രചന : Athmika Ami
ഭദ്രയുടെ സ്വന്തം. Part 1
B.ed അവസാന പരീക്ഷ മാറ്റി വെച്ചതു കൊണ്ട് ഭദ്ര ഹോസ്റ്റലിൽ നിന്നും വീട്ടിലേക്ക് മടങ്ങി.
ഭദ്ര എന്ന ശ്രീഭദ്ര ആണ് കഥയിലെ നായിക. അച്ഛൻ ഹരി നാരായണൻ വില്ലേജ് ഓഫീസർ ആയിരുന്നു. ഇപ്പോൾ റിട്ടയർ ആയി. അമ്മ ശ്രീദേവി വീട്ടമ്മയും. അനിയൻ ജഗദ് എട്ടിൽ പഠിക്കുന്നു. കുഞ്ഞു എന്നാണ് അവന്റെ വിളി പേര്. അമ്പലവാസികൾ ആയ ഇവർ പുതുശ്ശേരി എന്ന വലിയ തറവാട്ടുകാർ ആയിരുന്നു.
ഒരേ സമയം നല്ല കൂട്ടുകാരും നിഷ്കർഷരും ആയിരുന്നു ഹരിയും ശ്രീദേവിയും. മക്കൾക്ക് സ്വാതന്ത്രവും സ്നേഹവും ഒക്കെ നല്കുന്ന വളരെ സന്തുഷ്ടമായ കുടുംബം.
നല്ല അച്ചടക്കത്തോടെ നാടൻ പെൺകുട്ടിയായ് ആണ് ഭദ്ര വളർന്നത്. എല്ലാവർക്കും അവളെ കുറിച്ച് നല്ല അഭിപ്രായം ആണ്. വളരെ പാവവും അതുപോലെ പക്വത ഉള്ളവളും. ഹരിയുടെ അമ്മ ലക്ഷ്മി അമ്മയും അവരുടെ കൂടെ ആണ് താമസിക്കുന്നത്. ഭദ്രയുടേയും കുഞ്ഞു വിന്റേയും പ്രീയപ്പെട്ട മുത്തശ്ശി.
ലക്ഷ്മി അമ്മയുടെ മൂന്ന് ആൺമക്കളിൽ ഹരി മാത്രമാണ് നാട്ടിൽ ഉള്ളത്. ബാക്കി രണ്ട് മക്കളും ഡൽഹിയിൽ ആണ്. അവധിക്കാലത്ത് അവർ എല്ലാവരും പുതുശ്ശേരി തറവാട്ടിൽ ഒത്തുകൂടും. കസിൻസിൽ ഭദ്രയ്ക്ക് ഏറ്റവും കൂട്ട് കല്ല്യാൺ എന്ന കണ്ണേട്ടനും ചാരു എന്ന ചാരുതയും ആണ്. അവളുടെ എല്ലാ ആവശ്യങ്ങൾക്കും കരുത്തകേടിനും അവർ കൂട്ടുണ്ടായിരുന്നു. എന്തും തുറന്ന് പറയാം.
ഒറ്റ മകനായ കണ്ണനു അവൾ എന്നും പ്രീയപ്പെട്ട കുഞ്ഞ് പെങ്ങൾ ആയിരുന്നു. കുഞ്ഞുവിന് കൂട്ടായി അവന്റെ സമപ്രായക്കാരനായ കിച്ചുവും ഉണ്ട്. അവധി കഴിഞ്ഞ് തിരിച്ച് ഡൽഹിയിലേക്ക് പോകുമ്പോൾ അടക്കാൻ പറ്റാത്ത സങ്കടമാണ്.
ഭദ്രയും കുഞ്ഞുവും ചെറുപ്പത്തിൽ അവർ ട്രെയിൻ കിട്ടാതെ തിരിച്ചു വരാൻ പ്രാർത്ഥിക്കാറുണ്ടായിരുന്നു. നാട്ടിൽ ഭദ്രയുടെ കൂട്ടുകാരി അമ്മു ആയിരുന്നു. അവളെക്കാൾ ഒരു വയസ്സു താഴെ ഇപ്പോൾ MBBS അവസാന വർഷ വിദ്യാർത്ഥി ആണ്.
ഹോസ്റ്റലിൽ നിന്ന് തിരിച്ച് എത്തിയ ഭദ്രയെ അച്ഛനും അമ്മയും സ്വീകരിച്ചത് ഒരു വിവാഹ ആലോചനയുമായാണ്.
എന്തിനാ അമ്മാ… B.ed കഴിഞ്ഞില്ലലോ. അതിന് എന്താ ഭദ്ര ഒരു പരീക്ഷ കൂടി അല്ലേ ഉള്ളൂ അത് കഴിഞ്ഞ് അന്വേഷിച്ചു നടക്കണ്ടല്ലോ. നീ നോക്കു നല്ല കുട്ടി ആണ്. ഭദ്ര അച്ഛനെ നോക്കി, ഹരി പക്ഷേ ശ്രീദേവിയുടെ ഭാഗത്ത് ആയിരുന്നു. ഭദ്ര മോളെ ഞങ്ങൾ പറഞ്ഞു എന്നെ ഉള്ളൂ.
അപ്പോഴാണ് ലക്ഷ്മി അമ്മ അങ്ങോട്ട് വന്നത് മുത്തൂ….. എന്ന് വിളിച്ച് ഭദ്ര അവരുടെ അടുത്തേക്ക് ഓടിപ്പോയി കെട്ടിപ്പിടിച്ചു. മുത്തു മെലിഞ്ഞ് പോയല്ലോ ആരാ ഈ പറയുന്നേ ഒരു തടിച്ചി പാറു ലക്ഷമി അമ്മ അവളെ കളിയാക്കി ചിരിച്ചു. മോൾക്ക് ചെറുക്കനെ ഇഷ്ടായോ? അതു ശരി മുത്തുവും ഇവരുടെ കൂടെ ആണല്ലേ. അവൾ മുഖം കോട്ടി. പിന്നെ പെൺകുട്ടികൾ ഒരു പ്രായം കഴിഞ്ഞ വേഗം തന്നെ കല്യാണം കഴിക്കണം ഞങ്ങളെ സംബന്ധിച്ച് നി ഒരുപാട് വൈകി.
അതെ അമ്മ പതിനാറാം വയസ്സിൽ അല്ലെ കല്ല്യാണം കഴിച്ചത് ശ്രീദേവി പറഞ്ഞു എല്ലാവരും ചിരിച്ചു. ആഹ് അത് ആ കാലത്ത് ലക്ഷ്മി അമ്മ നെടുവീർപ്പിട്ടു അന്ന് ഒരു പാട് പഠിക്കണം എന്നൊക്കെ ഉണ്ടായിരുന്നു അതു കൊണ്ടാണ് ഇത്രേം കാലം നിന്റെ കൂടെ ഞാൻ നിന്നത് ഇനി പറ്റില്ല മോളെ ലക്ഷ്മി അമ്മ അവളുടെ തലയിൽ തഴുകി.
നീ ഈ ഫോട്ടൊ ഒന്ന് നോക്കൂ നിനക്ക് ഇഷ്ടമായാൽ മാത്രമേ നടത്തു. നല്ല ബന്ധം ആണ് ഞങ്ങൾക്ക് ഇഷ്ടമായി. ഹരി ഫോൺ അവൾക്ക് നേരെ നീട്ടി. ചേച്ചി എപ്പൊ വന്നു വന്നു? ആഹാ കുഞ്ഞൂ…. ജഗദ് അവളുടെ അടുത്തു വന്നു. ഇതാ നിന്റെ ചോക്ലേറ്റ് അവൻ അതും വാങ്ങി ഇളിച്ചു കാണിച്ചു. ചേച്ചീ ചേട്ടൻ സൂപ്പർ ആണ് എനിക്ക് നന്നായ് ബോധിച്ചു. അപ്പോൾ ഞാൻ വരുന്നതിന് മുൻപ് എല്ലാവരും ഒറ്റ കെട്ടായി അല്ലേ? ഹേയ് ഇല്ല ചേച്ചീ ഇങ്ങനെ പറഞ്ഞാൽ അമ്മ കിറ്റ്ക്കാറ്റ് ഫാമിലി പാക്ക് തരാൻ പറഞ്ഞൂ എടാ നിക്കടാ പെരും കള്ളൻ ശ്രീദേവി അവനെ ഓടിച്ചു.
നീ ഫോട്ടോ നോക്കു ഭദ്രേ അപ്പോഴാണ് അച്ഛൻ ഫോൺ തനിക്ക് നേരെ നീട്ടിയത് അവൾ ശ്രദ്ധിച്ചത് . ഫോണിൽ കണ്ട മുഖം അവളെ നാല് വർഷം പുറകിലേക്ക് നടത്തിച്ചു. എങ്ങനെ ഉണ്ട് ഞങ്ങളുടെ സെലക്ഷൻ ?
ഞാൻ കുളിച്ചിട്ട് വരാം അമ്മാ. ഭദ്ര പടികൾ കയറി മുകളിലേക്ക് പോയി. അവൾക്ക് ഇഷ്ടായി കാണില്ലേ ഹരിയേട്ടാ. ശ്രീദേവിക്ക് സംശയമായി. ഹേയ് അവൾ അതിന് ഒന്നും പറഞ്ഞില്ലല്ലോ മൗനം സമ്മതം ആണെങ്കിലോ അയാൾ അവളെ സമാധാനിപ്പിച്ചു. മുറിയിൽ കയറി അവൾ തന്റെ കോളേജ് കാലഘട്ടത്തിലേക്ക് തിരിഞ്ഞ് നോക്കി….
തുടരും 😇