Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Bushara Mannarkkad
ഇളം തെന്നൽ. ഭാഗം -5
അവളെ സ്വീകരിക്കാൻ പൂമാലകളും തോരണങ്ങളും ഒരുക്കി ഒരു ജനാവലി തന്നെ അവിടെ ഉണ്ടായിരുന്നു..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഐഷു ബിസ്മി ചൊല്ലി കാറിൽ നിന്നും ഇറങ്ങി. കാണുന്നതെല്ലാം ഒരു സ്വപ്നത്തിൽ എന്ന പോലെ അവൾ മിഴിച്ചു നിന്നു. ആളുകളെ വകഞ്ഞു മാറ്റി ഷാനുവിന്റെ ഉമ്മ സൈനബത്ത മരുമോളെ സ്വീകരിക്കാൻ വന്നു..
ഐഷുവിന്റെ മോന്ജ് കണ്ട് അവർ അവളെ അടിമുടി വീണ്ടും വീണ്ടും അവളെ തന്നെ നോക്കി നിന്നു. അത്ഭുതത്തോടെ എല്ലാവരുടെയും കണ്ണുകൾ അവളെ തന്നെ നോക്കുന്നു. അവൾക് നാണം കൊണ്ട് തല പൊക്കി നില്കാൻ പറ്റുന്നുണ്ടായിരുന്നില്ല. എന്നാലുംഅവളെ കൊണ്ട് പറ്റുന്ന തരത്തിൽ എല്ലാവരെയും നോക്കി.. അനിയത്തികൾ ഓടി വന്നു കയ്യിൽ പിടിച്ചപ്പോൾ മാത്രം അവൾക് ഒരു ആശ്വാസം തോന്നി. പക്ഷെ അവരും നിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ പോകും. എന്നാലും അവർ പോകുന്നത് വരെ കൂടെ തന്നെ നിർത്തി..
അവിടുത്തെ സൽക്കാര സദ്യകളൊക്കെ കഴിഞ്ഞു തന്റെ കൂടെ വന്നവരെല്ലാം തിരിച്ചു പോകാൻ ഒരുങ്ങി. എല്ലാവരും വന്ന് യാത്ര പറഞ്ഞു പോയി. അനിയത്തികളെ യാത്ര ആക്കാൻ നന്നേ പ്രയാസപ്പെട്ടു.
ശിഫയും വേറെ ആരൊക്കെയോ കൂടി അകത്തേക്കു കൂട്ടി കൊണ്ട് പോയി.. അപ്പോഴും ആ വലിയ വീട്ടിൽ ഉള്ളിലേക്കു കയറാൻ വഴിയില്ലാത്ത വിധം തിരക്കുണ്ടായിരുന്നു.
എല്ലാവരോടുമായി ശിഫ പറയുന്നത് അവൾ കേട്ടു. ഒന്ന് മാറി നിൽക്കണം. ഡ്രസ്സ് ചേഞ്ച് ചെയ്തു ഇപ്പോൾ വരാം. ഒരു പത്തു മിനിറ്റ് മതി. വേഗം ഇറക്കാം.
ഐഷുവിന് ആകെ മടുപ്പ് തോന്നി. ഇനിയുംവയ്യല്ലോ റബ്ബേ എനിക്ക്. ഈ ഡ്രസ്സ് മാറി സാദാരണ ഇടുന്ന വല്ലതും ഇടനാണെന്ന് കരുതിയിരുന്നു അവൾ. ഇതിപ്പോൾ ഇനിയുo ഡ്രസ്സ് മാറി ക്യാമറക്ക് മുന്നിൽ നില്കാൻ വേണ്ടിയാ തന്നെ കൊണ്ട് പോകുന്നതെന്ന് അവൾക് മനസിലായി..എന്തായാലും വലതു കാൽ വെച്ച് ബിസ്മി ചൊല്ലി അവൾ കയറി ശിഫയുടെ കൈ വിടാതെ തന്നെ നടന്നു. കുറച്ചു നടന്നു ഒരു റൂമിന്റെ മുന്നിൽ നിർത്തി.. ഇതാണ് നിന്റെ മുറി ശിഫ പറഞ്ഞു. ഡോർ തുറന്നു ഉള്ളിലേക്ക് കയറുമ്പോഴും അവൾ ബിസ്മി ഉരുവിട്ടു.. സ്വപ്ന ലോകത്തിലെ പോലെ തോന്നി അവൾക്. അത്രയും ഭംഗിയുണ്ടായിരുന്നു ആ റൂമിന്ന്.
റൂമിൽ കയറിയതും ഷിഫായോടായി ഐഷു പറഞ്ഞു. ഇത്താത്ത എനിക്ക് അസർ നിസ്കരിക്കണം. അത് നിനക്ക് കടം വീട്ടി നിസ്കരിക്കാം.. ഇന്ന് ഇനി അതിനൊന്നും സമയം ഇല്ല. വീഡിയോ നമുക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. വേഗം ഡ്രസ്സ് ചേഞ്ച് ആക്കി എത്തിയില്ലേൽ നല്ല ചീത്ത കിട്ടും എല്ലാരുടെയും വായിൽ നിന്ന്.. ബാത്റൂമിൽ കയറി വേഗം ഡ്രസ്സ് ചേഞ്ച് ചെയ് വേഗം.മേക്കപ്പ് ഒന്നൂടെ റെഡി ആക്കാനുണ്ട്.. ഷിഫാ ഒരു ഇളവും താരതെ പറഞ്ഞു. ഐഷു ദയനീയമായി ഷിഫയെ നോക്കി.
വേഗം ബാത്റൂമിൽ കയറി. ഇല്ല.. ഒരു അഞ്ചു മിനിറ്റിൽ കഴിയുന്ന നിസ്കാരം ചെയ്യാതെ ഐഷു ഇനി ആരുടേയും കൂടെ പോകുന്നില്ല. അവൾ വേഗം വുളൂ ചെയ്തു ഡ്രസ്സ് മാറി പുറത്ത് വന്നു. ഇത്താത്ത എനിക്ക് നിസ്കരിക്കാൻ ഒരു സൗകര്യം വേണം. അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ അത് ചെയ്തു തീർക്കും. അല്ലാതെ എനിക്ക് പറ്റില്ല. അവൾ ഒരേ അപിപ്രായത്തിൽ പിടിച്ചു നിന്നു. ഷിഫാ സമ്മതിച്ചു. പെട്ടന്ന് വേണം മുഖം തെളിവില്ലാതെ അവൾ അതിനുള്ള സൗകര്യം ചെയ്തു കൊടുത്തു. ഐഷു നിസ്കാരം കഴിഞ്ഞു പുതിയ ഡ്രെസ്സിൽ പുതിയ മേക്കപ്പിൽ വീണ്ടും പുറത്ത് വന്നു.
മെറൂൺ നിറത്തിലുള്ള ഫ്രോക്കിൽ ആദ്യത്തേതിനേക്കാൾ അവൾ സുന്ദരിയായിരിക്കുന്നു എന്നും പറഞ്ഞു ആരൊക്കെയോ വന്നു കവിളിൽ നുള്ളി.
എല്ലാ ഷോകളും കഴിഞ്ഞു.. ഒന്ന് മേൽ കഴുകി സാദാരണ ഇടാനുള്ള ഡ്രെസ്സും കയ്യിൽ കൊടുത്തു ഷിഫാ അവളെ ഫ്രീ ആക്കി വിടുമ്പോൾ മഗ്രിബ് ഇശാഇനോട് അടുത്തിരുന്നു…
രാത്രി ഭക്ഷണതിന്ന് ഒരുപാട് ആളുകൾ ഉണ്ടായിരുന്നു ആ വീട്ടിൽ. എല്ലാവരെയും നടന്നു പരിചയപ്പെടുത്തി തരുന്നത് ഷിഫാ തന്നെ. ഐഷുവിന് ആരെയും മനസിലായില്ല. എല്ലാരും ഇവിടെ അടുത്ത ബന്ധമുള്ള ആളുകൾ ആണെന്ന് മനസിലായി. എല്ലാരും നാളെത്തെയും മറ്റന്നാളും കഴിഞ്ഞു പോകും. പിന്നെ വല്ലപ്പോഴും വന്നെങ്കിൽ ആയി. എന്നും പറഞ്ഞു ഷിഫാ എല്ലാരോടും പരിഭവത്തോടെ നോക്കി.
കിടക്കാൻ ഒരു ഗ്ലാസ് പാല് കയ്യിൽ തന്ന് വിടുമ്പോൾ അവളുടെ കയ്യും കാലും വിറച്ചു കൊണ്ടിരുന്നു. ഡോർ വരെ ഷിഫാ ആക്കി തന്ന് തിരിച്ചു പോയി. ഷാനവാസ് മുറിയിൽ ഉണ്ടായിരുന്നില്ല. കുറച്ചു ദിക്റുകൾ ഉരുവിട്ട് പേടിയോടെ അവൾ മുറിയിൽ നിന്നപ്പോഴേക്കും ഷാനു സലാം പറഞ്ഞു കയറി വന്നിരുന്നു..
(തുടരും )
Dear Bushara Mannarkad
Awaiting for the Next Part , HURRYY UPPP!!!!!!!!!!!!!!!!!!!!!!!!!!!!!
Dear Bushara
Awaiting for the Next Part , Hurry Up Please !!!!!
Awaiting for next pary PLEASE HURRY