Home Latest നിങ്ങൾ ഒരു രണ്ടാം കെട്ടുകാരി അല്ലേ അങ്ങനെ ഉള്ളോരേ ആരെ എങ്കിലും നോക്കിയാൽ പോരേ.. Part...

നിങ്ങൾ ഒരു രണ്ടാം കെട്ടുകാരി അല്ലേ അങ്ങനെ ഉള്ളോരേ ആരെ എങ്കിലും നോക്കിയാൽ പോരേ.. Part – 18

0

Part – 17 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 18

ഭംഗി ഉള്ള ബ്ലു ബറി കേക്കിൽ ഹാപ്പി ബര്ത്ഡേ താര എന്ന് മനോഹരമായി എഴുതിയിരിക്കുന്നു ഞാൻ കേക്ക് കട്ട്‌ ചെയ്തപ്പോൾ ജ്യോതിഷ് ചേട്ടനും അശ്വതി ചേച്ചിയും ചേർന്നു ഹാപ്പി ബര്ത്ഡേ പാടി ആദ്യ പീസ് അശ്വതി ചേച്ചിക്കും അടുത്തത് ജ്യോതിഷ് ചേട്ടനും കൊടുത്തു അവിടെ അപ്പോൾ ഉണ്ടായിരുന്ന കുറച്ചു പേർകൂടി എന്നെ ബര്ത്ഡേ വിഷ് ചെയ്തു ഒരുപാട് വർഷങ്ങൾക്ക് ശേഷം ആണ് എന്റെ പിറന്നാൾ കേക്ക് മുറിച്ചു ആഘോഷിക്കുന്നത് സന്തോഷം കൊണ്ടു മനസു നിറഞ്ഞു എനിക്ക് ചെറുതായ് കരച്ചിൽ വരുന്നുണ്ടായിരുന്നു.

കേക്ക് കട്ടിങ് ഒക്കെ കഴിഞ്ഞു ഓരോ കപ്പ്‌ കോഫിയും ആയി ഇരിക്കുമ്പോൾ ആണ് അശ്വതി ചേച്ചിക്ക് ഒരു കാൾ വന്നു ഇവിടെ റേഞ്ച് കിട്ടുന്നില്ല സംസാരിച്ചിട്ട് വരാം എന്നും പറഞ്ഞു എഴുന്നേറ്റ് പോയി അന്ന് ആദ്യമായ് ജ്യോതിഷ് ചേട്ടനോടൊപ്പം ഒറ്റക്ക് ഇരിക്കാൻ എനിക്ക് എന്തോ പേടി തോന്നി ഞാൻ മുഖം താഴ്ത്തി കോഫി കപ്പിൽ മാത്രം ശ്രദ്ദിച്ചു ഇരുന്നു.

“ഹാപ്പി ബര്ത്ഡേ താര ”
ഞാൻ മുഖമുയർത്തി നോക്കി

“ഇതു നേരത്തേ പറഞ്ഞതാണല്ലോ”
ജ്യോതിഷ് ചേട്ടൻ ചെറിയൊരു ഗിഫ്റ്റ് പാക്കറ്റ് എന്റെ മുന്നിലേക്ക് നീക്കി വെച്ചു

“ബര്ത്ഡേ ഗിഫ്റ്റ് ”
ഞാൻ അത് എടുത്തു തുറന്നു നോക്കി ഹൃദയാകൃതിയിൽ വെള്ള കല്ലുകൾ പതിച്ച ഒരു മോതിരം ഞാൻ അത്ഭുതത്തോടെ ജ്യോതിഷ് ചേട്ടനെ നോക്കി

“വിൽ യു മാരി മി താരാ? ”
ചുണ്ടോട് അടുപ്പിച്ച കോഫി കുറച്ചു തുളുമ്പി എന്റെ ദേഹത്ത് വീണു

“പറയാൻ വൈകിയത് കൊണ്ടു നിന്നെ ഒരിക്കൽ നഷ്ടപ്പെട്ടതാ ഇനിയും അതു വയ്യ അതാ പെട്ടന്ന് പറയാന്നു വെച്ചത്”
ജ്യോതിഷ് ചേട്ടൻ പറഞ്ഞു നിർത്തി എന്റെ കണ്ണുകളിലേക്കു നോക്കി എന്തു പറയണം എന്നറിയാതെ ഞാൻ ഇരുന്നു

“നിന്റെ പനി മാറിയില്ലേ ”
ജ്യോതിഷ് ചേട്ടൻ ചോദിച്ചു
ഞാൻ പെട്ടന്ന് നെറ്റിയും കഴുത്തും ഒക്കെ തൊട്ട് നോക്കി

“ഉം മാറി ”

“പിന്നെ എന്താ നീ വിറക്കുന്നേ ”
ഞാൻ വിറക്കുകയായിരുന്നോ ഞാൻ ഒരു ആശ്രയം എന്നോണം കോഫി കപ്പിൽ മുറുകെ പിടിച്ചു കോഫി തുളുമ്പി മേശയിൽ വീണു ഒന്ന് രണ്ട് മിനിട്ടു കൊണ്ടു ഞാൻ ഓക്കേ ആയി ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു തുടങ്ങി

“എന്നെ പറ്റി ഒന്നും… ”
പറഞ്ഞു മിഴുവിക്കും മുൻപ് ജ്യോതിഷ് ചേട്ടൻ പറഞ്ഞു

“കുറച്ചൊക്കെ അറിയാം ബാക്കി അറിയണം എന്നും ഇല്ല ”
വീണ്ടും മൗനം

‘ഒറ്റക്ക് അങ്ങനെ ഒരു തീരുമാനം ഒന്നും എടുക്കണ്ട ചേട്ടന്റെ വീട്ടുകാർക്ക് ഒന്നും ഇഷ്ടവില്ല ”
കുറച്ചു നേരത്തെ മൗനത്തിനു ശേഷം ജ്യോതിഷ് ചേട്ടൻ പറഞ്ഞു തുടങ്ങി
“താര ഞാൻ നിന്നോട് എന്റെ അച്ഛനെ പറ്റി പറഞ്ഞിട്ടുണ്ടോ? ”
ഞാൻ ഇല്ലെന്നു തലയാട്ടി

“അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയതാണ് ഞാൻ ചെറുതായിരുന്നപ്പോൾ എല്ലാവരോടും അച്ഛൻ മരിച്ചു പോയിന്നാ പറഞ്ഞേക്കുന്നെ എന്റെ മനസ്സിൽ അച്ഛൻ മരിച്ചു കഴിഞ്ഞു അച്ഛനെ കുറച്ചു നല്ല ഓർമ്മകൾ ഒന്നും ഇല്ല ഇപ്പൊ അച്ഛന് വേറെ ഒരു കുടുംബം ഉണ്ട് അമ്മയുംമായി ഇതു വരെയും നിയമപരമായി ബന്ധം വേർപെടുത്തിയിട്ടോന്നുമില്ല അച്ഛൻ ഞങ്ങളെ അന്വേഷിച്ചു വന്നിട്ടും ഇല്ല ഞങ്ങൾ അച്ഛനെ അന്വേഷിച്ചു പോയിട്ടും ഇല്ല അങ്ങനെ പാതി വഴിയിൽ തനിച്ചായി പോയതാ എന്റെ അമ്മ എന്റെ അമ്മക്ക് നിന്നെ മനസിലാകും പിന്നെ ബാക്കി ഉള്ള ബന്ധുക്കള് ഒരു മുട്ടായി തുണ്ടിന്റെ ഉപകാരം പോലും ഇല്ലാത്ത അവരൊന്നും പറയുന്നത് ഞാൻ കേൾക്കാനും പോണില്ല
ഞാൻ താരയുടെ വീട്ടിൽ പോയി നമ്മുടെ കല്യാണ കാര്യം അച്ഛനോട് സംസാരിക്കുന്നതിൽ താരക്ക് എതിർപ്പൊന്നും ഇല്ലല്ലോ”

ഞാൻ ഉത്തരമില്ലാതെ ഇരുന്നു ഉള്ള് കിടുകിടുക്കുന്നു മനസാകെ കുഴഞ്ഞു മറിഞ്ഞു ഇരിക്കുന്നു കുറച്ചു നേരമായി മിണ്ടാതെ ഇരിക്കുന്ന എന്നെ നോക്കി ജ്യോതിഷ് ചേട്ടൻ പറഞ്ഞു
“ഒരു കാര്യം ചെയ്യ് ഓക്കേ ആണെങ്കിൽ ഈ റിങ് വിരലിൽ ഇട്ടാ മതി പറഞ്ഞു കുളമാക്കണ്ട ഓക്കേ”
ഞാൻ തലയാട്ടി ജ്യോതിഷ് ചേട്ടൻ ഫോൺ എടുത്തു ആരെയോ വിളിച്ചു

“കേറി പോര്”
കുറച്ചു കഴിഞ്ഞു അശ്വതി ചേച്ചി ചിരിച്ചുകൊണ്ടു കയറി വന്നു അശ്വതി ചേച്ചിക്ക് ഫോൺ വന്നു എന്നത് രണ്ടും കൂടി പ്ലാൻ ചെയ്തതാണെന്ന് അപ്പോഴാ മനസിലായത് ഞാൻ അശ്വതി ചേച്ചിയെ നോക്കി കണ്ണുരുട്ടി ചേച്ചി ഒന്നു ഇളിച്ചു കാണിച്ചു കുറച്ചു നേരം കൂടി സംസാരിച്ചു ഇരുന്നിട്ട് അവിടുന്ന് ഇറങ്ങി
റോഡിൽ എത്തിയപ്പോൾ എന്നോട് മുന്നേ നടക്കാൻ പറഞ്ഞു ഞാൻ അവരെ ശ്രദ്ദിക്കാതെ നടന്നു.

“അശ്വതി അവളുടെ മനസിപ്പോ കയ്യാല പുറത്തിരിക്കുന്ന തേങ്ങയെ പോലെയാ അതിനെ ചെറുതായിട്ട് ഒന്ന് തള്ളി ഇപ്പുറത്തേക്കു ഇടുന്നത് നിന്റെ ജോലിയാ ”
ജ്യോതിഷ് നെഞ്ചിൽ തൊട്ട് കാണിച്ചു കൊണ്ടു പറഞ്ഞു

‘അത് ഞാൻ ഏറ്റു പക്ഷേ നീ എനിക്ക് ബ്രോക്കർ ചാർജ് തരേണ്ടി വരും”

“ബ്രോക്കർ ചാർജാ ഏതു വകേൽ ഞാൻ റെന്റിനു വീട് ശെരിയാക്കി തരുന്നില്ലേ അതിനു നീ എനിക്ക് ഇങ്ങോട്ട് തരണം പൈസ ”

“അയ്യടാ നീ താമസിക്കുന്ന വീടിന്റെ അപ്പ്‌സ്റ്റെയർ അല്ലേ ”

“അതെങ്ങനെ അറിഞ്ഞു അതൊക്ക അറിഞ്ഞു ഞാൻ താരയോട് സംസാരിക്കണോ വേണ്ടേ ”

“പേര കത്തുമ്പോൾ തന്നെ വാഴ വെട്ടണമടി ‘”

“ഒരു കുഴപ്പവും ഇല്ല അങ്ങനെയെങ്കിലും അറു പിശുക്കനായ നിന്റെ കയ്യിന്നു കുറച്ചു ക്യാഷ് ചിലവാകട്ടെ ”

“ദുഷ്ട ”

“അപ്പൊ ശെരി നാളെ കാണാം ”

“മ്മ് ”
നിമിഷ ഇല്ലാത്തത് കൊണ്ട് രാത്രി അശ്വതി ചേച്ചി എന്റെ കൂടെ ആണ് കിടന്നത് രാത്രി മുഴുവൻ എന്നെ ഉപദേശിക്കുകയായിരുന്നു ചേച്ചി പറയുന്നതൊക്കെ കേൾക്കുന്നു എന്നെ ഉള്ളു ഒന്നും തലയിലേക്ക് കയറുന്നില്ല പണ്ടത്തെ പോലെ ഒന്നും ആലോചിക്കാതെ പ്രണയത്തിലേക്ക് എടുത്തു ചാടാൻ ഉള്ള മനസില്ല ഇപ്പോൾ ആകെ ഭയമാണ് ജീവിതത്തെയും ഒരു പരിധി വരെ മനുഷ്യരെയും ചിന്തിച്ചു ഒരു തീരുമാനം എടുക്കാനാകാതെ വിഷമിച്ചു ഞാനിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു പോയി ഹസ്ബൻഡിന് രണ്ടു മാസം കൂടി ലീവ് ഉള്ളത് കൊണ്ടു അശ്വതി ചേച്ചി ഓഫീസിനടത്തു ഒരു വാടക വീട്ടിലേക്ക് താമസം മാറി നിമിഷ ലീവ് കഴിഞ്ഞു തിരിചെത്തി നാട്ടിൽ എനിക്ക് കല്യാണ ആലോചനകൾ തകർത്തു നടക്കുന്നു എന്ന് അമ്മയുടെ ഓരോ ദിവസത്തെ കാളിൽ നിന്നും അറിയാറുണ്ട് ഓരോ ദിവസവും ഓഫീസിൽ ചെല്ലുമ്പോൾ ജ്യോതിഷ് ചേട്ടൻ ഞാൻ റിങ് ഇട്ടോ എന്ന് നോക്കാൻ എന്നെ ചുറ്റി പറ്റി നിൽക്കുകയും ഇല്ല എന്ന് കാണുമ്പോൾ ദേഷ്യ പെട്ടു പോകുകയും ചെയ്യും അതു കഴിഞ്ഞു ആ മുഖം കാണുമ്പോൾ ഒരു ഓമനത്തം തോന്നും ആ മുഖത്തേക്ക് നോക്കി ഇരിക്കുമ്പോൾ ഉള്ളിൽ ചെറിയൊരു ഇഷ്ടം മുള പൊട്ടുന്നുണ്ടോ എന്ന് സംശയം തോന്നും ഒരാഴ്ച കൂടി കടന്നു പോയി

അശ്വതി ചേച്ചി വീടെടുത്തു താമസിച്ചു തുടങ്ങിയിട്ടുള്ള ആദ്യത്തെ ഞായറാഴ്ച ഉച്ച ഊണ് അവിടുന്ന് കഴിക്കാം എന്ന് നിർബന്ധിച്ചത് കൊണ്ടു ഞാനും നിമിഷയും അശ്വതി ചേച്ചിയുടെ വീട്ടിലേക്കു പോയി പാചകം എല്ലാവരും കൂടി ഏറ്റെടുത്തു കഴിക്കാൻ സമയം ആയപ്പോൾ ജ്യോതിഷ് ചേട്ടനും എത്തി എല്ലാവരും കൂടി ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു അതു കഴിഞ്ഞു കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിച്ചു കൊണ്ടിരുന്നു അപ്പോൾ ആണ് എനിക്ക് ഒരു ഫോൺ കാൾ വന്നു സേവ് ചെയ്യാത്ത നമ്പർ ആരാന്നു അറിയാതെ ഞാൻ കാൾ എടുത്തു

“ഹലോ താര അല്ലേ ”

“അതേ ആരാ ”
ഞാൻ ലക്ഷ്മി ആണ് അപ്പുവേട്ടന്റെ അല്ല ജ്യോതിഷിന്റെ അനിയത്തി ”
ലക്ഷ്മി എന്ന പേര് കേട്ടപ്പോളെ ഓർമയിൽ വന്നത് കാത്തുവിന്റെ മുഖം ആണ്

“മനസിലായി എന്താ വിളിച്ചേ? ”

“നിങ്ങൾക്ക് നാണം ഇല്ലേ വേറെ ആരേം കിട്ടാത്തോണ്ടാണോ എന്റെ ഏട്ടന്റെ ജീവിതത്തിലേക്ക് വലിഞ്ഞു കയറുന്നെ ”
അവളുടെ സ്വരം മാറി ഞാൻ പെട്ടന്ന് അവിടുന്ന് എഴുന്നേറ്റു മാറി പതിയെ മുറ്റത്തേക്ക് ഇറങ്ങി അതു വരെയും അവൾ പറഞ്ഞു കൊണ്ടിരിക്കുന്ന വാക്കുകൾ കേട്ട് എന്റെ ഹൃദയം കീറി മുറിഞ്ഞിട്ടും അതൊന്നും മുഖത്തു കാട്ടാതെ അവിടുന്ന് മാറി എന്നെ ഒന്നും പറയാൻ അനുവദിക്കാതെ അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു അല്ലെങ്കിലും ഞാൻ എന്ത്‌ പറയാൻ

“നിങ്ങൾ ഒരു രണ്ടാം കെട്ടുകാരി അല്ലേ അങ്ങനെ ഉള്ളോരേ ആരെ എങ്കിലും നോക്കിയാൽ പോരേ ”

“എന്റെ ഏട്ടന്റെ കല്യാണത്തെ പറ്റിയും ജീവിതത്തെ പറ്റിയും എനിക്കും അമ്മയ്ക്കും കുറച്ചു സ്വപ്‌നങ്ങൾ ഒക്കെ ഉണ്ട് അതു കൊണ്ടു എന്റെ ഏട്ടനെ വെറുതെ വിട്ടേക്ക് പ്ലീസ് ”
അവൾ ഫോണിലൂടെ അപേക്ഷിച്ചു എന്നെ ഒന്നും പറയാൻ അനുവദിക്കാതെ കാൾ കട്ട്‌ ചെയ്തു

ഞാൻ വിരലിൽ കിടക്കുന്ന വെള്ളക്കൽ മോതിരത്തിലേക്ക് നോക്കി അതു ധരിക്കേണ്ടി ഇരുന്നില്ല എന്ന് എനിക്ക് തോന്നി കണ്ണു തുടച്ചു മനസ് ഒന്ന് ശാന്തമാക്കി കൊണ്ടു ഞാൻ വിരലിൽ നിന്ന് ഊരി എടുത്തു ഞെഞ്ചിൽ ഉറഞ്ഞ കരച്ചിൽ അവിടെ നിന്നു തന്നെ കരഞ്ഞു തീർത്തു മുഖം അമർത്തി തുടച്ചു ഞാൻ മുകളിലേക്ക് കയറി ചെന്നു എല്ലാവരും എന്തോ പറഞ്ഞു ചിരിച്ചുകൊണ്ടിരിക്കുന്നു ജ്യോതിഷ് ചേട്ടന്റെ മുഖം കാണുമ്പോൾ ഉള്ളിൽ വീണ്ടും കരച്ചിൽ അണപൊട്ടി ഞാൻ ജ്യോതിഷ് ചേട്ടന്റെ മുന്നിൽ ചെന്ന് നിന്ന് ആ കൈകളിലേക്ക് ആ റിങ് വെച്ചുകൊടുത്തു ജ്യോതിഷ് ചേട്ടൻ ഞെട്ടി എന്നെയും കയ്യിലെ മോതിരത്തെയും നോക്കി കരയാതിരിക്കാൻ ശ്രമിച്ചു കൊണ്ടു ഞാൻ പറഞ്ഞു

“എനിക്ക് താല്പര്യമില്ല ചേട്ടാ എന്നെ ബുദ്ദിമുട്ടിക്കരുത് പ്ലീസ് ”
ഞാൻ പറഞ്ഞത് കേട്ട് എല്ലാവരും അന്തംവിട്ടു നിന്നു അശ്വതി ചേച്ചി എന്നോട് ദേഷ്യപെടാൻ തുടങ്ങി ജ്യോതിഷ് ചേട്ടൻ ചേച്ചിയെ നോക്കി വേണ്ട എന്ന് കൈ ഉയർത്തി കാണിച്ചു ഞാൻ ഓരോടും ഒന്നും മിണ്ടാതെ പേഴ്‌സും എടുത്തു അവിടുന്ന് ഇറങ്ങി നടന്നു

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here