Home തുടർകഥകൾ എന്താന്നു വെച്ചാൽ തീരുമാനിച്ചോ എല്ലാത്തിനും എനിക്ക് സമ്മതം ഇനിയും ഓരോന്ന് ഉപദേശിച്ചു എന്നെ ഭ്രാന്ത് പുടിപ്പിക്കാതിരുന്നാൽ...

എന്താന്നു വെച്ചാൽ തീരുമാനിച്ചോ എല്ലാത്തിനും എനിക്ക് സമ്മതം ഇനിയും ഓരോന്ന് ഉപദേശിച്ചു എന്നെ ഭ്രാന്ത് പുടിപ്പിക്കാതിരുന്നാൽ മതി… Part – 19

0

Part – 18 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 19

റൂമിൽ എത്തും വരെ കരയാതെ പിടിച്ചു നിന്നു എന്റെ പിന്നാലെ തന്നെ നിമിഷയും ഉണ്ടായിരുന്നു റൂമിൽ കയറിയതും ഞാൻ കട്ടിലിലേക്ക് വീണു. അത്രെയും നേരം പിടിച്ചു നിർത്തിയ കരച്ചിൽ അണപൊട്ടിയൊഴുകി നിമിഷ റൂമിലേക്ക്‌ കയറി വന്നു പഴ്‌സും മൊബൈലും ദേഷ്യത്തോടെ കട്ടിലിലേക്ക് ഇട്ടുകൊണ്ട് എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി എന്റെ ഏങ്ങലടികൾ കേട്ട് ഒരു നിമിഷം മിണ്ടാതെ നിന്ന് എന്റെ അടുത്ത് വന്നു കട്ടിലേക്ക് ഇരുന്നു

“എന്താടി എന്താ പറ്റിയെ നീ എന്താ അങ്ങനെ പറഞ്ഞേ ”

ഞാൻ ഒന്നും പറയാതെ കരഞ്ഞുകൊണ്ടിരുന്നു അവൾ എന്നെ ബലമായി കട്ടിലിൽ നിന്നും പിടിച്ചു എഴുന്നേൽപ്പിച്ചു ഞാൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു എന്റെ കരച്ചിൽ കണ്ടപ്പോൾ കാര്യം എന്താന്നു അറിയാതെ അവളും കരയാൻ തുടങ്ങി കരച്ചിൽ ഒന്നടങ്ങിഎന്ന് തോന്നിയപ്പോൾ നിമിഷ വീണ്ടും ചോദിക്കാൻ തുടങ്ങി

“ലക്ഷ്മി വിളിച്ചിരുന്നു ജ്യോതിഷ് ചേട്ടന്റെ ”

“അവളെന്താ പറഞ്ഞേ ”

“അറിയില്ല എന്തൊക്കെയോ പറഞ്ഞു ദേഷ്യപ്പെട്ടു അവൾടെ ചേട്ടനെ വെറുതെ വിട്ടേക്കാൻ ഒരു തെറ്റും ചെയ്യാതെ ഞാൻ ഇന്ന് അവൾടെ വായിലിരിക്കുന്നതു മുഴുവൻ കേട്ടു അതിനും മാത്രം ഞാൻ എന്ത്‌ തെറ്റാ ചെയ്തേ എനിക്കറിയില്ല ”
ഞാൻ കരച്ചിൽ അടക്കാൻ പാടുപെട്ടുകൊണ്ട് പറഞ്ഞു

“അവളെന്തെങ്കിലും പറഞ്ഞുന്ന് വച്ച് ”

“ലക്ഷ്മി ഒറ്റക്ക് വിളിച്ചതാന്നു എനിക്ക് തോന്നുന്നില്ല ജ്യോതിഷ് ചേട്ടന്റെ അമ്മയും കൂടി അറിഞ്ഞിട്ട് ആയിരിക്കും വിളിച്ചേ അവർക്കൊന്നും താല്പര്യം ഇല്ലാതെ എന്നെക്കൊണ്ട് പറ്റില്ല അടികൂടി ജീവിതം പിടിച്ചെടുക്കൻ ഒന്നും അതിനുള്ള ധൈര്യം ഒന്നും എനിക്കില്ല”

പറഞ്ഞു കഴിഞ്ഞതും പിടിച്ചു നിർത്താൻ കഴിയാത്ത വിധം കരയാൻ തുടങ്ങി നിമിഷ എന്നെ സമാധാനിപ്പിക്കാൻ എന്നോണം കെട്ടിപ്പിടിച്ചു നിന്നു

പിറ്റേന്ന് ഓഫീസിൽ പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നു വേറെ നിവർത്തി ഇല്ലാത്തതു കൊണ്ട് പോകേണ്ടി വന്നു ബസ്സിൽ ഇരിക്കുന്ന സമയത്താണ് ലക്ഷ്മി എന്നെ വിളിച്ചു സംസാരിച്ച കാര്യം ജ്യോതിഷ് ചേട്ടനോ അശ്വതി ചേച്ചിയോ അറിയണ്ട എന്ന് മനസ്സിൽ തീരുമാനിച്ചത് ഞാൻ അതു നിമിഷയോടും പറഞ്ഞു അവൾ പറയില്ല എന്ന് ഉറപ്പു നൽകി ജ്യോതിഷ് ചേട്ടൻ ആകെ മൂഡോഫ് ആയിരുന്നു ഓഫീസിൽ മിക്കവരോടും കാര്യമില്ലാതെ ദേഷ്യപ്പെട്ടു പക്ഷെ അതിൽ നിന്ന് പോലും എന്നെ ഒഴുവാക്കി അവോയ്ഡ് ചെയ്യുകയാണ് ഉണ്ടായത്.

ആദ്യമാദ്യം അതൊരു നല്ല കാര്യമായി തോന്നി എങ്കിലും പിന്നെ പിന്നെ വഴക്കിട്ടെങ്കിലും ഒന്ന് സംസാരിച്ചാൽ മതി എന്ന് തോന്നുണ്ടായിരുന്നു രണ്ട് ദിവസം അങ്ങനെ കഴിഞ്ഞു പോയി രണ്ടു ദിവസവും അശ്വതി ചേച്ചിയും എന്നോട് വല്ലാത്ത അകൽച്ച കാണിച്ചു അതെന്നെ വല്ലാതെ വിഷമിപ്പിച്ചു അശ്വതി ചേച്ചിയോട് ഞാൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒക്കെ എനിക്ക് മുഖം പോലും തരാതെ മാറി നടന്നു മൂന്നാം ദിവസം ഉച്ച ആയിട്ടും ജ്യോതിഷ് ചേട്ടനെ കാണുന്നില്ല രാവിലെ ഞാൻ കരുതി സൈറ്റ് ഇൻസ്‌പെക്ഷൻ ഉണ്ടാകും എന്ന് ഉച്ച ആയപ്പോൾ സഹി കേട്ട് അശ്വതി ചേച്ചിയോട് പോയി ചോദിച്ചു

“നീ എന്തിനാ അവന്റെ കാര്യം അന്വേഷിക്കുന്നെ
നിനക്ക് അവൻ ശല്യമല്ലേ ആ ശല്യം ഒഴിഞ്ഞു പോയിന്നു വിചാരിച്ചാൽ മതി പോയി നിന്റെ പണി നോക്ക് ”
ചേച്ചിയുടെ ഓരോ വാക്കുകളും എന്റെ ഹൃദയത്തേ കീറി മുറിച്ചുകൊണ്ടിരുന്നു ഞാൻ ഒന്നും പറയാതെ നിന്നു

“അവനു സുഖമില്ല പനിയാ ”
എന്റെ നിൽപ്പ് കണ്ടു മനസ്സലിഞ്ഞിട്ടാണെന്നു തോന്നുന്നു അശ്വതി ചേച്ചി എന്റെ മുഖത്തു പോലും നോക്കാതെ പറഞ്ഞു.
ജ്യോതിഷ് ചേട്ടന് സുഖം ഇല്ല എന്ന് കേട്ടതും ഒന്ന് പോയി കാണണം എന്ന് മനസു വല്ലാതെ കൊതിച്ചു.ജ്യോതിഷ് ചേട്ടന്റെ വീടിന്റെ ഗേറ്റു വരെ ചെന്നു ധൈര്യമില്ലാതെ തിരികെ വന്നു രണ്ടു ദിവസം. രണ്ടാം ദിവസം അശ്വതി ചേച്ചി എന്നെ കയ്യോടെ പിടികൂടി

“അവൻ ഇല്ല നാട്ടിൽ പോയി ഒട്ടും വയ്യായിരുന്നു എന്റെ കണ്ണുകൾ നിറഞ്ഞു വന്നു

“നീ കരയണ്ട നിമിഷ എന്നോട് എല്ലാം പറഞ്ഞു ”
ഞാൻ ഒരു പിടപ്പോടെ ചേച്ചിയെ നോക്കി

“പേടിക്കണ്ട ജ്യോതിഷ് അറിഞ്ഞിട്ടില്ല സാരമില്ല നമ്മൾ എന്തൊക്കെ ആലോജിച്ചാലും തീരുമാനിച്ചാലും തലയിലെഴുത്തുപോലേ എല്ലാം നടക്കൂ നീ സമാധാനപ്പെട് ”
ഞാൻ തലകുലുക്കി അതേ നമ്മുടെ ഇഷ്ടം അനുസരിച്ചു എല്ലാം നടക്കണം എന്നില്ല .

രാത്രി അമ്മ വിളിച്ചു സംസാരിച്ചു പറയാൻ പുതിയൊരു വിശേഷം കൂടി ഉണ്ടായിരുന്നു ഒരു ആലോചന ശെരിയായി മാട്രിമോണിയൽ സൈറ്റ് വഴി പാലക്കാട്‌ ഒരു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ വൈശാഖൻ രണ്ടാം വിവാഹം ആണ് ആദ്യ ഭാര്യ മരിച്ചു പോയി അതിൽ 4വയസായ ഒരു മകൾ ഉണ്ട്
“ഒരു കുഞ്ഞുണ്ട് എന്നൊക്കെ പറയുമ്പോൾ നിനക്കു ഇഷ്ടവില്ല എന്നറിയാം എന്നാലും ജാതകവും ഒക്കെ ചേർന്നു വരണ്ടേ അതും ഈ ചെറിയ സമയത്തിനുള്ളിൽ എല്ലാം ചേർന്നത് ഇതേ കിട്ടിയുള്ളൂ”
അമ്മ കാര്യം വ്യക്തമാക്കി

ഒരിക്കൽ ജാതകം നോക്കി മതിയാകതോണ്ടാണോ വീണ്ടും അതിന്റെ പിന്നാലെ പോണേ ”
എനിക്ക് ചോദിക്കാതിരിക്കാൻ ആയില്ല

“ഇപ്പ്രാവശ്യം കൃഷ്ണപ്പണിക്കരെ കൊണ്ടാ നോക്കിച്ചേ ”

“അന്ന് എന്താ രാമപണിക്കരെ കൊണ്ടു നോക്കികൊണ്ടാണോ തെറ്റി പോയേ ”
ഞാൻ ദേഷ്യപ്പെട്ടു

“നീ എന്നോട് ദേഷ്യപ്പെട്ടിട്ട് കാര്യം ഒന്നും ഇല്ല ആലോചന വന്നു അവർ ഇങ്ങട്ട് വന്നു കണ്ടു ഇവിടുന്ന് എല്ലാവരും അങ്ങോട്ട് പോയി കണ്ടു രണ്ടു കൂട്ടർക്കും ഇഷ്ടമായി ചെക്കൻറെ ഫോട്ടോ കൊടുത്തയച്ചു നിന്റെ ഫോട്ടോ അവർക്കും കൊടുത്തു അത്രേ നടന്നുള്ളു ”

“അതിനിടക്ക് ഇത്രേം ഒക്കെ നടന്നോ ”

“പിന്നെ നിങ്ങൾക്ക് തമ്മിൽ കാണാൻ ചെക്കൻ ഞായറാഴ്ച കോയമ്പത്തൂർ വരുന്നുണ്ട് നീ കണ്ട് നോക്ക് നിനക്കു ഇഷ്ടായാലേ നടത്തു അതു പോരേ ”

“എനിക്ക് ആരേം കാണണ്ട എനിക്ക് വയ്യ ”

“അച്ഛൻ വാക്ക് പറഞ്ഞു പോയില്ലേ നിന്റെ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ചെക്കൻ അവിടെ എത്തുമ്പോ വിളിക്കും ”
അവർ എല്ലാം തീരുമാനിച്ചു കഴിഞ്ഞു
ഞാൻ ദേഷ്യം വന്നു കാൾ കട്ട്‌ ചെയ്തു പിന്നെയും പിന്നെയും അമ്മ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടിരിന്നു.

ഞായറാഴ്ച രാവിലെ ഉണർന്നപ്പോൾ തന്നെ ഞാൻ ഫോൺ ഓഫ്‌ ചെയ്തു വെച്ചു തുണി കഴുകൽ പരിപാടി ഒക്കെ കഴിഞ്ഞപ്പോൾ എനിക്ക് ഒരു വിസിറ്റർ ഉണ്ടെന്ന് അറിയിപ്പ് വന്നു എനിക്ക് ദേഷ്യം വന്നു ഫോൺ വിളിച്ചാൽ കിട്ടാതിരിക്കാൻ ആണ് അത് ഓഫ്‌ ചെയ്തു വെച്ചത് അങ്ങനെ എങ്കിലും അയാൾ തിരിച്ചു പോകും എന്ന് വെച്ചു ഇപ്പൊ ഹോസ്റ്റൽ അന്വേഷിച്ചു വന്നേക്കുന്നു ഞാൻ ആ വേഷത്തിൽ മുടി പോലും കോതി ഒതുക്കാൻ മെനക്കെടാതെ ഇറങ്ങി ചെന്നു .

വിസിറ്റർ റൂമിൽ എന്റെ വരവും പ്രതീക്ഷിച്ചു ഒരു പുരുഷൻ ആവശ്യത്തിന് താടിയും പൊക്കവും ഉള്ള വെളുത്ത ഒരാൾ ട്രിം ചെയ്ത താടിയും മീശയും ചുരുണ്ട മുടി കട്ടിയുള്ള കൂട്ട് പുരികവും അയാൾ എന്നെ അത്ഭുതപ്പെട്ടു നോക്കി ഒന്ന് ചിരിച്ചുഞാനും.

“താരാ ”
ഞാൻ അതേ എന്ന് തല കുലുക്കി

” ഇരിക്കൂ ”
ഞാൻ കസേര ചൂണ്ടി കൊണ്ടു പറഞ്ഞു അയാൾ ഇരുന്നു എതിർ വശത്തായി ഞാനും

“ഞാൻ വൈശാഖൻ ഞാൻ വിളിച്ചിരുന്നു ഫോൺ ഓഫ്‌ ആണ് ”

“ഉം ഫോൺ കംപ്ലൈന്റ് ആയി ”

“ഞാൻ പിന്നെ വീട്ടിൽ വിളിച്ചപ്പോൾ ഇവിടെ ആണ് താമസം എന്നറിഞ്ഞു എന്തായാലും ഇത്രേം ദൂരം ഡ്രൈവ് ചെയ്തു വന്നതല്ലേ കണ്ടിട്ട് പോകാം എന്ന് കരുതി ”

“ഉം”
ഞാൻ താല്പര്യം ഇല്ലാതെ മൂളിക്കൊണ്ടിരുന്നു

“ഡിവോഴ്സിഡ് ആയ ജോലി ഉള്ള ഒരു കുട്ടി എന്ന് പറഞ്ഞു കേട്ടപ്പോൾ ഞാൻ ഇങ്ങനെ ഒരാളെ അല്ല പ്രതീക്ഷിച്ചത് ”
ഞാൻ കണ്ണുകൾ ഉയർത്തി അയാളുടെ മുഖത്തേക്ക് നോക്കി

“ഐ മീൻ കുറച്ചു മോഡേൺ ആയ ഒരു ബോൾഡ് ആയ ഒരാളായിരിക്കും എന്നാ ”
ഞാൻ ചിരിച്ചെന്നു വരുത്തി
എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് നമുക്കൊന്ന് പുറത്തേക്കു പോയാലോ

“അത് എന്റെ ഡ്രസ്സ്‌ ഒക്കെ വാഷ് ചെയ്തു ഇട്ടേക്കുന്നെ ഉള്ളു ഉണങ്ങിയിട്ടില്ല ”
ഞാൻ പെട്ടന്ന് പറഞ്ഞു

“ഓക്കേ ഓക്കേ പുറത്തു ഗാർഡൻ വരെ വരല്ലോ ”

“ഉം വരാം ”
ഞങ്ങൾ പുറത്തേക്കു ഇറങ്ങി
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു തുടങ്ങി

“എനിക്ക് ഒരു മോൾ ഉണ്ട് അക്ഷിത അച്ചുന്ന് വിളിക്കും 4വയസായി ഇപ്പൊ അവൾ എന്റെ വീട്ടിലും അവൾടെ അമ്മവീട്ടിലും ആയി മാറി മാറി നിക്കും പക്ഷേ ഇനി എങ്കിലും എനിക്ക് എന്റെ മോളെ കൂടെ നിർത്തണം അതാ ഒരു കല്യാണം ഉടനെ നോക്കുന്നെ”
പറഞ്ഞു നിർത്തി എന്റെ മുഖത്തേക്ക് നോക്കി ഞാൻ എല്ലാം കേട്ടു കൊണ്ടു നിന്നു

“പിന്നെ വേറൊരു കാര്യം പറയാൻ ഉള്ളത് എന്റെ ജീവിതത്തിൽ മകളായിട്ടും മകനായിട്ടും അച്ചു മാത്രം മതി എന്നാ പിന്നീട് ഞാൻ ചതിച്ചു എന്ന് ആരും പറയരുത് അതാ ഇപ്പോഴേ പറയുന്നത് അതുകൊണ്ട് ആലോചിച്ചു ഒരു തീരുമാനം എടുത്താൽ മതി ശരി എന്നാൽ ഞാൻ ഇറങ്ങുന്നു ”
ഞാൻ ശെരി എന്ന് തലകുലുക്കി ശെരിക്കും അയാൾക്ക്‌ മകളെ നോക്കാൻ ഒരാളെ ആണ് ആവശ്യം ശമ്പളം കൊടുക്കാത്ത ഒരു ജോലിക്കാരിയെ അതിനു അയാളുടെ ഭാര്യ എന്ന സ്ഥാനം എനിക്ക് പുച്ഛം തോന്നി ഞാൻ റൂമിലേക്ക് ചെന്ന് ഫോൺ ഓൺ ചെയ്തതും അമ്മയുടെ കാൾ വന്നു എടുത്ത ഉടൻ വഴക്ക് തുടങ്ങി അയാൾ പറഞ്ഞ കാര്യങ്ങൾ ഓർത്തു എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു ഞാനും ദേഷ്യപ്പെട്ടു അയാൾ പറഞ്ഞിട്ട് പോയതൊക്കെ ഞാൻ പറഞ്ഞു അമ്മ ആദ്യം നിശബ്ദ്ദയായി

“അത് പോകെ പോകെ ശെരിയാകും ” എന്നെ ശാന്തയാക്കാൻ അമ്മ പറഞ്ഞു

അതുലിന്റെ അമ്മയും അങ്ങനെ തന്നെയാ കരുതിയിരുന്നത് പോകെ പോകെ ശെരിയാകും എന്ന് ”

“അത് അവനു പേടി ആയിരിക്കും വന്നു കേറുന്ന പെണ്ണ് സ്വന്തം കുഞ്ഞിനെ നോക്കിയില്ലെങ്കിലോ എന്ന് ”

“ആ സംശയം മാറുമോ ഒരിക്കലും മാറില്ല ”

“കുഞ്ഞിന് അനിയനോ അനിയത്തിയോ വേണംന്ന് തോന്നുമ്പോ എല്ലാം ശെരിയാകും ”
അമ്മ നിസാരവത്കരിക്കാൻ തുടങ്ങി

“കുഞ്ഞിന് വേണം എന്ന് തോന്നുമ്പോ അമ്മേ എന്റെ ജീവിതം കൊണ്ടു പരീക്ഷിച്ചു മതിയായില്ലേ ഇനിയും ഇനിയും”
മുഴുവിക്കാൻ ആവാതെ ഞാൻ കാൾ കട്ട്‌ ചെയ്തു വൈകുന്നേരം അമ്മ വീണ്ടും വിളിച്ചു
അച്ഛനും അമ്മയ്ക്കും വയസായി വരുവാ ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ ഒറ്റ പെട്ടുപോകും എന്നൊക്ക ഉള്ള ഉപദേശങ്ങൾ ഞാൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.

അമ്മ വിളിച്ചു കഴിഞ്ഞപ്പോൾ തനു വിന്റെ കാൾ വന്നു ആദ്യം ദേഷ്യപ്പെടൽ പിന്നെ ഉപദേശം പിന്നെ കരച്ചിലായി അവളുടെ ജീവിതം നശിപ്പിക്കരുത് എന്ന് അപേക്ഷിച്ചു ഫോൺ വെച്ചു എനിക്ക് ആലോചിക്കാൻ 3ദിവസത്തെ സമയംഅച്ഛനോട് ചോദിച്ചു വാങ്ങി

“എനിക്ക് ഈ ആലോചന വല്യ താല്പര്യം ഉണ്ടായിട്ടല്ല ആൾക്കാർ എന്ത് പറയും എന്ന് കരുതിയാ “കാൾ കട്ട്‌ ചെയ്യാൻ നേരം അച്ഛൻ പറഞ്ഞു

ഞങ്ങളെ ജനിപ്പിച്ചതും വളർത്തിയതും പഠിപ്പിച്ചതും ഒക്കെ ആൾക്കാർ എന്ത് കരുതും എന്ന് ചിന്തിച്ചു ആയിരുന്നോന്നു ചോദിക്കണം എന്നുണ്ടായിരുന്നു എങ്കിലും ഞാൻ അതു വിഴുങ്ങി

രണ്ടു ദിവസം കഴിഞ്ഞു ജ്യോതിഷ് ചേട്ടൻ നാട്ടിൽ നിന്ന് വന്നു ആൾ വല്യ സന്തോഷത്തിൽ ആണ് എല്ലാവരോടും പഴയപോലെ നല്ല ഹാപ്പി ആയി സംസാരിക്കുന്നു എന്നോട് ഒഴികെ എന്നെ കണ്ടതായി പോലും ഭവിക്കുന്നില്ല
നിങ്ങൾ എല്ലാവരോടും ഒരു സന്തോഷ വാർത്ത പറയാൻ ഉണ്ട് അപ്പൊ ഈവെനിംഗ് എന്റെ വക ചായ അശ്വതിടെ വീട്ടിൽ
ഞങ്ങൾ നാലു പേരും ചേർന്നു ഇരുന്നപ്പോൾ പറഞ്ഞു എനിക്ക് പോകാൻ ഒരു മനസും ഉണ്ടായിരുന്നില്ല അശ്വതി ചേച്ചിയും നിമിഷയും പറഞ്ഞത് കൊണ്ടു ഞാൻ പോയിൽ

“എന്റെ കല്യാണം തീരുമാനിച്ചു അതാണ് സന്തോഷ വാർത്ത “.അശ്വതി ചേച്ചിയുടെ വീട്ടിൽ ചായയും ജ്യോതിഷ് ചേട്ടൻ നാട്ടിൽ നിന്ന് കൊണ്ടു വന്ന പലഹാരങ്ങളും ആയി ഇരിക്കുകയായിരുന്നു എല്ലാവരും
ഞങ്ങൾ എല്ലാവരും ഞെട്ടി ജ്യോതിഷ് ചേട്ടനെ നോക്കി

“അശ്വതി അന്ന് ഞാൻ കാണാൻ പോയില്ലേ ആ കുട്ടി അവൾക്കു എന്നെ ഭയങ്കര ഇഷ്ടം ആണെന്ന് അപ്പൊ ഞാൻ വിചാരിച്ചു എന്തിനാ വിട്ടു കളയുന്നേന്നു ”
അശ്വതി ചേച്ചിയും ചേച്ചിടെ ഭർത്താവ് നിധിൻ ചേട്ടനും നിമിഷയും വിഷമത്തോടെ എന്നെ ഞാൻ നോക്കി ഞാൻ മുഖം കുനിച്ചു ഇരുന്നു കണ്ണുനീർ തുള്ളികൾ ചായ കപ്പിൽ വീണു

“എന്നെ ഇഷ്ടം ഉള്ള ഒരാളെ അല്ലേ ഞാൻ കൂടെ കൂട്ടേണ്ടേ അല്ലാതെ ഇഷ്ടം ഇല്ലാത്ത ഒരാളിന്റെ പിന്നാലെ നടന്നു എന്റെ നല്ല സമയം വെറുതെ കളയുന്നതെന്തിനാ ജ്യോതിഷ് ചേട്ടൻ എന്നെ നോക്കി പറഞ്ഞു ”

“ജ്യോതിഷേ ”
അശ്വതി ചേച്ചി ശാസനയോടെ വിളിച്ചു നിമിഷ എന്റെ കയ്യിൽ മുറുകെ പിടിച്ചു ആശ്വസിപ്പിച്ചു യാത്ര പോലും പറയാൻ നിൽക്കാതെ അവിടുന്ന് ഇറങ്ങി ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ വീണു കരയുവോളം ഞാൻ ശ്വാസം കിട്ടാതെ പിടയുകയാണെന്നു തോന്നി

രാത്രി അമ്മയുടെ കാൾ വന്നു
“എന്താന്നു വെച്ചാൽ തീരുമാനിച്ചോ എല്ലാത്തിനും എനിക്ക് സമ്മതം ഇനിയും ഓരോന്ന് ഉപദേശിച്ചു എന്നെ ഭ്രാന്ത് പുടിപ്പിക്കാതിരുന്നാൽ മതി  ”

അമ്മ സംസാരിച്ചു തുടങ്ങും മുന്നേ പറഞ്ഞു അമ്മ എന്തോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ കാൾ കട്ട്‌ ചെയ്തു കുറച്ചു ദിവസം എല്ലാവരോടും ദേഷ്യപ്പെട്ടു മിണ്ടാതെ നടന്നു വീട്ടിൽ നിന്നും വിളിച്ചാലും സംസാരിക്കാതെ ഇരുന്നു പിന്നെ പിന്നെ എന്റെ ജീവിതം ഇങ്ങനെ ആണ് എന്ന് മനസിലാക്കി തുടങ്ങി സന്തോഷകരമായ ജീവിതം എനിക്ക് വിധിച്ചിട്ടില്ലാത്തതിന് മറ്റുള്ളവരോട് ദേഷ്യപ്പെട്ടിട്ടു കാര്യം ഇല്ലെന്നു തോന്നി തുടങ്ങി .

ദിവസങ്ങൾക്കു ശേഷം അമ്മയോട് സംസാരിച്ചു തനു വിന്റെ വിവാഹത്തിന്റെ ദിവസം കുറിപ്പിച്ചു ജൂൺ 15 അതിനു 5 ദിവസം മുൻപ് ജൂൺ 10 നു എന്റെ എൻഗേജ്മെന്റ് ഓഗസ്റ്റ് 17 ന് കല്യാണം കല്യാണത്തിന് അന്നേ ഡേറ്റ് ഉള്ളു തനുവിന്റെ കല്യാണത്തിന് മുന്നേ ഒരു എൻഗേജ്മെന്റ് എങ്കിലും നടത്തി വെക്കണം എന്ന് അച്ഛന്റെ അവശ്യം അവർ സ്വീകരിച്ചു.

ഞാൻ എല്ലാവരോടും സന്തോഷമായി പെരുമാറാൻ ശ്രമിച്ചു പകൽ മുഴുവൻ സന്തോഷം അഭിനയിച്ചു രാത്രിയിൽ തളർന്നു കട്ടിലിൽ വീണു കരഞ്ഞു നാട്ടിൽ കല്യാണ ഒരുക്കത്തിന്റെ തിരക്കുകൾ തകർത്തു നടന്നു നാട്ടിൽ നിന്നും തണുവിന്റെ വെഡിങ് കാർഡിന്റെ കൊറിയർ വന്നു ഞാൻ ഓഫീസിൽ കുറച്ചു പേരെ ഒക്കെ വിളിച്ചു ജ്യോതിഷ് ചേട്ടനു കാർഡ് കൊടുത്തപ്പോൾ ആൾ സന്തോഷത്തോടെ വാങ്ങി എന്തായാലും വരും എന്ന് പറഞ്ഞു ശെരിക്കും അതു ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു.

നാട്ടിൽ നിന്ന് തനു വിന്റെ കല്യാണത്തിനായും എന്റെ എൻഗേജ്മെന്റിനായും എനിക്ക് ധരിക്കാൻ ഉള്ള വസ്ത്രങ്ങൾ എടുക്കുമ്പോൾ ആ കളർ മതിയോ ആ മോഡൽ മതിയോ എന്നൊക്കെ ചോദിക്കുമ്പോൾ ഉള്ളിൽ ഉറഞ്ഞു വരുന്ന ദേഷ്യം കടിച്ചമർത്തി നിങ്ങളുടെ ഇഷ്ടം എന്ന് പറയും .

ദിവസങ്ങൾ കഴിഞ്ഞു പോയി ജൂൺ 9 ശനിയാഴ്ച ഞാൻ ഇവിടുന്നു നാട്ടിലേക്കു തിരിച്ചു നാളത്തെ ദിവസം ഓർത്തു എന്റെ നെഞ്ചു പിടഞ്ഞു ഈ ദിവസങ്ങൾക്കു ഇടക്ക് ഒരിക്കൽ പോലും വൈശാഖൻ വിളിച്ചില്ല എന്ന് ഞാൻ ട്രെയിനിൽ ഇരിക്കെ ഓർത്തു അയാൾക്ക് കുഞ്ഞിനെ നോക്കാൻ ഒരു ആയയെ അല്ലേ അവശ്യം ആയായോട് സംസാരിച്ചു മാനസിക അടുപ്പം ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ എനിക്ക് എന്റെ ജീവിതം ഓർത്തു ചിരി വന്നു ഞാൻ ഇരുന്നു ചിരിച്ചു നിർത്താൻ ആകാതെ ചിരിച്ചു

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here