Home തുടർകഥകൾ സെൽവനെ കാണാൻ ആരോ രണ്ടു പേർ വന്നിരുന്നു എന്ന്  നേഴ്സ് പറഞ്ഞു… Part – 12

സെൽവനെ കാണാൻ ആരോ രണ്ടു പേർ വന്നിരുന്നു എന്ന്  നേഴ്സ് പറഞ്ഞു… Part – 12

0

Part – 11 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 12

രേണു എന്നോട്  സർക്കാർ ആശുപത്രികളുടെ  അധഃപതനത്തിന്റെ കഥകൾ   പറഞ്ഞു കൊണ്ടേയിരുന്നു  അവൾക്കൊരു ഫോൺ വരുന്നവരെയും…

ആ ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ രേണു എന്നോട് പറഞ്ഞു……..

“നെൽസാ  എനിക്ക് അർജന്റയായി സുപ്രൻഡൻഡെന്റനെ  ഒന്നു കാണണം… പിന്നെ ആ എക്യുപ്മെന്റ് ടെക്‌നിഷ്യൻ വരുകയാണെങ്കിൽ നാളെ സെൽവന്റെ ടെസ്റ്റും കംപ്ലീറ്റ് ചെയ്യാം  …. ഓക്കേ ടേക് കെയർ “”

ഞാനും പറഞ്ഞു…………..

“ഓക്കേ രേണു എല്ലാം നീ പറഞ്ഞതു  പോലെ ” അത്രയും പറഞ്ഞു ഞങ്ങൾ രണ്ടുപേരും  പിരിഞ്ഞു

ഞാൻ മെയിൻ ഗേറ്റിനെ ലക്ഷ്യമാക്കി നടന്നു… അവിടെ  എത്താറായപ്പോഴേക്കും കണ്മണി പറഞ്ഞു…..

” വരു ഇനി  ഈ വഴിയേ പോകാം ”

എനിക്ക്  മറുത്തൊന്നും ചോദിക്കാൻ ആയില്ല.. ആ  വാക്കുകളെ  അനുസരിച്ചു യാന്ത്രികമായി  അവളെ അനുഗമിച്ചു…

വളഞ്ഞും തിരിഞ്ഞും കുറച്ചു നടന്നു അവിടെ പലയിടത്തും ഗേറ്റുകളും സെക്യൂരിറ്റികളും ഉണ്ടായിരുന്നു പക്ഷെ ആരും എന്നെ തടയാൻ ശ്രമിച്ചില്ല

ഏതോ ഒരു മന്ത്രികശക്തിയുടെ മായാവലയത്തിൽ അകപെട്ടപോലെ എന്റെ യാത്ര അവസാനിച്ചത് തോക്കുമായി കാവൽ  നിൽക്കുന്ന ഒരു പോലീസ്കാരന്റെ മുന്നിലായിരുന്നു

എനിക്ക് സ്വപ്നലോകത്തിൻ  നിന്നും സ്വയബോധം തിരിച്ചു കിട്ടിയത് പോലുള്ള  ഒരു അനുഭവം …

കണ്മണി പറഞ്ഞു……..

” നോക്കു അതാണ് ആ രാക്ഷസൻ ”

അങ്ങനെ ആദ്യമായി ഞാൻ അണലി സാബു എന്ന ഗുണ്ടാ നേതാവിനെ ദൂരെ നിന്നും കണ്ടു…….. പെട്ടന്ന് ആരോ എന്റെ തോളിൽ തട്ടിക്കൊണ്ടു ചോദിച്ചു????

“നെൽസൺ എന്താ ഇവിടെ ?????? ”

ആ ശബ്ദത്തിൽ നിന്നും എനിക്ക് മനസ്സിലായി അതു രേണുവിന്റെ രവിയേട്ടനാണെന്നe

ഞാൻ തിരിഞ്ഞു മുഖത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു………

” ഒന്നുമില്ല സaർ….. ഇതുവഴി പോയപ്പോൾ ഒന്ന് നോക്കിയതാ ആരാ ഇത്ര  വലിയ പോലീസ് പ്രൊട്ടക്ഷനിൽ  കിടക്കുന്ന പേഷ്യന്റെന്നു ”

ഒന്ന് ചിരിച്ചുകൊണ്ട് രവിയേട്ടൻ പറഞ്ഞു…..

“നെൽസൺ  അകത്തു  പോയി അടുത്ത് ചെന്നു നോക്കു  ആരാണ് ഇത്ര കൂടിയ പേഷ്യന്റെന്നു ”

എന്നാൽ പിന്നെ ആയിക്കോട്ടെ എന്നു കരുതി രവിയേട്ടനൊപ്പം  ഞാനും അകത്തേക്ക് കടന്നു

ഒപ്പം  വന്ന പോലീസ്കാരനോട് പുറത്തു നിൽക്കാൻ രവിയേട്ടൻ ആവശ്യപ്പെട്ടു

ആ നികൃഷ്ട ജീവി ഉറക്കാമായിരുന്നു  വലിയ ആകാരമൊന്നും ഇല്ല  .. കുഴിഞ്ഞു താഴ്ന്ന കണ്ണുകൾ ഒട്ടിയ കവിളുകൾ മുഖത്തു വസൂരി വന്ന പാടുകൾ ചുരുണ്ട നീളമുള്ള മുടി

രവിയേട്ടൻ  അയാളുടെ അടുത്തെത്തി  ഉണർത്താനായി  വിളിച്ചു……..

“എടാ  സാബു എടാ അണലി കള്ളനായിന്റെ മോനെ എഴുന്നേൽക്കടാ.  നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്  ”

അയാൾ പതുക്കെ കണ്ണുകൾ തുറന്നു വേദന കടിച്ചമർത്തികൊണ്ടു അവൻ ചോദിച്ചു ……..

“രവി സാറിനു ഇതു  എന്തിന്റെ കേടാ…. മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ ”

അവന്റെ ധൈര്യവും മനസ്സും  അപാരം…. രണ്ടു കാലുകൾ മുറിച്ചട്ടും  ഒരു കൂസലുമില്ലാതെ
സംസാരിക്കുന്നരീതി…. അതും പോലീസിലെ സർക്കിൾ ഇൻസ്‌പെക്ടറിനോട്‌

രവിയേട്ടൻ എഴുനേറ്റു….. അവന്റെ മുറിച്ചു മാറ്റിയ കാലുകളിൽ  ഒന്നിന്റെ ബാൻഡ് ഐഡിന്റെ  മുകളിൽ കൈവെച്ചുകൊണ്ട് ചോദിച്ചു……..

” വേദന എങ്ങനെയുണ്ട് സാബു ”

അവന്റെ കണ്ണുകൾ  അന്ഗ്നി ഗോളം  പോലെ ജ്വാലിച്ചു

അവൻ പറഞ്ഞു………….

“രവി സാറേ…. എന്റെ പിള്ളേർ ഇനിയും പുറത്തുണ്ട് എല്ലാമ്മാരും ചത്തിട്ടില്ല  കൂടുതൽ ഷൈൻ ചെയ്യാൻ നോക്കണ്ട ”

രവിയേട്ടൻ ചിരിച്ചു  enite പറഞ്ഞു……

“ഹഹഹ….  പിള്ളേർർ…..  നീ ഒന്ന് ശ്രമിച്ചു നോക്കിക്കോ  സാബു എനിക്കിട്ടു ഒണ്ടാക്കാൻ പറ്റുമോന്ന്….  ഈ നിൽക്കുന്ന ആൾ നിന്നെ കാണാൻ വന്നതാ പരിജയം ഉണ്ടോന്ന് നോക്കിയേ  ”

അവൻ മുഖം തിരിച്ചു എന്നെ നോക്കികൊണ്ട്‌ ചോദിച്ചു…

“ആരാ  നീ…… ”

അതിനു മറുപടിയായി  രവിയേട്ടൻ പറഞ്ഞു……..

“ഇയാൾ കാരണമാ അന്നു  നീ ആക്‌സിഡന്റിൽ നിന്നും രക്ഷപെട്ടതു.. അല്ലങ്കിൽ അവിടെ കിടന്നു ചത്തേനെ”

അവൻ ഒന്ന് കൂടി എന്നെ നോക്കി അപ്പോളേക്കും രവിയേട്ടൻ എന്നോട് പറഞ്ഞു…….

“നെൽസാ എങ്കിൽ പിന്നെ ഇറങ്ങിക്കോ എനിക്കു ഇവനോട് കുറച്ചു ഒഫീഷ്യൽ  കാര്യങ്ങൾ ചോദിച്ചു  അറിയാനുണ്ട് ”

എന്നാൽ ശെരി സaർ ഞാൻ ഇറങ്ങുന്നുവെന്ന്  പറഞ്ഞു കൊണ്ടു ആ  റൂമിൽ നിന്നും  പുറത്തേക്കു പോയി

ഞാൻ ഹോസ്പിറ്റലിനു പുറത്തിറങ്ങി കാറിനടുത്തേക്ക് നടന്നു…

ഞാൻ കാറിനടുത്തു എത്തിയപ്പോൾ രേണുവിന്റെ  ഫോൺ വന്നു

ഞാൻ ഫോൺ അറ്റൻഡ് ചെയ്തു “ഹലോ രേണു….”

“നെൽസാ  നീ സെൽവന്റെ ബ്രദറിനെയോ മറ്റാരെയെങ്കിലും  കോൺടാക്റ്റ്  ചെയ്തായിരുന്നോ ” രേണു ചോദിച്ചു….

ഞാൻ പറഞ്ഞു,,,,,,,,,,

“ഇല്ല രേണു അതു വേണ്ടാന്നു നീ അല്ലe പറഞ്ഞത് ഇപ്പോൾ എന്തു പറ്റി ”

രേണു പറഞ്ഞു………. “സെൽവനെ കാണാൻ ആരോ രണ്ടു പേർ വന്നിരുന്നു എന്ന്  നേഴ്സ് പറഞ്ഞു അതു കൊണ്ട് ചോദിച്ചതാ ചിലപ്പോൾ വന്നവർ തെറ്റി വന്നതാകും ”

ഞാൻ ചോദിച്ചു……..

“അവരെ രേണു കണ്ടായിരുന്നോ അവർ എന്തെങ്കിലും ചോദിച്ചതായി  നേഴ്സ് പറഞ്ഞോ ”

രേണു പറഞ്ഞു……

“ഏയ്  അതൊന്നുമില്ല ജസ്റ്റ് വന്നു നോക്കി എന്നിട്ട് അവർ അപ്പോൾതന്നെ  തിരിച്ചു പോയി… നീ സെൽവന്റെ ബ്രദറിനെയോ മറ്റോ അറിയിച്ചിരുന്നോ  എന്നു അറിയാൻ വേണ്ടി  നിന്നെയൊന്നു വിളിച്ചു അത്രെയുള്ളൂ ”

“ഇല്ല രേണു നീ പറയാതെ ഞാൻ ആരെയും അറിയിക്കാൻ  പോകുന്നില്ല ” എന്നു ഞാനും പറഞ്ഞു

“ഓക്കേ നെൽസാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം വാർഡ് ഇൻസ്‌പെക്ഷൻ ടൈം ആയി… ബൈ ടേക് കെയർ ” അത്രയും പറഞ്ഞു രേണു ഫോൺ കട്ട്‌ ചെയ്തു

ഞാൻ  വീട്ടിലേക്കും  തിരിച്ചു

പോകുന്ന വഴിയിൽ ഭക്ഷണവും വാങ്ങി വീട്ടിൽ എത്തി  അതും കഴിച്ചe ചെറിയൊരു  ഉച്ചയുറക്കം

ഞാൻ എഴുന്നേറ്റത് വൈകുന്നേരം 6:00 മണി കഴിഞ്ഞാണ്

ഒരു കോഫിയൊക്കെ കുടിച്ചുകൊണ്ട് ഫേസ്ബുക് -വാട്സ് അപ്പ്‌  എന്നു ഇങ്ങനെ മാറി മാറി വരച്ചു കളിച്ചു രണ്ടു മണിക്കൂർ കളഞ്ഞു.. ഉച്ചക്കു കഴിച്ച  ഭക്ഷണം കുറച്ചു ഹെവി ആയിരുന്നത് കൊണ്ടു വലിയ വിശപ്പുമില്ല..

എന്റെ ഡോർ ബെൽ മുഴങ്ങി അതു അരുണാകും എന്നു കരുതി ഡോർ തുറന്നു…. പക്ഷെ ഞാൻ ഒരിക്കലും പ്രദീക്ഷിക്കാത്ത ഒരു  വക്തിയായിരുന്നു…….

തുടരും……

LEAVE A REPLY

Please enter your comment!
Please enter your name here