Home തുടർകഥകൾ നന്നായി ഉണ്ണീ … അവൾ  ഇനി ഒരിക്കൽ  പോലും ഈ എന്നെ ഓർക്കാതെ ഇരിക്കട്ടെ…

നന്നായി ഉണ്ണീ … അവൾ  ഇനി ഒരിക്കൽ  പോലും ഈ എന്നെ ഓർക്കാതെ ഇരിക്കട്ടെ…

0

Part – 41 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി..   ഭാഗം 42

എന്നോട്  ചോദിച്ചു…
അല്ല അയാൾ  അങ്ങനൊക്കെ  പറയുന്ന സ്ഥിതിക്ക്..  ഒരു പുനർ പരിശോധന നല്ലതാണ്…
ഹിഹി

ദേവന്റെയും ആതിയുടെയും കഥ  എല്ലാവരുടെയും ഉള്ളിൽ ഒരു വിങ്ങലായി നിറഞ്ഞു നിന്നു.

എന്നിട്ട്…? പിന്നീടെന്തുണ്ടായി..?
ഏറെ നേരത്തേ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ദേവു ചോദിച്ചു  ..

ഉണ്ണി അവൾക്ക് മറുപടി നൽകി
ദേവു  ആസിഡ് അറ്റാക്കിനൊപ്പം  തന്നെ  ആതിര മരിച്ചു  എന്ന് കരുതി  അവർ  ദേവനെ തല്ലി  ചതച്ചിരുന്നു.

ബോധം മറഞ്ഞിരുന്ന  ഇവർ മൂന്ന്  പേരെയും  ആണ്  ഓഡിറ്റോറിയത്തിൽ നിന്നും വന്നിരുന്ന ഞാൻ കാണുന്നത്.

അച്ഛനെ ഫോൺ  വിളിച്ചു കാര്യം പറഞ്ഞു ഞാൻ. അപ്പോൾ തന്നെ മറ്റാരോടും  ഒന്നും പറയാതെ ഞങ്ങൾ ഇവരെ ആശുപത്രിയിൽ ആക്കി…
മൂന്നു  പേരും icu  ഇൽ ആയി…
ആതിയുടെയും  ദേവന്റെയും  നില ഗുരുതരാവസ്ഥയിൽ ആയിരുന്നു.
നന്ദനു  അപകടം പറ്റിയ വിവരം  അവരുടെ വീട്ടിൽ  മാഷാണ് വിളിച്ചു പറഞ്ഞത്….
വിവരമറിഞ്ഞു വന്ന അവരുടെ ബന്ധുക്കൾ   അവനെ അന്ന് തന്നെ മറ്റേതോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു….  അതുകൊണ്ട് തന്നെ ഇവര് രണ്ടു പേർക്കും മാത്രമേ എന്തെങ്കിലും  പറയാൻ കഴിയുമായിരുന്നുള്ളൂ….
അതുകൊണ്ട്  തന്നെ ഇവര് ഉണരുന്നതും കാത്തു  ആണ് രാത്രി പ്രാർഥനയോടെ ഞാൻ ഇരുന്നു…

വിവാഹത്തിന്റെ മേളങ്ങൾ നടന്നിരുന്ന പന്തലിൽ വിവരമറിഞ്ഞും അറിയാതെയുമായി ആളുകൾ വന്നുകൊണ്ടിരുന്നു…

ആരെ ആശ്വസിപ്പിക്കണമെന്നറിയാതെ…  ഏകദേശം48 മണിക്കൂറോളം ഞാൻ….ഹോ ഇപ്പോഴും എനിക്കത് ആലോചിക്കാൻ കഴിയുന്നില്ല.

കരഞ്ഞു തളർന്നു  വീണിരുന്നു  ടീച്ചറും രേണു അമ്മായിയും …

മറ്റുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല…
2ദിവസം കഴിഞ്ഞാണ് ദേവൻ കണ്ണ് തുറന്നത്….
മുഖം മുഴുവനുംപൊള്ളിയടർന്നിരുന്നു….
ആരും ഭയന്ന് പോകും…  ആണ് രംഗം..
കൈകാലുകൾ  പ്ലാസ്റ്റർ ഇട്ടു ചലനമില്ലാതെ കിടന്നിരുന്ന ഇവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
ആരായിരുന്നു … എന്തായിരുന്നു നടന്നത്..

എല്ലാവരും ചുറ്റും ക്പൊടി നിന്നു  മാറി മാറി ചോദിച്ചപ്പോഴും  ആ കണ്ണുകൾ  നിറഞ്ഞു തുളുമ്പുകയല്ലാതെ ഒരു മറുപടി ഞങ്ങൾക്കു കിട്ടിയിട്ടില്ല….

മഹി ദേവനെ നോക്കിയ ശേഷം കണ്ണുകൾ തുടച്ചു..

അപകട നില തരണം ചെയ്‌തെങ്കിലും ഇവന്റെ ബാക്കി കാര്യങ്ങൾ വഴിയേ ആണ്  ഡോക്ടർ പറഞ്ഞത്…

3ആം ദിവസം ഉച്ചയോടെ ആതിക്കും ബോധം വീണു….

നേരത്തേ ഡോക്ടർ പറഞ്ഞ പോലെ  തന്നെ…  അവൾ കണ്ണു തുറന്നതും ഭ്രാന്തിയെ  പോലെ  പെരുമാറി…

തനിക്കെന്ത് പറ്റിയെന്നു  അറിയില്ലായിരുന്നു….
ജീവിതത്തിലെ ചില താളുകൾ അവൾ മറന്നു കഴിഞ്ഞിടുന്നു

അച്ഛനമ്മമാരെയും  ബന്ധുക്കളെയും തിരിച്ചറിഞ്ഞവൾക്ക് ..  പക്ഷേ  ദേവന്റെ  അമ്മയെയോ അച്ഛനെയോ  അറിയില്ലായിരുന്നു…
എന്തിനു അവളുടെ പ്രാണനാണ് ദേവൻ  എന്ന് ഏതു സമയവും പറയുന്ന എന്റെ പെങ്ങൾക്ക്  അവൻ  ജീവനോടെയുണ്ടോ ഇല്ലയോ എന്ന് തിരക്കിയിരുന്നില്ല…  ഈ സാഹചര്യത്തിൽ  എന്താണ് നടന്നതെന്ന്  അവളോട്  എങ്ങനെ ഞങ്ങൾ ചോദിക്കും…

അവളുടെ ഓര്മക്കുറവിന്റെ  കാരണം  പോലും ഞങ്ങൾ അറിയുന്നത് ദേവൻ  റിക്കവർ ആയി വന്ന ശേഷമായിരുന്നു

ആതിര  ആകെ പരിഭ്രാന്തയായിരുന്നു
തനിക്ക് നടന്നതെന്തെന്നു അവൾക്കറിയില്ല…  എങ്ങനേഹോസ്പിറ്റലിൽ വന്നു എന്നുമറിയില്ല… അവളുടെ ചോദ്യങ്ങൾക്ക് എന്ത്  മറുപടി നല്കുമെന്നറിയാതെ ഞങ്ങൾ  വലഞ്ഞു..
ആണ് സമയത്താണ്  അവളുടെ അപ്പോഴുള്ള അവസ്ഥയെ പറ്റി ഡോക്ടർ  ഞങ്ങൾക്ക് പറഞ്ഞു തന്നു  dementia എന്നാണ്  ഈ അവസ്ഥയുടെ പേര്…  തലക്ക്  ഉണ്ടായ ക്ഷതം കാരണം തലച്ചോറിൽ ഉണ്ടാവുന്ന  മാറ്റങ്ങൾ  അതിനെ ഒന്നായി പറയുന്ന പേരാണ്  dementia.
അത് കാരണമാണ്  അവൾക്കു അവളുടെ കുറച്ചു കാലത്തെ ഓർമ്മകൾ നഷ്ടമായത് ..

അവളെ സംബന്ധിച്ചിടത്തോളം  ഈ അപകടം നടന്നതിന്  5വർഷം  പിന്നിലേക്ക്  നടന്ന കാര്യങ്ങൾ അവൾക്കറിയില്ല ….  എന്ന് വച്ചാൽ ഡിഗ്രി മുതലുള്ള ഒന്നും തന്നെ അവളുടെ ഓർമയിൽ ഇപ്പോൾ ഇല്ല…
ഇതിൽ ഏറ്റവും വിഷമമേറിയത് എന്തെന്നാൽ ദേവനെയോ അവന്റെ ഓര്മകളോ അവൾക്കു  തിരിച്ചറിയാൻ കഴിയാതെയായി…  എന്നുള്ളതാണ്.

ഇപ്പോഴുള്ള  അവസ്ഥയിൽ ഒരു ഷോക്ക് അവൾക്ക്  ഉണ്ടാകാൻ പാടില്ല  അങ്ങനെ വന്നാൽ ചിലപ്പോൾ എന്ന്നെന്നേക്കു മായി അവളെ നഷ്ടമായേക്കും..

അതുകൊണ്ട് കുറച്ചു നാൾ  കാര്യങ്ങൾ  അവളിൽ നിന്നും മറച്ചു വച്ചേ മാതിയാകു ..  മാത്രമല്ല ദേവന്റെ ഇപ്പോഴുള്ള അവസ്ഥയിൽ അവൾ ദേവനെ കണ്ടാൽ അവളുടെ മനസ്സിനും അത് അംഗീകരിക്കാൻ കഴിഞ്ഞെന്നു വരില്ല….

ഡോക്ടർ  പറഞ്ഞതനുസരിച്ച്  തത്കാലം അവളിൽ നിന്ന്,  അവൾക്ക് ഷോക്ക്  ഉണ്ടാവുന്ന കാര്യങ്ങൾ മറക്കുവാൻ ഞങ്ങൾ തീരുമാനിച്ചു….
അതിൽ പ്രധാനമായി ദേവനുമൊത്തുള്ള  ദേവന്റെ ഓർമ്മകൾ ഉള്ള എല്ലാം തന്നെ അവളുടെ മുറിയിൽ നിന്നും ഞങ്ങൾ നീക്കി.
അവയെല്ലാം നിധിപോലെ കാത്തു സൂക്ഷിക്കുന്നുണ്ട്…  ഇപ്പ്പോഴും.

ദേവൻ  റിക്കവർ ആകാൻ പിന്നെയും നാളുകൾ വേണ്ടി വന്നു.

അവനെ റൂമിലേക്ക്‌ മാറ്റിയ സമയം അവൻ ആദ്യം തിരക്കിയത് ആതിയെ തന്നെയായിരുന്നു….
അതിനു മുൻപും പല തവണ അവളുടെ കാര്യം ചോദിക്കുമ്പോൾ  ഒരു പ്രശ്നവും ഇല്ല  എന്ന് പറഞ്ഞു എല്ലാവരും ഒഴിഞ്ഞു മാറിയിരുന്നു…
പക്ഷേ  റൂമിൽ വന്ന ഇവനെ കാണാൻ അവൾ വന്നില്ല എന്ന് കണ്ടപ്പോൾ ദേവൻ ആകെ പരിഭ്രമിച്ചു…. ഒടുവിൽ എല്ലാം അവനോട് എനിക്ക് പറയേണ്ടി വന്നു….

എല്ലാം കേട്ടപ്പോൾ  ഇവന്റെ പ്രതികരണം എന്താവും  എന്നോർത്തു ഞാൻ ഒരുപാട് ആകുലപ്പെട്ടു….  പക്ഷേ ഇവന്റെ പ്രതികരണം  മറ്റൊന്നായിരുന്നു….
നന്നായി…  നന്നായി ഉണ്ണീ …
അവൾ  ഇനി ഒരിക്കൽ  പോലും ഈ എന്നെ ഓർക്കാതെ ഇരിക്കട്ടെ…

തുടരും….

(നല്ല  തിരക്കാണിപ്പോൾ..  അതാട്ടോ  എന്നും  അപ്‌ലോഡ് ചെയ്യാൻ   പറ്റാത്തത്….)

LEAVE A REPLY

Please enter your comment!
Please enter your name here