Home Latest പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് നിരവധി തവണ ബഷീർ രശ്മിയെ ശരീരികമായി ഉപയോഗിച്ചു… Part – 3

പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് നിരവധി തവണ ബഷീർ രശ്മിയെ ശരീരികമായി ഉപയോഗിച്ചു… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Josbin Kuriakose

രക്തദാഹി THE SERIAL KILLER Part – 3

ആരാണ് ആ കൊലയാളി?
എന്തിനാണ് ജോസ് ടോമിനെ അയാൾ വേട്ടയാടുന്നത്?
ചോദ്യങ്ങൾ നിരവധിയാണ്

ഐ.ജി അനിൽ കുമാറിൻ്റെ മനസ്സ് അസ്വസ്ഥമായി.

ഫോണിൽ ആരോട് സംസാരിച്ചതിന് ശേഷം CI ജിത്തു അനിൽ കുമാറിന് മുന്നിലേക്കു വന്നു.

സാർ കുടിയാന്മലയ്ക്കു അടുത്ത് വൈതൽമലയിൽ ഒരു അപകട മരണം റിപ്പോർട്ടു ചെയ്യ്തിരിക്കുന്നു.

മൃതദേഹം പോലിസ് തിരിച്ചറിഞ്ഞു ബഷീർ മുല്ല എന്ന വ്യവസായിയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

സാർ എൻ്റെ നിഗമനത്തിൽ ജോസ് ടോമിൻ്റെ ഭാര്യയുടെ മരണം ,മകളുടെ മരണം, മകൻ്റെ മരണം ,ബഷീർ മുല്ലയുടെ മരണം ഇവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഈ കൊലപാതകങ്ങളുടെ ചുരുൾ അഴിയുമ്പോൾ
കൃത്യമായി പറഞ്ഞാൽ 13 വർഷം മുമ്പ് കുടിയാന്മല പോലിസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്യ്ത രശ്മി പീഡന കേസുമായി ബന്ധമുണ്ട്. അന്ന് ഞാൻ ചെമ്പേരി പോലിസ് സ്റ്റേഷനിൽ SI യായിരുന്നു.

ഇന്ന് വളപ്പട്ടണം പൊലിസ് സ്റ്റേഷനിലെ SI ആയിരുന്ന റഷീദ് ആയിരുന്നു അന്ന് കുടിയാന്മല SI.

കുടിയാന്മലയ്ക്കും പൊട്ടൻപ്ലാവിനും അടുത്തുള്ള വഞ്ചിയത്താണ് പതിനഞ്ചു വയസ്സുള്ള രശ്മി എന്ന പെൺക്കുട്ടി ക്രൂര പീഡനത്തിന് ഇരയാകുന്നത്.

ഭർത്താവ് മരിച്ചു പോയ മോളി എന്ന സ്ത്രിയും അവരുടെ പതിനഞ്ചു വയസ്സുള്ള രശ്മി എന്ന പെൺകുഞ്ഞും, പത്തു വയസ്സുള്ള നിർമ്മൽ എന്ന ആൺ കുഞ്ഞുമായി വഞ്ചിയത്തായിരുന്നു അവർ താമസിച്ചിരുന്നത്.

ഉപജീവനത്തിനായി ബഷീർ മുല്ലയുടെ ക്വാറയിലാണ് ആ സ്ത്രി പണിയെടുത്തിരുന്നത്. എല്ലാവർക്കു മുന്നിലും മാന്യതയുടെ മുഖമുള്ള ബഷീർ ആ സ്ത്രിയ്ക്കും മക്കൾക്കും ഈശ്വരന് തുല്ല്യമായിരുന്നു.

രശ്മി കുടിയാന്മല സ്കൂളിൽ പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. രശ്മി ആയിരുന്നു ആ സകൂളിൻ്റെ പ്രതീക്ഷ പഠനത്തിലും ആർട്സിലും ഒന്നാമതായിരുന്നു അവൾ.

ക്രിസ്തുമസ് പരിക്ഷവരെ ക്ലാസ്സിൽ ഒന്നാമതായിരുന്ന രശ്മി പത്താം ക്ലാസ്സിലെ വാർഷിക പരീക്ഷയിൽ ജസ്റ്റ് പാസാണ്. അതിൻ്റെ കാരണം കൃത്യമായി പറഞ്ഞാൽ

വാർഷിക പരീക്ഷയുടെ സ്റ്റഡി ലീവിൻ്റെ സമയത്താണ് ബഷീർ മുല്ല രശ്മിയെ ക്രൂരമായി പീഡിപ്പിയ്ക്കുന്നത്.

പുറത്തു പറഞ്ഞാൽ അമ്മയേയും അനുജനേയും അവളേയും കൊന്നു കളയുമെന്ന് അയാൾ ഭീക്ഷണിപ്പെടുത്തി.

പരീക്ഷ കഴിഞ്ഞ് അവധിക്കാലത്ത് നിരവധി തവണ ബഷീർ രശ്മിയെ ശരീരികമായി ഉപയോഗിച്ചു.

ജൂൺ മാസം പത്താം തരത്തിലെ ഫലം വന്നപ്പോൾ പ്രതീക്ഷകൾ എല്ലാം തകിടം മറിഞ്ഞു ഫലമായിരുന്നു കുടിയാന്മല സ്കൂളിന്. രശ്മിയുടെ ഫലം മോളിയ്ക്കും അധ്യാപകർക്കും വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.

ഫലം വന്ന ദിവസം ബോധരഹിതയായി ആലക്കോട് ഗവൺമെൻ്റ് ഹോസ്പിറ്റലിൽ രശ്മിയെ അഡ്മിറ്റ് ചെയ്യുന്നത്. എല്ലാവരും കരുതിയത് പരീക്ഷയിൽ മാർക്ക് കുറഞ്ഞു പോയതുമൂലം ഉണ്ടായ ഷോക്കാണെന്ന്

എന്നാൽ ഡോക്ടർ പറഞ്ഞ വാർത്ത കേട്ട് മോളി ഞെട്ടി.രശ്മി രണ്ടു മാസം ഗർഭണിയാണ്.

ആകെ തളർന്നു പോയി മോളി ആരാണെന്ന് എത്ര ചോദിച്ചിട്ടും രശ്മി പേരു പറഞ്ഞില്ല.

പോലിസിൻ്റെ ചോദ്യം ചെയ്യലിൽ രശ്മി ബഷീർ മുല്ലയുടെ പേര് പറഞ്ഞു.

കേസിൻ്റെ ചുമതലയുണ്ടായിരുന്ന Sl റഷീദ് മുകളിൽ നിന്നുള്ള സമർദ്ദം മറികടന്ന് ബഷീർ മുല്ലയെ അറസ്റ്റു ചെയ്തു.

രശ്മിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 90 ദിവസത്തോളം ബഷീർ മുല്ല കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു.

രശ്മി കേസിൽ പ്രതിയെ കൃത്യമായി കുടുക്കിയതിൻ്റെ ഫലമായി.
അധികാര കസേരയിൽ ബഷീർ മുല്ലയുടെ
സ്വാധിനത്തിൻ്റെ ഭാഗമായി റഷീദിനെ കോഴിക്കോടുള്ള കൂരാച്ചുണ്ടിനു സ്ഥലം മാറ്റി.

ബഷീർ മുല്ല ജയിലിൽ കഴിയുന്ന സമയത്ത് മോളി ആന്മഹത്യ ചെയ്തു.കാരണമായി പോലിസിന് കണ്ടെത്താൻ കഴിഞ്ഞത് അല്ലങ്കിൽ പോലിസ് ഉണ്ടാക്കിയ കഥ.

രശ്മിയുടെ വയറ്റിൽ വളരുന്ന കുഞ്ഞിൻ്റെ അച്ഛൻ പത്തു വയസ്സുള്ള രശ്മിയുടെ സഹോദരൻ നിർമ്മൽ എന്നായിരുന്നു.

അത് ഉൾകൊള്ളാൻ കഴിയാതെയാണ് മോളി ആന്മഹത്യ ചെയ്തതെന്ന് പോലിസിന് സ്ഥാപിയ്ക്കാൻ കഴിഞ്ഞു.

90 ദിവസത്തിന് ശേഷം ബഷീർ മുല്ലയ്ക്കു വേണ്ടി കോടതിയിൽ ഹാജരായത് ജോസ് ടോമായിരുന്നു.

ജോസ് ടോമിൻ്റെ വിസ്താരത്തിൽ രശ്മി ബഷീർ മുല്ലയുടെ പേരിന് പകരം സഹോദരൻ നിർമ്മലിൻ്റെ പേര് പറഞ്ഞു.

തത്ഫലമായി ബഷീർ മുല്ലയെ കോടതി വെറുതെ വിട്ടു.തെറ്റുകാരനായി പോലിസ് കണ്ടെത്തിയ നിർമ്മലിനെ ജുവനൈയിൽ ഹോമിലേയ്ക്കു കൊണ്ടുപോയി.

രശ്മിയെ ഗവൺമെൻ്റിൻ്റെ സംരക്ഷണത്തിൽ കൂട്ടുപുഴയിലുള്ള ആശ ഭവനത്തിലാക്കി.

90 ദിവസത്തിനുള്ളിൽ ജോസ് ടോമിൻ്റെ ക്രിമിനൽ ബുദ്ധിയാണ് ബഷീർ മുല്ലയെ കുറ്റമുക്തനാക്കുന്നത്.
അയാളെ കുറ്റമുകത്തനാക്കുന്നതിന് മോളിയുടെ കൊലപാതകം ആന്മഹത്യയാക്കി. മോളിയുടെ കൊലപാതകത്തിലൂടെ രശ്മിയെ പേടിപ്പിക്കാൻ കഴിഞ്ഞു.
നിരപരാധിയായ നിർമ്മലിനെ പ്രതിയാക്കാൻ കഴിഞ്ഞു.

നമ്മൾ പോലിസുകാർക്കും, നാട്ടുകാർക്കും സത്യമറിയാം ബഷീർ തന്നെയാണ് രശ്മിയെ പീഡിപ്പിച്ചതെന്ന്. എന്നാൽ ബഷീർ മുല്ലയുടെ സ്വാധിനത്തിന് മുന്നിൽ പലരുടെയും നാവ് പൊങ്ങിയില്ല.

90 ദിവസത്തിന് ശേഷം കുറ്റമുക്തനായ ബഷീർ മുല്ലയ്ക്കു വഞ്ചിയം ടൗണിൽ പൗര സമതിയുടെ നേതൃത്വത്തിൽ സ്വീകരണം കൊടുത്തു.

മാസങ്ങളും വർഷങ്ങളും കഴിഞ്ഞപ്പോൾ നാട്ടുക്കാര് തന്നെ ആ കേസ് മറന്നു തുടങ്ങി.
ബഷീർ മുല്ല തൻ്റെ പ്രവൃത്തി തുടർന്നുകൊണ്ടിരുന്നു. ആരും അയാൾക്കു എതിരെ ശബ്ദിച്ചില്ല.

നീതിയും നീയമവും തോറ്റു പോയപ്പോൾ വർഷങ്ങൾക്കു ശേഷം ആരോ നീതി നടപ്പിലാക്കുന്നു.

സാർ നമ്മൾ സംശയ്ക്കുന്നപ്പോലെ ജോസ് ടോമിൽ മാത്രം ഒതുങ്ങില്ല കൊലപാതകം. ബഷീർ മുല്ലയുടെ കുടുംബത്തിലേയ്ക്കും ആ കൊലയാളി കടന്നു ചെല്ലാം.

രാഹൂൽ നീ കുറച്ചു ദിവസത്തേയ്ക്കു റെസ്റ്റ് എടുക്കു ഇവർക്കൊപ്പം ഞാനുണ്ടാകും കേസിൻ്റെ ഭാഗമായി.

********************************************
പരിയാരം മെഡിക്കൽ കോളേജിൽ നിന്ന്
അനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരെ പോയത് കണ്ണൂർ ജുവനൈയിൽ ഹോമിലേയ്ക്കാണ്.

നിർമ്മലിൻ്റെ വിവരം തിരക്കി.
പക്ഷേ അഞ്ചു വർഷം മുമ്പ് ജുവനൈയിൽ ഹോമിലെ ശിക്ഷ കഴിഞ്ഞ് അവൻ പുറത്തിറങ്ങി എന്ന വിവരമാണ് ജയിൽ സൂപ്രണ്ടിൽ നിന്ന് അറിയാൻ കഴിഞ്ഞത്.

ഒന്നുകൂടി ജയിൽ സൂപ്രണ്ട് പറഞ്ഞു നിർമ്മലിന് സ്വബോധം നഷ്ടപ്പെട്ടിരിക്കുന്നു.
കണ്ണൂരിൽ ജുവനൈയിൽ ഹോമിൽ കഴിയുമ്പോൾ അവനെ ചിക്സയുടെ ഭാഗമായി കുതിരവട്ടത്ത് കൊണ്ടുപോയിട്ടുണ്ട്. ഡോക്ടർമാരുടെ നിഗമനത്തിൽ ചികത്സിച്ചാലും മാറ്റാൻ കഴിയാത്ത മാനസിക രോഗമാണ് നിർമ്മലിനുള്ളത്.

അഞ്ചു വർഷം മുമ്പ് നിർമ്മലിനെ കൂട്ടുപുഴയിൽ ക്രിസ്ത്യൻ മിഷനറി അച്ചന്മാർ നടത്തുന്ന ആശ്രമത്തിലേയ്ക്കാണ് അവനെ കൊണ്ടുപോയത്. അതിന് ശേഷം ഒരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ല.

******************************************
നിർമ്മലിനെ തേടി അനിൽ കുമാറും, ജിത്തുവും ,ശരത്തും കൂട്ടുപുഴയിലേയ്ക്കു യാത്രയായി.

ജിത്തു അനിൽ കുമാറിനോട് പറഞ്ഞു
സാർ എനിയ്ക്കു തോന്നുന്നത് നിർമ്മൽ തന്നെയാണ് കൊലയാളി.മാനസിക രോഗമായി അവൻ അഭിനയ്ക്കുന്നതാണ്.

അവൻ്റെ കുടുംബം നശിപ്പിച്ച ബഷീർ മുല്ലയോട് തീരാത്ത പക കാണില്ലേ അവന്?

സ്വന്തം സഹോദരിയേ കടിച്ചുകീറിയ, അമ്മയെ കൊന്ന, തന്നെ പ്രതിയാക്കിയ അയാളോട് പൊറുക്കാൻ അവന് കഴിയുമോ?

നിർമ്മൽ അവൻ്റെ നീതി നടപ്പിലാക്കുവാണ്
നമ്മുടെ പ്രതീക്ഷകൾക്കും മുകളിലാണ് അവൻ്റെ നീക്കങ്ങൾ.

ജിത്തു പൂർണ്ണമായും നമ്മുക്ക് നിർമ്മലിനെ കൊലയാളിയായി കാണാൻ കഴിയില്ല എന്നാൽ സംശയ്ക്കാതെ ഇരിയ്ക്കാനും കഴിയില്ല.

പെട്ടെന്നാണ് അനിൽ കുമാറിൻ്റെ ഫോണിലേയ്ക്കു റഷീദിൻ്റെ കോൾ വന്നത്.

റഷീദ് പറയു.

സാർ.ജോസ് ടോമിൻ്റെ മകളുടെയും, ഭാര്യയുടെയും ,ബഷീർ മുല്ലയുടെയും മൃതദേഹം പോസ്റ്റുമാർട്ടം ചെയ്തു കഴിഞ്ഞിരിക്കുന്നു.

ഭാര്യയുടെയും മകളുടെയും മൃതദേഹം സ്വീകരിക്കുന്നതിന് മുമ്പ് അയാൾക്കു ചാനലുകാർക്കു മുന്നിൽ കുമ്പസരിയ്ക്കണമെന്ന് അയാൾ ഫെയ്സ് ബുക്കിൽ അഞ്ച് മിനിറ്റു മുമ്പ് പോസ്റ്റിട്ടിരിക്കുന്നു.

സാർ മറഞ്ഞിരിയ്ക്കുന്ന കൊലയാളിയെ പറ്റി ഒരു പക്ഷേ ആ കുമ്പസാരത്തിൽ ജോസ് ടോം പറയും.

അല്ലെങ്കിൽ കൊലയാളിയെ കണ്ടെത്താൻ കഴിയുന്ന മൊഴി അയാളുടെ കുമ്പസാരത്തിൽ നിന്ന് നമ്മുക്ക് കണ്ടെത്താൻ കഴിഞ്ഞേയ്ക്കാം.

ചിലപ്പോൾ ആ കൊലയാളി ജോസ് ടോമിനൊപ്പം ഉണ്ടായിരിക്കാം കൊലയാളിയുടെ നിർദ്ദേശമനുസ്സരിച്ചാവണം അയാൾ ഇപ്പോൾ ചാനലിൽ കുമ്പസാരത്തിന് തയ്യാറാകുന്നത്.

*************************************
ഫോൺ കട്ടാക്കിയതിന് ശേഷം അനിൽ കുമാർ പറഞ്ഞു നമ്മുടെ അന്വേഷ്ണം അവസാന ഘട്ടത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്നു. കൊലയാളിയുടെ ലക്ഷ്യത്തിലെയ്ക്കു അയാളും അടുത്തിരിക്കുന്നു. നമ്മുക്ക് ജോസ് ടോമിൻ്റെ ജീവൻ സംരക്ഷികേണ്ടത് അനിവാര്യമാണ്.

ജോസ് ടോമിലൂടെ കൊലയാളി ലക്ഷ്യം വയ്ക്കുന്നത് ചോദ്യം ചെയ്യുന്നത് ഒരിയ്ക്കൽ നഷ്ട്ടമായ നീതിയാണ് ശിക്ഷയാണ്.

കൊലയാളിയുടെ നീതി നിർവഹണത്തിൽ, ശിക്ഷയിൽ ഇനി ആരെല്ലാം?

ജോസ് ടോമിൽ ഒതുങ്ങുമോ കൊലയാളിയുടെ രക്ത ദാഹം?

തുടരും..

ജോസ്ബിൻ.

LEAVE A REPLY

Please enter your comment!
Please enter your name here