Home തുടർകഥകൾ ഈ അമ്പലത്തിൽ പോക്ക് ഒക്കെ കാണുമ്പോൾ ഞങ്ങൾ നല്ല കുട്ടികൾ ആണെന്ന് വിചാരിക്കുന്നുണ്ടാവും.. പക്ഷെ… Part...

ഈ അമ്പലത്തിൽ പോക്ക് ഒക്കെ കാണുമ്പോൾ ഞങ്ങൾ നല്ല കുട്ടികൾ ആണെന്ന് വിചാരിക്കുന്നുണ്ടാവും.. പക്ഷെ… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ധ്വനി

ഗീതാർജ്ജുനം  Part – 1

(ഇനി ഗീതുവിന്റെ ഓർമകളിലേക്ക് നമുക്കൊന്ന് ഊളിയിടാം… നമുക്ക് ഫ്ലാഷ്ബാക്കിലേക്ക് പോവാം വാ വാ )

മഴയും കാറ്റും തകർത്ത് പെയ്ത ഒരു രാത്രിയായിരുന്നു തലേന്ന്… അതുകൊണ്ട് തന്നെ കണ്ണ് തുറന്നപ്പോൾ തന്നെ ചുറ്റും വല്ലാത്ത തണുപ്പ് തോന്നി ഗീതു ഒന്നുകൂടി പുതപ്പിനിടയിലേക്ക് ചുരുണ്ടുകൂടി..
അപ്പോഴാണ് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടത്

“ഗീതു.. എണീക്കുന്നുണ്ടോ നിയ് ഇതും കൂടി ചേർത്ത് എത്രാമത്തെ തവണയാണ് ഞാനീ പടി കേറിയിറങ്ങുന്നത്…. ”
ജാനകി വീണ്ടും വിളിച്ചു

“നീയിങ്ങു മാറിനിൽക്ക് ഞാൻ വിളിക്കാം” എന്ന് പറഞ്ഞു മാധവമേനോൻ അങ്ങോട്ട് വന്നു..

“ഓഹ് വന്നോ അമ്മുട്ടിയുടെ അച്ഛകുട്ടൻ ഇനി നിങ്ങൾ കിടന്നു വിളിക്ക് പൊന്നുമോളെ “എന്നും പറഞ്ഞു ജാനകി അടുക്കളയിലേക്ക് പോയി

“അമ്മുട്ടി… മോളെ അച്ഛനാ വിളിക്കുന്നെ എഴുന്നേറ്റ് വാ സമയം എന്തായിന്നു അറിയോ?? ”
അച്ഛന്റെ ശബ്ദം കേട്ടപ്പോൾ മടിച്ചു മടിച്ചു ആണെങ്കിലും ഗീതു എണീറ്റ് വന്നു വാതിൽ തുറന്നു..

“ഗുഡ്മോർണിംഗ് പിതാശ്രീ.. നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് അവൾ പറഞ്ഞു… എന്താണ് ഡാഡി കൂൾ ഇത്രേ ജാഡ ഒരു സുപ്രഭാതം തായോ?? ”

“കിട്ടും നിനക്ക് പൊയ്ക്കോ “എന്ന് പറഞ്ഞു മാധവൻ കയ്യോങ്ങിയതും ഗീതു അടുക്കളയിലേക്ക് ഓടി. അവളെ കാത്ത് അവിടെ ആവി പറക്കുന്ന ചൂട് കട്ടൻകാപ്പി ഇരിപ്പുണ്ടായിരുന്നു. അതൊരു കപ്പിലേക്ക് പകർന്നു അവൾ ചുണ്ടോട് ചേർത്തു എന്നിട്ട് അടുക്കള വാതിലിൽ പോയി നിന്നു.
നല്ല തണുപ്പുള്ള അന്തരീക്ഷം ചൂടുള്ള കട്ടൻകാപ്പി
പല്ലുപോലും തേക്കാതെ കുടിക്കുന്നു ആഹാ അന്തസ്സ് സ്വയം പറഞ്ഞു അവൾ ഊതി കുടിച്ചു

“മ്മ് ഇങ്ങനെ അടുക്കളയിൽ കേറാതെ നടന്നോ.. നാളെ വേറൊരു വീട്ടിൽ ചെന്നു കേറേണ്ട പെണ്ണാ.. ആ വിചാരം വല്ലതും ഉണ്ടോ ഇങ്ങനെ കളിച്ചു നടന്നിട്ടു കാര്യമൊന്നുമില്ല.. ”
ജാനകി ആശങ്കയോടെ പറഞ്ഞു (ഇത് പിന്നെ സ്ഥിരം എല്ലാ പെൺകുട്ടികളും കേൾക്കുന്നതാണല്ലോ… ഞാനും 🙈)

“ഓഹ് പിന്നെ നീ നാളെ തന്നെ ഇവളെ കെട്ടിച്ചു വിടാൻ പോകുവല്ലേ. അതൊക്കെ അവൾ പഠിച്ചോളും അല്ലെ മോളെ “മാധവൻ പറഞ്ഞു

“പിന്നല്ലാതെ ഇതൊക്കെ ഒരു കാര്യമാണോ.. ഈ ജാനൂട്ടിക്ക് ഈയിടെ ആയിട്ട് നല്ല മടി ഉണ്ട് അച്ചേ.. അതോണ്ടാ.. നേരത്തെ 1വീതം 3നേരം മാത്രം ഈ ഡയലോഗ് കേട്ടാൽ മതിയായിരുന്നു ഇപ്പോൾ 3വീതം 6 നേരം ആയി ” ഗീതു ചിരിച്ചുകൊണ്ട് പറഞ്ഞു ആ ചിരി മാധവനിലേക്കും പകർന്നു..

“പോടീ അവിടുന്ന് എനിക്ക് മടിയോ അപ്പോൾ ഈ വീട്ടിലെ പണി ഒക്കെ ചെയ്യുന്നത് ആരാ?? ” ജാനകി ഗീതുവിനെ നോക്കി ചോദിച്ചു

“ആ അത് അമ്മ തന്നെയാ.. പക്ഷെ നാളെ ഞാൻ വല്ലവന്റെയും കൂടെ ഇറങ്ങി പോയി കഴിഞ്ഞ് ഈ വീട്ടിലെ പണി ആര് ചെയ്യും അത്കൊണ്ട് എന്നെ ആശ്രയിക്കാതെ അമ്മ തനിയെ ചെയ്ത് പഠിക്കാൻ നോക്ക് സ്വയം പര്യാപ്തത നേടൂ അമ്മേ ”

എന്നും പറഞ്ഞു ഗീതു മുറിയിലേക്ക് പോയി

പറഞ്ഞതെല്ലാം കേട്ട് ചട്ടുകവും പിടിച്ചു ജാനകി മുകളിലേക്ക് നോക്കി..

“ചോർച്ച വല്ലതും ഉണ്ടോ ” മാധവൻ കളിയാക്കി ചോദിച്ചു..

“മ്മ് ഇങ്ങനെ പോയാൽ ചോരും… പൊന്നുമോൾ പറഞ്ഞിട്ട് പോയത് കേട്ടല്ലോ.. വല്ലവന്റെയും കൂടെ ഇറങ്ങി പോവുന്ന് അതോർത്തു നിന്നു പോയതാ ” ജാനകി ശബ്ദം കടുപ്പിച്ചു.

“ആം നല്ലോണം കേട്ടു.. ഇങ്ങനൊരു പൊട്ടത്തി കൊല്ലം കൊറേ ആയില്ലേ എന്റെ കൂടെ ജീവിക്കുന്നു അവൾ ആ അർത്ഥത്തിൽ അല്ല പറഞ്ഞത് അവൾ കല്യാണം കഴിഞ്ഞ് പോവുന്നതിനെ കുറിച്ചാണ് ”

“ആ അങ്ങനെ ആയാൽ കൊള്ളാം ” ജാനകി മുഖം തിരിച്ചു

“ഗീതു എവിടെയാ മോളെ വാ ദോശ കഴിക്കാം ”

“വേണ്ട അച്ചേ അമ്പലത്തിൽ പോണം നാളെ ജോലിക്ക് പോയി തുടങ്ങണ്ടേ.. ആദ്യദിവസം ആയിട്ട് രാവിലെ അമ്പലത്തിൽ പോവാൻ സമയം കിട്ടില്ല… അതുകൊണ്ട് ഇന്ന് പോവാം എന്ന് വെച്ചു മഞ്ജുവും അനുവും ഉണ്ട് ” ഗീതു ഉറക്കെ വിളിച്ചു പറഞ്ഞു..

“ആഹ് ത്രിമൂർത്തികൾ ഒരുമിച്ചാണോ പോണേ എങ്കിൽ പോയിട്ട് വാ ”

കുളി കഴിഞ്ഞ് ഈറനോടെ വന്നു മഞ്ഞ നിറത്തിലുള്ള ഒരു ദാവണി ചുറ്റി കണ്ണെഴുതി ഒരു കുഞ്ഞു പൊട്ടും തൊട്ട് മുടി കുളിപ്പിന്നൽ ഇട്ട് ഗീതു കണ്ണാടിയിൽ നോക്കി “ആഹാ എന്തൊരു ഐശ്വര്യം ബ്യൂട്ടിഫുൾ…. അവൾ സ്വയം പറഞ്ഞു ”

സ്വയം ഇങ്ങനെ sp അടിക്കുന്ന ഞാൻ ആരാണെന്ന് അല്ലെ നിങ്ങൾ ചിന്തിക്കുന്നേ കൂടുതൽ തല പുകക്കണ്ട ഞാൻ തന്നെ പറഞ്ഞു തരാം ഞാനാണ് ഗീതിക മേനോൻ എല്ലാവരുടെയും ഗീതു അച്ഛന്റെയും അമ്മയുടെയും അമ്മു ഇപ്പോൾ pg കഴിഞ്ഞു..
എന്റെ അച്ഛൻ mr.മാധവമേനോൻ..ഒരു റിട്ടയേർഡ് അധ്യാപകൻ ആണ്.. എന്റെ മാത്രം അച്ഛകുട്ടൻ എന്റെ മാത്രേം എന്ന് പറയുന്നത് കൊണ്ട് ആരും തെറ്റ് ധരിക്കണ്ടാ.. എന്റെ മാത്രം ആയോണ്ടാ ഞാൻ അങ്ങനെ പറഞ്ഞെ പുള്ളിയെ അങ്ങനെ വിളിക്കാൻ വേറാരും ഇല്ലാ.. ഞാനെ ഒറ്റമോളാ 😎…

പിന്നെ എന്റെ അമ്മ ജാനകി… എന്റെ അച്ഛന്റെ ജാനൂട്ടി… ഒരു പാവം അമ്മ…

ഉയ്യോ പറഞ്ഞു പറഞ്ഞു സമയം വൈകി ആ വാലുകൾ ഇന്ന് എന്നെ കൊല്ലും.. വാലുകൾ
എന്ന് പറഞ്ഞുന്നു വെച്ച് ആരും തെറ്റ് ധരിക്കരുത് എനിക്ക് വാല് ഒന്നുമില്ല…. ചെറുപ്പം മുതൽ കൂടെ കൂടിയ രണ്ടെണ്ണം ഉണ്ട്… അവരെയാ ഞാൻ ഉദേശിച്ചേ…

അമ്പലത്തിലേക്ക് നടന്നു വഴിയിൽ എത്തിയപ്പോൾ ദേ നിൽക്കുന്നു എന്റെ വാലുകൾ (ഇത്ര വേഗം മറന്നോ ഞാൻ പറഞ്ഞില്ലേ എന്റെ കൂട്ടുകാരികൾ ) എന്നെയും കാത്തു നിൽക്കുന്ന മഞ്ജുവും അനുവും..

കുട്ടികാലം മുതൽ ഉള്ള ഗീതുവിന്റെ സുഹൃത്തുക്കൾ ആണ് മഞ്ജു എന്ന മഞ്ജിമയും അനു എന്ന അനാമികയും…

“ഡി എവിടായിരുന്നു എത്ര നേരമായി കാത്ത് നിൽക്കുന്നു “മഞ്ജു ചൂടായി

“”എന്റെ കുഞ്ചുവേ(മഞ്ജുവിനെ വിളിക്കുന്നത് ആണുട്ടോ ) നീ കേൾക്കണം ഇന്ന് വലിയ ഒരു സംഭവം ഉണ്ടായി “”

“ആഹ് വേണ്ട വേണ്ട രാവിലെ നല്ല മഴയായിരുന്നു എന്നത്തേയും പോലെ മഴയെ സ്നേഹിക്കുന്ന നീ പുതച്ചുമൂടി കിടന്നു എണീക്കാൻ താമസിച്ചു അതല്ലേ?? “മഞ്ജു ചോദിച്ചു

ഞാൻ മനസിൽ കണ്ടപ്പോൾ ഇവൾ മാനത്തു കണ്ടോ ഏതായാലും ചമ്മി ഗീതു വിരൽ കടിച്ചു

“ഡി അവൾ ചോദിച്ചത് കേട്ടില്ലേ നീ ഏത് ലോകത്താണ് മറുപടി പറ ” അനുവും ഗീതുവിനോട് ചോദിച്ചു

“ആഹ് കേട്ടു കേട്ടു ഞാൻ പറയുന്നതിന് മുന്നേ അവൾ പറഞ്ഞില്ലേ പിന്നെ ഞാൻ എന്ത് ചെയ്യാനാ ” ഗീതു ഒരു കൂസലും ഇല്ലാണ്ട് പറഞ്ഞു

“ആഹാ അപ്പോൾ അത് തന്നെയാണല്ലേ സംഭവിച്ചത് “മഞ്ജു കണ്ണുരുട്ടി

വേറെന്ത് സംഭവിക്കാൻ എന്നും പറഞ്ഞു ഗീതു അവരെയും വിളിച്ചു നടന്നു

(ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണുല്ലോ ഞങ്ങൾ തമ്മിൽ ഉള്ള ഒരു ഇരിപ്പുവശം ഞാൻ മനസ്സിൽ കാണുമ്പോ ഇവർ മാനത്തു കാണും )

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു
ഈ അമ്പലത്തിൽ പോക്ക് ഒക്കെ കാണുമ്പോൾ ഞങ്ങൾ നല്ല കുട്ടികൾ ആണെന്ന് വിചാരിക്കുന്നുണ്ടാവും.. പക്ഷെ അല്ല നാളെ ഞങൾ 3പേരും പുതിയ ജോലിയിൽ പ്രവേശിക്കാൻ പോവ്വാ അതോണ്ട് ദൈവത്തെ സോപ്പ് ഇടാൻ പോവ്വാ 🙈🙈

അങ്ങനെ കത്തിയടിച്ചും തമാശകൾ പറഞ്ഞും അവർ അമ്പലത്തിൽ എത്തി.. മൂവരും കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു.. അത് കഴിഞ്ഞ് അമ്പലകുളത്തിൽ പോവാന്ന് മഞ്ജുവും അനുവും പറഞ്ഞു.. ഞാൻ പ്രാർത്ഥിച്ചു കഴിഞ്ഞില്ല എന്നും പറഞ്ഞു ഗീതു അവിടെ തന്നെ നിന്നും….

ആഹ് നീ കൊറച്ചൂടെ സോപ്പ് ഇട് ഞങ്ങൾ പോയിട്ട് വരാം എന്ന് പറഞ്ഞു അനുവും മഞ്ജുവും കുളത്തിലേക്കും നടന്നു ഗീതു അമ്പലത്തിനു ചുറ്റും വലം വെച്ചു വന്നപ്പോഴേക്കും കുളത്തിൽ പോയവരും തിരിച്ചെത്തി പതിയെ വീടുകളിലേക്ക് തിരിച്ചു…

പിറ്റേന്ന് രാവിലെ തന്നെ ഗീതു ഉണർന്നു കുളിച് റെഡി ആയി ഒരു yellow കളർ ഫോർമൽ ടോപ്പും ബ്ലൂ കളർ ജെഗ്ഗിങ്‌സ് ഉം ഇട്ട് മുടി ഫ്രഞ്ച് ബ്രയിഡ് ചെയ്ത് ഇട്ട് കണ്ണെഴുതി ഒരു പൊട്ടും കുത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം വിലയിരുത്തി.. വേഗം താഴേക്ക് ചെന്നു ഭക്ഷണവും കഴിച്ചു അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി കൃഷ്ണന്റെ മുന്നിൽ ചെന്ന് പ്രാർത്ഥിച്ചു.. നേരെ ബസ് സ്റ്റോപ്പിലേക്ക് വിട്ടു.. വഴിയിൽ ഗീതുവിനെയും കാത്ത് മഞ്ജുവും അനുവും ഉണ്ടായിരുന്നു മൂവരും ഒരുമിച്ച് ബസ്‌സ്റ്റോപ്പിലേക്ക് ചെന്നു ബസ്സും കേറി സിറ്റിയിൽ ഇറങ്ങി ഒരു ഓട്ടോപിടിച്ചു നേരെ ഓഫീസിലേക്ക് ചെന്നു

AVM എന്ന കമ്പനിയുടെ മുന്നിലാണ് വണ്ടി ചെന്നു നിന്നത് .. ചെന്ന് ഇറങ്ങിയപ്പോഴേ മൂവരും ചുറ്റും കണ്ണോടിച്ചു
ഒരു പടുകൂറ്റൻ ബിൽഡിംഗ്‌ വിശാലമായ പാർക്കിംഗ് ഏരിയ… ഒരു വലിയ ഗാർഡൻ.. സിറ്റിയുടെ ഉള്ളിൽ തന്നെയാണെങ്കിലും സാധാരണ പോലെ ഒച്ചയും വണ്ടിയുടെ ബഹളവും പൊലൂഷൻ ഒന്നും ഇല്ലാതെ പ്രകൃതിയും ആയി ഇണങ്ങി ചേരുംവിധം വല്ലാത്തൊരു പോസിറ്റീവ് വൈബ് സമ്മാനിക്കുന്ന രീതിയിൽ ഉള്ള വിശാലമായ കമ്പനി.. ഗീതുവിന്‌ വല്ലാത്തൊരു ആശ്വാസം തോന്നി സിറ്റിക്ക് ഉള്ളിൽ ഉള്ള കമ്പനി എന്ന് അറിഞ്ഞപ്പോൾ ഇങ്ങനെയൊരു അന്തരീക്ഷം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. അതുകൊണ്ടുതന്നെ വല്ലാത്തൊരു സമാധാനം അവൾക്ക് തോന്നി..

ഒരു അധ്യാപകൻ ആയിരുന്ന മംഗലത്ത് വിശ്വനാഥൻ വർഷങ്ങൾക്ക് മുൻപ് തന്റെ ജേഷ്ഠന്റെയും കുടുംബത്തിന്റെയും മരണത്തിനു ശേഷമാണ് ബിസിനസ്സിലേക്ക് കാലുകുത്തുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും കഴിവും കൊണ്ട് കുറച്ച് നാളുകൾ കൊണ്ട്തന്നെ തന്റേതായ ഒരു സ്ഥാനം ബിസിനസ്‌ മേഖലയിൽ ഉറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു ഒപ്പം മകന്റെ ജനനത്തോടുകൂടി കമ്പനി ഒരുപാട് വളർന്നു തന്റെ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം മകൻ ആണെന്ന് വിശ്വസിക്കുന്ന ഒരു പിതാവ് കൂടിയാണ് വിശ്വനാഥൻ..

“കമ്പനി ഒക്കെ കണ്ടിട്ട് നല്ല അന്തരീക്ഷം… പക്ഷെ ആകെപ്പാടെ ഒരു ഭയം ഈ വിശ്വനാഥൻ ആളൊരിത്തിരി കണിശക്കാരൻ ആണെന്നാണ് കേട്ടറിവ്… “മഞ്ജു പറഞ്ഞു

“ദേ കുഞ്ചു മനുഷ്യന്റെ ഉള്ള കോൺഫിഡൻസ് കൂടി കളഞ്ഞു ഓരോന്ന് പറഞ്ഞു പേടിപ്പിക്കാതെ നീ ഒന്ന് വാ “ഗീതു കണ്ണുരുട്ടി.

“ആണെന്നെ ഇവൾക്കിത് മനസിൽ വെച്ചാൽ പോരെ ബാക്കിയുള്ളോരേ കൂടി പേടിപ്പിക്കാൻ ആയിട്ട് ഇറങ്ങിക്കോളും ” അനുവും ഗീതുവിന്റെ കൂടെക്കൂടി

“ആഹാ ഒന്ന് അറിഞ്ഞിരുന്നോട്ടെ എന്നുകരുതി പറഞ്ഞപ്പോൾ ഇപ്പോൾ നമ്മൾ ഔട്ട്‌ അന്ന് നമ്മൾ എറണാകുളത്ത് ഇന്റർവ്യൂവിന് പോയപ്പോൾ അറിഞ്ഞതാ ഇനി ഞാൻ മിണ്ടണില്ല “മഞ്ജു കെറുവിച്ചു

മിണ്ടാണ്ട് വാടി എന്നും പറഞ്ഞു അവളെയും വലിച്ചോണ്ട് അവർ അകത്തേക്ക് ചെന്നു.
റിസപ്ഷനിലെ പെൺകുട്ടിയുടെ നിർദേശപ്രകാരം അവർ മുകളിലത്തെ നിലയിലേക്ക് ചെന്നു.

വിശ്വനാഥൻ മംഗലത്ത് എന്ന ബോർഡിലേക്ക് അവർ നോക്കി മൂവരും ഒരുമിച്ച് ഉമിനീർ ഇറക്കി.. MD യുടെ മുറിയിലേയ്ക്ക് വിറച്ചുകൊണ്ടവർ മൂന്നും കാലെടുത്തുവെച്ചു. പക്ഷെ അവരുടെയുള്ളിൽ ഇതുവരെ ഉണ്ടായിരുന്ന പേടിക്കും ടെൻഷനും അതുവരെയെ ആയുസ് ഉണ്ടായിരുന്നുള്ളു.

കാരണം ഹൃദ്യമായൊരു പുഞ്ചിരി ആ മുഖത്തു ഉണ്ടായിരുന്നു. ഒരു ചിരിയോടുകൂടി തന്നെ അദ്ദേഹം അവരെ സ്വീകരിച്ചിരുത്തി. വളരെ വിനയം ഉള്ള ഒരു മനുഷ്യൻ നല്ല പെരുമാറ്റം. മഞ്ജു പറഞ്ഞതെല്ലാം വെറും കേട്ടറിവുകൾ മാത്രം ആണെന്ന് നിമിഷ നേരംകൊണ്ട് അവർ തിരിച്ചറിഞ്ഞു.
അവരുടെ മുഖത്തെ ചെറിയൊരു പരിഭ്രമം തിരിച്ചറിഞ്ഞു അദ്ദേഹം പ്രിയദർശിനി എന്ന അദ്ദേഹത്തിന്റെ PA യെ വിളിച്ചു… “പേടിക്കണ്ട കാര്യമൊന്നുമില്ല നിങ്ങൾക്ക് ഇവിടെ എന്ത് ആവശ്യം ഉണ്ടെങ്കിലും പ്രിയയോട് പറയാം.”അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം അവർ പ്രിയയോടൊപ്പം പോയി. പ്രിയ അവർക്ക് അവരുടെ ജോലിയുടെ സ്വഭാവം വ്യക്തമാക്കി കൊടുത്തു. CEO യുടെ കീഴിൽ ആണ് അവർ വർക്ക്‌ ചെയ്യേണ്ടതെന്നും മനസിലായി.അദ്ദേഹം ഇതുവരെ ജോയിൻ ചെയ്തിട്ടില്ല എന്നും അറിയാൻ സാധിച്ചു. അങ്ങനെ പുതിയ ജോലിയും പുതിയ ആൾക്കാരും ആയി നല്ല രീതിയിൽ പൊരുത്തപ്പെടാൻ മൂവർക്കും വേഗം സാധിച്ചു.പിന്നീട് വീട്ടിൽ വന്നു അന്നുനടന്ന വിശേഷങ്ങളൊക്കെ ഗീതു അച്ഛനോടും അമ്മയോടും പങ്കുവെച്ചു. പുതിയ ജോലിയും അവിടുത്തെ അന്തരീക്ഷവും അവൾക്ക് വളരെ ഇഷ്ടപ്പെട്ടു എന്നത് മാധവനെയും ജാനകിയേയും ഏറെ സന്തോഷിപ്പിച്ചു. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ഗീതു നിദ്രയെ പുൽകി… വരാൻ പോകുന്ന പരീക്ഷണങ്ങൾക്ക് മുന്നേ ഉള്ള ശാന്തതയാണ് ഇതെന്നറിയാതെ..

(എല്ലാവരുടെയും നിർദേശപ്രകാരം length കൂട്ടിയിട്ടുണ്ട്… പണ്ട് ഓരോ എഴുത്തുകാരിയോടും length ഇല്ല എന്നും പറഞ്ഞു കമന്റ്‌ ഇട്ടു വെറുപ്പിച്ചപ്പോൾ എനിക്കറിയില്ലായിരുന്നു എനിക്കും ഇത് കേൾക്കേണ്ടി വരുമെന്ന്.. anyway ഇനി length ൽ ഇടാൻ ശ്രെമിക്കാം.. നായകനെ കാണിച്ചു തരാം എന്നുപറഞ്ഞു ഞാൻ നിങ്ങളെ പറ്റിച്ചു…. നാളെ ഉറപ്പായും കാണിച്ചു തരാം.. കഥ ഇഷ്ടമായെങ്കിൽ എല്ലാവരും ലൈക്‌ ബട്ടൺ കുത്തിപൊട്ടിച്ചോളു 🤪🤪സ്നേഹത്തോടെ )
-ധ്വനി 😍

LEAVE A REPLY

Please enter your comment!
Please enter your name here