Home Latest ശ്രീഭദ്ര… ശരിക്കും ഞാൻ പഠിപ്പിക്കുന്നത് നിർത്തണോ ജീവൻ ചോദിച്ചു… Part – 3

ശ്രീഭദ്ര… ശരിക്കും ഞാൻ പഠിപ്പിക്കുന്നത് നിർത്തണോ ജീവൻ ചോദിച്ചു… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part 3

ശബ്ദം കേട്ട ഭദ്രയും അനുവും തരിച്ച് നിന്ന് പോയി.

തിരിഞ്ഞു നോക്കിയ അവർ കണ്ടത് വാതിലിന് സമീപത്തുള്ള ജീവൻ സാറിനെ ആയിരുന്നു. ഒരു നിമിഷം പകച്ചുപോയ ഭദ്ര ചുറ്റും നോക്കി മറ്റാരും അവിടെ ഇല്ലായെന്ന് തിരിച്ചറിഞ്ഞു. സാർ I’m Sorry ഭദ്ര തലയിൽ കൈവച്ചു.അനു വായ പൊത്തിപിടിച്ചു നിൽക്കുക ആയിരുന്നു.

ജീവൻ ഭദ്രയെ തന്നെ നോക്കി നിന്നു. അവൾ എന്തു ചെയ്യണമെന്ന് അറിയാതെ താഴോട്ട് നോക്കി കണ്ണുകൾ മുറിക്കി അടച്ചു. ഞാൻ പറഞ്ഞത് എന്തൊക്കെയാണ് അവൾ പതറിപ്പോയി.

ഒരു സോറി പറയാനായിരുന്നു ഞാൻ ഇങ്ങോട്ട് വന്നത്. ജീവൻ സാർ ചിരിയോടെ അവരോട് പറഞ്ഞു. രണ്ട് പേരും അതിശയത്തോടെ സാറിനെ നോക്കി. അപ്പോ അത് മതിയാവില്ല അദ്ധ്യാപനം നിർത്തുകയാണ് വേണ്ടതല്ലേ?

സാർ സോറി സാർ പ്ലീസ് അറിയാതെ പറഞ്ഞു പോയതാ.. അവൾ കരച്ചിലിന്റെ വക്കത്ത് എത്തിയിരുന്നു.

ആമിയും അന്നയും എന്നോട് കാര്യം പറഞ്ഞു. നിങ്ങളുടെ ബെഞ്ചിന്ന് ശബ്ദം വരുന്നുണ്ടേലും ആരാണെന്ന് തിരിച്ചറിയാൻ സാധിച്ചില്ല. പിന്നെ എനിക്ക് തോന്നി നിങ്ങൾ ആണെന്ന്. ആ ഒരു ദേഷ്യത്തിൽ ആണ് പുറത്താക്കിയത്. It’s ok leave it ഇപ്പോൾ Tax ആണോ? രണ്ടാളും തലയാട്ടി ഒക്കെ വേഗം പോയ്ക്കോളൂ. ബാഗും എടുത്ത് രണ്ടാളും പുറത്തേക്ക് ഇറങ്ങി.

ശ്രീഭദ്ര… ശരിക്കും ഞാൻ പഠിപ്പിക്കുന്നത് നിർത്തണോ ജീവൻ ചോദിച്ചു. അയ്യോ… സാർ അവൾ നെറ്റിയിൽ കൈവച്ചു. ജീവൻ ചിരിച്ചു തലയാട്ടി. അനുവും ഭദ്രയും ക്ലാസ്സിലേക്ക് ഓടി.

അതിനു ശേഷം ആണ് ഭദ്രയും ജീവൻസാറും കുറച്ചു കൂടി അടുക്കുന്നത്. അവരുടെ ഇടയിൽ അദ്ധ്യാപകൻ വിദ്യാർത്ഥി എന്നതിൽ കവിഞ്ഞ് സൗഹൃദവും വിരിഞ്ഞു തുടങ്ങി. പലപ്പോഴും ക്ലാസ്സ് എടുക്കുമ്പോൾ ജീവൻ സാറിന്റെ കണ്ണുകൾ ഭദ്രയിലേക്ക് പോകാൻ തുടങ്ങി.

രാത്രി ഉറങ്ങാൻ കിടന്ന ജീവൻ ആലോചിച്ചു. ഭദ്രയോട് തനിക്ക് എന്താണ് അവളെ ഞാൻ എന്തിനു ശ്രദ്ധിക്കുന്നു. ഒരു അദ്ധ്യാപകന് വിദ്യാർത്ഥിയോട് അത്തരമൊരു ഇഷ്ടം പാടുള്ളതല്ല. പക്ഷെ അവളെ തന്റെ കൂടെ കൂട്ടണമെന്നും ഉണ്ട്. അതെ ഞാൻ അവളെ സ്നേഹിക്കുന്നു. ഛെ… പാടില്ല ഭദ്ര എന്റെ നല്ലൊരു വിദ്യാർത്ഥിനി, ഒരു സുഹൃത്ത് അത്ര മാത്രം. ജീവൻ മയക്കത്തിലേക്ക് വീണു.

രാവിലെ എഴുന്നേറ്റ ഭദ്ര കാണുന്നത് ഫോണും പിടിച്ചിരിക്കുന്ന അനുവിനെ ആണ്. ഓ.. എന്തുവാടി രാവിലെ തന്നെ. ഇന്നലെ രാത്രി മുതൽ ഇതുതന്നെ ആണല്ലോ പണി. ഭദ്ര അവളെ ഒന്നു നോക്കി. അനുവിന് ഒരനക്കവും ഇല്ല. എന്തുപറ്റി അനു? ഒന്നുമില്ല കൂടുതൽ ഒന്നും ചോദിക്കാതെ ഭദ്ര കുളിക്കാൻ പോയി.

തിരിച്ചു വന്നപ്പോഴും അനു അതേ ഇരിപ്പാണ്. നിനക്കിത് എന്തു പറ്റി കുളിക്കുന്നില്ലേ? അനുവിന്റെ കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീർ ഭദ്ര ശ്രദ്ധിച്ചു. എന്താടാ ഭദ്രയ്ക്ക് എന്തോ പന്തികേട് തോന്നി. അവൾ ഫോൺ ഭദ്രയ്ക്ക് നേരെ നീട്ടി. ”Let’s breakup” അനുവിന്റെ കാമുകന്റെ മെസേജ് ആയിരുന്നു. ഭദ്ര ഒന്നു ഞെട്ടി.

അയ്യേ…. അനു ഇതൊക്കെ ഇവന്മാരുടെ ഒരു ഷോ അല്ലെ. അതും നോക്കി കണ്ണീരൊഴുക്കാൻ നിനക്ക് എന്താ… അവൾ അനുവിനെ ചേർത്തു പിടിച്ചു. ഭദ്രാ… എന്താ അനു അവന് ഞാൻ ഒരു ടൈംപാസ്സ് ആയിരുന്നു. മൂന്നു വർഷത്തെ ഡിഗ്രീ ലൈഫിലെ ടൈം പാസ്സ്. നീ എന്തൊക്കെയാ അനൂ ഈ പറയുന്നേ ഭദ്ര അനുവിന്റെ മുഖം പിടിച്ച് ഉയർത്തി. അതേടാ.. അനുവിന്റെ ശബ്ദം ഇടറി തുടങ്ങി. കണ്ണീർ ഒഴുകി കൊണ്ടിരുന്നു. ഞാൻ അവനെ മനസ്സിലാക്കാൻ വൈകി പോയി. എനിക്കും തെറ്റ് സംഭവിച്ചു. ഇതാണത്രെ അവന്റെ പുതിയ കാമുകി.

ഭദ്ര ഫോൺ വാങ്ങി നോക്കി. എടീ അവൻ ചുമ്മാ പറഞ്ഞത് ആണെങ്കിലോ? ഭദ്ര സമാധാനിപ്പിക്കാനായി വാക്കുകൾ തിരഞ്ഞു. അല്ലടാ എന്റെ ബാക്കി കൂട്ടുകാരൊക്കെ ഉറപ്പിച്ചു. കുറച്ച് ദിവസമായി അവനൊരു മാറ്റം ചോദിച്ചപ്പോൾ ഒഴിഞ്ഞുമാറി. പക്ഷെ അവന്റെ കൂട്ടുകാരിൽ ഒരാൾ എന്നോട് സത്യം പറഞ്ഞു. അനു വികാരങ്ങൾ ഒന്നുമില്ലാതെ ശില പോലെ നിന്നു. എന്തു വേണമെന്ന് അറിയാതെ ഭദ്ര ഒന്ന് നടുങ്ങി.

അവളെ ചേർത്ത് പിടിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. സാരമില്ല പോട്ടെ ഞാൻ ഓക്കെ ആയി. ഭദ്രാ വാ കോളേജിൽ പോകാം. വിട്ടേക്ക് അത് എന്നെ വേണ്ടാത്ത ആളെ എനിക്കും വേണ്ട ഓക്കെ. ഞാൻ കളിച്ചിട്ടു വരാം. ഭദ്രയ്ക്ക് ആശ്വാസമായി. രണ്ട് പേരും റെഡി ആയി. പ്രാതൽ കഴിക്കാൻ ചെന്നു. അനു പാത്രത്തിൽ വിരലോടിച്ചു കൊണ്ട് വെറുതെ ഇരുന്നു .കഴിക്ക് അനു ഭദ്ര ഇടയ്ക്കിടയ്ക്ക് പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
ഒന്നും ശരിക്ക് കഴിക്കാതെ അനു എഴുന്നേറ്റ് പോയി.

ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാതെ ഇരിക്കുന്ന അനുവിനെ കണ്ടപ്പോൾ ഭദ്രയ്ക്ക് വിഷമമായി പിന്നെ ഒന്നും പറഞ്ഞില്ല. എന്നെ വേണ്ടെത്ത ആളെ എനിക്കും വേണ്ട എന്നൊക്കെ എന്നെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെന്ന് ഭദ്ര ചിന്തിച്ചു. വീട്ടിലൊക്കെ പ്രണയത്തിന്റെ കാര്യം അനു സൂചിപ്പിച്ചിരുന്നു. ഒറ്റ മകളുടെ ഏത് ആഗ്രഹവും സാധിച്ചുക്കൊടുക്കുന്ന വളരെ മോഡേൺ ആയ അച്ഛനും അമ്മയും. തന്റെ സെലക്ഷൻ തെറ്റി പോയി എന്ന് എങ്ങനെ അനു അവരോട് പറയും. അതാണ് അവളുടെ പ്രധാന പ്രശ്നം.ഭദ്ര അവളെ നോക്കി. ഉച്ചയ്ക്കും രാവിലത്തെ അതേ അവസ്ഥ ഒന്നും കഴിക്കാതെ അനു ഇരുന്നു.

ദേ.. അനു കഴിക്കുന്നുണ്ടോ നീ. എനിക്ക് വേണ്ടാഞ്ഞിട്ടില്ലെ. അനു മോളെ എന്നെ ദേഷ്യം പിടിപ്പിക്കരുത്. അനു ഒന്നും പറയാതെ എഴുന്നേറ്റ് പോയി. ഈശ്വരാ… ഈ പ്രണയവും , വിരഹവുമൊക്കെ ഇത്രയും പൊല്ലാപ്പാണോ!!! ശോ ഭദ്ര ആത്മഗതം പറഞ്ഞു. അനു കുറച്ച് കഴിച്ച് എഴുന്നേറ്റു. ഉച്ചയ്ക്ക് ശേഷമുള്ള ക്ലാസ്സും തള്ളിവിട്ട് വൈകുന്നേരം ഹോസ്റ്റലിലേക്ക് മടങ്ങി. ഉറങ്ങാതേം, ഭക്ഷണം കഴിക്കാതേയും ടെൻഷനും കാരണം അനുവിന് തളർച്ച അനുഭവപ്പെട്ടു. അവൾ ഭദ്രയുടെ കൈകളിലേക്ക് തല കറങ്ങി വീണു.

അനു… അനു… വാർഡനും ടീച്ചേർസും ചേർന്ന് അനുവിനെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

അനുവിനെ പരിശോധിച്ചതിനു ശേഷം ഡോക്ടർ പുറത്തു വന്നു. ഡ്രിപ്പ് ഇട്ടിട്ടുണ്ട്. ബി.പി. കുറഞ്ഞതാണ് കുട്ടി രാവിലെ ഒന്നും കഴിച്ചില്ലേ? നല്ല ക്ഷീണം ഉണ്ട്. ഇന്ന് ഇവിടെ കിടന്നിട്ട് നാളെ പോകാം. സിസ്റ്റർ ബ്ലഡ് ടെസ്റ്റ് ചെയ്യണം. ഭദ്രയും രണ്ട് ടീച്ചേർസും, വാർഡനും, ജീവൻ സാറും ആണ് അവിടെ ഉള്ളത്.

അനുവിന്റെ വീട്ടിൽ അറിയിക്കേണ്ടേ? അതുവേണോ നാളെ പോകാം എന്നല്ലെ പറഞ്ഞത് അവർ കോഴിക്കോട് അല്ലെ ഭദ്ര വർഡൻ ചോദിച്ചു. അതെ മാം . അപ്പോൾ വേണ്ടല്ലോ എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടെങ്കിൽ അറിയിക്കാം അവരെ വെറുതെ ഭയപ്പെടുത്തേണ്ട. ടീച്ചേർസ് ശരിവച്ചു.

വാ ഭദ്രാ നമ്മൾക്ക് പോകാം. ഇല്ല മാം ഞാൻ വരില്ല പ്ലീസ്. എനിക്ക് അനുവിന്റെ കൂടെ നിൽക്കണം. അവളുടെ വാശിക്ക് അവർ കൂട്ടുനിന്നു. വാർഡനും ഭദ്രയും ഒരു സഹായത്തിന് ജീവൻ സാറും നിൽക്കാം എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് വാർഡനു ഒരു കോൾ വന്നു. മകളെ ഒരു കൂട്ടർ കാണാൻ വരുന്നുണ്ടെന്നും വീട്ടിലേക്ക് ചെല്ലാനും. മറ്റാരെയും ബുദ്ധിമുട്ടിക്കേണ്ട ഞങ്ങൾ മാനേജ് ചെയ്തോളം എന്നു പറഞ്ഞ് ജീവൻസാറും ഭദ്രയും അവരെ വീട്ടിലേക്ക് പറഞ്ഞയച്ചു.

തുടരും😇

( സപ്പോർട്ടിനു നന്ദി🥰. കഴിഞ്ഞ പാർട്ടുകൾ ചെറുതായി പോയതിനു ക്ഷമിക്കണം. ആദ്യമായി എഴുതുന്നതു കൊണ്ട് എനിക്ക് Iength ന്റെ കാര്യത്തിൽ ഐഡിയ ഇല്ലായിരുന്നു. ഇനി ശ്രദ്ധിക്കാം. എല്ലാവരും അഭിപ്രായങ്ങൾ പറയണം. Thank you)

LEAVE A REPLY

Please enter your comment!
Please enter your name here