Home തുടർകഥകൾ ക്ലാസ്സ് ഒക്കെ മടുത്തു തുടങ്ങി… മിക്ക ക്ലാസ്സുകളിലും കണ്ണ് മിഴിച്ച് ഇരിക്കേണ്ട അവസ്ഥ… Part –...

ക്ലാസ്സ് ഒക്കെ മടുത്തു തുടങ്ങി… മിക്ക ക്ലാസ്സുകളിലും കണ്ണ് മിഴിച്ച് ഇരിക്കേണ്ട അവസ്ഥ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Athmika Ami

ഭദ്രയുടെ സ്വന്തം.  Part 2

ഡിഗ്രി കഴിഞ്ഞ സമയം കേന്ദ്ര സർവ്വകലാശാലയിൽ പി.ജി. ചെയ്യണമെന്നാണ് ഭദ്രയുടെ ആഗ്രഹം പ്രവേശന പരീക്ഷ എന്ന കടമ്പ അവൾ കടന്നു. ഹരിക്കും ശ്രീദേവിക്കും അവളെ ദൂരത്തേക്ക് വിടുന്നതിൽ തീരെ താൽപര്യം ഉണ്ടായില്ല. ഒരുപാട് നിർബന്ധിച്ച് ആണ് രണ്ടു പേരും സമ്മതിച്ചത്.

നോക്കു മോളെ പഠിക്കാൻ മാത്രമാണ് പോകുന്നത് നിന്നെ അല്ല ചുറ്റിലും ഉള്ളവരെ ആണ് ഞങ്ങൾക്ക് വിശ്വാസം ഇല്ലാത്തത്. ഹരിയുടെ കണ്ണുകളിൽ ഉള്ള ഭയം പിരിയുന്നതിൽ ഉള്ള സങ്കടം എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു.

എന്റെ അച്ഛാ… ഒരിക്കൽ എങ്കിലും ഹോസ്റ്റൽ ലൈഫ് ഒക്കെ അറിയേണ്ടേ.. ശ്രീദേവി അവളെ ഒന്നു നോക്കി ആ … അമ്മയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ് നമ്മൾ ഒന്നു ഇത് അറിഞ്ഞിട്ടില്ലല്ലോ എന്നല്ലേ അവൾ ചിരിച്ചു അത് ഒന്നുമല്ല ശ്രീദേവി മുഖം തിരിച്ചു ശോ അമ്മാ പ്ലീസ്

ആ.. ശരി ശരി ഈ തവണ നിന്റെ ഇഷ്ടം പോലെ നടക്കട്ടെ. അവരുടെ നാടായ ഏഴിമലയിൽ നിന്നും കാസർഗോഡ് ഉള്ള കോളേജിലേക്കുള്ള ദൂരം ഭദ്രയ്ക്ക് ഒരു പോലെ ആകാംക്ഷയും പേടിയുള്ളതും ആയിരുന്നു. കൂട്ടുകാർ ആരും കൂടെ ഇല്ലാത്തതിൽ അവൾക്ക് വല്ലാത്ത വിഷമമായിരുന്നു. ഡിഗ്രി കഴിയുന്നതു വരെ ഒരുമിച്ച് ഇനിയും പഠിക്കണമെന്ന് ഒക്കെ ഭയങ്കര പ്ലാനിങ്ങ് ആയിരുന്നു. പക്ഷെ, ഇപ്പോ എല്ലാവരും ഓരോ വഴിക്ക് ആയി. അങ്ങനെ ഒരു പാട് ചിന്തകളോടെ അവൾ കാസർഗോഡേക്ക് യാത്രയായി.

മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി ഇറങ്ങി. ഹരിയും ശ്രീദേവിയും ക്ലാസ്സ് ഉണ്ടെങ്കിലും കുഞ്ഞും വാശി പിടിച്ച് കൂടെ പോയി. കോളേജ് അന്തരീക്ഷം വളരെ അനുകൂലമായി അവർക്ക് തോന്നി. അതിന്റെ പ്രധാന കാരണം അനു എന്ന പുതിയ കൂട്ടുകാരി ആയിരുന്നു. ക്ലാസ്മേറ്റും റൂംമേറ്റും ആണ് അനു. ഹോസ്റ്റലിൽ ഭദ്രയെ കൊണ്ടുവിട്ടിട്ട് അവർ തിരിച്ചു പോകാൻ ഒരുങ്ങി. ആദ്യമായി മാറി നിൽക്കുന്നതിൽ നാല് പേർക്കും നല്ല വിഷമം ഉണ്ടായിരുന്നു.

മോളെ നന്നായി പഠിക്കൂട്ടോ … ശ്രീദേവി പറഞ്ഞു. ചേച്ചീ കുരുത്തക്കേട് ഒന്നും കാണിക്കരുത് കേട്ടല്ലോ അവിടെ ഒരു കൂട്ട ചിരിയായിരുന്നു ആയിക്കോട്ടെ ചേട്ടാ…. അവൾ അവനെ തൊഴുതു. നമ്മൾ ഇറങ്ങട്ടെ ഭദ്ര…. ശരി അനു. അനു തലയാട്ടി ചിരിച്ചു. ഭദ്ര അവർ പോകുന്നത് നോക്കി നിന്നു.

ദിവസങ്ങൾ കഴിഞ്ഞ് പോയി വീട്ടിൽ നിന്നും മാറി നിൽക്കുന്ന വിഷമം രണ്ടു പേർക്കും ക്രമേണ കുറഞ്ഞു തുടങ്ങി. കോളേജ് ജീവിതം ആസ്വദിച്ചു തുടങ്ങി. തനിക്ക് ഇത്രയും കാലം ഉണ്ടായിരുന്ന കൂട്ടുകാരിൽ വെച്ച് അനുവിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് ഭദ്രയ്ക്ക് തോന്നി. ഒരേ ചിന്താഗതിയും തന്റെ അതേ പക്വതയും ഒക്കെ അവൾക്ക് ഉണ്ടെന്ന് ഭദ്ര തിരിച്ചറിഞ്ഞു. ശരിയായി പറഞ്ഞാൽ ഒരേ ലെവൽ.അനുവിന് ഒരു പ്രണയം ഉണ്ടായിരുന്നു. ഏതാണ്ട് മൂന്ന് വർഷമായി. അവൾ ഒരു കോഴിക്കോട്കാരിയാണ്. ഏക മകൾ.

9.30 ന് ക്ലാസ്സ് തുടങ്ങും. ഹോസ്റ്റലിൽ നിന്ന് ഒരു 9.15ന് ഇറങ്ങും. ആദ്യമൊക്കെ ഹോസ്റ്റൽ ഫുഡ് കുറച്ച് പ്രശ്നം ആയിരുന്നു. പിന്നെ അതൊക്കെ അങ്ങ് ഓക്കെ ആയി. ക്ലാസ്സിൽ അവരുടെ മറ്റ് രണ്ട് കൂട്ടുകാരായിരുന്നു ആനി തോമസും അന്ന തോമസും. രണ്ടാളും ഇരട്ടകൾ ആയിരുന്നു. കോളേജിൽ നിന്ന് അടുത്തായിരിന്നു അവരുടെ വീട്. ഇവർ നാലു പേരുമായിരുന്നു ഒരു ബെഞ്ചിൽ. വൈകുന്നേരം 3.30 വരെ ക്ലാസ്സ് അതു കഴിഞ്ഞ് അവിടേം ഇവിടേം കറങ്ങി ഒരു 4 മണി കഴിയുമ്പോൾ ഹോസ്റ്റലിലേക്ക് പോകും. ആഴ്ചയിൽ ഒരുദിവസം ടൗണിൽ പോകാം. ഇങ്ങനെ അവരുടെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു.

ക്ലാസ്സ് ഒക്കെ മടുത്തു തുടങ്ങി. വലിയ വലിയ പ്രൊഫസർമാർ മിക്ക ക്ലാസ്സുകളിലും കണ്ണ് മിഴിച്ച് ഇരിക്കേണ്ട അവസ്ഥ.

അതിൽ ഏക ആശ്വാസം ജീവൻ സാറിന്റെ ക്ലാസ്സ് ആയിരുന്നു. ചെറുപ്പകാരനായ സാർ വളരെ രസകരമായി ക്ലാസ്സ് എടുക്കും. ഓഡിറ്റിങ്ങ്ന്റെ തിയറി ക്ലാസ്സുകളിൽ പോലും വിദ്യാർത്ഥികൾ നന്നായി ആസ്വദിച്ചു. പെൺകുട്ടികൾ പലരും സാറിന്റെ ആരാധികമാർ ആയി തുടങ്ങി. ആൺ പിള്ളേർക്ക് വർത്താനം പറയാൻ സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷവും. സാർ തീരെ strict അല്ല അതുതന്നെ കാര്യം.

ഡീ… ഈ രണ്ടെണ്ണം ഒരുപാട് നേരമായല്ലോ തുടങ്ങീട്ട് മിണ്ടാതിരിക്കാൻ പറ. ക്ലാസ്സ് തുടങ്ങിയ മുതൽ വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുന്ന അന്നയേയും ആനിയേയും കുറിച്ച് ഭദ്ര അനുവിനോട് പറഞ്ഞു. ശോ… ഞാൻ പറയുന്നുണ്ട് ഡാ.. ഇവർ കേൾക്കേണ്ടേ.. അനു സാറിനെ നോക്കി പറഞ്ഞു. ഇന്ന് ജീവൻ സാറിന്റെ വായിൽ ഇരിക്കുന്നത് കേൾക്കും ഉറപ്പ്. ഭദ്ര ഉണ്ടക്കണ്ണ് വിടർത്തി പറഞ്ഞു. ഇവർ രണ്ടു പേരും ഒരു വീട്ടിൽ തന്നെ അല്ലെ? അനു പറഞ്ഞ് കഴിഞ്ഞതും ആനിയും അന്നയും ഉച്ചത്തിൽ ചിരിച്ചു പോയി. എല്ലാവരും അങ്ങോട്ട് നോക്കി എന്നാൽ ജീവൻ സാർ കണ്ടത് വായ പൊത്തി പിടിച്ച് ഇരിക്കുന്ന അനുവിനെയും ഭദ്രയേയും ആണ്.

ശ്രീഭദ്ര and അനു Stand up അയാൾ ദേഷ്യത്തോടെ ഉച്ചത്തിൽ പറഞ്ഞു. വന്ന മുതൽ ഞാൻ ശ്രദ്ധിക്കുന്നു ഇപ്പം നിർത്തും എന്നും കരുതി എന്നിട്ടോ ഒരേ വർത്താനം. സാർ ഞങ്ങൾ അവർ രണ്ടാളും പേടിച്ചു പോയി. മതി ഒന്നും പറയണ്ട ഞാൻ കുറച്ച് സ്വാതന്ത്ര്യം തരുന്നതു കൊണ്ടാണെന്ന് മനസ്സിലായി. ബാക്കി എല്ലാരും പറയുന്നുണ്ട് Mcom ഫസ്റ്റ് ഇയർ സ്റ്റുഡന്റ്സിന്റെ ക്ലാസ്സ് Pin Point Silent ആണെന്ന്. ഇപ്പോ മനസ്സിലായി. Both of you just get out from my class. മറുത്ത് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയുന്നതു കൊണ്ട് ഭദ്രയും അനുവും ബാഗ് എടുത്ത് പുറത്തേക്ക് പോയി.

ന്താ … മോളെ ചെയ്യാ.. അനു ആണ് അയാൾക്ക് വട്ടാണ് ഭദ്രയ്ക്ക് ദേഷ്യം വന്നു. ആ പോട്ടെ നമ്മൾക്ക് കാന്റീനിൽ പോകം ഭദ്ര…. എന്റെ അനു അടുത്ത ക്ലാസ്സ് തുടങ്ങാൻ പത്ത് മിനിറ്റ് കൂടിയേ ഉള്ളൂ. അടുത്തത് പ്രസീത മാം ന്റെ പിരീഡ് ആണ്. ടാക്സ് ചെയ്തില്ലല്ലോ? അനു തലയിൽ കൈവച്ചു. ഇല്ല വാ ലൈബ്രറി പോയി ചെയ്യാം. അവരുടെ ക്ലാസ്സിന്റെ തൊട്ടടുത്ത് ആണ് ലൈബ്രറി. എന്താ രണ്ടാൾക്കും ക്ലാസ്സ് ഇല്ലെ ലൈബ്രറിയൻ കണ്ണടകൾക്ക് താഴെ കൂടി നോക്കി. ഇളിച്ചു കൊണ്ട് രണ്ടാളും അകത്തു കയറി.

വർക്ക് ചെയ്തു കഴിഞ്ഞപ്പോൾ ബെൽ അടിച്ചു. വാ പോകാം അനു ബുക്ക് ഒക്കെ എടുത്ത് വച്ചോണ്ട് പറഞ്ഞു. പതുക്കെ മതി അയാൾ ക്ലാസ്സീന്ന് പോകട്ടേ… എന്നാലും അയാൾക്ക് ഇത്തിരി കൂടി ബോധം ഇല്ലേ? സ്വന്തം ക്ലാസ്സിൽ വർത്താനം പറയുന്ന പിള്ളേരെ തിരിച്ചറിയാൻ പറ്റാത്ത ആളൊക്കെ എന്ത് സാർ ആണ്. അദ്ധ്യാപനം നിർത്തുന്നതാണ് നല്ലത്. ദേഷ്യം വല്ലാത്തെ കൂടി വന്നപ്പോൾ ഭദ്രയുടെ നിയന്ത്രണം വിട്ട് പോയി.

അതു ഞാൻ ആലോചിക്കാം.

ശബ്ദം കേട്ട ഭദ്രയും അനുവും തരിച്ച് നിന്നു പോയി.

തുടരും😇

(എല്ലാവരുടേയും സപ്പോർട്ടിനു നന്ദി.)

LEAVE A REPLY

Please enter your comment!
Please enter your name here