Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Bushara Mannarkkad
ഇളം തെന്നൽ… ഭാഗം – 6
കുറച്ചു ദിക്റുകൾ ഉരുവിട്ട് പേടിയോടെ അവൾ നിന്നപ്പോഴേക്കും ഷാനു സലാം പറഞ്ഞു കയറി വന്നിരുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വ അലൈകുമുസ്സലാം അവൾ പതിയെ സലാം മടക്കി. അവളെ നോക്കാതെ തന്നെ ഷാനു തോർത്ത് എടുത്തു ബാത്റൂമിൽ കയറി. ഐഷു വിനു ആകെ വെപ്രാളം തോന്നി. സലാം പറഞ്ഞത് എന്നോട് തന്നെ. ഇനി എന്നെ കളിയാക്കിയതാണോ.. എന്തായാലും കളിയാക്കിയതാണെങ്കിലും സലാം പറഞ്ഞു വന്നല്ലോ.. അതൊരു വലിയ കാര്യമായി തന്നെ അവൾ കരുതി.
നല്ല ക്ഷീണം തോന്നുന്നു.അവൾ സോഫയിൽ ഇരുന്നു. റൂമിൽ നാല് പാടും നോക്കി. ഭംഗിയും വൃത്തിയുമുള്ള വലിയ മുറി. കമ്പ്യൂട്ടറും, ലാപ്ടോപ്പും,എല്ലാ കാര്യങ്ങളും ഉണ്ടെങ്കിലും ഒരു ഖുർആൻ അവിടെ എവിടെയും അവൾ കണ്ടില്ല. നിസ്കരിക്കാനുള്ള സൗകര്യം ഉണ്ട്. നിസ്കാരകുപ്പായവും, മുസല്ലയും അതൊരു ആശ്വാസം ആയി അവൾക് തോന്നി.
പിന്നെ ഇവിടെ വന്നിട്ട് ആ വീട്ടിൽ ആരും നിസ്കരിക്കുന്നതായി ഐഷു കണ്ടില്ല. ഷിഫാ കൂടെ ഉണ്ടായിരുന്നു. പിന്നെ അവളുടെ മോൾ ശാദി. പിന്നെ ഉമ്മയും, ആരും ചെയ്യുന്നത് കണ്ടില്ല അവൾ. അവൾക് ആ കാര്യത്തിൽ വല്ലാത്ത വേദന തോന്നി.തന്റെ വീട്ടിൽ ഷഹല മോൾ പോലും നിസ്കരിക്കാതെ ഭക്ഷണം കഴിക്കില്ല..
വീണ്ടും വീട്ടിലെ കാര്യങ്ങൾ മനസ്സിൽ ഓടിയെത്തി.എല്ലാരേയും ഓർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. അവൾ വേഗം ചിന്ത മാറ്റി. ഷാനു പറഞ്ഞത് ഓർമ വന്നു അവൾക്. ഇത് മരണ വീട് ആക്കരുത്.. ആ വാക്ക് പറഞ്ഞതിൽ പിന്നെ അവൻ ഒരക്ഷരം മിണ്ടിയതായി കേട്ടില്ല.
ഷിഫാ ഇടയ്ക്കിടെ ഷാനുവിന് അത് ഇഷ്ടല്ല, ഇത് ഇഷ്ടല്ല, എന്നെല്ലാം പറയുന്നത് ശ്രദ്ദിച്ചിരുന്നു അവൾ. ഇയാൾ എങ്ങനെ ഉള്ള സ്വഭാവം ആണെന്ന് അറിയില്ലല്ലോ. മുഖത്തു പോലും നോക്കാതെ പോയതല്ലേ. ഇനിയിപ്പോ ഇറങ്ങി വരുമ്പോഴേക്കും എന്റെ കണ്ണുനീർ കണ്ടു ദേഷ്യം പിടിക്കാനുള്ള വഴി ഉണ്ടാക്കുന്നില്ല.
ഐഷു പ്രാർത്ഥനയോടെ ഇരുന്നു. പെട്ടന്ന് ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൾ എഴുനേറ്റു നിന്നു. ഷാനു അവളെ ഒന്ന് നോക്കി ഇരിക്കാൻ പറഞ്ഞു. അനുസരിക്കാതെ നിന്നാൽ കലിപ് കയറി ശബ്ദം വെക്കുമോ അവൾ പേടിച്ചു വേഗം ഇരുന്നു. അവൻ അവളുടെ തൊട്ടടുത് വന്നിരുന്നു. അവന്റ കൈ അവളുടെ തലയിൽ വെച്ച് ആദ്യമായി ഭാര്യയെ കാണുമ്പോൾ ചൊല്ലേണ്ടുന്ന ദുആ മന്ത്രിച്ചു. ഐഷു അത്ഭുതത്തോടെ അവനെ നോക്കി.
സുബ്ഹാനല്ലാഹ്.. ഞാൻ സ്വപ്നം കാണുകയാണോ.. ഇത് ഷാനു തന്നെയല്ലേ.. അവൾ ഒരായിരം വട്ടം റബ്ബിനെ മനസ്സറിഞ്ഞു സ്തുതിച്ചു. എന്റെ പ്രാർത്ഥന അള്ളാഹു കേട്ടിരിക്കണം. അല്ലാതെ ഒരു സലാം പറയൽ കൂടി പ്രതീക്ഷിചിട്ടല്ല ഞാൻ ഈ മുറിയിൽ കയറിയത്. ഷാനു അവളുടെ മുഖത്ത് നോക്കി ചിരിച്ചു. നല്ല ഭംഗിയുള്ള ചിരി. അവളുടെ മുഖതെ തെളിച്ചം അവൻ കാണുന്നുണ്ടായിരുന്നു.
അവൻ സംസാരിച് തുടങ്ങി. ഐഷുവിന് ഈ കല്യാണത്തിന് സമ്മതം ആയിരുന്നില്ല ല്ലേ.. അവൾ തല ഉയർത്തിയില്ല. ഒരു ഉസ്താദിനേ കെട്ടാൻ ഉള്ള ആഗ്രഹം നടക്കാത്തതിൽ വിഷമം ഉണ്ടോ ഇയാൾക്. അവൻ അവളുടെ താടിയിൽ പിടിച്ചു മുഖം ഒന്ന് പൊക്കി.. അവൾ ഒന്നും മിണ്ടിയില്ല. എങ്കിലും അവളുടെ മനസ്സിൽ സന്തോഷമായിരുന്നു. നിന്നെ കുറിച്ച് എനിക്ക് എല്ലാം അറിയാം. എന്നെ പറ്റി നിനക്ക് അറിയണ്ടേ.. ഐഷു വേണമെന്ന് തലയാട്ടി. ഉം പറയാം..
പണത്തിനു മുകളിൽ ജനിച്ച ജന്മം ആണ് എന്റെ. കഷ്ടപ്പാട്, ബുദ്ധിമുട്ട് ഒന്നും അറിഞ്ഞില്ല. ഗൾഫിൽ ബിസിനസ് പച്ച പിടിച്ചു നടക്കുന്നു. പാവങ്ങളെ സഹായിക്കും ഉപ്പ. അല്ലാതെ ഒരു നന്മയും ഞങ്ങൾ ചെയ്യാറില്ല. നിസ്കാരം വെള്ളിയാഴ്ച മാത്രം.. ഉമ്മ റമളാൻ മാസത്തിൽ നിസ്കരിക്കുന്നത് കണ്ടിട്ടുണ്ട്. ഷിഫാ ഇവിടെ ചെയ്യൂല. ഇനി ഇതിലും വലിയ മോഡൽ ജീവിതം ആണ് അവളുടെ വീട്ടിൽ. അവിടെ നിസ്കാരം ഉണ്ടോ അറിയില്ല.അങ്ങനെ ഒരു വിഷയം ഞങ്ങൾ സംസാരിച്ചിട്ടുമില്ല.. ഇതൊക്കെ ആണ് ദീനി പരമായ കാര്യങ്ങൾ. ബാക്കി എല്ലാ കാര്യത്തിലും ഇവിടെ നിനക്ക് സുഗമായിരിക്കും..
ഐഷുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ പാകത്തിന് ആയിരുന്നു. അവൾ അത് മറച്ചു പിടിച്ചു. വേറെ എന്ത് ഉണ്ടായിട്ടെന്താ.. നിസ്കാരം നില നിർത്താത്ത ഒരു ഭർത്താവും, കുടുംബവും,, ഇതിൽ പരം വിഷമം വേറെ എന്തുണ്ട്.. അവളുടെ ഉള്ള് നീറി.
ഷാനു സംസാരം നിർത്തിയില്ല. പിന്നേ നിന്റെ ഷാനുക്ക.. ഞാനും ഇത് പോലെ തന്നെ. വെള്ളിയാഴ്ച മാത്രം പള്ളിയിൽ പോകുമായിരുന്നു. എന്നാൽ അടുത്ത കാലത്തായി പുതിയതായി ജോലിക്ക് വന്ന ഒരു കുട്ടി തലയിൽ തൊപ്പി വെക്കുന്നവനായിരുന്നു. അവന്റെ മുഖം എപ്പോഴും ഒരു തിളക്കം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ഐഷു.. നീ കേൾക്കുന്നില്ലേ..
ഉണ്ട് അവൾ പറഞ്ഞു.. നിനക്ക് ബോറടിക്കുന്നുണ്ടോ.. ഇല്ല.. അതിനും അവൾ മറുപടി പറഞ്ഞു. ബാക്കി കേൾക്കാൻ ഉള്ള ആവേശം മനസ്സിൽ തിടുക്കം കൂട്ടി…
അങ്ങനെ ആ കുട്ടി അവന്റ ജോലി കൃത്യമായി ചെയ്യുമായിരുന്നു. നല്ല വിശ്വാസത്തോടെ എന്തും അവനെ ഏല്പിച്ചു പോകാൻ എനിക്ക് മടിയില്ല.. എന്നാലും ഞാൻ കൂടുതൽ അടുക്കാൻ പോയിരുന്നില്ല.. അങ്ങനെ ഒരു ദിവസം ജോലി സ്ഥലത്ത് അവനെ കാണുന്നില്ല. ഞാൻ അവിടെ ചെന്നതും അവനെ അന്വേഷിച്ചു. ഇന്ന് ഡ്യൂട്ടിയിൽ കയറിയിട്ടില്ല സാർ. മറ്റുള്ള സ്റ്റാഫുകൾ എന്നെ അറിയിച്ചു.
ഉത്തരവാദിത്തം ഉള്ള ആളായിട്ടും ലീവ് എന്നെ വിളിച് അറിയിക്കാത്തതിൽ എന്റെ ദേഷ്യം ഇളകി… ഐഷു.. അവൻ വീണ്ടും വിളിച്ചു. അവൾ മൂളി… കുറച്ചു ദേഷ്യം കൂടുതൽ ഉള്ള ആള് തന്നെയാണ് ഞാൻ.. നീ പേടിക്കണ്ട.. എന്നെ മനസിലാക്കി കൂടെ നിന്നാൽ പ്രശ്നം തീർന്ന്. എന്നെ കുറിച്ച് ഇത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തരുന്നത് അതിനു വേണ്ടിയാ.. ജീവിതം തുടങ്ങുകയാണ് നമ്മൾ. അത് പരസ്പരം അറിഞ്ഞു കൊണ്ട് വേണം.. അവന്റെ സംസാരത്തിന്റ രീതി അവൾക് ഇഷ്ടമായി..
ബാക്കി അറിയാനുള്ള തിടുക്കം ഉള്ളിൽ ഉണ്ടെങ്കിലും പുറത്ത് കാട്ടിയില്ല.
അങ്ങനെ അവനെ തേടി ഞാൻ വണ്ടി തിരിച്ചു. അവന്റെ റൂമിന്റെ മുന്നിൽ എന്റെ വണ്ടി വലിയ ശബ്ദത്തിൽ നിന്നു..
അപ്പോഴേക്കും ഷാനുവിന്റ് ഫോൺ ശബ്ദിച്ചു.. ഒരു ഫ്രണ്ട് ആണ് ഒന്ന് അറ്റന്റ് ചെയ്യട്ടെ.. അവൻ കാൾ എടുത്തു സംസാരിച്ചു. ബാക്കി കേൾക്കാനുള്ള ആവേശത്തോടെ ഐഷു അവൻ വരുന്നതും കാത്തിരുന്നു
(തുടരും )