Home തുടർകഥകൾ ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ  റിപ്പോർട്ട്‌ കിട്ടിയിട്ട് വിളിക്കാമെന്ന്  എന്തിനാ തിരക്കിട്ടു വന്നേ… Part –...

ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ  റിപ്പോർട്ട്‌ കിട്ടിയിട്ട് വിളിക്കാമെന്ന്  എന്തിനാ തിരക്കിട്ടു വന്നേ… Part – 11

0

Part – 10 വായിക്കാൻ ഇവിടെ Click ചെയ്യുക. 

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 11

അധികം വെയിറ്റ് ചെയേണ്ടി വന്നില്ല.  അരുണിന്റെ കാൾ വന്നു ഞാൻ താഴെക്കു പോയി എന്റെ  ഡിന്നർ വാങ്ങി റൂമിൽ എത്തി……..ചൂടോടുകൂടി അതു  കഴിക്കാൻ തുടങ്ങി വളയിട്ട കൈകലിലെ മാജിക്കൽ  ടേസ്റ്റി ഫുഡ്‌….

കണ്മണിയുമായുള്ള നാളത്തെ യാത്രകളെ കുറിച്ച് ചിന്തിച്ചുകൊണ്ടു ഞാൻ എന്റെ ബെഡ്റൂമിലേക്ക് പോയി
കണ്മണി ഇവിടെ എവിടയോ കാണുമെന്ന  പ്രദീക്ഷയോടെ… ഞാൻ ഒരു ഗുഡ് നൈറ്റും  പറഞ്ഞു..  ഞാൻ എന്റെ ഗാഢ നിദ്രയിലേക്കും

പതിവ് പോലെ കൃത്യം 6:00  മണിക്ക് എന്റെ അലാറം മുഴങ്ങി കണ്ണുൾ തുറന്നു  രാത്രിയിൽ ഗുഡ് നൈറ്റ്‌ പറഞ്ഞത് കൊണ്ടാകും കണ്മണിയുടെ “ഗുഡ് മോർണിംഗ് ” ശബ്ദം ഞാൻ കേട്ടു

” ഗുഡ് മോർണിംഗ്  കണ്മണി എന്നു ഞാനും പറഞ്ഞു, ”

അവൾ ചിരിച്ചു കൊണ്ടു  ചോദിച്ചു??? …….

“അണലിയെ പിടിക്കാൻ എപ്പോൾ പോകാം  ”

ഞാനും  ഒന്നു  ചിരിച്ചു കൊണ്ടു പറഞ്ഞു……

“ഇത്ര രാവിലെ പോയാൽ അണലി ഉറക്കമായിരിക്കും  ഉറങ്ങുന്നവരെ ബുദ്ധിമുട്ടിക്കുന്നത് ശെരിയാണോ കണ്മണി “”

കണ്മണിയും ചിരിച്ചു കൊണ്ടു പറഞ്ഞു…

“എനിക്കും  ഇഷ്ടമല്ല ഉറങ്ങുന്നവരെ ഉണർത്താൻ  അതുകൊണ്ടാ അന്ന് ഞാൻ നിങ്ങളും ഉണരും വരെ കാത്തിരുന്നതു  ”

ഞാനും ചിരിച്ചുകൊണ്ടു കൊണ്ട് പോകാനുള്ള തയ്യറെടുപ്പകൾ   തുടങ്ങി

ഞാൻ ഒരു ചായയും കുടിച്ചു കൊണ്ടു ഞാൻ എന്റെ ഫോണിലേക്ക് നോക്കിയിരുന്നു  . രേണുവിന്റെ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് ഫേസ്ബുക് മെസ്സേജറിൽ  കണ്ടു…

ഞാൻ അതിനു റിപ്ലൈയും  കൊടുത്തു ഫേസ്ബുക് പേജിലേക്ക് പോയി…. അതിൽ ഞാൻ ഒരു വാർത്ത കണ്ടു

” ആലപ്പുഴയെ വിറപ്പിച്ചിരുന്ന ഗുണ്ടാ തലവൻ അണലി എന്നറിയേപ്പുടുന്ന സാബു സലിമിന്റെ കാർ അപകടത്തിൽപെട്ടു  അത്യാസന്ന നിലയിൽ    ആലപ്പുഴ  മെഡിക്കൽ കോളേജിൽ. കൂടെയുണ്ടായിരുന്ന മൂന്നു പേർ കൊല്ലപ്പെട്ടു  ഒട്ടനവധി കേസുകളിലെ  പ്രതിയാണ്‌  ഇയാൾ
ഈ അടുത്ത കാലത്തു  നടന്ന സ്കൂൾ വിദ്യാർത്ഥിനിയെ  തട്ടിക്കൊണ്ടു പോയ  കേസിലും ഇയാളെ പ്രതി പട്ടികയിൽ ചേർത്തിരുന്നു  പല വമ്പൻമാരുടെയും  വലം കൈ ആയിരുന്ന ഇയാൾ.  അവരെയെല്ലാം  ഇയാളിലൂടെ കുടുക്കാൻ സാധിക്കുമെന്ന്  ഉന്നത  പോലീസ് അധികാരികൾ ”

ഇത് വായിച്ചപ്പോൾ കൺമണിയുടെ വാക്കുകൾ ഞാൻ ഓർത്തു പോയി………

എന്തായാലും ഒരു കാര്യം ഞാൻ തീർച്ചപ്പെടുത്തി അണലി കണ്മണിയിൽ നിന്നും അപകരിച്ച വസ്തു വകകൾ അവനിൽ നിന്നും തിരിച്ചു വാങ്ങുന്നത് അത്രക്ക് നിസാരമല്ല…….

“എന്താ ഇത്ര വലിയ ആലോചന ” കണ്മണി ചോദിച്ചു

“ഒന്നു മില്ല കണ്മണി ” എന്നു ഞാൻ  പറഞ്ഞു

കണ്മണി പറഞ്ഞു….

“ഞാൻ  വീണ്ടും നിങ്ങളെ  ഓർമപ്പെടുത്തുന്നു ആ രാക്ഷസന്മാരെ തിരഞ്ഞു  പോകേണ്ട  ”

അവൾ ഉദ്ദേശിക്കുന്ന എന്താണെന്നു എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടിയില്ല

“മ്മ്മ്മ്മ്മ്മ്മ്മ് ” എന്ന് നീട്ടി മൂളി കൊണ്ടു  ഞാൻ എന്റെ ചായ കുടിച്ചു തീർത്തു

ഞാൻ റൂമിൽ പോയി റെഡിയായി ഫ്രണ്ട്  റൂമിലേക്ക്  വന്നു ,,,,,,,,

” കണ്മണി എങ്ങട്ടാണ് ഇന്നത്തെ യാത്ര ”

കണ്മണി പറഞ്ഞു………..

“ഇന്ന് ഒരുപാട് സ്ഥലങ്ങളിൽ പോകണം കുറേ പുതിയ കാഴ്ചകൾ കാണാൻ ”

ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല

“എങ്കിൽ പിന്നെ യാത്രതിരിക്കാം “എന്നു പറഞ്ഞു കൊണ്ടു ഞാൻ പുറത്തെക്കു നടന്നു

ഞാൻ കാർ സ്റ്റാർട്ട്‌ ചെയ്തു ഹൈവേ ലക്ഷ്യമാക്കി പോയി അവിടെ എത്താറായപ്പോഴെക്കും കണ്മണി പറഞ്ഞു…..

“നിങ്ങൾക്കു ഞാനും സെൽവനും ഇവിടെ എവിടെയാ ജീവിച്ചതെന്ന് കാണണ്ടേ ”

“ആഗ്രഹംമുണ്ടു”എന്നു ഞാനും പറഞ്ഞു

അതു കേട്ടു കണ്മണി പറഞ്ഞു……..

“എന്നാൽ ഞാൻ പറയുന്ന വഴികളിലൂടെ പോകു ”

ഞാൻ അവൾ പറഞ്ഞ വഴികളുടെ അവർ താമസിച്ചിരുന്ന വീടിനു മുന്നിൽ എത്തി അവിടെ വേറെ  ആരെക്കയോ  താമസം തുടങ്ങിയിരുന്നു കണ്മണി ആ വീട്ടിലേക്ക് നോക്കി കരയുന്നുണ്ടായിരുന്നു……..

ഒരു വാഹനത്തിന്റെ ഹോൺ ശബ്ദം  കേട്ടു  ഞാൻ റെയർ ഗ്ലാസിലേക്കു  നോക്കി അതു ഒരു പോലീസ് ജീപ്പ് ആയിരുന്നു

ഞാൻ എന്റെ കാർ മുന്നോട്ടു ഓടിച്ചു പോയി.. ഞാൻ വീണ്ടും  റെയർ  ഗ്ലാസിൽ നോക്കി ആ പോലീസ് ജീപ്പ് ആ വീടിനു മുന്നിൽ നിർത്തി ഒരു പോലീസകാരൻ  അതിൽ നിന്നും പുറത്തിറങ്ങുന്നതായി കണ്ടു

ഞാൻ അതു  അത്ര വലിയ കാര്യമാക്കാതെ ഹൈവേലേക്ക് പോയി…..

ഞാൻ കണ്മണിയോട് ചോദിച്ചു,,,,,,,,,

“ഇനി എങ്ങോട്ടു  പോകണം ”

കണ്മണി പറഞ്ഞു………..

“എന്റെ  സെൽവന്റെ അടുത്ത്….. ഇന്ന് ടെസ്റ്റുകൾ  നടത്തുമെന്ന് ഡോക്ടർ പറഞ്ഞതല്ല ”

ഞാൻ കണ്മണിയോട് മറുത്തൊന്നും പറഞ്ഞില്ല ഇന്നലെ രേണു പറഞ്ഞതാ ടെസ്റ്റ്‌ റിപ്പോർട്ട്‌ കണ്ടതിനു ശേഷം എന്നെ  വിളിക്കാമെന്നാണ്  എന്നാലും കൺമണിയുടെ വാക്കുകൾ അനുസരിക്കാൻ ഞാനും തീരുമാനിച്ചു  കാർ ഹോസ്പിറ്റലിക്കു വിട്ടു

പോകും വഴിയിൽ ഈ കഥകൾ തുടങ്ങിയ പാലത്തിനു മുകളിൽ എത്തി.. സണ്ണിച്ചന്റെ കഥയും കണ്മണിയായുള്ള കൂടി കാഴ്ചയും ഓർമിച്ചു ഞാൻ  അറിയാത്ത ചിരിച്ചു പോയി

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും രേണുവിന്റെ ഫോൺ വന്നു

“ഹലോ  നെൽസൺ…. സെൽവന്റെ ചില ടെസ്റ്റ്‌ റിപ്പോർട്ട്‌ കിട്ടി ഞാൻ അതു റെഫർ ചെയ്തു സ്കോപ്പുണ്ട് എന്തായാലും ഒരു ഉറപ്പിനുവേണ്ടി  വേണ്ടി ചില ടെസ്റ്റ്‌ കൂടി ചെയ്യണം.. ചിലപ്പോൾ അതു പുറത്ത് ചെയ്യേണ്ടി വരും നീ ഇപ്പോൾ എവിടെയാ ” രേണു ചോദിച്ചു??

ഞാൻ രേണുവിനോട് പറഞ്ഞു…….,

“ഞാൻ ഇപ്പോൾ നിന്റെ ഹോസ്പിറ്റലിൽ എത്തി  ”

രേണു പറഞ്ഞു……..

“ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ  റിപ്പോർട്ട്‌ കിട്ടിയിട്ട് വിളിക്കാമെന്ന്  എന്തിനാ തിരക്കിട്ടു വന്നേ   ”

ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു….

“നിന്നെ ഒന്നു കാണാമെന്നു വിചാരിച്ചു ഹഹഹ ”

രേണുവും ചിരിച്ചു കൊണ്ടു പറഞ്ഞു,,,,,,,

“നീ പറഞ്ഞുവെങ്കിൽ  ഞാൻ നിനക്കു എന്റെ ഒരു പിക്ചർ അയച്ചു തരുമായിരുന്നല്ലോ ഹഹഹ….
കൂടുതൽ വെയിൽ കൊള്ളേണ്ട  എന്റെ ഓഫീസിലേക്ക്  വരൂ.”

“ഒരു അഞ്ചു മിനിറ്റ് ഞാൻ ഇതായെത്തി ” എന്നും പറഞ്ഞുകൊണ്ട്  ഞാൻ ഫോൺ കട്ട്‌ ചെയ്തു
ഞാൻ രേണുവിന്റെ ഓഫീസിലെക്കു നടന്നു…

ഇന്നലത്തെ പോലെ സെക്യൂരിറ്റി ചേട്ടൻ വലിയ ബുദ്ധിമുട്ടോന്നും ഉണ്ടാക്കിയില്ല…..

രേണുവിന്റെ ഓഫീസ്  വാതിൽക്കൽ ഞാൻ എത്തിയതും  അവൾ പുറത്തേക്കു വന്നുകൊണ്ടു പറഞ്ഞു…..

“എടാ ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ല സെൽവന്റെ കാര്യത്തിൽ ടെൻഷൻ ഒന്നും വേണ്ട ഞാൻ നിന്നെ വിളിക്കാമെന്ന് ”

ഞാൻ പറഞ്ഞു…………

” ഞാൻ എന്റെ ഫ്രണ്ട്ന്റെ വീട്ടിൽ നിന്നും വരുന്ന വഴിയിൽ ഒന്നു കയറി അത്രെയുള്ളൂ  ”

രേണു ചിരിച്ചു കൊണ്ട് പറഞ്ഞു…………..

” ഹഹഹ…….. ഞാൻ കരുതി എന്നെ കാണാൻ വേണ്ടി  വന്നതാകും  വെറുതെ മോഹിപ്പിച്ചു ”

ഞാൻ മനസ്സിൽ പറഞ്ഞു ഒരിക്കൽ ഒരു ഉമ്മ ചോദിച്ചതിനെ കുറിച്ചു ഇന്നലെ ചിന്തിച്ചതേയുള്ളു

ഞാൻ ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു…….

” ഹഹഹ…. രേണുവിനെ കണ്ടല്ലോ ”

“ഒന്നു പോടാ…. നമുക്ക് സെൽവനെ ഒന്നു കാണാം ”

അത്രയും പറഞ്ഞു രേണു എന്നെയും കൂട്ടി  വാർഡിലേക്ക് നടന്നു…….

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല അമ്പരപ്പോടെ ഞാൻ രേണുവിനോട് ചോദിച്ചു?????

“രേണു ഇത്രയും ഫെസിലിറ്റി ഗവണ്മെന്റ് ഹോസ്പിറ്റകളിലും കിട്ടുമോ…. ഇതു ഞാൻ ഇന്നലെ കണ്ട പോല അല്ലല്ലോ  ”

ചിരിച്ചു കൊണ്ടു രേണു പറഞ്ഞു………..

“നെൽസാ പൊതു ജനങ്ങൾക്ക് ഒരു  തെറ്റിദ്ധാരണയുണ്ട് ഗവണ്മെന്റ് ഹോസ്പിറ്റലുകളെ  പറ്റി….. ഇവിടെയുള്ള ഏത് ഫൈവ് സ്റ്റാർ ഹോസ്പിറ്റലിനെക്കാളും  എക്യുപ്മെന്റ്സും ഫെസിലിറ്റിസും ഇവിടെയുണ്ട്… പക്ഷെ ഇവിടത്തെ പ്രൈവറ്റ് ഹോസ്പിറ്റൽ മാഫിയ…. അവരാണ് ഗവർമെന്റ് ഹോസ്പിറ്റലിന്റെ  ഇന്നത്തെ ഈ അവസ്ഥകൾക്കു പിന്നിൽ  ”

ഇത്രയും കേട്ടപ്പോൾ എനിക്കും എന്നിൽ ഉണ്ടായിരുന്ന തെറ്റായ  ധാരണകൾ  കുറിച്ച് കുറഞ്ഞു

ഇത്രയും പറഞ്ഞു ഞങ്ങൾ സെൽവന്റെ ബെഡിനു അടുത്തേക്ക് നടന്നു

സെൽവൻ ആള്  ആകെ മാറിയിരുന്നു അവന്റെ താടിയും മുടിയും വെട്ടി ശരീരമെല്ലാം
വൃത്തിയാക്കിട്ടുണ്ട്  ഇന്നലത്തെ ദുർഗന്ധമെല്ലാം  മാറിയിരിക്കുന്നു

രേണു പറഞ്ഞു…….

“സെൽവന്റെ ഈ അവസ്ഥക്കു കാരണം  എസ്സ്റെർന്നൽ കരോട്ടിഡ് ആർട്ടറൈസ്  ഡാമേജ്”’ കൊണ്ടാണ്   ഒരു മേജർ സർജറിയിലൂടെ റിക്കവർ ചെയ്യാൻ 80% ചാൻസസ് ഉണ്ട്‌……. അതുകൊണ്ടാണ് ഒന്നു രണ്ടു ടെസ്റ്റ്കൾ കൂടി  നടത്തണം  എന്നു   ഞാൻ ഫോണിൽ പറഞ്ഞെതു, ”

ഞാൻ പറഞ്ഞു……..

” ആ ടെസ്റ്റ്‌ക്കൾ ഉടനെ ചെയ്യാനുള്ള ആറയിജുമെന്റ് ഞാൻ ചെയ്യാം ”

രേണു പറഞ്ഞു…….

“എക്യുപ്മെന്റ്സ് ഇവിടെയുണ്ട് ടെക്‌നിഷ്യൻ  ലീവിലാണ്  അതാ പ്രശ്നം എന്തായാലും ഞാൻ അയാളെളോട്  ഫോണിൽ വിളിച്ചു സംസാരിച്ചു.  അയാൾ വരുകയാണെകിൽ ടെസ്റ്റുകൾ  ഇവിടെ നടത്താം അതു കഴിഞ്ഞാൽ സർജറിയുടെ ഡേറ്റും  ഫിക്സ് ചെയ്യാം ”

“താങ്ക്സ് രേണു താങ്ക്സ് എ ലോട്ട്  ” ഞാൻ പറഞ്ഞു

അതു കേട്ടു രേണു പറഞ്ഞു…………..

“നെൽസാ വർഷങ്ങക്കു ശേഷമാ നമ്മളുടെ  ഈ കൂടിക്കാഴ്ച…… നിനക്കറിയുമോ ഞാൻ ഒരുപാട് പശ്ചാത്തപിച്ചു എന്റെ ഡോക്ടർ പട്ടം കിട്ടിയ ആ  ദിവസം.. ഞാൻ കാരണം  കോഴ്സ് ബ്രേക്ക്‌ ചെയ്ത നിന്നെ   ഓർത്തു … അതിന്റെ ഒരു പ്രത്യുപകാരം ആയി ഇതൊന്നും  കാണരുത് എന്റെ ബെസ്റ്റ് ഫ്രണ്ടിനു വേണ്ടി എന്റെ കഴിവും അധികാരവും ഉപയോഗിക്കുന്നു ”

രേണുവിന്റ വാക്കുകളിൽകൂടി  അവൾ ഫ്രണ്ട്ഷിപനു കൊടുക്കുന്ന വില ഞാൻ മനസിലാക്കി

രേണു എന്നോട് പറയുന്നത് പോലെ “ഒന്നു  കളയാടാ…….. “പറഞ്ഞു കൊണ്ടു ഞാനും രേണുവും പുറത്തെക്കു നടന്നു…….

തുടരും……..

LEAVE A REPLY

Please enter your comment!
Please enter your name here