Home തുടർകഥകൾ അവർ നിരപരാധിയാണെങ്കിൽ ഒരു കാലത്ത് നമ്മൾ അവർക്കു സമ്മാനിച്ച നാശത്തെക്കാൾ വലുതായിരിക്കും അവരെ ഇനിയും വേട്ടയാടുന്നത്....

അവർ നിരപരാധിയാണെങ്കിൽ ഒരു കാലത്ത് നമ്മൾ അവർക്കു സമ്മാനിച്ച നാശത്തെക്കാൾ വലുതായിരിക്കും അവരെ ഇനിയും വേട്ടയാടുന്നത്. Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

രക്തദാഹി THE SERIAL KILLER Part – 4

ജോസ് ടോം ചാനലിന് മുന്നിൽ തുറന്നു പറഞ്ഞാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിയ്ക്കുമെന്ന ഐ.ജി അനിൽ കുമാറിൻ്റെ വിലയിരുത്തലിൻ്റെ ഭാഗമായി ജോസ് ടോം ചാനലിൽ നടത്താനിരുന്ന അഭിമുഖം തടയാൻ കഴിഞ്ഞു.
…………………………………………………………………..

കൂട്ടുപുഴ ആശ്രമത്തിലെത്തിയ അനിൽ കുമാറിനും സംഘത്തിനും തൃപ്ത്തികരമായ വാർത്തയല്ല അവിടെ നിന്ന് അറിയാൻ കഴിഞ്ഞത്.

ഒരു മാസം മുമ്പം നിർമ്മലിനെ രശ്മിയും ഭർത്താവും കാണാൻ വന്നിരുന്നു.
നിർമ്മലിൻ്റെ ചിത്സയുടെ ഭാഗമായി രശ്മിയുടെ ഭർത്താവിൻ്റെ വീട്ടിലേയ്ക്കു കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലേയ്ക്കു അവനെ കൊണ്ടുപോയി.

നിർമ്മലിനെക്കുറിച്ച് ആശ്രമത്തിൽ നിന്ന് കൂടുതലോന്നും അറിയാൻ കഴിഞ്ഞില്ല.

പക്ഷേ ആശ്രമത്തിൻ്റെ രക്ഷാധികാരിയായ വർക്കിയച്ഛൻ അനിൽ കുമാറിനോടും സംഘത്തോടും ഒന്നുമാത്രം പറഞ്ഞു.

ഒത്തിരി അനുഭവിച്ചവരാണ് രശ്മിയും നിർമ്മലും. ഇനിയും അവരുടെ ജീവിതത്തിലെയ്ക്കു നിങ്ങൾ കടന്നു ചെന്നാൽ എല്ലാം നഷ്ട്ടമാകും ആ പാവങ്ങൾക്കു. ഒരാളുടെ സഹായമില്ലാതെ നടക്കാൻ കഴിയത്ത നിർമ്മലിന് നിങ്ങൾ പറയുന്നപ്പോലെ ഇത്രയും കൊലപാതകങ്ങൾ നടത്താൻ കഴിയില്ല.

പേരാമ്പ്രയിലെ നാട്ടുക്കാർക്കു മുന്നിൽ ഭൂതകാലം അറിയ്ക്കാതെയാണ് രശ്മിയും ഭർത്താവും കഴിയുന്നത്. ഇനി നാട്ടുക്കാർ ഭൂതകാലം അറിഞ്ഞാലും ഭർത്താവ് അവളെ ഉപേക്ഷിയ്ക്കില്ല.

ആ പെൺക്കുട്ടിയ്ക്കും അവരുടെ അമ്മയ്ക്കും എന്തിന് ഒരു തെറ്റും ചെയ്യാത്ത നിർമ്മലിനും നീതി വാങ്ങികൊടുക്കാൻ നിങ്ങൾക്കു കഴിഞ്ഞോ?

ഉപ്പു തിന്നവൻ വെള്ളം കുടിയ്ക്കുമെന്ന് പറയുന്നത് ശരിയാണ് കാലം എത്ര കഴിഞ്ഞാലും യഥാർത്ഥ കുറ്റവാളികൾ ശിക്ഷിയ്ക്കപ്പെടും. ഒരു കൊലപാതകത്തെയും ഞാൻ അംഗികരിക്കുന്നില്ല പക്ഷേ തെറ്റു കണ്ടിട്ടും അത് തിരുതേണ്ട നിങ്ങളും നീതി സംവിധാനങ്ങളും കണ്ണടച്ചപ്പോൾ ഇവിടെ ശിക്ഷിയ്ക്കപ്പെട്ടത് നിരപരാധിയും.

പടർന്നു പന്തലിച്ചത് കുറ്റവാളിയുമാണ്. എൻ്റെ അപേക്ഷയാണ് നിർമ്മലിനെ തേടി നിങ്ങൾ പേരാമ്പ്രയ്ക്കു പോകരുത്.രശ്മിയും കുടുംബവും സന്തോഷത്തേടെയാണ് അവിടെ കഴിയുന്നത്. അവരുടെ സന്തോഷം നിങ്ങളായിട്ടു നഷ്ട്ടമാക്കരുത്.

ആശ്രമത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ CI ജിത്തു അനിൽ കുമാറിനോട് ചോദിച്ചു സാർ വർക്കിച്ചൻ പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുമോ? വർക്കിയച്ചൻ ആളൊരു തീപൊരിയാണെന്ന് ആ വർത്തമാനത്തിൽ നിന്ന് മനസ്സിലാക്കാനും കഴിഞ്ഞു.

ജിത്തു വർക്കിച്ചൻ പറഞ്ഞത് പൂർണ്ണമായി വിശ്വസിക്കാൻ എനിയ്ക്കു കഴിയില്ല. ഇനി അയാൾ പറഞ്ഞത് സത്യമാണെങ്കിലും കൊലയാളിയ്ക്കു രശ്മിയും, നിർമ്മലുമായി ബന്ധമുണ്ടെന്ന് സംശയ്ക്കാതിരിയ്ക്കാനും കഴിയില്ല.

നമ്മുടെ അന്വേഷണം
കൃത്യമായ വിവരങ്ങൾ ലഭിയ്ക്കാതെ കൂടുതൽ സങ്കീർണമാകുന്നു.

രശ്മിയിൽ നിന്നും, നിർമ്മലിൽ നിന്നും തുടങ്ങാതെ തീരില്ല ഈ അന്വേഷണം.

തനി പോലിസായി നമ്മളും കുറ്റവാളിയുടെ കണ്ണിൽ അവരെയും കണ്ടാൽ.ഈ കേസിൽ അവർ നിരപരാധിയാണെങ്കിൽ ഒരു കാലത്ത് നമ്മൾ അവർക്കു സമ്മാനിച്ച നാശത്തെക്കാൾ വലുതായിരിക്കും അവരെ ഇനിയും വേട്ടയാടുന്നത്.

എന്തുവന്നാലും കേസന്വേഷണത്തിൻ്റെ ഭാഗമായി നമ്മുക്ക് പേരാമ്പ്രയ്ക്കു പോകേണ്ടിവരും തനി പോലിസായിട്ടല്ല.

നാട്ടുക്കാർക്കു മുന്നിൽ നമ്മുടെ സന്ദർശനം ഒരിയ്ക്കലും കേസന്വേഷണത്തിൻ്റെ ഭാഗമാണെന്ന് തോന്നാത്ത രീതിയിൽ.

എന്നാൽ രശ്മിയിൽ നിന്നും നിർമ്മലിൽ നിന്നും കൃത്യമായ വിവരങ്ങൾ നമ്മൾ കണ്ടെത്തും.

…………………………………………………………………..
ചാനലിൽ തൻ്റെ അഭിമുഖം തടഞ്ഞെങ്കിലും
ഒരു ഫെയ്സ് ബുക്ക് ലൈവിലൂടെ തനിയ്ക്കു പറയാനുള്ളത് ടോം ജോസ് പറയാൻ തുടങ്ങി.

കുറച്ചു കാലങ്ങളായി സന്തോഷത്തെക്കാൾ
സങ്കടം അനുഭവിയ്ക്കുന്നവനാണ് ഞാൻ.

സ്വന്തം മകളെപ്പോലെ സ്നേഹിച്ച എൻ്റെ കൂടപിറപ്പിനെയാണ് എനിയ്ക്കു ആദ്യം നഷ്ടമായത്. മൈസൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ എൻ്റെ സഹോദരി ഹിമയുടെ മരണം എനിയ്ക്കും എൻ്റെ കുടുംബത്തിനും ഉണ്ടാക്കിയ വേദന പറഞ്ഞാൽ തീരില്ല. അവളുടെ കൊലപാതകിയേ തേടി പോകാൻ എൻ്റെ അമ്മിച്ചി എന്നെ അനുവദിച്ചില്ല. അന്ന് ആ പ്രതിയെ ഞാൻ കണ്ടെത്തിയിരുന്നെങ്കിൽ എനിയ്ക്കു എൻ്റെ മകനെയും ഭാര്യയേയും മകളെയും രക്ഷിക്കാൻ കഴിയുമായിരുന്നു..

വർഷങ്ങൾക്കു മുമ്പ് അനാഥനായിരുന്ന ഞാൻ വീണ്ടും ആ അവസ്ഥയിലെയ്ക്കു തന്നെ എത്തിചേർന്നിരിയ്ക്കുന്നു.

ഞാൻ നേടിയതും സമ്പാദിച്ചതും എൻ്റെ കുടുംബത്തിന് വേണ്ടിയാണ്. ഇന്ന് ഞാൻ ബിഗ് സീറോയാണ്.

വലിയ ഉയരങ്ങളിൽ നിന്ന് ഒന്നുമല്ലാതാക്കാൻ മറഞ്ഞിരിയ്ക്കുന്ന എൻ്റെ ശത്രുവിന് കഴിഞ്ഞിരിയ്ക്കുന്നു.

എല്ലാം എൻ്റെ തെറ്റിൻ്റെ ഫലമാണ്. കൃത്യമായി പറഞ്ഞാൽ അഭയം തന്ന കൈകളെ വെട്ടിമാറ്റിയാണ് ഈ ജോസ് ടോമിൻ്റെ വളർച്ച.

25 വർഷം മുമ്പ് നടന്ന ടോം തോമസ് തീരോധാനം സത്യത്തിൽ കൊലപാതകമായിരുന്നു.അത് ചെയ്തത് അറിയാതെയാണങ്കിലും ഈ കൈകൾ കൊണ്ടു തന്നെയാണ്.

അമ്മിച്ചി ഹിമ മോളെ ഗർഭണിയപ്പോൾ
അപ്പച്ചന് നിരാശയുണ്ടായിരുന്നു എന്നത് ശരിയാണ് അത് എന്നോടുള്ള ഇഷട്ടം കുറയുമെന്ന് ഭയന്നല്ല.

എന്നെ ദത്തെടുക്കുന്ന സമയത്ത്.അപ്പച്ചന്
ഒരു കുഞ്ഞിന് ജന്മം നല്ക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞ കാര്യം.

ഡോക്ടർമാർ പറഞ്ഞ ആ കാര്യം അമ്മച്ചി ഗർഭണിയായി എന്ന വിവരം കേട്ടപ്പോൾ സന്തോഷത്തെക്കാൾ സംശയമാണ് അപ്പച്ചന് തോന്നിയത്.

അമ്മച്ചിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ
ഇല്ലാതാക്കാൻ അപ്പച്ചൻ ആകുന്ന പണിയെല്ലാം നോക്കി. അമ്മച്ചിയെ കാരണമില്ലാതെ ഉപദ്രവിയ്ക്കാൻ തുടങ്ങി.

അപ്പച്ചൻ്റെ ഉപദ്രവം സഹിയ്ക്കാൻ കഴിയാതെ അമ്മച്ചി അമ്മച്ചിയുടെ വീട്ടിൽ പോയി.

അമ്മച്ചി വീട്ടിൽ പോയതിന് ശേഷം അപ്പച്ചൻ കോടതിയിൽ കേസുകൾ കൃത്യമായി കൈകാര്യം ചെയ്യാതെയായി.ആ കേസുകൾ പലതും ഞാൻ ഏറ്റെടുത്തു.

വൈകുന്നേരം കോടതിയിൽ നിന്ന് മടങ്ങി വന്നപ്പോൾ ഞാൻ കാണുന്നത് കുടിച്ച് ഫിറ്റായി വിട്ടിലിരിക്കുന്ന അപ്പച്ചനെയാണ്.

എന്നെ കണ്ടപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് സ്നേഹമായിരുന്നില്ല പകരം പകയായിരുന്നു.

ഒത്തിരി സ്നേഹിച്ച എൻ്റെ
നാൻസിയും നീയും എന്നെ ചതിച്ചു. അവളുടെ വയറ്റിൽ വളരുന്ന കുഞ്ഞ് എൻ്റെയല്ല.

ഒരു മകൻ്റെ സ്ഥാനത്ത് നിന്നെ ഞാൻ കണ്ടപ്പോൾ നീയും നാൻസിയും പരസ്പരം കണ്ടത് കാമുകി കാമുകനായിട്ടാണ്.

അപ്പച്ചൻ കുടിച്ചു വെളിവില്ലാതെ ഓരോന്നു വിളിച്ചു പറയരുത് ദൈവം പൊറുക്കില്ല.

ഏത് ദൈവം നിന്നെ സഹായിച്ച എൻ്റെ കൈ തന്നെയല്ലേ നീ മുറിച്ചുമാറ്റിയത്.

ഇതു കണ്ടോ ഈ കത്തി നിനക്കും നാൻസിയ്ക്കും വേണ്ടി ഞാൻ കരുതിയതാണ്. ടോം തോമസിനെ ചതിച്ചവരെയൊന്നും നന്നായി ജീവിയ്ക്കാൻ ടോം തോമസ് സമ്മതിച്ചിട്ടില്ല.

അപ്പച്ചൻ എന്തൊക്കെയാണ് പറയുന്നത് അമ്മച്ചിയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് അപ്പച്ചൻ്റെതാണ്. വർഷങ്ങൾക്കു മുമ്പ് കുപ്പതൊട്ടിയിൽ കിടന്ന എന്നെ സംശയ്ക്കാം പക്ഷേ അമ്മച്ചിയെ സംശയ്ക്കാൻ അപ്പച്ചന് എങ്ങനെ കഴിയുന്നു.

കൊള്ളം കാമുകിയെ പറഞ്ഞത് നിനക്കു പിടിയ്ക്കുന്നില്ലേ നായേ..

കൈയിൽ കരുതിയ കത്തിയുമായി അപ്പച്ചൻ എൻ്റെ നേരെ പാഞ്ഞുവന്നു. പ്രാണരക്ഷാർത്ഥം ഞാൻ അപ്പച്ചനെ പിടിച്ചു തള്ളി.മദ്യപിച്ചു ലക്കുകെട്ട അപ്പച്ചൻ എൻ്റെ തള്ളലിൽ നേരെ നിലംപതിച്ചു.ആ വീഴ്ച്ചയിൽ കൈയിൽ കരുതിയ കത്തി അപ്പച്ചൻ്റെ വയറിൽ തുളഞ്ഞു കയറി.

അപ്പച്ചൻ്റെ വയറിൽ നിന്ന് രക്തം പുറത്തേയ്ക്കു ഒഴുകാൻ തുടങ്ങി.

എൻ്റെ ബോധം നഷ്ടമാകുന്ന അവസ്ഥ.
കൈ കുഞ്ഞുമായി വീട്ടിലേയ്ക്കു വന്ന മിനിയുടെ വിളി കേൾക്കുമ്പോഴാണ് ഞാൻ സ്വബോധത്തിലേയ്ക്കു വരുന്നത്.

രക്തത്തിൽ കുളിച്ചു കിടക്കുന്ന അപ്പച്ചനെ കണ്ടവൾ സ്തംഭിച്ചു പോയി.

എന്താ കുഞ്ഞേ നീ കാണിച്ചത്.
നിനക്ക് അഭയം തന്ന ആ മനുഷ്യനെ നിനക്ക് എങ്ങനെ കൊല്ലാൻ കഴിഞ്ഞു.?

ചേച്ചി അപ്പച്ചനെ ഞാനൊന്നും ചെയ്യ്തിട്ടില്ല അപ്പച്ചനാണ് എന്നെ കൊല്ലാൻ നോക്കിയത്.

നീ ഒന്നും പറയണ്ട ഞാൻ എല്ലാവരോടും പറയും .എന്നാലും നിനക്ക് എങ്ങനെ കഴിഞ്ഞു അന്നം തന്ന ആ കൈകളെ തന്നെ അറുത്തുമാറ്റാൻ.

കുഞ്ഞിനെയെടുത്ത് പുറത്തേയ്ക്കു പോകാൻ ശ്രമിച്ച മിനിയെ അപ്പച്ചൻ്റെ വയറ്റിൽ നിന്ന് കത്തിയൂരി മിനിയുടെ വയറിലേയ്ക്കു ഞാൻ ആഞ്ഞു കുത്തി.

നിലവിളിച്ചു കരഞ്ഞ ആ കൈ കുഞ്ഞിനെയും ഞാൻ കുത്തി. കുഞ്ഞിൻ്റെയും മിനിയുടെയും മരണം ഞാൻ ഉറപ്പു വരുത്തി.

രക്തം കൈയിലും മുഖത്തും പതിഞ്ഞപ്പോൾ ശരിയ്ക്കും ഞാൻ ഭ്രാന്തനായി.

മിനിയേയും കുഞ്ഞിനെയും കൊന്നത് എൻ്റെ സാഹചര്യമാണ് മിനി നാട്ടുകാർക്കു മുന്നിൽ അപ്പച്ചനെ കൊന്നത് ഞാനെന്ന് വിളിച്ചു പറഞ്ഞാൽ എനിയ്ക്കു ഉണ്ടാകുന്ന നഷ്ട്ടങ്ങളെപ്പറ്റി ഞാൻ ചിന്തിച്ചു.

നാട്ടുക്കാർ എൻ്റെ മുഖത്ത് കാർക്കിച്ചു തുപ്പും. ജയിലിൽ പോകേണ്ടവരും
22 വർഷം മുമ്പ് ഞാൻ അനുഭവിച്ച അനാഥത്തിലെയ്ക്കു വീണ്ടും മടങ്ങി പോകേണ്ടി വരും.

അമ്മേയെന്ന് വിളിച്ചു അകത്തേയ്ക്കു വന്ന മിനിയുടെ മൂത്ത മകൻ കാണുന്നത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മിനിയേയും, അനിയനേയും, അപ്പച്ചനെയുമാണ്.

കത്തിയുമായി അവൻ്റെ നേരെ ഞാൻ പാഞ്ഞുചെന്നു. പക്ഷേ അവനെ പിടിയ്ക്കാൻ എനിയ്ക്കു കഴിഞ്ഞില്ല. പുറത്തേയ്ക്കു ഓടിയ അവനു പുറകെ ഞാനും ഓടി മെയിൻ റോഡ് കടന്നു അവൻ മുന്നോട്ടു പോയി.

കൈയിൽ കത്തിയും, ഷർട്ടിലും മുഖത്തും രക്തവുമായി ആരെങ്കിലും കണ്ടാൽ എല്ലാം തീരുമെന്ന് എനിയ്ക്കു ഉറപ്പായിരുന്നു. അതിനാൽ അവൻ്റെ പുറകെ ഞാൻ പോയില്ല. വീട്ടിൽ മടങ്ങി വന്ന് മൂന്ന് മൃതദേഹവും വയോഗ്യാസിൻ്റെ ടാങ്കിൽ തള്ളി ഞാൻ.

കൊലപാതകത്തിൻ്റെ തെളിവുകൾ മുഴുവൻ ഞാൻ നശിപ്പിച്ചു. ഞാൻ
സംശയ്ച്ചതുപ്പോലെ ആ ചെക്കൻ നാട്ടുക്കാരെ കൂട്ടി വന്നില്ല.

മിനിയും അപ്പച്ചനും ഒന്നിച്ചു മിസ്സായപ്പോൾ അത് ഒരു ഒളിച്ചോട്ടമായി വിലയിരുത്താൻ പലർക്കും കഴിഞ്ഞു. അവിടെയാണ് എൻ്റെ കണക്കു കൂട്ടലുകൾ വിജയിച്ചതും.

എത്ര തിരഞ്ഞിട്ടും ആ ചെക്കനെ കണ്ടെത്താൻ എനിയ്ക്കു കഴിഞ്ഞില്ല.

അപ്പച്ചൻ്റെ കൊലപാതകത്തിലൂടെ എനിയ്ക്കു ലഭിച്ചത് നേട്ടങ്ങളായിരുന്നു.
അമ്മച്ചിയ്ക്കും, നാട്ടുകാർക്കും പ്രീയപ്പെട്ടനായി എണ്ണിയാൽ തീരാത്ത സ്വത്തിൻ്റെ അവകാശിയായി.

തെറ്റു ചെയ്തിട്ടും ശിക്ഷിയ്ക്കപ്പെടാത്ത എൻ്റെ അനുഭവം.കുറ്റവാളികളെ കേസിൽ നിന്ന് രക്ഷിയ്ക്കാൻ എൻ്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു. എൻ്റെ കക്ഷികളായ പല കുറ്റവാളികളെയും കുറ്റമുക്ത്തരാക്കി ഞാൻ പുറത്തിറക്കി.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബഷിർ മുല്ലയെ രക്ഷിച്ചതും ഞാനാണ് യഥാർത്ഥത്തിൽ രശ്മിയെന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചതും. ആ കുഞ്ഞിൻ്റെ അമ്മയുടെ കൊലപാതകത്തിന് കാരണക്കാരനും ബഷീർ മുല്ല തന്നെയായിരുന്നു.

പക്ഷേ ശിക്ഷിയ്ക്കപ്പെട്ടത് ഒരു തെറ്റും ചെയ്യാത്ത രശ്മിയുടെ സഹോദരനും..

നാളിതുവരെ ഞാൻ ചെയ്തു കൂട്ടിയ അധർമ്മത്തിനുള്ള ശിക്ഷ മരണം തന്നെയാണ് അത് എന്നെ തേടി വരുക തന്നെ ചെയ്യും.

ഞാൻ ഇതെല്ലാം വിളിച്ചു പറഞ്ഞത് തെറ്റു ചെയ്യുമ്പോൾ നമ്മുക്ക് ഭയം തോന്നില്ല എന്നാൽ തെറ്റിൻ്റെ ഫലം നമ്മളെ തേടി വരുമ്പോൾ നമ്മൾ ഭയന്നു തുടങ്ങും. എത്ര മൂടിവച്ചാലും സത്യം ഒരുനാൾ പുറത്തു വരും.

ജനിച്ചാൽ മരണം ഉറപ്പായതുപോലെ തെറ്റിനുള്ള ശിക്ഷയും ഉറപ്പാണ്…

…………………………………………………………………..

രശ്മിയേയും നിർമ്മലിനെയും തേടി അനിൽ കുമാറും സംഘവും പേരാമ്പ്രയിൽ ചെന്നു.
സ്വബോധമില്ലാത്ത, ഒരാളുടെ സഹായമില്ലാതെ നടക്കാൻ കഴിയാത്ത നിർമ്മലിനെയാണ് അവർക്കു അവിടെ കാണാൻ കഴിഞ്ഞത്. റഷീദിൻ്റെ സഹായത്തോടെയാണ് രശ്മിയുടെ വിവാഹം നടത്തിയതെന്ന് രശ്മി പറഞ്ഞു.

ഇപ്പോളും റഷീദ് രശ്മിയ്ക്കും നിർമ്മലിനും സഹായം ചെയ്യുന്നുണ്ടെന്ന് രശ്മിയുടെ ഭർത്താവ് വരുണിലൂടെ അറിയാനും കഴിഞ്ഞു.

ഒന്നുകൂടി രശ്മി പറഞ്ഞു.
രണ്ടു മാസം മുമ്പ് ഒരു സാറ് ഇവിടെ വന്നിരുന്നു. സാറാണ് വരുണേട്ടന് ഓട്ടോ വാങ്ങാൻ പണം കൊടുത്തതും.

അയാൾ
പോകുമ്പോൾ ഞങ്ങളോട് പറഞ്ഞു രശ്മിയ്ക്കു നീതി കിട്ടുമെന്ന്.
അയാൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല.

പക്ഷേ അയാളെ ഇതിനുമുമ്പ് എവിടെയോ ഞാൻ കണ്ടിട്ടുണ്ട്.

എന്തു സഹായത്തിനും ഞങ്ങളെ വിളിയ്ക്കാമെന്ന് പറഞ്ഞ് അനിൽ കുമാർ തൻ്റെ നമ്പർ വരുണിന് കൊടുത്തു.

പേരാമ്പ്രയിൽ നിന്നുള്ള മടക്ക യാത്രയിൽ SI റഷീദ് അനിൽ കുമാറിനെ വിളിച്ചു സാറെ. നമ്മുടെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റി.

ജോസ് ടോം ഇന്ന് ഫെയ്സ് ബുക്കിലൂടെ അയാൾക്കു പറയാനുള്ളതു മുഴുവൻ പറഞ്ഞു.

നമ്മൾ സംശയിച്ചപ്പോലെ കൊലയാളിയുടെ അടുത്ത ഇര ജോസ് ടോം ആയിരിക്കും.

മൂന്നു കൊലപാതകം താൻ നടത്തിയെന്ന് അയാൾ കുറ്റസമ്മതവും നടത്തിയിരിക്കുന്നു.

എത്രയും പെട്ടെന്ന് അയാളെ അറസ്റ്റു ചെയ്താൽ ഒരുപക്ഷേ അയാളുടെ മരണം തടയാൻ നമ്മുക്ക് കഴിയും.

ശരി റഷീദ്
രാഹൂൽ മാധവിനെ വിളിച്ചു ജോസ് ടോമിനെ കസ്റ്റഡിയിൽ എടുക്കാൻ ഞാൻ നിർദ്ദേശം നല്കാം.

അനിൽ കുമാർ രാഹൂലിനെ വിളിച്ചു ജോസ് ടോമിനെ കസ്റ്റഡിയിൽ എടുക്കാൻ നിർദ്ദേശം നല്ക്കി.

ജിത്തു യഥാർത്ഥ പ്രതിയിലേയ്ക്കുന്ന നമ്മൾ സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നു

സാറെ എൻ്റെ സംശയം റഷീദിനെയാണ്.
ഒരു കണക്കിന് രാഹൂൽ സാറിനോട് പറഞ്ഞത് നന്നായി ജോസ് ടോമിനെ ജീവൻ നമ്മുക്ക് സംരക്ഷിയ്ക്കാൻ കഴിഞ്ഞാൽ അത് നമ്മുടെ നേട്ടമാണ്.

…………………………………………………………………
രാഹൂൽ ജോസ് ടോമിനെ കസ്റ്റഡിയിൽ എടുത്തു.

ജോസ് ടോമുമായി താൻ കണ്ടെത്തിയ വിവരങ്ങൾ രാഹൂൽ അനിൽ കുമാറിനെ വിളിച്ചറിയിച്ചു.

സാറെ കൊലയാളിയുടെ അടുത്ത ഇര ജോസ് ടോമാണ്.

ജോസ് ടോമുമായി ബന്ധപ്പെട്ട വിവരങ്ങർ ഞാൻ സാറിന് മെയിൽ ഇട്ടിട്ടുണ്ട്.

രാഹൂൽ ഞാൻ റെഡ്രവിംങ്ങിലാണ് പോരാത്തതിന് നെറ്റ് വർക്കിൻ്റെ പ്രശ്നവും

നമ്മുക്ക് നേരിൽ സംസാരിക്കാം.അനിൽ കുമാർ കോൾ കട്ടാക്കി.
…………………………………………………………………..
രാഹൂൽ മാധവും അനിൽ കുമാറും ഫോണിൽ സംസാരിച്ചതിന് ശേഷം
ഒരു മണിക്കൂറിന് ശേഷം അനിൽകുമാറിൻ്റെ ഫോണിലേയ്ക്കു SI റഷീദിൻ്റെ കോൾ വന്നു.

സാറെ നമ്മുടെ രാഹൂൽ സാറും ,ജോസ് ടോമും കൊല്ലപ്പെട്ടിരിയ്ക്കുന്നു. ചാനലുകളിൽ മുഴുവൻ ഇപ്പോൾ ആ കൊലപാതകങ്ങളാണ് ഫ്ലാഷ് ന്യൂസ്.

റഷീദ് DGP യുടെ കോൾ വരുന്നുണ്ട് ഞാൻ നിന്നെ തിരിച്ചുവിളിയ്ക്കാം .

എന്താണ് അനിൽ കുമാർ ഈ സംഭവിയ്ക്കുന്നതെല്ലാം.

ഒരു കുറ്റവാളിയെ പിടിക്കാൻ കഴിയില്ലെങ്കിൽ താനൊക്കെ എന്തിനാണ് പോലിസ് യൂണിഫോം ഇട്ടുനടക്കുന്നത്.

ഒരു പോലിസ് സൂപ്രണ്ടാണ് കൊലപ്പെട്ടിരിയ്ക്കുന്നത്. താൻ ഇനി എന്തു പറഞ്ഞാലും ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയാണ്.

കൃത്യമായി മറുപടി പറയാൻ അനിൽ കുമാറിന് കഴിഞ്ഞില്ല.

യുദ്ധത്തിൽ തോറ്റു പോയവനെപ്പോലെ
അയാൾ ഒരു നിമിഷം കുമ്പിട്ടിരുന്നു..

രാഹൂലിനെ മരണത്തിന് വിട്ടുകൊടുത്തതിൽ മനസ്സിന് തീരാത്ത വേദനയും!

തുടരും..

ജോസ്ബിൻ കുര്യാക്കോസ് പോത്തൻ

LEAVE A REPLY

Please enter your comment!
Please enter your name here