നാട്യക്കാരിയും നാടോടിപെണ്ണും
രചന : Surjith
എന്റെ പേരു ലൂയിസ് ഞാൻ ഇവിടെ കൊച്ചിയിലെ പേരു കേട്ട I T കമ്പനിയിൽ ജോലിചെയ്യുന്നു…
അവിവാഹിതൻ… സാമ്പത്തികമായും ഒട്ടും പിന്നിലല്ലാത്ത കുടുംബം.
എന്റെ മാതാപിതാക്കൾ റിട്ടേർഡ് ഗവണ്മെന്റ് എംപ്ലോയീസ്…
അവരിപ്പോൾ ഡോക്ടറായ എന്റെ ഒരെഒരു സഹോദരിയുടെ കൂടെ കാനഡയിലാണ്…
ഞാൻ എന്റെ അവധി ദിവസങ്ങളിൽ മാത്രമേ കുടുംബവീട്ടിൽ പോകാറുള്ളൂ..വർക്കിംഗ് ഡേയ്സിൽ കൊച്ചിയിലെ എന്റെ ഫ്ലാറ്റിലാണ് താമസം.. ഇതേ ബിൽഡിങ്ങിലാണ് എന്റെ അച്ഛന്റെ ബ്രദറിന്റെയും ഫ്ലാറ്റ്. പുള്ളിക്കാരൻ ഇവിടെ റവന്യു വകുപ്പിൽ ഉയർന്ന തസ്തികയിൽ ജോലി ചെയുന്നു….
അതു കൊണ്ട് എന്റെ തരികിടകൾ ഒന്നും ഇവിടെ നടക്കില്ല……ആയതിനാലാണ് എന്റെ അവധി ദിവസങ്ങൾ എന്റെ കുടുബവീട്ടിൽ ചിലഴിക്കുന്നതും
ഒട്ടു മിക്ക അവിവാഹിതരെയും പോലെ എന്റെയും ഒരു ധൗർബല്യമാണ് പെണ്ണ്……..
ഞാൻ എപ്പോൾ കുടുംബവീട്ടിലേക്ക് പോകുമ്പോളും ഏതെങ്കിലും ഒരു പെണ്ണിനെ എനിക്കൊപ്പം കൂട്ടുന്നത് പതിവായിരുന്നു………
ചിലപ്പോൾ കോളേജ് കുമാരികൾ ആകും മറ്റു ചിലപ്പോൾ പ്രൊഫൈൽ സെക്സ് വർക്കർ ആകും…..
. എപ്പോളും ഞാൻ സെലക്ട് ചെയ്തിരുന്നത് പ്രായം കുറഞ്ഞതും നല്ല ആകാരവടിവൊത്ത സുന്ദരികളെയായിരുന്നു……..
ഇപ്പോൾ ഞാൻ എന്റെ കുടുബവീട്ടിലേക്കു പോയിക്കൊണ്ടിരിക്കുന്നു.. ഇന്ന് എനിക്കൊപ്പമുള്ളതു ഒരു നിശാക്ലബിലെ ഒരു ഡാൻസറാണ്.
അവൾ എന്നോട് പറഞ്ഞ പേരു ലിസി എന്നാണ്………അല്ലേലും പേരിൽ എന്തിരിക്കുന്നു…. കാര്യങ്ങൾ നടന്നാൽ പോരെ??
യാത്ര ആരംഭിക്കുന്നതിന് മുന്നേ അവൾക്കു ഫുൾ പേയ്മെന്റ് ചെയ്യ്തു രണ്ടു ദിവസം അവൾക്കു ആവശ്യമുള്ള സാധനങ്ങളും വാങ്ങി.. ഞാൻ എനിക്കായി ഒരു കുപ്പി ബ്രാണ്ടിയും ഒരു വൈനും വാങ്ങി ഞങ്ങളുടെ യാത്ര ആരംഭിച്ചു……
ഏകദേശം ആറു മണിക്കൂർ ഡ്രൈവുണ്ട് കൊച്ചിയിൽ നിന്നും എന്റെ കുടുംബത്തിലേക്ക് അങ്ങനെ മിണ്ടിയും പറഞ്ഞും ഞങ്ങളുടെ യാത്ര തുടർന്നു…..
ഞാൻ ലിസിയോട് ചോദിച്ചു??…
“ലിസി എത്ര വർഷമായി ഈ ഡാൻസിങ് തുടങ്ങിയിട്ടു ”
ലിസി ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു…..
“ലൂയിസ് ഉദ്ദേശിച്ചത് ഡാൻസ് ഫ്ലോറിലാണോ അതോ ബെഡിലോ ”
അവളുടെ ഉത്തരം എന്നെയും ചിരിപ്പിച്ചു ഞാൻ പറഞ്ഞു…..
“ലിസിയുടെ ഫ്ലോറിലെ ഡാൻസ് ഞാൻ കണ്ടുകഴിഞ്ഞു…….. ബെഡിലെ ഡാൻസ് കാണാൻ പോകുന്നതേയുള്ളൂ…. പക്ഷെ ഞാൻ ഉദേശിച്ചത് ഈ ഫീൽഡ് വർക്ക് തുടങ്ങിയിട്ട് എത്ര നാളായിയെന്നാണ് ”
അവൾ പറഞ്ഞു………
“എനിക്ക് നിങ്ങൾ പണം നൽകിയത് കിടക്ക പങ്കിടാനും സുഖിപ്പിക്കാനമാണ് എന്റെ പേർസണൽ കാര്യങ്ങൾ ചോദിക്കുന്നത് തെറ്റല്ലേ ”
അതിനു മറുപടിയായി ഞാൻ പറഞ്ഞു…..
“ഞാൻ ലിസ്സിയെ കൂട്ടിയത് വെറും പതിനഞ്ചു മിനിറ്റ് സുഖത്തിനു വേണ്ടി മാത്രമല്ല…… ആ ഒരു സുഖത്തിനു വേണ്ടി മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ കാര്യം നടത്തി ഞാൻ വീട്ടിൽ പോയേനെ… ഒരു രണ്ടു ദിവസത്തെ മാനസിക അടുപ്പത്തിനും കൂടിയ ഞാൻ നിനക്കു പണം നൽകിയതു ”
ലിസി ചിരിച്ചു കൊണ്ടു പറഞ്ഞു……..
“മാനസിക അടുപ്പത്തിനാങ്കിൽ ഒരു കല്യാണം കഴിച്ചാൽ പോരെ എന്തിനാ ഈ പണിക്കു പോകുന്നെ……. ”
അതു ഞാൻ ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മറുപടിയായിരുന്നു എന്നാലും ഞാൻ വിട്ടു കൊടുത്തില്ല….
“ഒരു ചായ കുടിക്കാനായി ആരും തേയില തോട്ടം വാങ്ങാറുമില്ല…. ഒരേ ഭക്ഷണം എന്നും കഴിച്ചാൽ മനസ്സും മടുക്കും ” എന്നു ഞാനും പറഞ്ഞു
പിന്നെ ഒരു രസമുള്ള ചോദ്യമായിരുന്നു അവൾ ചോദിച്ചതു………
“ലൂയിസ് വളർന്നത് അനാഥആശ്രമത്തിൽ ആണോ ”
പൊട്ടിച്ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു…..
” ഹഹഹ….. എന്തു ചോദ്യമാ ലിസി….. ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടായ വളർന്നത് ഇപ്പോൾ ഞങ്ങൾ പോകുന്നത് ഞാൻ ജനിച്ചു വളർന്ന എന്റെ കുടുംബ വീട്ടിലേക്കാണ് ”
അതു കേട്ടു ലിസി പറഞ്ഞു…. “ഞാൻ ഒരു കാര്യം ചോദിച്ചാൽ ലൂയിസിനു ദേഷ്യം വരുമോ ”
ഞാൻ പറഞ്ഞു,,,,….. “ഒരിക്കലുംമില്ല ഞാൻ അങ്ങനെ ദേഷ്യപെടുന്ന ടൈപ് അല്ല ഞാൻ വെരി കൂൾ ആൻഡ് ഫ്രണ്ട്ലി മാൻ ”
അവൾ ചോദിച്ചു???? ……. “നിങ്ങളുടെ അച്ഛൻ നിങ്ങൾ പറഞ്ഞതു പോലെ തേയില തോട്ടം വാങ്ങിയില്ലായിരുന്നു എങ്കിൽ.. അദ്ദേഹത്തിന് ഒരേ ഭക്ഷണം കഴിക്കുന്നതിൽ നീരസമുണ്ടായിരുവെങ്കിൽ……. ഇന്നു ഞാൻ നിങ്ങളുടെ കൂടെ അരികിൽ കാണുമായിരുന്നൊ…… ”
അവളുടെ ചോദ്യം അത്രക്ക് രസിച്ചല്ലങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ അവളോട് പറഞ്ഞു……..
“നീ കരുതുന്നുണ്ടാവും എന്റെ അച്ഛൻ സമ്പാദിച്ച പണം ഞാൻ ദൂരത്തടിച്ചു നടക്കുവാവും…. പക്ഷെ നിനക്കു തെറ്റി ഞാൻ സമ്പാദിച്ച പണം എന്റെ ഇഷ്ടത്തിന് ചിലവാക്കുന്നു അതു ചോദിക്കാൻ ആർക്കും അവകാശമില്ല ”
അവൾ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു……….. “ഇപ്പോൾ നിങ്ങൾ പറഞ്ഞത് പണത്തിന്റെ അഹങ്കാരം…..പണം ശാശ്വതമല്ലാത്ത ഒന്നാണ് പണത്തിനു നിങ്ങളോടുള്ള സ്നേഹം എപ്പോൾ വേണമെങ്കിലും അവസാനിക്കാം ”
ഞാനും വിട്ടു കൊടുക്കാതെ പറഞ്ഞു……..
“എന്നെ പോലുള്ളവർ ഉള്ളതു കൊണ്ടാണ് നിന്നെ പോലുള്ളവർ ജീവിക്കുന്നെ ”
അവൾ ഒന്നു പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു….
“ഒരു പെണ്ണ് പിഴക്കാൻ ആയിരം കാരണങ്ങൾ കാണും പക്ഷെ ഒരു ഭാര്യ പിഴക്കാൻ ഒരു കാരണമെകാണു അതു അവളുടെ ഭർത്താവായിരിക്കും…… ഞാൻ ഈ വഴി തിരഞ്ഞു പിടിച്ചതല്ലേ….. എന്റെ സാഹചര്യം എന്നെ കൊണ്ടു സ്വീകരിപ്പിച്ച ഒന്നാണ്…. മോഹ വാക്ദാനത്തിനു വഴങ്ങി പറ്റിക്കപെടുന്നതിലും നല്ലത് വില പറഞ്ഞു വിൽക്കുന്നതാനെന്നു എനിക്ക് തോന്നി ”
ഞാൻ ഒന്നു ചരിച്ചുകൊണ്ട് പറഞ്ഞു…….. “ഈ ലോകത്തിൽ പണത്തിനു മുന്നിൽ മുട്ടുമടക്കാത്ത ഒരു പെണ്ണുമില്ല ”
അവൾ പറഞ്ഞു…….. “നിങ്ങളുടെ ആ ചിന്താഗതി തെറ്റാണ്… ഒരു അവസരം കിട്ടിയാൽ ഞാൻ തെളിയിച്ചു തരാം ”
ഞങ്ങളുടെ യാത്ര തുടർന്നുകൊണ്ടിരുന്നു ലിസി അവളുടെ മൊബൈലിൽ എന്തൊക്കയോ നോക്കിയിരുന്നു ഒരു ചായ കുടിക്കാൻ എന്റെ കാർ ഗ്രാമത്തിലുള്ള ഒരുകടയുടെ മുന്നിൽ നിർത്തി ഞങ്ങൾ ഓരോ ചായ കുടിച്ചു തിരിച്ചു പോകാൻ തുടങ്ങുബോൾ….
ഒരു നാടോടി പെണ്ണ് ഒരു കൈകുഞ്ഞുമായി കാറിനു അരുകിൽ വന്നു കൈ നീട്ടി ഞാൻ അവക്ക് പത്തു രൂപ കൊടുത്തു നന്ദിയും പറഞ്ഞു അവൾ അതുമായി നടന്നകന്നു
ഞങ്ങളുടെ യാത്രതുടർന്നു കുറച്ചു മുന്നോട്ട് പോയി..
ലിസി എന്നോട് ചോദിച്ചു??? …..
“ലൂയിസിന്റെ തെറ്റിദ്ധാരണ മാറ്റണോ ഇപ്പോൾ ഒരു അവസരമുണ്ട്”
ഞാൻ പറഞ്ഞു….”അവസരങ്ങൾ മിസ്സ് ആക്കരുത് ഹഹഹ ”
ലിസി എന്നോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു ഞാൻ വണ്ടി നിർത്തി…. അവൾ എന്നോട് തിരുച്ചു പോകാൻ ആവശ്യപ്പെട്ടു …. ഞാൻ കാർ തിരുച്ചു കുറച്ചു ദൂരം പോയി ആ പഴയ ജംഗ്ഷൻ എത്തിയപ്പോൾ എന്നോട് വണ്ടി നിർത്തിച്ചു കൊണ്ടു അവൾ പറഞ്ഞു……..
“നിങ്ങൾ പറഞ്ഞല്ലോ പണത്തിനു മുന്നിൽ മുട്ട് മടക്കാത്ത പെണ്ണുങ്ങൾ ഈ ലോകത്തിൽ ഇല്ലന്ന് നിങ്ങൾക്കു അതിൽ അത്രയും വിശ്വാസമുണ്ടങ്കിൽ ആ നാടോടിക്കു ഒരു ഓഫർ കൊടുക്ക് അവളുടെ പ്രതികരണം നോക്കാല്ലോ ”
ഞാൻ പറഞ്ഞു,,,,,…. “അയ്യേ അവളോ ഒരു വിർത്തിയുമില്ല എനിക്കു വേണ്ട ”
ലിസി പറഞ്ഞു……. “നിങ്ങൾ അവൾക്കു ഒരു ഓഫർ കൊടുക്ക്…. കൂടെ വരുന്നോ എന്നു ചോദിക്കു… അവൾ വരുകയാണെങ്കിൽ വിർത്തിയാക്കി എന്നേക്കാൾ സുന്ദരിയാക്കി നിങ്ങളുടെ കിടപ്പറയിൽ ഞാൻ എത്തിക്കും അവളെ.. നോക്കു നല്ല തേനിന്റെ നിറമാ അവൾക്കു… എന്താ അവളുടെ ഒരു ബോഡി സ്റ്റെക്ച്ചർ ”
അത്രയും കേട്ടപ്പോൾ ഞാൻ കാർ അവളുടെ അടുത്തേക്ക് ഒതുക്കി നിർത്തി പൈസ കൈയിൽ എടുത്തു അവളെ അരികിലേക്ക് വിളിച്ചു അതവൾ വാങ്ങിച്ചു,,,,
അവളോട് എന്റെ ആവശ്യം അറിയാവുന്ന ഭാഷയിലും ആഗ്യത്തിലും ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു.. ഒട്ടും പ്രദീക്ഷിക്കാത്ത ഒരു മറുപടി അവൾ എനിക്കു നൽകിയതു
എന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി………… എന്റെ കൈയിൽ നിന്നും വാങ്ങിയ പൈസ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവളുടെ ഭാഷയിൽ നല്ലതെറിയാകും വിളിച്ചു കൊണ്ട് എന്നെ എറിയുവാൻ റോഡിൽ നിന്നും കല്ലെടുത്തു ഞാൻ ഒന്നു ഭയന്നു കൂടുതൽ നിൽക്കാതെ അവിടം വിട്ടു..
ലിസിയും പ്രദീക്ഷിച്ചതിനു അപ്പുറമായിരിക്കും ഇപ്പോൾ സംഭവിച്ചതെല്ലാം … അവൾ എന്റെ മുഖം തുടച്ചുതന്നു ഞാൻ മൂകനായിരുന്നു…
എന്റെ ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമായിരുന്നു കുറച്ചു മുന്നേ സംഭവിച്ചതു.. ഞങ്ങൾ എന്റെ കുടുബവീട്ടിൽ എത്തി ഞാൻ ഒന്നു കുളിച്ചു ഞാൻ കൊണ്ടു വന്ന ബ്രാണ്ടിയും കുടിച്ചുകൊണ്ട് ആ ജംഗ്ഷനിൽ നടന്ന സംഭവത്തെ കുറിച്ച് ആലോചിച്ചിരുന്നു…..
ലിസ്സി എന്റെ അരികിൽ വന്നു അവൾ ധരിച്ചിരിച്ചിരുന്ന വസ്ത്രം വളരെ നേർത്തതായിരുന്നു ആയതിനാൽ അവളുടെ മേനി അഴകും അടിവസ്ത്രങ്ങൾ വരെയും നന്നായി കാണാൻ കഴിയുമായിരുന്നു കവികൾ വർണ്ണിക്കുന്ന ശരീരമാനവൾക്കു …..എന്നിട്ടും എന്നിൽ ഒരു വികാരങ്ങളെയും ഉണ്ടായില്ല.
ലിസ്സി എന്നോട് ചോദിച്ചു? …… “ലൂയിസ് എന്താ ചിന്തിക്കുന്നെ ”
ഞാൻ പറഞ്ഞു…….. “ഒന്നുമില്ല ഒരു നാടോടി പുലയാടി എന്റെ മുഖത്ത് കാർക്കിച്ചു തുപ്പി ”
അതും പറഞ്ഞു എന്റെ ഗ്ലാസിലെ ബ്രാണ്ടി ഒറ്റവലിക്കു കുടിച്ചു
ലിസി പറഞ്ഞു…….
. “ലൂയിസ് അങ്ങനെ പറയരുത് അവൾ നല്ലൊരു ഭാര്യയും അമ്മയുമാണ് അവൾ അവളുടെ ഭർത്താവിനെ അത്രക്ക് സ്നേഹിക്കുന്നു അരപ്പട്ടിണിയാണെങ്കിലും ശരീരം വിറ്റു ജീവിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല ചിലപ്പോൾ നിങ്ങൾ കണ്ടിട്ടുള്ള പെൺകുട്ടികൾ ഇവളെക്കാളും സുന്ദരിയും വിദ്യ സമ്പന്നകളും ആയിരിക്കും പക്ഷെ സംസ്കാരശൂന്യകൾ ആയിരുന്നയിരിക്കാം ഇന്നു നിങ്ങൾ കണ്ട പെൺകുട്ടി അത്രക്ക് സുന്ദരിയോ വിദ്യ സമ്പന്നയോ അല്ല അവളിൽ അവളുടേതായ സംസ്കാരമുണ്ട് വികാര വിചാരങ്ങളുമുണ്ട് ”
ഞാൻ ഒന്നും മിണ്ടിയില്ല ലിസി കിടക്കയിലേക്ക് പോകാനായി എന്നെ ക്ഷണിച്ചു ഞാൻ കുറച്ചു കഴിഞ്ഞു വരാമെന്ന് പറഞ്ഞു അവിടെയിരുന്നു
ലിസി പിറ്റേ ദിവസം രാവിലെ എന്നോട് ചോദിച്ചു???? നിങ്ങക്കു എന്താ എന്നോട് താല്പര്യമില്ലയോ അതോ ഇപ്പോളും ഇന്നലെ ചിന്തയിലാണോ”
ഞാൻ പറഞ്ഞു………” താല്പര്യം ഉണ്ടായിരുന്നു… ഞാനും ഒരു തേയിലതോട്ടം വാങ്ങാമെന്നു കരുതി പിന്നെ എന്നും ഒരേ ടേസ്റ്റുള്ള ഭക്ഷണം സംസ്കാരമുള്ള കൈകളിൽ നിന്നും കഴിക്കണം എന്റെ മാതാപിതാക്കള അറിയിച്ചു എത്രയും പെട്ടന്ന് എനിക്ക് കല്യാണം വേണമെന്ന്….”
അത്രയും പറഞ്ഞപ്പോൾ ലിസി ചിരിച്ചു പോയി ഞാൻ അവളോട് തിരിച്ചു പോകാൻ റെഡിയായിക്കോള്ളൻ പറഞ്ഞു
വരുന്ന വഴിയിൽ ഞാൻ ആ നാടോടിയ പെണ്ണിനെ നോക്കിയായിരുന്നു അവളെ അവിടെയൊന്നും കണ്ടില്ല…..
ഞാൻ കൊച്ചിയിൽ എത്തി ലിസിയെ അവളുടെ താമസസ്ഥലത്തു ഡ്രോപ്പ് ചെയ്തു
അവൾക്കു ഞാൻ നൽകിയ പൈസ തിരിച്ചു നൽകികൊണ്ട് അവൾ പറഞ്ഞു…….. “പണി എടുക്കാതെ ഞാൻ കൂലി വാങ്ങാറില്ല ”
ഞാൻ പറഞ്ഞു…….. “ആരു പറഞ്ഞു താൻ പണിയെടുത്തില്ലാന്നു എനിക്കുണ്ടായിരുന്ന ഒരു വലിയ തെറ്റിധാരണ മാറ്റിയില്ല അതിനുള്ള കൂലിയാണിത് ”
ശുഭം
Nalla kadha… Nanmayulla…