Home തുടർകഥകൾ ഐഷുവിന്റെ ഉള്ളിൽ വെപ്രാളം കൂടി..പടുകൂറ്റൻ ഗേറ്റിന് മുന്നിൽ വണ്ടി നിന്നു.. Part – 4

ഐഷുവിന്റെ ഉള്ളിൽ വെപ്രാളം കൂടി..പടുകൂറ്റൻ ഗേറ്റിന് മുന്നിൽ വണ്ടി നിന്നു.. Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Bushara Mannarkkad

ഇളം തെന്നൽ. ഭാഗം -4

ക്യാമറകണ്ണുകളിൽ ആർപ്പു വിളികളോടെ തന്നെ ഷാനു എന്ന് പേരുള്ള മഹർ മാല അവളുടെ കഴുത്തിൽ വീണു

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അത് കഴിഞ്ഞു തിരിഞ്ഞും മറിഞ്ഞും ഉള്ള ഫോട്ടോകൾ, വീഡിയോകൾ എല്ലാം കഴിഞ്ഞു സ്റ്റേജിൽ നിന്നും ഇറങ്ങി.. യാത്ര പറഞ്ഞു പോകാൻ ഐഷുവിന്ന് കഴിയുമായിരുന്നില്ല.

റഹ്മാനായ നാഥാ.. എനിക്ക് ക്ഷമ നൽകണേ. ഉമ്മനെയും ഉപ്പനെയും കൂടി നില്കുന്നവരെയും എന്റെ കണ്ണീരിനാൽ വിഷമിപ്പിക്കുന്ന അവസ്ഥ വരുത്തരുതേ.. അവൾ പ്രാർത്ഥിച്ചു. പോകാൻ ഉള്ള ടൈം ആയി. ഭക്ഷണം കഴിഞ്ഞു എല്ലാവരും എഴുനേറ്റു. സ്റ്റുഡിയോക്കാർ പിന്നാലെ തന്നെ നടക്കുന്നു. ഇന്ന് കരഞ്ഞാലും ചിരിച്ചാലും എല്ലാം പിന്നീട് കുറെ കാലം കഴിഞ്ഞാലും എല്ലാർക്കും കാണാൻ പാകത്തിൽ ഈ ഫോട്ടോസ് ഒക്കെ വരും. അത് കൊണ്ട് മേക്കപ്പ് ഒട്ടും കളയാതെ കരഞ്ഞു സീൻ ആകാതെ യാത്ര പറഞ്ഞു പോരാൻ നോക്കണം. അല്ലെങ്കിലും കരച്ചിലും പിഴിച്ചിലും എല്ലാം ഓൾഡ് ജനറേഷൻ കുട്ടികൾക്ക് ഉള്ളതാ.. ഇപ്പൊ ചിരിച്ചു ക്യാമറക്ക് മുന്നിൽ എല്ലാ ഡീസൻഡിലും നിൽക്കണം അതാ ഇപ്പോഴത്തെ കുട്ടികൾ.. പണ്ടത്തെ പരിപാടികൾ ഒന്നും ഷാനുവിനു അത്ര ഇഷ്ടം ഇല്ല ട്ടോ.. അതോണ്ട് പെട്ടെന്ന് ചെല്ല്. പറഞ്ഞതൊന്നും മറക്കണ്ട ഷിഫാ അവളുടെ ചെവിയിൽ പറഞ്ഞു.. അവൾ മൂളി..

ഇല്ല.. ഐഷു കരയില്ല. കരഞ്ഞു എല്ലാരേയും വിഷമിപ്പിച്ചു പോകാൻ ഐഷുവിന് പറ്റില്ല. അവൾ മനസ്സിൽ പറഞ്ഞു. ധൈര്യം എടുത്തു ഉമ്മാന്റെ അടുത്ത് എത്തി സലാം പറഞ്ഞു. ഉമ്മ മോളെ കെട്ടിപിടിച്ചു മുത്തി..നിറഞ്ഞു വരുന്ന കണ്ണുകൾ അവൾ കഷ്ടപെട്ട് മറച്ചു പിടിച്ചു..ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ കദീജാത്ത മറഞ്ഞു നിന്ന് കരഞ്ഞു. അങ്ങനെ ഓരോരുത്തരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.

കുഞ്ഞനിയത്തികൾ കൈകൾ വിടാതെ കൂടെയുണ്ട്. ഷഹല മോള് ആണ് അഞ്ചിൽ പഠിക്കുന്ന കുഞ്ഞനിയത്തി. ഇത്താത്താടെ കൂടെ മാത്രം ഉറങ്ങുന്ന പൊന്നുമോൾ. എല്ലാവരും കുറെ ദിവസായി അവളെ കളിയാക്കി കൊണ്ടേയിരിക്കും. ഇനി ഇത്താത്താന്റെ കല്യാണം കഴിഞ്ഞാൽ നീ ആരുടെ കൂടെ കിടക്കും.. അത് കേള്കുന്നതേ അവൾക് ഇഷ്ടല്ല. ആ കുഞ്ഞു കൈകൾ വിടാൻ ഐഷു പാട് പെട്ടു. പെണ്ണിനെ കൊണ്ടാക്കാൻ പോകുന്നവരുടെ വണ്ടിയിൽ അവളെ ആരൊക്കെയോ വന്നു കൂട്ടി കൊണ്ട് പോയി കയറ്റി ഇരുത്തി. ഷാനുവിന് വീട്ടിൽ എത്താനുള്ള തിടുക്കം മുഖത്ത് കാണാമായിരുന്നു. അവൻ ഷിഫയോട് ദൃതി കൂട്ടി..

ഉപ്പ എവിടെ ഐഷു നോക്കി. ഒരല്പം മാറി നിന്ന് മോളെ യാത്ര അയക്കാൻ വയ്യാതെ കനൽ എരിയുന്ന മുഖവുമായി നിൽക്കുന്ന ഹംസക്കയെ വിളിച്ചു മുതിർന്ന ഒരാൾ പറഞ്ഞു. നീ ഇവിടെ നിൽക്കണോ പെണ്ണ് ഇറങ്ങി. നിന്നെ കാത് നില്കുന്നു. വേഗം ചെല്ല്. ഹംസക്ക മുഖത്ത് ചിരി വരുത്തി മോളുടെ അരികിൽ എത്തി. ഉപ്പാ.. നിയന്ത്രണം വിട്ട് ഐഷു പൊട്ടിക്കരഞ്ഞു. തന്റെ കണ്ണുകളെ പിടിച്ചു വെക്കാൻ കഴിയാതെ ഹംസാക്കയും കൊച്ചു കുട്ടിയെ പോലെ കരഞ്ഞു. കൂടി നിന്നവർ എല്ലാരും ആ കാഴ്ച കണ്ടു കണ്ണീർ തുടച്ചു. കൂട്ടത്തിൽ നിന്നും ആരൊക്കെയോ വന്നു അവരെ സമദനിപ്പിച്ചു.

ഷാനു അല്പം ദേഷ്യത്തോടെ ഐഷുവിന്റെ കയ്യിൽ പിടിച്ചു. തല താഴ്ത്തി അവളോടായി പറഞ്ഞു. ഇത്. മരണ വീട് ആക്കരുത്. ഐഷു കണ്ണുകൾ തുടച്ചു തിരിഞ്ഞു നോക്കി എല്ലാരോടും അസ്സലാമു അലൈകും എന്ന് പറഞ്ഞു കൈ പൊക്കി ഷാനുവിന്റെ കൂടെ വണ്ടിയിൽ കയറി.

ഷിഫാ യാത്ര പറഞ്ഞു വേറെ വണ്ടിയിൽ കയറാൻ നിന്നപ്പോൾ ഷാനു തടഞ്ഞു. നീ ഈ വണ്ടിയിൽ കയറിയാൽ മതി. അതെന്താടാ അങ്ങനെയല്ലല്ലോ നമ്മൾ പ്ലാൻ ചെയ്തത്. അതൊന്നും ഇപ്പോൾ നോക്കണ്ട. വഴിയിൽ വെച്ച് കൂട്ടുകാർ സീൻ ഉണ്ടാക്കും. അതിനു പറ്റിയ ഐറ്റം ഒന്നുമല്ല ഇത് ഐഷുവിനെ ചൂണ്ടി അവൻ പറഞ്ഞു.. പഴഞ്ചൻ പരിപാടികൾ ഒട്ടും അവന്ന് ഇഷ്ടം ആയില്ലെന്ന് ഷിഫാക്ക് അറിയാം. അവൾക് തന്നെ ഒന്നും പിടിക്കുന്നുണ്ടായിരുന്നില്ല.. ഐഷു ഒന്നും മിണ്ടാതെ ഇരുന്നു. മനസ്സിൽ അവളുടെ കുഞ്ഞു വീടും, ഉപ്പയും, ഉമ്മയും, അനിയത്തികളും മാത്രം ആയിരുന്നു….

പുതിയ വീട്ടിലേക് ഉള്ള കാൽ വെപ്പ് ഇവിടെ തുടങ്ങുന്നു. അല്ലാഹുവേ.. രഹത്തിലാക്കാനേ.. അവൾ മനമുരുകി പ്രാർത്ഥിച്ചു. വണ്ടിയിൽ ഷാനു ഒരക്ഷരം മിണ്ടിയില്ല. ശിഫ എന്തൊക്കെയോ പറയുന്നു. ചിരിക്കുന്നു.. ഐഷുവിന്റെ മേക്കപ്പ് വീണ്ടും വീണ്ടും ശെരിയാക്കുന്നു..ഐഷുവിനോട് ചിലതൊക്കെ ചോദിക്കുന്നു. അവൾ എല്ലാത്തിനും ഉത്തരം ഒരു മൂളലിൽ ഒതുക്കി..

വണ്ടി നീങ്ങിയതും ഹംസക്ക തളർന്നു. ഒരു ബെഞ്ചിൽ കിടന്നു. എല്ലാരും അയാളെ സമദനിപ്പിച്ചു. ചിലരൊക്കെ സ്നേഹത്തോടെ ചീത്ത പറഞ്ഞു.. നീ ഇങ്ങനെ ആയാൽ കദീജ തളരും. എല്ലാർക്കും ധൈര്യം കൊടുക്കേണ്ടത് നീ ആണ്. എഴുനേറ്റ് നാളെ പോകാനുള്ള ആളുകളെ ക്ഷണിക്കാൻ നോക്ക്. അങ്ങനെ ഹംസക്ക എണീറ്റു. കദീജാത്തയുടെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു…

ഐഷുവിന്റെ തട്ടം ഒന്നൂടെ ശെരിയാക്കി വീട്ടിൽ എത്താനായി എന്ന് പറഞ്ഞു ഷിഫാ ഓർമിപ്പിച്ചു. ഐഷുവിന്റെ ഉള്ളിൽ വെപ്രാളം കൂടി..പടുകൂറ്റൻ ഗേറ്റിന് മുന്നിൽ വണ്ടി നിന്നു.. അവളെ സ്വീകരിക്കാൻ പൂമാലകളും തോരണങ്ങളും ഒരുക്കി ഒരു ജനാവലി തന്നെ അവിടെ ഉണ്ടായിരുന്നു….

(തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here