Home തുടർകഥകൾ സത്യം പറഞ്ഞാൽ ഇയാളനെല്ല   ആരും വിശ്വസിക്കില്ല.. കേൾക്കുന്നവർ  എനിക്ക് ഭ്രാന്തന്നു  പറയും… Part –...

സത്യം പറഞ്ഞാൽ ഇയാളനെല്ല   ആരും വിശ്വസിക്കില്ല.. കേൾക്കുന്നവർ  എനിക്ക് ഭ്രാന്തന്നു  പറയും… Part – 13

0

Part – 12 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 13

അതു മറ്റാരുമല്ലായിരിന്നു രേണുവിന്റെ രവിയേട്ടൻ……

ഞാൻ  അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പറഞ്ഞു…….

“വരൂ സർ അകത്തേക്കിരിക്കാം  ”

എന്റെ ക്ഷണം സ്വീകരിച്ചു രവിയേട്ടൻ അകത്തു വന്നു സോഫയിൽലിരുന്നു  കൊണ്ട് ചോദിച്ചു????…..

“നെൽസൺ  ഒട്ടും പ്രദീക്ഷിക്കാതെ ഒരു അഥിതിയാണ്‌ അല്ലേ ”
ഞാൻ പറഞ്ഞു…..
“അതെ സാർ,… ഞാൻ  കരുതി അരുൺ ആയിരിക്കുമെന്ന് ”

രവിയേട്ടൻ ഒരു ഹാസ്യഭാവാത്തൊടെ പറഞ്ഞു……

“ചിലപ്പോൾ അങ്ങനെയാ നെൽസാ നമ്മളുടെ പ്രദീക്ഷിക്കൾക്കു  അപ്പുറമാകും പലതും സംഭവിക്കുന്നത് എനിക്കു നെൽസനൊട് കുറച്ചു കാര്യങ്ങൾ ചോദിച്ചു അറിയണം അതിൽ എന്തങ്കിലും ബുദ്ധിമുട്ട്ണ്ടോ ”

ഞാൻ പറഞ്ഞു….” ഇല്ല സാർ ഒരു ബുദ്ധിമുട്ടും ഇല്ല…   എന്താണ്  സാറിന്  എന്നിൽ നിന്നും അറിയേണ്ടത് ”

രവിയേട്ടൻ പറഞ്ഞു………

“എനിക്ക് വേണമെങ്കിൽ ഈ ഒരു കൂടിക്കാഴ്ച്ച  സ്റ്റേഷനിൽ ആക്കാമായിരുന്നു പിന്നെ അതു വേണ്ടാന്ന് വെച്ചു.. എനിക്ക് അറിയേണ്ടത്  നിങ്ങളും സെൽവനുമായുള്ള ബന്ധത്തെ കുറിച്ചാണ്  ”

അതു കേട്ടു ഞാൻ ഒന്ന് ഞെട്ടി ഇയാൾ ഇതെങ്ങനെ അറിഞ്ഞു ഞാൻ രേണുവിനോട് പറഞ്ഞ അതെ കഥകൾ രവിയേട്ടനോടും ആവർത്തിച്ചു

പക്ഷെ ഒരു ചിരിയോടു കൂടി അയാൾ എന്നോട് ചോദിച്ചു??????

“എന്താ നെൽസന്റെ നാഗർകോവിലെ ഫ്രണ്ട്ന്റെ പേര് ”

ഞാൻ വിയർക്കാൻ തുടങ്ങി രവിയേട്ടന്റെ മുഖഭാവം മാറുന്നതായി ഞാൻ കണ്ടു അയാളുടെ ശബ്ദം മാറി ഒരു തനി പോലീസ് ഭാഷയിൽ എന്നോട് പറഞ്ഞു……

“സത്യം പറയടാ പു… മോനെ  ഇന്നലെ തികച്ചു  അവിചാരികമായാണ് ഞാൻ നിന്നെ ഹോസ്പിറ്റലിൽ രേണുവിനൊപ്പം കണ്ടത് നിങ്ങൾ രണ്ടുപേരും ക്ലാസ്സ്‌മേറ്റാണെന്നു  പറഞ്ഞു …ഞാൻ സാബുവിന്റെ ഇൻക്വിറി കഴിഞ്ഞു വരുന്ന വഴിയിൽ   വെറുതെ രേണുവിന്റെ ഓഫീസിൽ വരെ  പോയി അവൾ തിരക്കിട്ടു എന്തക്കയോ ചെയുന്നുടായിരുന്നു അവൾ തിരക്കിലാനാണ്  കണ്ടു ഞാൻ ഇറങ്ങാൻ തുടങ്ങി അപ്പോൾ അവൾ അത്ര സീരിയസ് അല്ലാതെ ഒരു കാര്യം എന്നോട് പറഞ്ഞു അവിടെ കഴിഞ്ഞ ആറുമാസമായി കിടക്കുന്ന ആളിന്റെ പേരു സെൽവനാണന്നും  അതും നിന്റെ ഫ്രണ്ട്ന്റെ സഹോദരൻ ആണെന്നും  അവൾ പറഞ്ഞതു ..അതു വലിയ കാര്യമാക്കിയില്ല പക്ഷെ വരുന്ന വഴിയിൽ  സ്റ്റേഷൻനിലെ  എസ്  ഐ യോട്  ആക്‌സിഡന്റിൽ കോമയിൽ ആയിരുന്ന വ്യക്തിയുടെ പേരു വിവരങ്ങൾ കിട്ടിയിട്ടുണ്ട് എന്നു പറഞ്ഞു   അവിടെ ഒരു ചെറിയ സംശയമുണ്ടായി ഒരു ബൈക്ക് മോഷണ കേസ് പ്രതിയുടെ പേരും സെൽവനാണ്… അവനാണോ ഇവൻ??  ഞങ്ങൾ സ്റ്റേഷൻ എത്തി ആ ഫയൽ പരിശോദിച്ചു  അതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലേ ഞങ്ങൾ സെൽവൻ താമസിച്ച വീട്ടിൽ പോയതു  അവിടെ നിന്റെ കാർ കണ്ടു.. സെൽവന്റെ കൂടെ ജോലി  ചെയ്തിരുന്ന ഒരുതന്നേ രേണു പോലും അറിയാത്ത ഹോസ്പിറ്റലിൽ അയച്ചു  ആളെ തിരിച്ചറിഞ്ഞു തീർച്ചപ്പെടുത്തി  സെൽവന്റെ അഡ്രസ് അവൻ ജോലി ചെയ്ത ഓഫീസിൽ നിന്നും വാങ്ങി അവന്റെ നാട്ടിൽ അന്വേഷിച്ചു അതിൽ നിന്നും അവന്റെ ഭാര്യയും  അവിടെ തിരിച്ചെത്തിയില്ല എന്ന് മനസിലായി . പിന്നെ ഞാൻ നിന്നെ കാണുന്നത് ഹോസ്പിറ്റലിൽ അണലി സാബുവിന്റെ  റൂമിനു മുന്നിലാണ്…. അതിന്റെ കൂടെ  ഇന്ന് രാവിലെ ഡി എസ് പി  ഓഫീസിൽ നിന്നും ഒരു  ശുപാർശ വിറ്റൻസ് ലിസ്റ്റിൽ നിന്നും നെൽസനെ  ഒഴിവാക്കാൻ.. ഇനി  നീ  സത്യം  പറഞ്ഞോ നീയും അണലി സാബുവിന്റെ സെക്സ് റാക്കറ്റിൽ കണ്ണിയല്ലേ ”

ഇത്രയും കേട്ട് ഞാൻ മരവിച്ചു നിന്നു പോയി ചക്കിനു വെച്ചത്  കൊക്കിനു കൊണ്ടപോലായി  എല്ലാ തെളുവുകളും എനിക്കു എതിരാണ് ഇക്കണക്കിനു  പോയാൽ   ഞാൻ യാതൊരു കാരണവശാലും ഈ ഊരാക്കുരുക്കിൽ നിന്നും  രക്ഷപ്പെടില്ല…

സത്യം പറഞ്ഞാൽ ഇയാളനെല്ല   ആരും വിശ്വസിക്കില്ല.. കേൾക്കുന്നവർ  എനിക്ക് ഭ്രാന്തന്നു  പറയും….   എന്നാലും ഇയാളോട് ഒന്ന് പറഞ്ഞു നോക്കാം എന്ന് കരുതി  ഞാൻ പറഞ്ഞു……..

“സർ പറഞ്ഞത് പോലെ അണലി സാബുമായി എനിക്കു യാതൊരു ബന്ധവുമില്ല ……രണ്ടു ദിവസം മുൻപു  വരെയും സെൽവൻ  ആരാണെന്നോ എവിടെ ജോലി ചെയ്യ്ത്തിരുന്നു എന്നോ   താമസിച്ചിരുന്നത് എവിടെയാണെന്നോ എനിക്കു അറിയില്ലായിരുന്നു… സാർ ആ പാലത്തിൽ നടന്നിരുന്ന അപകടങ്ങൾക്കു  പിന്നിൽ ഈ നാട്ടിൽ ഒരു കഥയുണ്ട്  മറ്റൊന്നുമല്ല.. ഒരു യെക്ഷി കഥ…..ധാരാളം  പേർ ആ പാലത്തിൽ  അപകടത്തിൽപെട്ടു പക്ഷെ മരണം സംഭവിക്കുന്നത് രണ്ടു ദിവസം മുൻപു  നടന്ന അപകടത്തിലും .  ഈ അപകടങ്ങളിൽ നിന്നും  രക്ഷപെട്ട  പലവ്യക്തികളും പറയുന്നതു സംഭവ  കാരണം  ഏതോ  പെണ്ണ് കുറുകെ വന്നു അങ്ങനെ സംഭവിച്ചു എന്നാണ്  ”

രവിയേട്ടൻ ഒന്ന് ചിരിച്ചു കൊണ്ടു പറഞ്ഞു…….

“ഹഹഹ നെൽസാ  നീ യക്ഷി കഥയുണ്ടാക്കി എന്നെ മറ്റവൻ ആക്കാൻ നോക്കുവാണോ  ”

ഞാൻ പറഞ്ഞു……

” സാർ പറഞ്ഞില്ലേ  സെൽവന്റെ ഭാര്യയെ  കാണ്മാനില്ലന്നു.  അവൾ  ഒരിക്കലും തിരിച്ചുവരില്ല കണ്മണി എന്നെ ആ പെൺകുട്ടി  ക്രൂരമായി കൊല്ലപ്പെട്ടു അവളുടെ ശവത്തെ പോലും    വെട്ടി നുറുക്കി നായ്ക്കൾക്കു കൊടുത്തു ആ പെൺകുട്ടിയുടെ പ്രതികാരമാണ് ആ പാലത്തിൽ നാടൊന്നുകൊണ്ടിരുന്നത്  എന്ത്   മാസ്മരികമാണെന്ന് അറിയില്ല  എനിക്കു അവളെ കാണനും സംസാരിക്കാനും കഴിയും. കണ്മണി അവളുടെ പ്രതികാരം തീർക്കാതെ പോകില്ല സാർ അത്രക്ക് ക്രൂരതയാണ്‌ അവൾക്കു ഈ നാട് നൽകിയത്  ”

അതു കേട്ടപ്പോൾ രവിയേട്ടന്റെ  മുഖത്ത് ചെറിയൊരു മാറ്റം കണ്ടു എന്നിട്ടും  അയാൾ എന്നോട് ചോദിച്ചു???

“നെൽസാ ഈ  ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണോ  നിന്റെ യെക്ഷിക്കഥ  അതും
എന്നോട്…  എടാ എല്ലാ തെളുവുകളും നിനക്കു എതിരാണ് ഞാൻ ഉണ്ടാക്കുന്ന ചാർജ് ഷീറ്റിൽ  രക്ഷപെടാൻ ഒരു പഴുതും നീ പ്രദീക്ഷിക്കണ്ട  ”

ഒരു അവസാന ശ്രമം എന്നനിലയിൽ ഞാൻ രവിയേട്ടനോട് കണ്മണി പറഞ്ഞ കഥ അതെ പടി  പറഞ്ഞു അപകടം നടന്ന മുതൽ വെട്ടിക്കീറി പന്നിക്കും നായിക്കൾക്കും  കൊടുത്തത് വരെയും

ഒരു ദീർഘശ്വാസം വിട്ടു കൊണ്ട് അയാൾ പറഞ്ഞു……….

“നീ പറഞ്ഞ കഥയിൽ ഞാൻ വിശ്വസിച്ചു എന്ന് കരുതണ്ട പക്ഷെ അതിൽ രണ്ടു കാര്യങ്ങൾ  എനിക്കു തീർച്ചപ്പെടുത്തണം ആ കാട്ടിൽ ഉള്ള സാബുവിന്റെയും കൂട്ടരുടെയും താവളം അതിനെ കുറിച്ച് ഞാൻ ഇതു വരെയും കേട്ടിട്ടില്ലേ അതും ഈ ചുറ്റുവട്ടത്തിൽ ഇങ്ങനെ ഒരു കാടോ…… അതും ആലപ്പുഴയിൽ..  പിന്നെ  നീ പറഞ്ഞ ബൈക്കും… ഈ നിമിഷം  മുതൽ  നീ എന്റെ കസ്റ്റഡിയിലാണ് നിന്നെ സ്റ്റേഷനിൽ കൊണ്ടു പോകാനൊന്നും പോകുന്നില്ല യു വില്ൽ ബി ഇൻ ഹൌസ് അറസ്റ്റ്   നീ  വീടിനു പുറത്തു പോകാൻ പാടില്ല പിന്നെ നിന്റെ ഫോൺ എനിക്കു വേണം നാളെ കാലത്തു ഞാൻ വരും അതു വരെയും നിന്റെ ലോക്ക് അപ്പ്‌ ഈ വീടാണ് നാളെ രണ്ടു കാര്യങ്ങൾ എനിക്കു കിട്ടണം ഒന്ന് അവർ ആറ്റിലേക്ക് എറിഞ്ഞ  സെൽവന്റെ ബൈക്ക് രണ്ടു ആ കാട്ടിലുള്ള വീടും ഇതും രണ്ടുമില്ലങ്കിൽ നീ പറഞ്ഞ കഥ പച്ചക്കള്ളമാണെന്ന്  ഞാൻ തീർച്ച പെടുത്തും  നിന്നെ ഞാൻ നിയത്തിനു മുന്നിൽ കൊണ്ടു വരും.കിട്ടാവുന്നതിൽ പരമാവധി ശിക്ഷയും .. പുറത്തു ഒരു ഗാർഡ് ഉണ്ടാകും നാളെ ഞാൻ എത്തും വരെയും.. സാഹസികം ഒന്നും കാണിക്കാൻ നിൽക്കണ്ട ”

അത്രയും പറഞ്ഞു എന്റെ വീടും മുഴുവനും പരിശോദിച്ചു ഇന്റർനെറ്റും ലാൻഡ് കണക്ഷനും വിച്ഛേദിച്ചു എന്റെ ഫോണും ലാപ്ടോപ്പും എടുത്തു അയാൾ എന്റെ മെയിൻ ഡോർ പൂട്ടി താക്കോലുമായി പോയി

ഞാൻ എന്തു ചെയ്യുമെന്നറിയാതെ സോഫയിൽ ചാരിയിരുന്നു ഒരു പക്ഷെ അയാൾ പറഞ്ഞത് പോലെ ആ തെളുവുകൾ കിട്ടിയില്ലെങ്കിൽ എന്റെ മേൽ കുറ്റങ്ങൾ ചുമത്തപ്പെടും…. . കണ്മണി   എന്നത് എന്റെ  വെറും തോന്നലുകൾ ആയിരുന്നോ……?????

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here