Home തുടർകഥകൾ എന്താ മോനെ മനസ്സിൽ ഒതുക്കി വെച്ചിരുന്ന പ്രേമം കേട്ട് പൊട്ടിച്ചു പുറത്തു ചാടി അല്ലേ… Part...

എന്താ മോനെ മനസ്സിൽ ഒതുക്കി വെച്ചിരുന്ന പ്രേമം കേട്ട് പൊട്ടിച്ചു പുറത്തു ചാടി അല്ലേ… Part – 17

0

Part – 16 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 17

പെട്ടന്ന് കാർ നിർത്തിയപ്പോൾ ഇത്ര പെട്ടന്ന് എത്തിയോ എന്ന് ഓർത്തു കൊണ്ട് ഞാൻ കണ്ണു തുറന്നു ജ്യോതിഷ് ചേട്ടൻ സീറ്റ്‌ ബെൽറ്റ്‌ അഴിച്ചു കാറിൽ നിന്ന് ഇറങ്ങാൻ തുടങ്ങി.

“വാ ഇറങ്ങു ”

എന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞു
ഞാൻ കാറിൽ നിന്നും ഇറങ്ങി അതൊരു റസ്റ്റാറെന്റിന്റെ പാർക്കിംഗ് ഏരിയ ആയിരുന്നു ആൾ എന്നോട് ഒന്നും പറയാതെ മുന്നോട്ട് നടന്നു ഞാൻ പിന്നാലെയും വാഷ് ഏരിയ യുടെ അടുത്ത് ചെന്നിട്ടു പറഞ്ഞു

” പോയി മുഖം കഴുകിയിട്ടു വാ ”

ഞാൻ വാഷ് ഏരിയയിൽ ചെന്ന് കണ്ണാടിയിൽ നോക്കി എന്റെ രൂപം കണ്ട് ഞാൻ തന്നെ അന്തിച്ചു പോയി കരഞ്ഞു കലങ്ങിയ കണ്ണുകളും പറി പറന്ന തല മുടിയും അതുലിനോടൊപ്പം മനീഷിനെ കൂടി കണ്ടത് കൊണ്ടാണ് അത്രയും വിഷമം വന്നത് പിന്നെ ഇന്നലെത്തെ തനു വിന്റെ വാക്കുകളും ഓർത്തപ്പോൾ പെട്ടന്ന് പിടിച്ചു നിൽക്കാൻ പറ്റിയില്ല കരച്ചിൽ ഒന്നടങ്ങിയപ്പോൾ ആണ് പരിസരം പോലും ഓർത്തത് .

പിന്നെ മനസിനെ ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ പൈപ്പ് തുറന്നു കൈ കുമ്പിളിൽ വെള്ളം പിടിച്ചു മുഖം കഴുകി പേഴ്സിൽ നിന്നും തൂവാല എടുത്തു തുടച്ചു വിരലുകൾ കൊണ്ടു മുടി ഒതുക്കി പേഴ്സിൽ നിന്ന് ഒരു ക്ലിപ്പ് എടുത്തു മുടി ഒതുക്കി കെട്ടി വെച്ചു അവിടന്ന് ഇറങ്ങിയപ്പോൾ കണ്ടു കോർണർ ടേബിളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ജ്യോതിഷ് ചേട്ടനെ ഞാൻ നോക്കിയപ്പോൾ കണ്ണുകൾ കൊണ്ട് അടുത്തേക്ക് വരാൻ ആംഗ്യം കാട്ടി എനിക്കായി ചെയർ നീക്കി ഇട്ടുകൊണ്ട് ഇരിക്കാൻ പറഞ്ഞു ഞാൻ ഇരുന്നു കഴിഞ്ഞതും വെയ്റ്റർ രണ്ടു പ്ലേറ്റ് വെജ് ഫ്രൈഡ് റൈസ് കൊണ്ടു വെച്ചു അതിന്റെ മണം എന്റെ ഉളിൽ ഉറങ്ങി കിടന്ന വിശപ്പുണർത്തി ഞാൻ പ്ലേറ്റിലേക്കും ജ്യോതിഷ് ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി ആൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്

“എനിക്ക് വേണ്ട വിശപ്പില്ല”
ഞാൻ പറഞ്ഞു

“കഴിക്ക്” ആജ്ഞാ സ്വരം ജ്യോതിഷ് ചേട്ടൻ അത്തരത്തിൽ സംസാരിക്കുന്നത് ഞാൻ ആദ്യമായി കേൾക്കുകയാണ് ഞാൻ ഞെട്ടി ജ്യോതിഷ് ചേട്ടന്റെ മുഖത്തേക്ക് നോക്കി ആൾ വല്യ ഗൗരവത്തിൽ ഇരിക്കുന്നു

“ഉം കഴിക്ക് അതോ ഞാൻ വാരി തരണോ”

“ജ്യോതിഷ് ചേട്ടന്റെ ശബ്ദം കേട്ട് അടുത്തടുത്ത ടേബിളിൽ ഉള്ളവരെല്ലാം ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ട് ഞാൻ ചുറ്റുപാടും നോക്കി ജ്യോതിഷ് ചേട്ടൻ എന്റെ ഭാഗത്തിരുന്ന പത്രം നീക്കി അതിൽ നിന്നും ഒരു പിടി എടുത്തു അയാളിപ്പോ എനിക്ക് വാരി തരുമോന്നു പേടിച്ചു ഞാൻ പെട്ടന്ന് ആ പത്രം എന്റെ അടുത്തേക്ക് നീക്കി വെച്ച് കഴിക്കാൻ തുടങ്ങി ഞാൻ കഴിക്കാൻ തുടങ്ങിയ ശേഷം ആണ് ആൾ കഴിച്ചു തുടങ്ങിയത് പകുതി കഴിച്ചപ്പോഴേക്കും എന്റെ വയറു നിറഞ്ഞു പക്ഷേ പറയാൻ പേടിച്ചു ഞാൻ ഇരുന്നു എന്റെ ഇരുപ്പ് കണ്ടു ആൾ പറഞ്ഞു

“മതിയായെങ്കിൽ പോയി കൈ കഴുകിക്കോ”

അതു കേൾക്കാൻ കാത്തിരുന്ന പോലെ ഞാൻ എഴുന്നേറ്റു പോയി ഞാൻ തിരിച്ചു വന്നിരുന്നപ്പോൾ ആൾ കഴിച്ചു കഴിഞ്ഞിരുന്നു ആൾ കൈ കഴുകി വന്നപ്പോൾ ബിൽ കൊണ്ടു വന്നു ഞാൻ അതു പേ ചെയ്യാനായി എടുത്തപ്പോൾ എന്റെ കയ്യിൽ നിന്നും അത് പിടിച്ചു വാങ്ങി എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കി ഇയ്യാൾക്കിതെന്തു പറ്റി എന്ന് ഞാൻ ആലോചിച്ചു അവിടന്ന് ഹോസ്റ്റലിൽ എത്തും വരെയും ആൾ മിണ്ടിയില്ല ഞാനും ഞാൻ ഇടയ്ക്കിടയ്ക്ക് നോക്കുമ്പോൾ ഒക്കെ വല്യ ഗൗരവത്തിൽ എന്നെ മൈൻഡ് പോലും ചെയ്യാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ദിച്ചു ഇരിക്കുന്നു.ഒന്നും സംസാരിക്കാത്തതു കൊണ്ടു ഞാൻ കണ്ണുകളടച്ചു സീറ്റിലേക്ക് ചാരി .

തുള്ളിക്ക് ഒരു കുടം എന്ന രീതിയിൽ മഴ പെയ്യുകയായിരുന്നു ഞങ്ങൾ തിരിച്ചു ഹോസ്റ്റലിനു മുന്നിൽ എത്തിയപ്പോൾ കാർ നിർത്തിയപ്പോൾ ഞാൻ യാത്ര പറയാനായി ജ്യോതിഷ് ചേട്ടനെ നോക്കി അളെന്നെ നോക്കി സൗമ്യമായി പുഞ്ചിരിച്ചു

“ഗുഡ് നൈറ്റ് പോയി സമാധാനമായി കിടന്ന് ഉറങ്ങു ”

എന്നെ നോക്കുന്ന ആ കണ്ണുകളിൽ ഇന്ന് വരെ കാണാതിരുന്ന പുതിയ തിളക്കം കണ്ടു ഒന്നും പറയാനാകാതെ ഞാനിരുന്നു കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞു കാറിൽ നിന്നും ഇറങ്ങി മഴ നനയാതിരിക്കാൻ ഓടി കയറിയിട്ടും നഞ്ഞു കുളിച്ചാണ് റൂമിൽ എത്തിയത് ഡ്രസ്സ്‌ മാറി കട്ടിലിലേക്ക് വീണു

സൈറ്റ് ഇൻസ്‌പെക്ഷൻ ഉണ്ടായിരുന്നത് കൊണ്ട് ഉച്ച ആയപ്പോൾ ആണ് ജ്യോതിഷ് താര ഓഫീസിൽ എത്തിയിട്ടില്ല എന്ന് ശ്രദ്ദിക്കുന്നത് അവൻ ഫോൺ എടുത്തു വിളിച്ചു നോക്കി ബെൽ അടിക്കുണ്ട് ആരും അറ്റൻഡ് ചെയ്യുന്നില്ല.ഒരിക്കൽ കൂടി ശ്രമിച്ചു പരാജയപ്പെട്ടു അവനു ദേഷ്യം വരുന്നുണ്ടായിരുന്നു അവൾ ലീവ് പറഞ്ഞൊട്ടുണ്ടോ എന്ന് അറിയാനായി സുപ്രേണ്ടിനു അടുത്തേക്ക് നടക്കുമ്പോൾ ആണ് കിരൺ ഒരു കാര്യം ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞു അവനെ വിളിച്ചോണ്ട് പോയത് മെൻസ് ടോയ്ലറ്റിലിന്റെ അടുത്ത് പോയി നിന്ന് കിരൺ ചോദിച്ചു

“അവൾക്ക് സുഖമില്ലാതാകാൻ മാത്രം നീ അവളെ എന്താ ചെയ്തേ”കിരൺ ഒരു വഷളൻ ചിരിയോടെ ചോദിച്ചു

ജ്യോതിഷ് മനസിലാകാതെ നിന്നു

“താൻ എന്ത് മാങ്ങാതൊലിയാ പറയുന്നേ ”

“നീയും അവളും കൂടി ഇന്നലെ കല്യാണത്തിന് പോയില്ലേ ഒരുമിച്ചു അവൾക്ക് സുഖം ഇല്ലെന്നും പറഞ്ഞു ഇന്ന് ലീവ് വിളിച്ചുപറഞ്ഞു”ജ്യോതിഷ് ടെൻഷൻ ആയി

“ശെരിക്കും നിങ്ങൾ ഇന്നലെ കല്യാണത്തിന് തന്നെ ആണോ പോയെ ”
ജ്യോതിഷിനു അതു കേട്ട് കൈ തരിച്ചു വന്നു അവൻ പല്ലു കടിച്ചു നിന്നു അശ്വതി പറഞ്ഞ കാര്യങ്ങൾ ഒക്കെ അവന്റെ ഓർമയിൽ വന്നു

“കല്യാണത്തിന് മുന്നേ ഒരു എക്സ്പീരിയൻസ് ഒക്കെ ഉണ്ടാകുന്നത് നല്ലതാ അവൾ അതിനു പറ്റിയ ഐറ്റമാ അവൾക്കു എക്സ്പീരിയൻസും ഉണ്ട് പ്രായവും അധികം ഇല്ല ”

പറഞ്ഞു തീരും മുന്നേ കിരണിന്റെ വലത്തേ കവിളിൽ അടി പൊട്ടി ജ്യോതിഷ് ദേഷ്യത്തിൽ ഇടത്തേ കൈ കുടഞ്ഞു കിരണിന്റെ ഷിർട്ടിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് അവനെ ചുമരിലേക്ക് ചേർത്തു നിർത്തി

“ഈ കിരുകിരുപ്പേ നാട്ടിലുള്ള തന്റെ പെണ്ണുമ്പിള്ളേടെ അടുത്ത് തീർത്താമതി തന്റെ കോപ്പിലെ തിളപ്പും കൊണ്ടെന്റെ പെണ്ണിന്റെ അടുത്തെങ്ങാനും ചെന്നെന്ന് ഞാൻ അറിഞ്ഞാൽ”

അവന്റെ വാക്കുകളിലെ മൂർച്ചയും കണ്ണിലെ കനലും കണ്ടു കിരൺ ഒന്ന് പേടിച്ചു ജ്യോതിഷ് കിരണിന്റെ മേലുള്ള പിടി അയച്ചു അവൻ തന്നെ കിരണിന്റെ ഡ്രസ്സിലെ ചുളിവൊക്കെ നേരെ ആക്കി ഇട്ടുകൊടുത്തുകൊണ്ട് വാർണിങ് പോലെ ഒന്നുകൂടി കിരണിന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് നടന്നു പോയി കിരൺ വലത്തേ കവിൾ പൊത്തി പിടിച്ചുകൊണ്ടു ജ്യോതിഷ് പോയ വഴി നോക്കി പല്ലു കടിച്ചു അയാൾക് അണപ്പല്ല് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു

ജ്യോതിഷ് ഒന്നും കൂടി ഫോൺ എടുത്തു താരയെ വിളിച്ചു ഫോൺ അറ്റൻഡ് ചെയ്യപ്പെട്ടു

“ഹലോ താര നീ എന്താ ഫോൺ എടുക്കാതിരുന്നേ “അവൻ ആകുലതയോടെ ചോദിച്ചു

“ഹലോ താര അല്ല താര ഹോസ്പിറ്റലിലാ ഇപ്പൊ മയക്കത്തിലാ ”

“ഇതാരാ സംസാരിക്കുന്നെ? ”

“ഞാൻ മഹിമ താര ഓഫീസിൽ പോകുന്നത് കാണാത്തത് കൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു നോക്കിയതാ പനിച്ചു കിടന്നു വിറക്കുകയാ ആദ്യം ഞാൻ വിചാരിച്ചു ജെന്നി വന്നതെന്നാ ഹോസ്പിറ്റലിൽ എത്തിയപ്പോഴാ ഷിവെറിങ് ആണെന്ന് മനസിലായെ ഇപ്പൊ സ്റ്റേബിൾ ആയി”

“ഏത്‌ ഹോസ്പിറ്റലിൽ ആണ് ഞാൻ വരാം ”

“അതിന്റ ആവശ്യം ഇല്ല വൈകുന്നേരം ഡിസ്ചാർജ് ആകും അല്ല ഇതു ആരാ ”

എന്ത് പറയും എന്നറിയാതെ ഒരു നിമിഷം മിണ്ടാതെ നിന്ന്

“ജ്യോതിഷ് ഫ്രണ്ട് ആണ് ”

“ശെരി താര ഉണരുമ്പോൾ പറയാം ”

ഡസ്ചാർജ് ആയി തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ ജ്യോതിഷ് ചേട്ടൻ കാത്തു നിൽക്കുന്നുണ്ടായി എന്നെ കണ്ടു ആകുലതയോടെ അടുത്ത് വന്നു

“ഇപ്പൊ എങ്ങനെ ഉണ്ട് ”

“കുഴപ്പം ഇല്ല ചെറിയ ക്ഷീണം മാത്രേ ഉള്ളു ”

“ഉം നീ പോയി കിടന്നോ എന്തേലും അവശ്യം ഉണ്ടെങ്കിൽ വിളിക്കണം ”

ഞൻ തലയാട്ടി റൂമിൽ വന്നു കിടന്നപ്പോൾ ഫ്ലാസ്കിൽ ചുക്ക് കാപ്പിയുമായി മഹിമ ചേച്ചി റൂമിലേക്ക് വന്നു

” ഞാൻ ഇന്ന് കൂട്ട് കിടക്കാം ”

“വേണ്ട ചേച്ചിക്ക് പഠിക്കണ്ടേ ”

“ഇന്ന് ഞാൻ ലീവാ”
ചേച്ചി റൂമിൽ എന്നോടൊപ്പം ഓരോന്ന് പറഞ്ഞു അവിടെ ഇരുന്നു മഹിമ ചേച്ചി സിഎംസ് സ്കൂളിലെ ടീച്ചർ ആണ് കൂടാതെ phd ചെയ്യുന്നുണ്ട് തീസിസ് എഴുതാനൊക്കെ സൗകര്യം ഹോസ്റ്റൽ ആണെന്ന് പറഞ്ഞാണ് സ്കൂൾ അവധി സമയം ആയിട്ടും നാട്ടിൽ പോകാതെ നിൽക്കുന്നത് അത് പൂർണമായും സത്യം ആണോന്ന് എനിക്ക് വിശ്വാസം ഇല്ല സത്യം എന്താണെന്നു ചോദിക്കാനുള്ള അടുപ്പം ഇല്ലാത്തത് കൊണ്ടു മാത്രം ഞാൻ ഒന്നും ചോദിച്ചില്ല.

രാത്രിതേക്കുള്ള ഭക്ഷണം ചേച്ചി മുറിയിലേക്ക് കൊണ്ടു വന്നു ചൂട് കഞ്ഞിയും ചമ്മന്തിയും ആ സമയം ഞാൻ അമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു പനി ആണെന്നൊന്നും പറഞ്ഞില്ല ചെറിയ ജലദോഷം മാത്രമാണെന്നാണ് പറഞ്ഞത് വെറുതെ എന്തിനാ അവരെ ടെൻഷൻ അടിപ്പിക്കുന്നേ അമ്മയോട് സംസാരിച്ചു കഴിഞ്ഞു ഭക്ഷണവും മരുന്നും കഴിച്ചു ഞാൻ കിടന്നു.

അടുത്ത ദിവസം എല്ലാം ഓക്കേ ആയി അശ്വതി ചേച്ചി വെളുപ്പിന് എത്തി പനി ഭേദം ആയതു കൊണ്ടു ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങി ഞാനും അശ്വതി ചേച്ചിയും ഒരുമിച്ചാണ് ഓഫീസിൽ എത്തിയത് അപ്പോഴേക്കും അമ്മ വിളിച്ചു ബര്ത്ഡേ വിഷ് ചെയ്തു ഞാനും അതോർത്ത് അ അമ്മ അമ്പലത്തിൽ പോയി വന്നതിനു ശേഷം ആണ് വിളിച്ചത് കുറച്ചു തിരക്കായതു കൊണ്ടു കൂടുതൽ സംസാരിക്കാതെ ഫോൺ കട്ട്‌ ചെയ്തു ആരോടും പറയാൻ നിന്നില്ല എന്റെ പിറന്നാൾ ആണെന്ന് ആരും അറിയേണ്ട കാര്യം ഇല്ലെന്നു തോന്നി

“കേട്ടോ സീമ ചേച്ചി എന്റെ ഒരു അമ്മാവന്റെ മോളുണ്ട് 24 വയസ് ഇതു വരെയും കല്യാണം ഒന്നും ആയില്ല”

ഉച്ചയൂണ് കഴിഞ്ഞു ഞങ്ങളുടെ സീറ്റിലേക്ക് നടക്കുകയായിരുന്ന എന്നെയും അശ്വതി ചേച്ചിയെയും നോക്കി കിരൺ സർ സീമ ചേച്ചിയോട് പറഞ്ഞു, ( ഞാൻ ജോയിൻ ചെയ്ത സമയത്തൊക്കെ നല്ലയൊരു സഹായി ആയി കൂടെ നിന്ന അയാളെ കിരൺ ചേട്ടാ എന്ന് വിളിച്ചിരുന്നതാണ് പക്ഷേ അയാളുടെ സ്വഭാവം അടുത്തറിഞ്ഞപ്പോൾ ആ വിളി നിർത്തി ഇപ്പൊ ഔപചാരികമായി കിരൺ സർ എന്ന് മാത്രം വിളിക്കുന്നു ആ വിളി പോലും അയാൾ അർഹിക്കുന്നില്ല എങ്കിലും നിവർത്തി കേട് കൊണ്ടു വിളിച്ചു പോകുന്നു )

“ആണോ”
സീമ ചേച്ചി കേൾക്കാൻ വളരെ താല്പര്യത്തോടെ കിരണിനെ നോക്കി

“ചിലർക്കൊക്കെ ഒന്നു രണ്ടും മൂന്നും ഒക്കെ പെട്ടന്ന് പെട്ടന്ന് നടക്കും അതിനും മാത്രം എന്ത് പ്രതേകതയാണോ എന്തോ ”

“അതൊക്കെ ഒരോരുത്തരുടെ യോഗം കിരണേ”
സീമ ചേച്ചി എന്നെ നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു

ഉള്ളിൽ ഒരു ശ്വാസം മുട്ടൽ പോലെ പിന്നെ ഓർത്തു കിരൺ കൊതി കെറുവല്ലേ പറയുന്നേ എന്തിനു വിഷമിക്കണം കണ്ണിൽ ഉറഞ്ഞ ഒരു തുള്ളി കണ്ണു നീരിനെ വിരൽ കൊണ്ടു തുടച്ചു ഞാൻ കിരണിനെ നോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു അവൻ ആർത്തലച്ചു കരയുന്ന എന്നെ പ്രതീക്ഷിച്ചു തോറ്റു എന്ന് അവന്റെ മുഖഭാവത്തിൽ നിന്ന് മനസിലായി എനിക്ക് വിഷമം ആയിക്കാണും എന്ന് വിചാരിച്ചു അശ്വതി ചേച്ചി എന്റെ കൈകളിൽ അമർത്തി പിടിച്ചു കൊണ്ടു കിരണിനെ നോക്കി ദഹിപ്പിച്ചു .

ഈ സംസാരം കേട്ടു കൊണ്ട് ആണ് സൈറ്റ് ഇൻസ്‌പെക്ഷന് പോയിരുന്ന ജ്യോതിഷ് കയറി വന്നത് ജ്യോതിഷിനെ കണ്ടതും കിരൺ കൂടുതൽ ഒന്നും പറയാതെ മാറി പോയി
ജ്യോതിഷ് സീമയെ ഒന്ന് ഇരുത്തി നോക്കി
അവർ ഒന്ന് ചിരിച്ചു കാണിച്ചു

“അല്ല ജ്യോതിഷേ ഇന്ന് തരേടെ ബിർത്തഡേ ആയിട്ട് ജ്യോതിഷ് ഗിഫ്റ്റ് ഒന്നും കൊടുക്കുന്നില്ലേ”
അവനെ കണ്ടു ക്ലർക് സീമ കളിയാക്കി ചോദിച്ചു ഇന്ന് ബര്ത്ഡേയോ ഇവർ ഇനി കളിയാക്കിയതാണോ ജ്യോതിഷ് മനസ്സിൽ ഓർത്തു ജ്യോതിഷിന്റെ നിൽപ്പ് കണ്ടു സീമ പറഞ്ഞു

“ഇന്ന് തന്നെയാ ബര്ത്ഡേ മെയ്‌ 17 ”

“ആണോ ഒരു പ്രൊപോസൽ റിങ് വാങ്ങി എല്ലാവരുടെയും മുന്നിൽ വെച്ചവളെ പ്രൊപ്പോസ് ചെയ്താലോ അതല്ലേ ഏറ്റവും നല്ല ഗിഫ്റ്റ് ”
ആ മറുപടി അവർ പ്രതീക്ഷിച്ചില്ല അവരുടെ മുഖം വാടി

”അതെങ്ങനെ ഉണ്ടാകും സൂപ്പർ ആയിരിക്കില്ലേ ‘
ജ്യോതിഷ് ഒന്നും കൂടി ചോദിച്ചു അവർ താല്പര്യം ഇല്ലാത്ത പോലെ ചുണ്ട് കോട്ടി

“അവളുടെ ബര്ത്ഡേ ആയതുകൊണ്ടാണോ ചേച്ചിയും കിരണും അമ്മാതിരി വർത്താനം പറഞ്ഞത് ”

അവർ മറുപടി ഇല്ലാതെ ഫയലിലേക്കു മുഖം പൂഴ്ത്തി ജോലിത്തിരക്ക് ഉള്ളത് പോലെ ഭാവിച്ചു അവൻ താരയുടെ അടുത്തേക്ക് നടന്നു

“ജന്മദിനാശംസകൾ ”

അവൻ അവളെ നോക്കി പറഞ്ഞു അതു കേട്ടു ഞെട്ടി ആരെങ്കിലും കേട്ടോ എന്ന് അവൾ ചുറ്റും നോക്കി അവൻ ഒരു കുസൃതി ചിരിയോടെ അവളെ നോക്കി നിന്നു അവന്റെ നോട്ടം നേരിടാനാകാതെ അവൾ മുഖം താഴ്ത്തി

“താങ്ക്സ് എങ്ങനെ അറിഞ്ഞു”

അതൊക്കെ അറിഞ്ഞു ബര്ത്ഡേ പാർട്ടി ഒന്നും ഇല്ലേ ”

“അതിന്റെ ഒന്നും അവശ്യം ഇല്ല”

“ഉണ്ട് എന്റെ വക അല്ല ഞങ്ങളുടെ വക ബര്ത്ഡേ പാർട്ടി ഉണ്ട് ”
അവിടേക്കു വന്ന അശ്വതിയെക്കൂടി ചൂണ്ടികൊണ്ടു ജ്യോതിഷ് പറഞ്ഞു

“ബര്ത്ഡേപാർട്ടിയോ ആരുടെ”

“നമ്മുടെ താരയുടെ”

“ആണോ ഹാപ്പി ബര്ത്ഡേ താര ”
അശ്വതി താരയെ വിഷ് ചെയ്തു

“താങ്ക്സ് ചേച്ചി ”

“ഡാ ഒരു കാര്യം അന്വേഷിക്കാനുണ്ട് ”
അശ്വതി ജ്യോതിഷിനെ നോക്കി പറഞ്ഞു

“എനിക്കും ഒരു കാര്യം പറയാനുണ്ട് ഇങ് വന്നേ”
ജ്യോതിഷ് അശ്വതിയുടെ കയ്യിൽ പിടിച്ചു കോറിഡോറിലേക്ക് ഇറങ്ങി താര വീണ്ടും ജോലിയിൽ മുഴുകി

“ഡാ 2രണ്ടു മാസത്തേക്ക് ഒരു വീട് റെന്റിനു കിട്ടോ”
അശ്വതി ജ്യോതിഷിനോട്‌ ചോദിച്ചു

“അതൊക്കെ ശെരിയാക്കാം ഞാൻ പറയുന്ന കേൾക്കു ആദ്യം ”

“എന്താ പറ”

“ഇന്ന് ഈവെനിംഗ് ചെറിയൊരു ബര്ത്ഡേ പാർട്ടി നടത്തണം ഞാനും താനും അവളും മാത്രം മതി ഏതെങ്കിലും കഫെയിൽ വെച്ച് ചെറിയൊരു കേക്ക് കട്ടിങ്

“അതെന്തിനാ ഇപ്പൊ അങ്ങനെ ഒരു കാര്യം അറുത്ത കൈക്ക് ഉപ്പു തേക്കാത്ത പിശുക്കാ എന്താ ഉദ്ദേശം”

“ഉദ്ദേശം രണ്ടാ ഒന്ന് ആ രണ്ട് ഡാഷ് മക്കളും കൂടി അവളുടെ മൈൻഡ് കൊളം ആക്കി വെച്ചേക്കുവാ അത് ശെരിയാക്കണം
പിന്നെ ”

“പിന്നെ … പിന്നെ ഇന്ന് … ഞാൻ അവളെ പ്രൊപ്പോസ് ചെയ്യാൻ പോകുവാ”
അവൻ വളരെ നാടകീയമായി നാണിച്ചു പറഞ്ഞു

“നീ പ്രൊപ്പോസ് ചെയ്യാൻ പോകുന്നേന്നോ” അശ്വതി വിശ്വാസം വരാതെ അവനെ നോക്കി ജ്യോതിഷ് നിമിഷയുടെ കല്യാണദിവസം നടന്നതും അവൻ അരിഞ്ഞതും ആയ കാര്യങ്ങൾ അശ്വതിയെ ധരിപ്പിച്ചു

“ഡാ സീരിയസ് ആണോ ചുമ്മാ ആ പാവത്തിനെ വീണ്ടും കരായിക്കല്ലേ”
ജ്യോതിഷ് ദേഷ്യത്തിൽ അശ്വതിയെ നോക്കി

“സീരിയസ് പക്കാ സീരിയസ് ഇനി അവളെ കരയിക്കാൻ വയ്യ”

“സഹതാപം”
അല്ല സഹതാപം അല്ല ആ എനിക്കറിയില്ല നീ എന്റെ കൂടെ നിക്കോ ”
ജ്യോതിഷ് പ്രതീക്ഷയോടെ അശ്വതിയെ നോക്കി

“ഉം നിക്കാം ”
അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു ഉറപ്പ് നൽകി

“എന്താ മോനെ മനസ്സിൽ ഒതുക്കി വെച്ചിരുന്ന പ്രേമം കേട്ട് പൊട്ടിച്ചു പുറത്തു ചാടി അല്ലേ ”

“അല്ല നിനക്ക് എങ്ങനെ അറിയാം ”

“നിന്റെ അനിയത്തി പറഞ്ഞു അന്ന് കല്യാണത്തിന്റെ അന്ന്”
അശ്വതി കളിയാക്കും പോലെ ചിരിച്ചു കൊണ്ടു പറഞ്ഞു

“ഛേ അവൾക്കു അറിയോ ”
അറിയാം എന്ന് അശ്വതി ചിരിച്ചുകൊണ്ടു തലയാട്ടി കാണിച്ചു

“അറിഞ്ഞല്ലോ കുഴപ്പം ഇല്ല ഞാൻ സർപ്രൈസ് ആയി പറയാൻ വെച്ചിരുന്നതാ ”

“ബെസ്റ്റ് സർപ്രൈസ് ”
അശ്വതി വീണ്ടും ചിരിക്കാൻ തുടങ്ങി

“കളിയാക്കി എന്റെ കോൺഫിഡൻസ് കളയാതെടി ”

“ഓക്കേ ഓക്കേ ”
അശ്വതി ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്ത് മിണ്ടാതെ നിന്ന് ജ്യോതിഷ് ഒന്ന് കൂടി ശ്വാസം വലിച്ചു വിട്ടു കൊണ്ടു പറഞ്ഞു

“അപ്പൊ ഇന്ന് ഈവെനിംഗ് സിഎംസ് ജംഗ്ഷനിൽ ഉള്ള ഒരു കഫെ ഇല്ലേ അവിടെ മതി ”

“ഓക്കേ അപ്പൊ എന്റെ വീടിന്റ കാര്യം ”

“അതു ശെരിയാക്കാം അവൾ വരാതിരിക്കാൻ നോക്കും കൊണ്ടു വരേണ്ടത് താങ്കളുടെ ഉത്തരവാദിത്തം ആണ് മിസ്സിസ് അശ്വതി നിധിൻ മറക്കണ്ട ”

ഓക്കേ മിസ്റ്റർ ജ്യോതിഷ് കുമാർ

നാടകീയമായി പറഞ്ഞിട്ട് അവർ പൊട്ടിചിരിച്ചു

(തുടരും )

എല്ലാവരും സേഫ് ആണെന്ന് കരുതുന്നു
thanks for valuable comments

LEAVE A REPLY

Please enter your comment!
Please enter your name here