Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Sini Sajeev
ഹരിനന്ദനം. പാർട്ട് -6
അശോകുമായി അവൾ പോയത് ഒരു ഒറ്റമുറി വീട്ടിലേക്കായിരുന്നു ഒരു മുറിയും അടുക്കളയും മാത്രമുള്ള ഒരു ചെറിയ വീട് വാരാന്ത യിൽ ഒരു സ്ത്രീയും ഗർഭിണി ആയ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു
നന്ദുവും അശോകും മുറ്റത്തെത്തിയപ്പോൾ അവർ എഴുന്നേറ്റു
ആരാ….. ആ സ്രീ ചോദിച്ചു
അനുപമ… ഇല്ലേ
ഞാൻ ആ അനുപമ നിങ്ങൾ..
കൂടെയുള്ള പെൺകുട്ടി പറഞ്ഞു
ഞാൻ നന്ദന ആണ്
കയറി വരൂ…
അനുപമ പറഞ്ഞു
ഇന്നലെ ഞാൻ ആ നന്ദുവിനെ വിളിച്ചത്…
ഞാനും അനിയേട്ടനും ഇഷ്ടത്തിലായിരുന്നു എന്ന് നന്ദുവിന് അറിയില്ലേ..
അതും അറിയാം… എന്റെ ഏട്ടൻ നിന്നോട് ഇഷ്ടം പറഞ്ഞപ്പോൾ നീ എന്റെ ഏട്ടനെ ഇഷ്ടമാണെന്ന് പറഞ്ഞു….. അതും അറിയാം
അനുപമ മുഖം താഴ്ത്തി
എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു അതെന്റെ ഗതികേട് കൊണ്ട് പറഞ്ഞതാണ്… ഞാൻ രക്ഷപ്പെട്ടാൽ എന്റെ കുടുംബം രക്ഷിക്കാം എന്ന് കരുതി…
എന്നിട്ട് രക്ഷപ്പെട്ടോ…
അനുപമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി
അനിയേട്ടനും ഞാനും ഒരുപാട് സ്നേഹിച്ചിരുന്നു… എല്ലാ അർത്ഥത്തിലും ഞങ്ങൾ ഒന്നായിരുന്നു…. അവിടെക്കാ തന്റെ ഏട്ടൻ കടന്നുവന്നത് ഒരുപാട് പറഞ്ഞു ഇഷ്ടമല്ലെന്ന്… എന്റെ വീട്ടിൽ വന്ന അമ്മയോട് ചോദിച്ചു കെട്ടിച്ച് തരുമോ എന്ന്… അമ്മ സമ്മതം പറഞ്ഞു അത് നിനക്കും അറിയാലോ… ഞാൻ സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ അമ്മ ആത്മഹത്യ ഭീഷണി മുഴക്കി എന്നെക്കൊണ്ട് സമ്മതിപ്പിച്ചു എന്റെ ജീവിതം നശിപ്പിച്ചു
ദേഷ്യത്തോടെ അവൾ അമ്മയെ നോക്കി
ആ സ്ത്രീയുടെ തലകൾ താഴ്ന്നു
ഞാൻ അനിയേട്ടനോട് അനിയേട്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നു എന്ന് പറയാൻ വന്നത്… പക്ഷേ പെട്ടെന്ന് തന്നെ ചേട്ടൻ വന്ന് ഏറ്റുമുട്ടിയത്…. വഴക്കുണ്ടായി അനിയേട്ടന് ആക്സിഡന്റ് ആയതും… അതിനുശേഷം അനിയേട്ടനെ കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷേ എന്നെ കാണാൻ കൂട്ടാക്കിയില്ല നന്ദുവിനെ ബലംപ്രയോഗിച്ച് കല്യാണം കഴിച്ചു… അബോർഷനെ കുറിച്ച് ഞാൻ ചിന്തിച്ച് അപ്പോഴേക്കും സമയം ഒരുപാട് കഴിഞ്ഞിരുന്നു ഇപ്പോൾ ഈ നാട്ടുകാർ എനിക്കൊരു പേര് ചാർത്തി തന്നു പിഴച്ചവൾ എന്ന്… കല്യാണം കഴിക്കാതെ ഗർഭിണിയായവളേ വേറെന്താ അവർ വിളിക്കേണ്ടത്..
അനുപമ പൊട്ടിക്കരഞ്ഞു
നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഇവൾ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ തന്റെ സങ്കടം ഇവിടെ ഒന്നും അല്ല..
അശോക് ഒന്ന് വാ…
അവൾ അശോകിനെ വിളിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി
എന്താ ഏട്ടത്തി ചെയ്യേണ്ടത്
ഇനിമുതൽ ഞാൻ അല്ല അനുപമയാണ് നിന്റെ ഏട്ടത്തി ആക്സിഡന്റ്ഓടെ ഒരു കുഞ്ഞു ഉണ്ടാവില്ല എന്ന് കരുതി ഇരിക്കുന്ന അനിയേട്ടന് ദൈവം അതിനു മുൻപേ ആ ഭാഗ്യം കൊടുത്തിരുന്നു അനുപമ യിലൂടെ….
ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നത് അനുപമ പറയുന്നത് സത്യമാണെന്ന് നമ്മൾ എങ്ങനെ വിശ്വസിക്കും
നിന്റെ ഏട്ടൻ അനുവിനെ സ്നേഹിച്ചിരുന്നത് സത്യമാണെങ്കിൽ അനിയേട്ടൻ അവളെ മനസ്സിലാകും അതോർത്ത് നമ്മൾ ടെൻഷൻ ആവണ്ട
അപ്പോൾ ഏട്ടത്തിയോ….
എന്നെപ്പറ്റി ഞാൻ ചിന്തിക്കുന്നില്ല അശോക എനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല ഞാൻ എപ്പോൾ ചെന്നാലും എന്നെ സ്വീകരിക്കാൻ എന്റെ വീട്ടുകാർ ഉണ്ട് അച്ഛനില്ലാതെ അനിയെട്ട്ന്റെ കുഞ്ഞ് വളരരുത്
നീ അനിയേട്ടനെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ ഇപ്പോൾതന്നെ……
ഏട്ടത്തി…..
വിളിക്ക് അശോക്
ശരി ഏടത്തി പറയുന്ന പോലെ നടക്കട്ടെ
ഏട്ടാ പെട്ടെന്ന് അനുപമയുടെ വീട്ടിലേക്ക് വരണം… ആ വഴി ഏട്ടൻ മറന്നിട്ടില്ലല്ലോ അല്ലേ… ഞാനും ഏട്ടത്തിയും ഇവിടെ ഉണ്ട്
നിങ്ങൾ അവിടെ എന്തിന് പോയി
ഏട്ടൻ ഇങ്ങോട്ട് ഒന്നും ചോദിക്കേണ്ട പെട്ടെന്ന് വരാൻ നോക്ക്
അശോക് കോൾ കട്ട് ചെയ്തു
പെട്ടെന്ന് തന്നെ അനിരുദ്ധ് അവിടെ എത്തി
എന്തിനാ നിങ്ങൾ ഇങ്ങോട്ട് വന്നത്
അവൻ ദേഷ്യത്തോടെ അശോകിനെയും നന്ദുവിനെയും നോക്കിക്കൊണ്ട് ചോദിച്ചു
അനിയേട്ടാ……
അനുപമ വയറും താങ്ങി പിടിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി
അവൻ അവളെ നോക്കി…
അനിയെട്ടാ ഞാൻ പറയുന്നത് നിങ്ങൾ ക്ഷമയോടെ കേൾക്കണം
നന്ദു അനിയോട് പറഞ്ഞു
അവൻ ചോദ്യഭാവത്തിൽ അവളെ നോക്കി
അനുപമയുടെ വയറ്റിൽ വളരുന്ന കുഞ്ഞ് അനിയേട്ടന്റെ താണ് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന സ്നേഹത്തിന്റെ അടയാളമാണ് അവളുടെ വയറ്റിൽ ഉള്ളത്.. പ്രഗ്നന്റ് ആണെന്ന് പറയാൻ ആണ് അവൾ നിങ്ങളെ തേടി വന്നത് പക്ഷേ നിങ്ങൾ അവൾക്ക് പറയാനുള്ളത് കേൾക്കാൻ കൂട്ടാക്കാതെ അവളെ അകറ്റി നിർത്തി… ഈ കുഞ്ഞിനെ നിഷേധിക്കാൻ ഒരിക്കലും നിങ്ങൾക്ക് സാധിക്കില്ല ഒരു കുഞ്ഞു ഉണ്ടാവില്ലെന്ന് സങ്കടപ്പെട്ടിരിക്കുന്ന അനിയേട്ടനു ദൈവo കരുതി വച്ച നിധി ആണ് ഈ കുഞ്ഞു….
നന്ദു പറഞ്ഞു നിർത്തി…
അനിരുദ്ധ് മുഖമുയർത്തി അനുപമയെ നോക്കി… അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ അടുത്തേക് ഓടി വന്നു..
അനിയേട്ട ഇനിയും എന്നെ ശിക്ഷിക്കല്ലേ താങ്ങാനുള്ള ശക്തി എനിക്കില്ല ഒരുപാട് അനുഭവിച്ചു ഇനി വയ്യ അനിയേട്ട….
അവൾ അവന്റെ കൽക്കലേക്കിരുന്നു…
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ കുനിഞ്ഞു അവളെ എഴുന്നേൽപ്പിച്ചു….
എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന നിന്നെ കൈവിട്ടു കളയാൻ എനിക്ക് പറ്റില്ല അനു…
നിനക്ക് ഒരിക്കൽ എങ്കിലും എന്നോട് പറയാരുന്നു….
ഞാൻ എത്ര തവണ അനിയേട്ടന്റെ പിറകെ വന്നു അനിയേട്ടൻ ഒരിക്കലും എനിക്ക് പറയാനുള്ളത് കേൾക്കാൻ നിന്നു തന്നില്ല….. അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക് വീണു… അവൻ അവളെ ചേർത്ത് പിടിച്ചു മുർദാവിൽ ചുംബിച്ചു…
അവർക്കിടയിൽ നിന്നു നന്ദു പതിയെ പിന്തിരിഞ്ഞു നടന്നു… അശോക് അവളുടെ പിറകെ ചെന്നു..
ഏട്ടത്തി….
.
അവൾ തിരിഞ്ഞു നിന്നു..
അശോക് ഡിവോഴ്സ് ന്റെ ആവശ്യം ഇവിടില്ല കാരണം ഞങ്ങളുടെ മാര്യേജ് രജിസ്റ്റർ ചെയ്തിട്ടില്ല…. പിന്നെ ഈ താലിയും മാലയും ഇതു അനിയേട്ടന്റെ കൈൽ കൊടുക്കണം…
അവൾ കഴുത്തിൽ നിന്നു മാല ഊരി അശോകിന്റെ കൈൽ കൊടുത്തു… തിരിഞ്ഞു പോകാൻ തുടങ്ങി…
ഏട്ടത്തി നിൽക്… ഏട്ടത്തി എങ്ങോട്ടാ…
ഞാൻ ഒരു അവിവേകവും കാണിക്കില്ല അശോക് എനിക്ക് ഇനി എന്റെ പപ്പയുടെയും അമ്മയുടെയും ചേട്ടന്റെയും പഴയ നന്ദുട്ടി ആവണം… ഞാൻ എന്റെ വീട്ടിലേക്ക് ആണ് പോകുന്നത്… ഞാൻ വന്നപ്പോൾ ഒന്നുമില്ലതെയാണ് വന്നത് പോകുമ്പോളും ഒന്നുo കൊണ്ട് പോകുന്നില്ല…. ആ വീട്ടിൽ യാത്ര പറയാൻ എനിക്കാരുമില്ല… അനുപമ വന്നപ്പോൾ അനിയേട്ടൻ ഹാപ്പി ആയി പുതിയൊരു ജീവിതം അനിയേട്ടന് കിട്ടി… അതിൽ ഒരു കാരണം അവാൻ എനിക്ക് സാധിച്ചു അതിൽ ഒരുപാട് സന്തോഷം എനിക്കുണ്ട്…. ഞാൻ പോയാലും എന്റെ മനസ്സിൽ എന്നും ഒരു അനിയന്റെ സ്ഥാനം നിനക്കുണ്ടാകും അശോക്…
ഏട്ടത്തി….
അവൾ അവനെ നോക്കി പുഞ്ചിരിച്ചിട് പതുകെ നടന്നു…. അവൾ കണ്ണിൽ നിന്നു മറയുന്നത് വരെ അവൻ നോക്കി നിന്നു….
ഒരിക്കലും നന്ദു ഏട്ടത്തിക് പകരം ആവില്ല അനുപമ…. അവനു നന്ദുവിനോട് ബഹുമാനം തോന്നി
അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഓടിവരുന്ന അനിരുദ്ധിനെയാണ് കണ്ടത്..
എടാ നന്ദു .. അവൾ എവിടെ
ഏട്ടത്തി പോയി സ്വന്തം വീട്ടിലേക്.. ഇതു ഏട്ടന് തരാൻ പറഞ്ഞു ഇനി ഏട്ടത്തിയെ അനേഷിച്ചു ചെല്ലരുതെന്നും
…
അവൻ കൈൽ മുറുകി പിടിച്ചിരുന്ന മാല അവനു നേരെ നീട്ടി…
അനിരുദ്ധ് അതിലേക് നോക്കി നിന്നു…
@@@@@@@@@
നന്ദു റോഡിലേക്കിറങ്ങിയതും ഒരു ഓട്ടോറിക്ഷ യിൽ കയറി
എങ്ങോട്ടാ മോളെ…
പറയാം ചേട്ടാ മുന്നോട് പൊയ്ക്കോ
..
അവൾക് ഒന്നുറക്കെ പൊട്ടിക്കരയാൻ തോന്നി..
എവിടേക്കാണെന്നു പറഞ്ഞില്ല… അയാൾ തിരിഞ്ഞു ചോദിച്ചു..
കോട്ടുക്കൽ … പോണം അവിടെ വൃന്ദാവനം ഹൌസ് മുന്നിൽ
ശെരി…. അയാൾ വണ്ടി മുന്നോട് എടുത്തു….
അവളുടെ വീടിനു മുന്നിൽ വണ്ടി നിന്നു
60 രൂപ ആയി…
ഇപ്പോ തരാം… ഒന്ന് വെയിറ്റ് ചെയ്യാമോ
ശെരി മോളെ…
അവൾ ഗേറ്റിൽ തട്ടി..
സെക്യൂരിറ്റി ഗേറ്റ് തുറന്നു…
മോളെ നന്ദു …
ശങ്കരേട്ടാ ഒരു 60 രൂപ ആ ചേട്ടന് കൊടുക്കാമോ…
അതിനെന്താ മോളെ…
അയാൾ വണ്ടിക്കാരന് ക്യാഷ് കൊടുത്തു…
എന്ത് കോലമാ മോളെ ഇതു… എങ്ങിനെ നടന്ന കുട്ടിയ..
ജീവിതം അല്ലെ ശങ്കരേട്ടാ അത് ജീവിച്ചു തീർത്തല്ലേ പറ്റു….
അവൾ മുറ്റത്തേക്കു നടന്നു… പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ണീരാൽ മൂടി…. കണ്ണുകൾ അടഞ്ഞു പോകുന്നു അവൾ താഴേക്കു വീണു…
അയ്യോ മോളെ…. ശങ്കരേട്ടൻ നിലവിളിച്ചുകൊണ്ട് ഓടിവന്നു… ആരോകെയോ ഓടി വരുന്നു തന്നെ താങ്ങിയെടുക്കുന്നതും അവൾ അബോധാവസ്ഥയിൽ അറിഞ്ഞു…….
നന്ദുവിന്റെ ജീവിതം മാറി മറിയുന്നു….
അനിരുദ്ധ് അല്ലാട്ടോ നന്ദനയുടെ നായകൻ
തുടരും…….
എല്ലാവരും തരുന്ന സപ്പോര്ടിനു സ്നേഹം ❤️❤
മഴയും കാറ്റും വെള്ളവും ഒക്കെ ആയിരുന്നു ഇവിടെ അതാണെ ലേറ്റ് ആയത് ️❤️
സിനി സജീവ് 🥰🥰