Home Latest ആയ കാലത്തു നല്ലൊരു കോഴി ആയതിനാൽ ആ ചെറുപ്പത്തിലേ സുഖക്കേടിനു  ഇപ്പോളും  വലിയ കുറവുമില്ല….

ആയ കാലത്തു നല്ലൊരു കോഴി ആയതിനാൽ ആ ചെറുപ്പത്തിലേ സുഖക്കേടിനു  ഇപ്പോളും  വലിയ കുറവുമില്ല….

0

തോമ്മച്ചന്റെ കുമ്പസാരം

രചന : Surjith

തോമ്മച്ചൻ ഈ നാട്ടിലെ ഒരു വലിയ പ്രമാണിയാണ്.. അയാളെ  തോമ എന്നാണ് ഈ നാട്ടിൽ അറിയപ്പെടുന്നതു
തോമക്ക് ഇപ്പോൾ വയസു അറുപതു കഴിഞ്ഞങ്കിലും ആയ കാലത്തു നല്ലൊരു കോഴി ആയതിനാലും ആ ചെറുപ്പത്തിലേ സുഖക്കേടിനു  ഇപ്പോളും  വലിയ കുറവുമില്ല….

അതു കൊണ്ടു മാത്രമാണ് തോമയുടെ ഭാര്യ റോസമ്മ ആസ്മയുടെ അസുഖം ഉണ്ടായിട്ടും വീട്ടു  ജോലിക്ക് പോലും  സ്ത്രീകളെ  നിർത്താത്തെ  .അതിന്നു കാരണക്കാരി  തോമാച്ചന്റെ അമ്മ അന്നമ്മയാണ്‌

റോസമ്മയുടെ കല്യാണം കഴിഞ്ഞു തോമയുടെ വീട്ടിൽ വന്നപ്പോൾ അവരോടു അന്നമ്മ  പറഞ്ഞുവത്രേ ” ഇനിയെങ്കിലും ഈ നാട്ടിലെ പെണ്ണുങ്ങൾ മനഃസമാദാത്തോടെ  ഒന്നു ഉറങ്ങാമല്ലോ”

അതു കേട്ട  നാൾ മുതൽ റോസമ്മ തോമ്മായെ   ഒറ്റക്ക് പള്ളിയിൽ പോലും വിടാറില്ല… എന്തിനു ഏറെ റോസമ്മ ഒന്നു പേറ്റു പേറു നിർത്തിയത്തിനു പോലും…. തോമാച്ചൻ  ഇനി  ഈ നാട്ടിലെ ഒരു സ്ത്രീകളുടെയും  ഉറക്കം നഷ്ടപെടുത്തണ്ട എന്നു കരുതിയാണത്രെ…..

ആയ കാലത്തു തോമ ചെയ്തു കൂട്ടിയ  പാപങ്ങളടെ  കൂലി ആയിട്ടാകും അയാൾക്കു  ദൈവം ഒരു പണി  വയസാകാലത്തു കൊടുതത്തു ..  അതു വേറൊന്നുമല്ലായിരുന്നു അയാളുടെ ഏക മകൾ ജോയിസി കഴിഞ്ഞ ആഴ്ച ഒരു വാഹനാപകത്തിൽ മരണപെട്ടു…..  അതോടു കൂടി പുലിയായിരുന്ന തോമ എലി പോലായി… റോസമ്മ കിടപ്പിലുമായി

മനസാന്തരപെട്ടു  ഒരു  രാത്രിയിൽ തോമ പള്ളിയിൽ പോയി ചെയ്ത പാപങ്ങളെല്ലാം  ഏറ്റു പറഞ്ഞു  കുമ്പസാരിച്ചു വീട്ടിൽ വന്നു സുഖമായി  കിടന്നുറങ്ങുവായിരുന്നു ..

രാവിലേ ഡോറിൽ ആരോ തട്ടുന്ന ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്

തോമ വാതിൽ തുറന്നു നോക്കുമ്പോൾ പോലീസും  പഞ്ചായത്ത്‌ മെമ്പറും കുറേ നാട്ടുകാരും

തോമ ചോദിച്ചു ??? “എന്താ എല്ലാവരും കൂടി രാവിലെ ഈ വഴിക്കു ”

കേട്ടുനിന്ന മെമ്പർ പറഞ്ഞു…….. “അതെ തോമാച്ചയോ നമ്മുടെ പള്ളിയില പൊന്നും കുരിശു ഇന്നലെ രാത്രിയിൽ അച്ഛനെ  മയക്കി കിടത്തി ആരോ കട്ടുകൊണ്ട്  പോയി ”

ഇതു കേട്ട തോമാച്ചൻ……
.”അതിനു ഞാൻ അച്ഛനെ രാത്രിയിൽ  കണ്ടതാണല്ലോ ”

അതിനു മറുപടി കൊടുത്തത്  ഒരു
പോലീസകാരനായിരുന്നു…….

“അതിനു അച്ഛൻ പറഞ്ഞല്ലോ നിങ്ങളെയും കാത്തു കുമ്പസാര കൂട്ടിൽ പോകുമ്പോളാണ് അച്ഛനെ കള്ളൻ എന്തോ മണപ്പിച്ചു  മയാക്കിയതെന്നു ”

ഇതു കേട്ടതും  തോമ നെഞ്ചിൽ കൈവെച്ചു കൊണ്ടു നിലത്തേക്ക് ഇരുന്നു,……കണ്ടു നിന്നവർക്കു എന്താണവിടെ സംഭവിക്കുന്നത് ഒരു പിടിത്തവും കിട്ടിയില്ല

ഇതു കണ്ട മെമ്പർ തോമയെ അടുത്തു കിടന്ന ചാരു കസേരയിൽ പിടിച്ചിരുത്തി എന്നിട്ട് ചോദിച്ചു???  നെഞ്ചു വേദനിക്കുന്നുണ്ടോ തോമാച്ചായോ ആശുപത്രിയിൽ പോകണോ ”

അതു കേട്ടു തോമ പറഞ്ഞു….. “എനിക്ക് ആശുപത്രിയിൽ പോകണ്ട പള്ളിയിൽ പോയാൽ മതി ”

മെമ്പർ പറഞ്ഞു….. “തോമാച്ചയോ പള്ളി പോയിട്ട് എന്തെടുക്കുവാനാ.. സുഖമില്ലെങ്കിൽ ആശുപത്രിയിൽ അല്ല പോകേണ്ടത് ”

ഷുഭിതനായ തോമ നല്ലൊരു തെറിയോടു കൂടി പറഞ്ഞു…..

“എടാ  ആശുപത്രിയിൽ പോകാൻ എനിക്കു  ഒരു കുരുവുമില്ല പിന്നെ നിന്റെ അമ്മായി അവിടെ പേറ്റു കിടപ്പുണ്ടങ്കിൽ നീ പൊയ്ക്കോ എനിക്കു പള്ളിയിൽ പോയി അച്ഛനെ കണ്ടാൽ മതി…..

കൂടി നിന്നവർ അതു കേട്ടു  പൊട്ടി ചിരിച്ചു നമ്മുടെ നാട്ടിൽ കാണപ്പെടുന്ന സാദാരണ രാഷ്ട്രീയകാരനെ പോലെ  നല്ല തൊലികാട്ടിയായിരുന്നു   മെമ്പർക്കും അതു കൊണ്ടു സധസിനൊപ്പം അയാളും  ചിരിച്ചു……

അവസാനം  തോമയുടെ ആവശ്യം നിറവേറ്റാൻ പോലീസും  നാട്ടുകാരും തീരുമാനിച്ചു….. പള്ളിയിൽ എത്തിച്ചു

പള്ളിയിൽ എത്തിയപാടെ  തോമ ഓടിപിടിച്ചു അച്ഛനെ കണ്ടു സ്തുതിയും കൊടുത്തുകൊണ്ട്  പറഞ്ഞു..  അച്ഛനോട്  തനിക്ക് തനിയെ സംസാരിക്കണമെന്നു..

എന്നാൽ ആയിക്കോട്ടെന്നു അച്ഛൻ  സമ്മതവും കൊടുത്തു….

മുറിയിൽ നിന്നും എല്ലാവരും പുറത്തു പോയത്തിനു ശേഷം  തോമ  അച്ഛനോട് ചോദിച്ചു???? ….. ” ഇന്നലെ കുമ്പസാര കൂട്ടിൽ അച്ഛൻ ഇല്ലായിരുന്നോ”

അതു കേട്ട അച്ഛൻ പറഞ്ഞു…….. “ഇല്ല  തോമാച്ചാ ഞാൻ അവിടെ എത്തും മുന്നേ. എന്നെ  മുഖമൂടി  ധരിച്ചൊരാൾ എന്തോ ഒന്നു  എന്നെ മണപ്പിച്ചു പിന്നെ ബോധം വന്നതു രാവിലെ കപ്പിയാർ വന്നു വിളിച്ചപോളാണ്  ”

തോമ പൊട്ടി കരയാൻ തുടങ്ങി അച്ഛൻ സമദാനിപ്പിച്ചു കൊണ്ടു പറഞ്ഞു….. “തോമാച്ചൻ വിഷമിക്കണ്ട കർത്താവിന്റെ മുതൽ തിരിച്ചു കിട്ടും ഇന്നലെ സംഭവിച്ചതെല്ലാം  വിധിയാണെന്ന്  കരുതിയാൽ മതി നമ്മൾ ആരും  അതിൽ കുറ്റക്കാരല്ല ”

തോമാച്ചന്റെ വിഷമം കുരിശു പോയതിൽ അല്ല എന്നു അയാൾക്ക്‌ മാത്രമേ അറിയൂ.. എന്തായാലും തോമയുടെ മനഃസമാദാനം കുറച്ചു കൂടി നഷ്ടമായി

ഒന്നു രണ്ടു  ആഴ്ച കഴിഞ്ഞപ്പോൾ ഒരു വകീൽ നോട്ടീസ് തോമക്ക് വന്നു  അതിലെ ഉള്ളടക്കത്തിന്റെ ചുരുക്കം
“മുളവന പറമ്പിൽ തോമാച്ചനാണ്    കുന്നും വീട്ടിൽ സരളയുടെ മകൻ ജോണിയുടെ പിതാവ് എന്നു ഉന്നയിച്ചുള്ള കേസ്, കോടതിയിൽ ഫയൽ ചെതിട്ടുണ്ട് ”

ഇതറിഞ്ഞ കുടുംബക്കാർ തോമാച്ചനു സകല വിധ സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചു മുന്നോട്ടു വന്നു തോമ അവരെ എല്ലാം ആട്ടി പായിച്ചു ഒരു കേസിനു വഴക്കിനും പോകാതെ ജോണിയെ വീട്ടിൽ മകനായി കൂട്ടി വന്നു…..

ഇതു കണ്ടു പൊതു ജനം പറഞ്ഞു….. “ഈ തോമാച്ചന് വട്ടായിയെന്നു തോനുന്നു അല്ലകിൽ ആ വേശ്യാവ്യത്തി നടത്തി മടുത്തപ്പോൾ  വിഷം കഴിച്ചു  ചത്ത  സരളയുടെ മകനെ സ്വന്തം മകനായി ഒരു കേസ് കൊടുത്തപ്പോളെക്കും  വിളിച്ചു വീട്ടിൽ കയറ്റു ”

അടുത്തു തന്നെ പള്ളിയിൽ ഒരു പാർസലും  അച്ഛന്റെ പേർക്ക് വന്നു… അതു തുറന്നു നോക്കുമ്പോൾ അന്നു കളവ് പോയ കുരിശും അതിൽ  അച്ഛനൊരു കുമ്പസാര കുറിപ്പും..

” അച്ഛനും നാട്ടുകാരും കർത്താവിന്റെ നാമത്തിൽ എന്നോടു പൊറുക്കണം  ഞാൻ ജനിച്ച കാലം മുതൽ പട്ടിണിയും കഷ്ടപാടുമായിരുന്നു. ഓർമ വെച്ചപ്പോൾ എന്റെ അമ്മച്ചിയും എന്ന വിട്ടു പോയി അങ്ങനെ ചില്ലറ മോഷണങ്ങളും കൂലിത്തല്ലുമായി  ജീവിച്ചു പൊന്നു.. എന്തെങ്കിലും വലിയൊരു കളവ് നടത്തി സെറ്റിൽ ആകെമെന്നു  കരുതിയാണ്‌ അന്നു ഞാൻ പൊൻ കുരിശു  ഇവിടെ നിന്നും മോക്ഷ്ട്ടിച്ചത്…   ഇതു എന്റെ കൈയിൽ കിട്ടിയതിനു ശേഷം  എനിക്ക് നഷ്ടപ്പെട്ടു പോയ എന്റെ ബാല്യവും പെറ്റമ്മയും ഒഴികെ എല്ലാം ഒന്നന്നായി  തിരിച്ചു കിട്ടി എന്റെ എല്ലാ  ആഗ്രഹങ്ങളും ഇതാർക്കും  വിൽക്കാതെ തന്നെ  സഫലമായി  കർത്താവിന്റെ ഈ മുതൽ  ഞാൻ ഇവിടെ തിരിച്ചു ഏല്പിക്കുന്നു ”

എന്തായാലും നഷ്ടപെട്ടതു കിട്ടിയെല്ലൊന്നു നാട്ടുകാരും പട്ടക്കാരും..  എന്നാലും അച്ഛൻ തോമാച്ചനെ വീട്ടിൽ പോയി  കണ്ടു… എന്നിട്ടു ചോദിച്ചു??
“എന്താണ് അന്നു തോമാച്ചൻ  ആ കുമ്പസാര കൂട്ടിൽ  അതിൽ ഇരുന്ന ആളോട്  കുമ്പസരിച്ചേ ”

തോമ പറഞ്ഞു… “അച്ചോ ഞാൻ പണ്ട് ചെയ്തൊരു മഹാപാപം,,,  ഒരു പെൺകുട്ടിയെ പിഴപ്പിച്ചു വയറ്റിലുണ്ടാക്കി  പിന്നീട്  അവളെ നാടുകടത്തി…  അന്യ നാട്ടിൽ അവൾ ജീവിക്കാനായി വേശ്യാവ്യത്തി  നടത്തി  അവളിൽ എനിക്കുണ്ടായ മകൻ അറിവു വെച്ചു തുടങ്ങിയപ്പോൾ അവന്റെ ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കാൻ നിൽക്കാതെ  ആദ്മഹത്യ ചെയ്ത കഥ, എന്തായാലും  കർത്താവ്  എന്റെ കുറ്റസമ്മതം കേട്ടു വൈകി ആണേലും ഞാൻ ചെയ്ത തെറ്റുകൾക്കു പ്രായശ്ചിത്തം ചെയ്യാൻ  എനിക്കു ഒരു അവസരവും തന്നു   ”

അച്ഛൻ പറഞ്ഞു…… “നന്നായിരിക്കട്ടെ കർത്താവ് എല്ലായിപ്പോഴും  നിന്നെയും നിന്റെ കുടുബത്തിനെയും  കാത്തുകൊള്ളും ” സ്തുതിയും പറഞ്ഞു അച്ഛൻ വീടിന്റെ പടികൾ ഇറങ്ങി

അച്ഛൻ മനസ്സിൽ പറഞ്ഞു തോമാച്ചൻ കർത്താവിനോടു നേരിട്ടാണ്  എല്ലാം തെറ്റും ഏറ്റു പറഞ്ഞു മാപ്പ് ചോദിച്ചതു അതായിരിന്നിരിക്കാം   കർത്താവിന്റേയും തീരുമാനം  അന്ന്  ആ  കുമ്പസാരം നടന്നിരുന്നു എങ്കിൽ ഇപ്പോളും ആ പാപങ്ങൾ ഒരു രഹസ്യമായിരുന്നേനെ

അച്ഛൻ പള്ളിയിലേക്കും… തോമയും ജോണിയും   നാട്ടു വിശേഷങ്ങളും  പറഞ്ഞു  വീട്ടിന്റെ വരാന്തയിലും…..
————=————–=——————-=————————–
നിങ്ങൾ  എത്ര  വലിയവൻ ആയാലും ചെയ്ത  പാപങ്ങൾക്ക്  കൂലി എന്നായാലും കിട്ടും,
നിങ്ങൾ ഏത് മതസ്ഥർ ആയാലും പ്രായിശ്ചിത്തത്തിനു ദൈവത്തോട് അല്ല മാപ്പ് പറയേണ്ടത്  നിങ്ങൾ ദ്രോഹിച്ചവരോട് പറയണം  മാപ്പ്…. ദൈവത്തോട്   നിങ്ങൾ പ്രാർത്ഥിക്കേണ്ടത് ആരെയും ദ്രോഹിക്കാനുള്ള ചിന്തകൾ തരരുതേ എന്നാകണം ……

LEAVE A REPLY

Please enter your comment!
Please enter your name here