര്യം ഒന്നും ഞാൻ അമ്മയോട് പറഞ്ഞിട്ടില്ല അങ്ങനത്തെ ഒരു പെണ്ണിനെയാ മോൻ ഇഷ്ടപ്പെടുന്നെന്ന് അറിഞ്ഞു അമ്മ വിഷമിക്കണ്ടാന്ന് വെച്ചു ”

ജ്യോതിഷ് ദേഷ്യത്തിൽ കാൾ കട്ട്‌ ചെയ്തു
അവൻ അശ്വതിയോട് ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ഒക്കെ പറഞ്ഞു

“അങ്ങനെ ഒരു കള്ളം പറഞ്ഞു പരത്തേണ്ട കാര്യം ആർക്കാ നീ എന്തായാലും വിളിച്ചു അവളെ വിളിച്ച നമ്പർ ചോദിക്ക്

“ഉം ”

“കുറച്ചു കഴിഞ്ഞു അവൻ വീണ്ടും വിളിച്ചു
നിന്നെ വിളിച്ചു സംസാരിച്ച നമ്പർ താ ”

“എന്തിനു അവൾടെ വാക്കും കേട്ട് അയാളെ ചെന്നു തല്ലാനാണോ ”

“കൂടുതൽ സംസാരിക്കേണ്ട നമ്പർ താ ”
അവന്റെ ശബ്ദത്തിൽ കാത്തു ഒന്ന് പേടിച്ചു

“ഞാൻ മെസ്സേജ് അയക്കാം ”

“മ്മ് ”
അവൻ കാൾ കട്ട്‌ ചെയ്തു രണ്ട് മിനിറ്റ് കഴിഞ്ഞു മെസ്സേജ് വന്നു

നമ്പർ കണ്ടു പരിചയം ഇല്ല അവൻ ഫോണിൽ നമ്പർ ഡയൽ ചെയ്തു കിരൺ ജിയോ ട്രൂകളറിൽ പേര് തെളിഞ്ഞു ജ്യോതിഷ് ദേഷ്യം കൊണ്ടു പല്ലു കടിച്ചു

“നായിന്റെ മോനെ ഇന്നു ഞാൻ”
ജ്യോതിഷ് മുഷ്ടി ചുരുട്ടി

“നീ ഒന്ന് അടങ്ങു ”

“ഞാൻ ലക്ഷ്മി യോട് സംസാരിക്കാം നീ നമ്പർ താ”

അശ്വതി അവനെ തണുപ്പിക്കാൻ നോക്കി
അവൾ നമ്പർ വാങ്ങി വിളിച്ചു ആദ്യം ഒന്നും പറയുന്നത് കേൾക്കാൻ തയ്യാറായില്ലെങ്കിലും പിന്നെ പിന്നെ ലക്ഷ്മി അശ്വതി പറയുന്നത് ശ്രദ്ദിച്ചു അവൾക്കു താരയെ പൂർണ്ണ വിശ്വാസം ആയില്ലെങ്കിലും പാതി വിശ്വാസത്തിൽ അവൾ കാൾ കട്ട്‌ ചെയ്തു അവളോടും അമ്മയോടും സംസാരിക്കാൻ ജ്യോതിഷ് നാട്ടിൽ പോകാൻ തീരുമാനിച്ചു അന്ന് രാത്രി തന്നെ പുറപ്പെട്ടു താരയോട് സുഖം ഇല്ലത്തതു കൊണ്ടു ലീവ് ആണെന്ന് പറഞ്ഞാൽ മതി എന്ന് തീരുമാനിച്ചു.

ആദ്യം താരയുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു അവർ ആലോചിക്കാം എന്ന മറുപടി പറഞ്ഞു രണ്ടു ദിവസത്തിനകം ബന്ധുക്കളെയും കൊണ്ടു നാട്ടു നടപ്പ് അനുസരിച്ചു പെണ്ണ് ചോദിക്കാൻ വരും എന്ന് പറഞ്ഞു ഇറങ്ങി വീട്ടിൽ ചെന്നു കാത്തുവിനെ പറഞ്ഞു മനസിലാക്കാൻ നോക്കി അവൾ ഒന്നും കേൾക്കാൻ തയ്യാറാകാതെ നിന്നു താരയുടെ പഴയ കല്യാണ ഫോട്ടോ അവളുടെ അനിയത്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത് ഒരിക്കൽ കണ്ടിരുന്നു അതു മെമ്മറി ആയി പൊങ്ങി വന്നപ്പോൾ കണ്ടതാണ് ആ ഫോട്ടോ ഡൌൺലോഡ് ചെയ്തു അതുലിന്റെ ഇപ്പോഴത്തെ പാർട്ടനറും ആയുള്ള ഫേസ്ബുക് ഫോട്ടോകളും അയാൾ പോസ്റ്റ് ചെയ്ത കാര്യങ്ങളും തെളിവുകൾ സഹിതം അവളെ കാണിച്ചു .

അവളുടെ ഡിവോഴ്സിന്റെ കാരണം വ്യക്തമാക്കി അശ്വതിയും നിമിഷയും വഴി കിരണിന്റെ സ്വഭാവവും പറഞ്ഞു മനസിലാക്കി

“ഞാൻ ഇതൊക്കെ കാണിക്കുന്നതും പറയുന്നതും ഞാനും അവളും ഒരുമിച്ചു ഉള്ള ജീവിതത്തിനു നിന്റെ സമ്മതത്തിനു വേണ്ടി അല്ല നിന്റെ മനസിന്റെ ഒരു കോണിൽ പോലും എന്റെ പെണ്ണിനെ നീ മോശക്കാരി ആയി ചിന്തിക്കാൻ പാടില്ലഅതു കൊണ്ടു മാത്രമാ പിന്നെ നിന്നോട് ഒരു പാട് നന്ദി ഉണ്ട് ഇതൊന്നും നീ അമ്മയോട് പറയാതിരുന്നതിനു നീ അമ്മയോട് പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ അമ്മയെയും കൂടെ ഞാൻ ബോധ്യപ്പെടുത്തേണ്ടി വന്നേനെ ”

പിന്നെ എല്ലാം പെട്ടന്നായിരുന്നു രണ്ടു ദിവസം കൊണ്ടു തന്നെ രണ്ടു വീട്ടുകാരും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോക്ക് വരവൊക്കെ കഴിഞ്ഞു ജാതകവും ചേർച്ച ഉണ്ട് ഉടനെ വിവാഹം നടത്താൻ തീരുമാനം ആയി ആ കാര്യം താരയോട് പറയാൻ വിളിച്ചതിന്റെ അന്ന് താര അമ്മയോട് ദേഷ്യപ്പെട്ടു എല്ലാത്തിനും സമ്മതം എന്ന് അറിയിച്ചത് ദേഷ്യപെട്ടത് കൊണ്ടു താര അറിയണ്ട എന്ന് വീട്ടുകാരും തീരുമാനിച്ചു

*********************************************

“അങ്ങനെ അത്ര പെട്ടന്ന് ഞാൻ വിട്ടിട്ട് പോകോ എന്റെ പെണ്ണേ നിന്നെ ”
ജ്യോതിഷ് താരയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു ആ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു നിന്നു

“ഒരു പ്രശ്നം വരുമ്പോൾ പെട്ടന്ന് ഇട്ടിട്ട് പോകരുത് ഫൈറ്റ് ചെയ്തു നിൽക്കണം” ജ്യോതിഷ് താരയെ ചേർത്ത് നിർത്തി പറഞ്ഞു
അവൾ തലയാട്ടി

“അതേ ഈ സർപ്രൈസ് കാണാൻ കുറച്ചു പേര് കാത്തിരിക്കുന്നു അവരെ ഒന്ന് വിളിച്ചാലോ? ”

“ഉം വിളിക്കാം ”

ജ്യോതിഷ് ഫോൺ എടുത്തു അശ്വതിയെ വീഡിയോ കാൾ ചെയ്തു ഉടനെ കണക്ട് ആയി അശ്വതിയും നിമിഷയും ഓഫീസ് പശ്ചാത്തലത്തിൽ തെളിഞ്ഞു വന്നു താരയും ജ്യോതിഷും കൈ വീശി കാണിച്ചു അവർ തിരിച്ചും
സക്സെസ്സ് എന്ന് പറഞ്ഞു കൊണ്ടു അവർ രണ്ടു പേരും എൻഗേജ്മെന്റ് റിങ് കാണിക്കാൻ കൈകൾ ഉയർത്തി കാണിച്ചു നിമിഷയും അശ്വതിയും കൈക്കോട്ടും പോലെ ആംഗ്യം കാണിച്ചു

“താര ഹാപ്പി ആയില്ലേ ”
അശ്വതി ചോദിച്ചു

“ഹാപ്പി ഒരുപാട് ഒരുപാട്”
അവൾ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു

“കിരണിനെ ഒന്ന് കാണിച്ചേ “ജ്യോതിഷ് പറഞ്ഞു അശ്വതി ക്യാമറ തിരിച്ചു കിരണിനെ കാണിച്ചു കിരണിന്റെ വലത്തേ കൈ ഒടിഞ്ഞു പ്ലാസ്റ്റർ ഇട്ടിട്ടുണ്ട് തലയിൽ ചെറിയൊരു മുറിവും

“ഓക്കേ താങ്ക്സ് ”
ജ്യോതിഷ് പറഞ്ഞു വീണ്ടും നിമിഷയും അശ്വതിയും സ്‌ക്രീനിൽ തെളിഞ്ഞു

“ഓക്കേ പിന്നെ വിളിക്കാം ”

“ഓക്കേ കൺഗ്രാറ്സ് രണ്ടു പേർക്കും”

“താങ്ക്യൂ താങ്ക്യൂ ”
കാൾ കട്ട്‌ ആയി

“കിരൺ സർ നു എന്ത് പറ്റിയതാ ”

“കിരൺ നിന്നെ പറ്റി കുറച്ചു സത്യമായ കാര്യങ്ങൾ ലക്ഷ്മിയെ വിളിച്ചു പറഞ്ഞു അതിനു അവനു എന്തേലും കൊടുക്കണ്ടേ അതാ ”
താര ജ്യോതിഷിനെ ശാസനയോടെ നോക്കി അവൻ കണ്ണു ചിമ്മി കാണിച്ചു

“കാത്തു നിനക്കു താരയോട് ഒന്നും പറയാനില്ലേ” ജ്യോതിഷ് ലക്ഷ്‌മിയെ നോക്കി ചോദിച്ചു അവൾ താരയുടെ അടുത്ത് വന്നു പറഞ്ഞു

“സോറി ഏട്ടത്തി കൂടെ ജോലി ചെയ്യുന്ന ഒരാള് എന്നും പറഞ്ഞു അയാള് വിളിച്ചു സംസാരിച്ചപ്പോ ഞാൻ അതൊക്കെ വിശ്വസിച്ചു പോയി അതാ അന്ന് അങ്ങനെ ഒക്കെ സംസാരിച്ചേ ”

“സാരമില്ല ”
താര പറഞ്ഞു ജ്യോതിഷിന്റെ അമ്മയും ബന്ധുക്കളും താരയോട് സ്നേഹത്തോടെ പെരുമാറി

ഭക്ഷണം കഴിക്കാം ആരോ പറഞ്ഞു അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു കഴിച്ചു കൊണ്ടിരുന്നപ്പോൾ ആണ് വൈശാഖനെ കണ്ട കാര്യം ഓർമ്മ വന്നത് തോന്നിയതാണോ എന്ന് ഒരു വേള അവൾക്ക് തോന്നി ഭക്ഷണം കഴിഞ്ഞു ചെറിയൊരു ഫോട്ടോ സെക്ഷനും കഴിഞ്ഞു അവർ പോകാൻ ഇറങ്ങി യാത്ര പറയാൻ ജ്യോതിഷിന്റെ അമ്മയും അനിയത്തിയും വന്നു പോയി

“ഞാൻ വിളിക്കാം കല്യാണത്തിന് കുറച്ചു നാൾ ഉണ്ടല്ലോ അത്രേം ദിവസം നമുക്ക് പ്രേമിക്കാം” ജ്യോതിഷ് യാത്ര പറയാൻ വന്നു താരയുടെ കൈകൾ കവർന്നു കൊണ്ടു പറഞ്ഞു രണ്ടു പേരും കണ്ണുകളിലേക്ക് നോക്കി നിന്നു കുറച്ചു നേരം

“വാ പോകാം ”
ആരോമൽ വന്നു ജ്യോതിഷിന്റെ തോളിൽ കയ്യിട്ടു

“പോയിട്ട് വരാം ”
ജ്യോതിഷ് താരയുടെ കണ്ണുകളിലേക്കു നോക്കി കൊണ്ടു പറഞ്ഞു

“ഉം ”
അവൾ ഒന്ന് മൂളി

കൈ വിടാൻ മനസ്സില്ലാതെ കുറച്ചു നേരം കൂടി നിന്നു

“ഇപ്പൊ പോകാം പിന്നെ വന്നു എന്നെത്തേക്കും മായി കൈ പിടിക്കാം നീ വാ അളിയാ ”
ആരോമൽ അവനെ കൂട്ടികൊണ്ട് പോയി അവൻ ഇടയ്ക്കിടയ്ക്ക് അവളെ തിരിഞ്ഞു നോക്കി നടന്നു പോയി കാറിലേക്ക് കയറി കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ കൈവീശി കാണിച്ചു അവളും കാർ കടന്നു പോയപ്പോൾ അതിനു അപ്പുറത്ത് നിൽക്കുന്ന വൈശാഖനെയും മോളെയും കണ്ടു അവൾ അത്ഭുതപ്പെട്ടു

“നീ കണ്ണു തള്ളണ്ട ഇവർ ഇവിടെ വന്നതിന്റെ കാര്യം ഞാൻ പറയാം ”
ഇന്ദു അവിടേക്കു വന്നു കൊണ്ടു പറഞ്ഞു

“വേണ്ട ഞാൻ പറയാം ”
വൈശാഖൻ പറഞ്ഞു തുടങ്ങി

“അന്ന് ഞാൻ കാണാൻ വന്നപ്പോഴേ തനിക്കു താല്പര്യമില്ല എന്ന് മനസിലായി ഞാൻ അത് അറിയിച്ചു ആലോചന വിട്ടുകളയാൻ ആർക്കും വയ്യ അങ്ങനെ കറങ്ങി തിരിഞ്ഞു ഇന്ദുവിൽ എത്തി
താര അന്തിച്ചു ഇന്ദുവിനെ നോക്കി ഇന്ദു പുഞ്ചിരിച്ചു

“പന്ത്രണ്ടാം തീയതി മറ്റന്നാൾ കല്യാണം ആണ് കുടുംബ ക്ഷേത്രത്തിൽ വെച്ചു ”
അയാൾ പുഞ്ചിരിയോടെ പറഞ്ഞു
ഇന്ദുവിന്റെ മാറ്റത്തിന്റെ കാര്യം അയാൾ ആണെന്ന് അറിഞ്ഞു ഇന്ദുവും അച്ചു മോളും നല്ല കൂട്ടായി കഴിഞ്ഞു അവർ ഒരുമിച്ചു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു

“ചേച്ചി പാവമാ വിഷമിപ്പിക്കല്ലേ ഒരിക്കലും ”
താര അയാളോട് അപേക്ഷിച്ചു അയാൾ കൈകളിൽ പിടിച്ചു കൊണ്ടു ഉറപ്പു നൽകി

ഇനി ഇപ്പൊ താരയും ജ്യോതിഷും എവിടെ ആണെന്ന് നോക്കാം

കല്യാൺ അപാർട്മെന്റ് ഭുവനേശ്വർ ഒഡിഷ
4ബി യുടെ കാളിങ് ബെൽ മുഴങ്ങി താര ഡോർ തുറന്നു

“കിട്ടിയോ ”
ജ്യോതിഷിനെ അകത്തേക്ക് കയറാൻ അനുവദിക്കാതെ അവൾ ചോദിച്ചു

“ഇല്ല
അവൻ നിരാശയോടെ പറഞ്ഞു അവൾ ദേഷ്യപ്പെട്ടു അകത്തേക്കു കയറി പോയി പിണങ്ങി കട്ടിലിൽ കയറി കിടന്നു ജ്യോതിഷ് റൂമിലേക്ക് വന്നപ്പോൾ കട്ടിലിൽ കിടക്കുന്ന താരയെ ആണ് കണ്ടത് അവളുടെ മുഖത്തിനടുത്തായി തറയിൽ അവൻ മുട്ട് കുത്തി ഇരുന്നു

“ഇവിടെ ഒന്നും കിട്ടാത്തതിന് ഞാൻ എന്ത് ചെയ്യാനാ എന്റെ താരേ”
അവളുടെ നെറുകയിൽ തലോടികൊണ്ടു പറഞ്ഞു

അവൾ പിണങ്ങി മുഖം തിരിച്ചു കിടന്നു
അവൻ ഫോൺ എടുത്തു വിളിച്ചു

“‘അളിയാ ഒരു കിലോ ബനാന ചിപ്പ്സ് വാങ്ങി കൊറിയർ അയക്കാമോ ക്യാഷ് ഞാൻ തന്നേക്കാം ”
——————————————————————
“അവൾക്ക് ചിപ്സ് കഴിക്കണം എന്ന് പറയാൻ തുടങ്ങിട്ട് കുറച്ചു ദിവസം ആയി ഇവിടെ കിട്ടണ്ടേ ”
—————————————————————–

“ശെരി അളിയാ ”
സംസാരം കേട്ട് താര തല തിരിച്ചു നോക്കി
‘നോക്കാതടി ഉണ്ട കണ്ണി ഒന്നിന് പകരം രണ്ടെണ്ണം നിന്റെ വയറ്റിൽ കിടക്കുന്നുണ്ടാ ഞാൻ നിന്റെ കൂത്തിനൊത്തു നിക്കുന്നേ ”

“അല്ലെങ്കിൽ ”

“അല്ലെങ്കിലും നിക്കും”

അവൻ ചിരിയോടെ പറഞ്ഞു അവൾ അവന്റെ കഴുത്തിലൂടെ കൈകൾ കോർത്തു അവനെ കെട്ടിപിടിച്ചു അവൻ അവളുടെ നെറുകിൽ അരുമയോടെ ചുംബിച്ചു

(അവസാനിച്ചു)

സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി പുതിയ ഒരു കഥയുംമായി വീണ്ടും വരാം

LEAVE A REPLY

Please enter your comment!
Please enter your name here