Home Latest നീയീ കടും കൈ ചെയ്തപ്പോൾ എന്നെ ഓർക്കണ്ടായിരുന്നു.. നിന്റെ രക്തത്തിൽ പിറന്ന ഈ കുഞ്ഞ്…

നീയീ കടും കൈ ചെയ്തപ്പോൾ എന്നെ ഓർക്കണ്ടായിരുന്നു.. നിന്റെ രക്തത്തിൽ പിറന്ന ഈ കുഞ്ഞ്…

0

“ഞാൻ തരുന്നതിനേക്കാൾ എന്ത് സുഖ കൂടുതലാണടീ അവൻ നിനക്ക് തരുന്നേ..

നീയീ കടും കൈ ചെയ്തപ്പോൾ എന്നെ ഓർക്കണ്ടായിരുന്നു.. നിന്റെ രക്തത്തിൽ പിറന്ന ഈ കുഞ്ഞിനെ നീ ഓർത്തില്ലേടീ..”‘

“‘മഹീ ഞാൻ..!..
ഞാൻ പറയട്ടെ…
മുഴുവൻ ആകുന്നതിനു മുൻപ് അയാളുടെ കൈ അവളുടെ മുഖത്ത് വീണിരുന്നു..

“‘നിന്റെ എല്ലാ ഇഷ്ടങ്ങളും കൂടെ നിന്ന് മുഴുവൻ സ്വാതന്ത്ര്യവും തന്നു നിന്നെ കയറൂരി വിട്ടതാണ് ഞാൻ ചെയ്ത തെറ്റ് “‘
ഇനി നിനക്ക് നിന്റെ വഴി…

കരഞ്ഞു കലങ്ങിയ അവൾ കൈക്കൂപ്പി പറയുന്നുണ്ടായിരുന്നു.
“‘എനിക്ക് പറയാനുള്ളത് കേട്ടിട്ട് തീരുമാനിച്ചോളു..
നടന്നു നീങ്ങിയ അയാളുടെ കാലുകൾ അവളുടെ അപേക്ഷ കേട്ടപ്പോൾ മുന്നോട്ടു ചലിചില്ല…
അവൾ തുടർന്നു

“‘രാജീവ്‌ എന്നായിരുന്നു അയാളുടെ പേര്… രണ്ടു മാസം മുൻപ് മോനെ കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോഴാണ് ആദ്യമായി കാണുന്നത്…

കൈകുഞ്ഞുമായി ടെസ്റ്റിനും മറ്റും ഓടിനടക്കുന്ന എനിക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തന്നത് അയാളാണ്..
ഇതിനിടയിൽ എപ്പോഴോ ഞങ്ങൾ പരിചയപ്പെട്ടു

ടൗണിലെ നല്ലൊരു കമ്പനിയിൽ ഉയർന്ന ഉദ്യോഗസ്ഥൻ ആയി ജോലി അലങ്കരിക്കുന്ന അയാൾ മോളെ ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു. ഭാര്യ ബാങ്കിൽ ജോലി ചെയ്യുന്നു…

പരിശോധന കഴിഞ്ഞപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു .. ഒറ്റക്ക് പോരാൻ പേടിച്ചു ഞാൻ മഹിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല… മോനെ കൊണ്ട് ആ റോഡിൽ ഒറ്റക്ക് നിന്ന എന്നെ സുരക്ഷിതമായി അയാൾ വീട്ടിലെത്തിച്ചു.. …

ഊരും പേരും ആത്മാവും ചോദിക്കാതെ അയാളെന്നെ സഹായിച്ചപ്പോൾ നന്ദി പറയുന്നതോടൊപ്പം അയാളുടെ ഫോൺ നമ്പർ അടങ്ങുന്ന കാർഡ് എനിക്ക് നീട്ടിയപ്പോൾ ഞാൻ അത് തിരസ്കരിചില്ല

ഇടയ്ക്കിടെയുള്ള ഫോൺ വിളിയും മെസ്സേജും ഞങ്ങൾക്കിടയിൽ നല്ലൊരു ആത്മബന്ധം ഉണ്ടാക്കി എന്നുള്ളത് സത്യം..
അതൊരിക്കലും പ്രേമവും കാമവും ആയിരുന്നില്ല..
“”മഹിയെയും മോനെയും മറന്നു കൊണ്ടുള്ള ഒരു പ്രവർത്തിയും ഞാൻ ചെയ്തിട്ടില്ല..

അയാളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ എനിക്ക് മുന്നിൽ കാണിച്ചപ്പോൾ അറിയാതെ ഞാനും അതിലെ ഒരു താൾ ആവുകയായിരുന്നു

നോക്കിലും ഭാവത്തിലും പരിഷ്കാരിയായി തോന്നുന്ന രാജീവ്‌ മനസ്സ് കൊണ്ട് തനി നാട്ടുമ്പുറത്തുകാരൻ ആയിരുന്നു.. അയാളുടെ ഭാര്യയാകട്ടെ… അവർക്ക് വലുത് അവരുടെ ജോലിയും സ്ഥാനമാനങ്ങളും..
ജോലിയിൽ ഉള്ള മടുപ്പും നാടും വീടും ഇഷ്ടങ്ങളും മാറ്റി ഭാര്യക്ക് വേണ്ടി ജീവിച്ചപ്പോൾ അയാൾക് നഷ്ടം വന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള അവസരം ആയിരുന്നു…

ജീവിതത്തിൽ ഒരതിഥി എന്നോണം വന്ന എന്റെ കൂട്ട് അയാൾക്ക്‌ ചെറുതല്ലാത്തൊരു സന്തോഷം നൽകുന്നുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ അത് നിഷേധിക്കാൻ നിന്നില്ല.. അയാളുടെ ഒറ്റപ്പെടലിനും ദുഃഖങ്ങൾക്കും എന്റെ വാക്കുകളും സമീപനവും ഒരു വേദന സംഹാരിയായി മാറിയപ്പോൾ ഞാൻ മനസ്സിലാക്കിയത് മറ്റൊരു സത്യം കൂടിയായിരുന്നു..

എന്റെ ആവശ്യങ്ങൾ നിറവേറ്റിയും പണവും സൗകര്യങ്ങളും നൽകി മഹി തരുന്ന സ്നേഹത്തേക്കാൾ മനോഹരമായി തോന്നി എനിക്ക് അയാളുടെ വാക്കുകളിലൂടെയുള്ള സ്നേഹം.

എന്റെ കുഞ്ഞു മൗനം അയാളിൽ വേദന ഉണ്ടാകുമ്പോൾ. . തെറ്റുകൾ ഒരു കുഞ്ഞിന്റെ കുസൃതി പോലെ കാണുമ്പോൾ..ശകാരിച്ചുo കലഹിച്ചുo പ്രശ്നങ്ങൾക്കു പരിഹാരം പറഞ്ഞു തന്നുo..എന്റെ നിഴലായി നിന്നപ്പോൾ അറിയാതെ ആണെങ്കിലും ഞാനും ആഗ്രഹിച്ചു എന്റെ മഹി അങ്ങനെ ആയിരുന്നു എങ്കിലെന്ന്…

അതും പറഞ്ഞു കരഞ്ഞു കൊണ്ട് അവൾ മഹിയുടെ കാൽക്കൽ വീണപ്പോൾ അവളെ നെഞ്ചോടു ചേർത്തു അവൻ പറയുന്നുണ്ടായിരുന്നു..
“”നിന്നിലെ നീയെ വായിക്കാത്ത ഞാൻ ആകുന്നു യഥാർത്ഥ കുറ്റക്കാരൻ…
നീയാകുന്ന സത്യത്തെ എനിക്ക് മനസ്സിലാക്കി തന്ന രാജീവിനോട് നന്ദി പറഞ്ഞു കൊണ്ട് തന്നെയാകട്ടെ ഇനിയുള്ള നമ്മുടെ യാത്ര..

**************************
“”പ്രകടമാകാത്ത സ്നേഹം നിരർത്ഥകം ആണ്… പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗ ശൂന്യവും”‘
# ഇരുട്ടിന്റെ രാജകുമാരി #ആമി

……. ശുഭം……..

Written By : Nafiya Nafi

 

LEAVE A REPLY

Please enter your comment!
Please enter your name here