Home തുടർകഥകൾ കിരൺ സാറിനു നിന്നോട് എന്തോ ഒലിപ്പീര് ആണെന്ന് ഒക്കെ നമ്മുടെ ക്ലാസ്സിലെ ബോയ്സ് പറയുന്നുണ്ട്… Part...

കിരൺ സാറിനു നിന്നോട് എന്തോ ഒലിപ്പീര് ആണെന്ന് ഒക്കെ നമ്മുടെ ക്ലാസ്സിലെ ബോയ്സ് പറയുന്നുണ്ട്… Part -7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ശിവന്യ

പ്രണയ തീർത്ഥം Part – 7

ശിവാ…. കിരൺ സാറിനു നിന്നോട് എന്തോ ഒലിപ്പീര് ആണെന്ന് ഒക്കെ നമ്മുടെ ക്ലാസ്സിലെ ബോയ്സ് പറയുന്നുണ്ട്…

എന്നിട്ടു നീ എന്തു പറഞ്ഞു

ഞാൻ എന്തു പറയാനാ…. ഏട്ടൻ എന്നും ഓരോ കാരണം പറഞ്ഞൂ നിന്നെ എന്തിനാ സ്റ്റാഫ് റൂമില്ലേക്കു വിളിച്ചോണ്ടു പോകുന്നത്…അതുകൊണ്ടാണ്‌ അവരൊക്കെ അങ്ങനെ പറയുന്നത്. അപ്പോൾ ഞാൻ എന്ത് പറയാനാ…

ഡാ… ദുഷ്ടാ.. കീർത്തി ചേച്ചി എങ്ങാനും അറിഞ്ഞാൽ….ഡാ…അവരുടെ മാരിയേജ് ഫിക്സ് ചെയ്ത കാര്യം നിനക്കറിയാവുന്നതല്ലേ…

ഒക്കെ… നമുക്ക് അറിയാം…മറ്റുള്ളവർക്കോ
…. ഏട്ടനു നിന്നൊടുപ്കുഞ്ഞു അനിയത്തിയോടുള്ള ഇഷ്ടം മാത്രമാണെന്നു നമുക്കു അറിയാം..മറ്റുള്ളവർക്ക് അറിയില്ലല്ലോ….. ചെറുപ്പം മുതൽ നമ്മളെല്ലാം ഒരുമിച്ച് കളിച്ചു വളർന്നതാനെന്നു നമുക്കല്ലേ അറിയൂ…. മറ്റുള്ളവർക്ക് അതറിയില്ലല്ലോ…. ഒരാവശ്യം ഇല്ലാതെ എന്തിനാ കിരനേട്ടൻ നിന്നെ വിളിച്ചോണ്ടു പോകുന്നത്… നീ എപ്പോഴെങ്കിലും അതിനെ പറ്റി ആലോചിച്ചു നോക്കിയോ….

നീ ഒന്ന് പോയേ ചെറുക്കാ…. എനിക്കിപ്പോ അതല്ലേ ജോലി…

ഡി… കിരനേട്ടൻ നിന്നെ വിളിക്കുന്നത് വേറെ ഒരാൾക്ക് വേണ്ടിയാണ്….

ആർക്കു വേണ്ടി….

ഞാനും കണ്ഫ്യൂഷനിൽ ആയി…ഇവനെന്താണ് ഈ പറഞ്ഞു വരുന്നെതെന്നോർത്തു…

ശിവ …എനിക്ക് തോന്നുന്നു അതു അഭി സാറിന് വേണ്ടിയാണെന്നു…..

നീ മിണ്ടല്ലേ…മിണ്ടിയാൽ ഞാൻ കൊല്ലും… ആ ഭൂതത്തിന്… അടിപൊളി… ഇപ്പൊ ഞാൻ വിശ്വസിക്കും… അയ്യോ….എന്തൊരു ഇഷ്ടമാണ് എന്നോട്… അതു എല്ലാവർക്കും അറിയാം….

ഡി… ഒന്നു കേൾക്കു ശിവാ….

എന്റെ പൊന്നു റോഷു…ഞാൻ പോകുവാ….

ഒക്കെ… പൊക്കോളൂ… പക്ഷെ നീ മുതൽ ഒന്നു നോക്കു…. എന്നിട്ട് പറ…

അവൻ പറഞ്ഞതു പോലും കേൾക്കാൻ നിക്കാതെ ഞാൻ ആന്റിയുടെ അടുത്തേക്ക് പോയി…

ശിവാ… നീ എന്താ മോളെ… മോനുട്ടനെ കൂട്ടാഞ്ഞതു…

അവനു നാളെ എക്സാമാ ആന്റി… അവിടെ ഇരുന്നു പഠിത്തം ആണ്. പക്ഷെ എല്ലാം പാഴ്‌സൽ ആക്കിക്കോ…അല്ലേൽ അവൻ ആന്റിയെ ശരിയാക്കും…

അങ്കിൾ ലേറ്റ് ആകുമോ ….

ഇന്നു കുറച്ചു ലേറ്റ് ആകുമെന്ന് പറഞ്ഞു..

ആന്റി ബിരിയാണി കോണ്ടു വെച്ചെതും ഞാൻ വലിച്ചു വാരി കഴിക്കാൻ തുടങ്ങി..

എന്തൊരു ആക്രാന്തമാടി … നിനക്കു. ഒന്നു പയ്യെ തന്നുടെ..ഇതു ആരെങ്കിലും എടുത്തോണ്ട് പോകുമോ…

നീ പോടാ ..

കഴിച്ചു കഴിഞ്ഞു ഞങ്ങൾ മൂന്നാളും കഥ ഒക്കെ പറഞ്ഞു സിറ്റ് ഔട്ടിൽ ഇരുന്നു..അപ്പോഴേക്കും അച്ഛനും വന്നു. രാത്രിയിൽ യാത്ര ഇല്ലെന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി…

ഞാൻ ചെല്ലുന്നതും നോക്കി എന്റെ സിദ്ധു കുട്ടൻ വീട്ടിൽ നിൽക്കുന്നുണ്ടായിരുന്നു… എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ലാട്ടോ….ഷേർളി ആന്റിയുടെ ബിരിയാണി അത്ര ഫേമസ് ആണ്.

****************

രാവിലെ തന്നെ റോഷു ഒന്നും കൂടി അഭിസാറിന്റെ കാര്യം ഓർമിപ്പിച്ചു…

ഡാ… നീ ചുമ്മാ ഓരോന്നു പറയല്ലേ…മാതാ പിതാ ഗുരു ദൈവം…..

ഒന്നു പോടി…. ഈ ദൈവം പണ്ടേ നിന്നെ സ്നേഹിക്കുന്നതാടി… അതു കഴിഞ്ഞ ദൈവം ആയതു…

നീ… ഒന്നു പോ റോഷു…. നിനക്കു ബൈക്കെടുക്കാൻ പാടില്ലാരുന്നോ… എനിക്കിന്ന് നടക്കാൻ വയ്യ…

ബസ് കയറാൻ വേണ്ടി ഞങ്ങൾക്കു ഒരു 10 മിനിറ്റ് നടക്കണം…

എന്നിട്ട് വേണം അങ്ങേരു അതിന്റെ പേരിൽ. എന്റെ ഇന്നത്തെ ദിവസം മുഴുവൻ നശിപ്പിക്കാൻ….

എന്നാൽ അതൊന്നറിഞ്ഞിട്ടെ ഉള്ളു… നീ ബൈക്ക് എടുത്തോണ്ട് വന്നേ….

ഞാൻഅവനെ നിർബന്ധിച്ചു ബൈക്ക് എടുപ്പിച്ചു…

സ്കൂളിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങിയതെ ആഭി സാറിന്റെ മുന്നിലേക്ക്‌….

ഞങ്ങളെ കണ്ടപാടെ മുഖത്തു ദേഷ്യം വന്നത് പോലെ തോന്നി…

നീ നോക്കു ശിവാ… സാറിന്റെ മുഖം…എന്നെ തല്ലി കൊല്ലാനുംമാത്രം ദേഷ്യം ഉണ്ട്.

ഡാ… അതല്ലേലും എന്നെ കാണുമ്പോൾ എപ്പോഴും ഇങ്ങനെ തന്നെയാണ് ആ മുഖം….അല്ലാതെ നിന്റെ ബൈക്കിൽ വന്നതുകൊണ്ടല്ല…..

പിന്നെ…ഞാൻ ഇതു ഒരുപാട് പ്രാവിശ്യം ടെസ്റ്റ് ചെയ്തതാ….നീ നോക്കിക്കോ മോളെ ശിവാ…

അവൻ പറഞ്ഞത് ശരിയായിരുന്നു…. ഒരാവിശ്യവും ഇല്ലാതെ അവനെ ചുമ്മാ കൊറേ വഴക്കു പറഞ്ഞു…ലാബിൽ ചെന്നപ്പോൾ സംസാരിച്ചുന്നും പറഞ്ഞു അവനെ ഇറക്കി വിട്ടു..എനിക്ക് നല്ല വിഷമം വന്നു…

പക്ഷെ…അവൻ ഫസ്റ്റ് പ്രൂഫ്‌ സക്‌സസ് ആയതിന്റെ സന്തോഷത്തിൽ ആയിരുന്നു…

കണ്ടോ…ഞാൻ പറഞ്ഞില്ലേ ശിവാ… എന്നു എന്നോട് ദേഷ്യം ആയിരിക്കുമെന്ന്.

ഇനി നാളെ നീ ലാബിൽ വെച്ചും ക്ലാസിഡിൽ വെച്ചും ഇടക്കിടക്ക് അയാളുടെ മുഖത്തു നോക്കണം…. അപ്പോൾ നിനക്കു മനസിലാകും..

ഡാ… നീ ചുമ്മാ ആവിശ്യം ഇല്ലാത്തതു പറയല്ലേടാ….

എന്തായാലും നാളെ മുതൽ ഒന്നു നോക്കണമെന്ന് ഞാൻ വിചാരിച്ചു.

****************
അപ്പു എന്നു അഭി യുടെ കൂടെയാണ് വരുന്നതും പോകുന്നതും. കാറിൽ കയറിയപ്പോൾ തന്നെ അവൾ ഏട്ടനെ വിളിച്ചു…
ഏട്ടാ….

പറഞ്ഞോ…

ഏട്ടന് …എന്താ റോഷന്റെ അടുത്തു ഇത്ര ദേഷ്യം…കുറച്ചു ദിവസമായി ഞാൻ ചോദിക്കാൻ വിചാരിക്കുന്നു…

അപ്പുവിന്റെ ചോദ്യം കേട്ട അഭി പെട്ടന്ന് അവളെ നോക്കി…. കയ്യിൽ നിന്നും സ്റ്റിയറിംഗ് ഒന്നു പാളി…

ഏട്ടാ..കെയർ ഫുൾ..

ഏട്ടൻ മറുപടി പറഞ്ഞില്ല… ഇന്നു എല്ലാവരും ലാബിൽ സംസാരിച്ചു….എന്നിട്ടു അവനെ മാത്രം പുറത്താക്കി….

ഞാൻ നോക്കിയപ്പോൾ അവനെ മാത്രമേ കണ്ടുള്ളൂ…

അല്ലാതെ ശിവയെ കൂട്ടി ബൈക്കിൽ വന്നതിനല്ല…പഠിച്ച കള്ളനാ.. അപ്പു പതുക്കെ പറഞ്ഞു….

നീ എന്തെങ്കിലും പറഞ്ഞോ…

ഒന്നും ഇല്ല…… എന്റെ ഏട്ടാ….
*************

പിറ്റേദിവസവും പതിവ് പോലെ കിരൺ സാർ സ്റ്റാഫ്‌ റൂമിലേക്ക് വിളിപ്പിച്ചു….ഞങ്ങൾ കുറച്ചു പേരുണ്ട്… ഞാൻ ലൈനിൽ ലാസ്റ്റ് ആയിരുന്നു…

അന്നത്തെ പ്രശ്‌നത്തിന് ശേഷം ഞാൻ അഭി സാറിനെ പോയിട്ടു ആ ഭാഗത്തേക്ക് കൂടി നോക്കാറില്ല…. എന്നു എന്തായാലും ഒന്നു നോക്കിയേ പറ്റൂ… റോഷ്‌ പറഞ്ഞതു ശരിയാണോ അല്ലയോ എന്നറിയണമല്ലോ..

ഞാൻ പെട്ടെന്ന് അഭിസാറിന്റെ ഇരിക്കുന്നിടത്തേക്കു നോക്കി…സാർ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ലാന്നു എനിക്ക് തോന്നി..

റോഷു….പറഞ്ഞക് പോലെ അഭി സാർ എന്നെ തന്നെ ആണോ നോക്കിയിരുന്നത് .. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി….സാർ പെട്ടന്ന് നോട്ടം മാറ്റി…പക്ഷെ ആ മുഖത്തു ഒരു ചെറിയ ചിരി ഉണ്ടായിരുന്നു…. പിന്നീട് ക്ലാസ്‌സിൽ വെച്ചും ലാബിൽ വെച്ചുമൊക്കെ എനിക്കതു ഫീൽ ചെയ്തു…

*********
റോഷു….. നീ പറഞ്ഞതു ശരിയാണെന്നു തോന്നുന്നു…

എന്തു…

അഭിസാറിന്റെ കാര്യം…

ഡി… എനിക്ക് തോന്നിയത് ഞാൻ പറഞ്ഞുവെന്ന് ഉള്ളു. സത്യം ആകണമെന്നില്ല… അതു മനസിൽ ഉള്ളതുകൊണ്ടാകാം നിനക്കും അങ്ങനെ തോന്നിയത്…ഇനി അങ്ങനെ ആണെങ്കിൽ തന്നെ നീ തിരിച്ചു റെസ്പോൻസ് ഒന്നും കൊടുക്കേണ്ട.. മൈൻഡും ചെയ്യണ്ട കേട്ടോ….അവരൊക്കെ വലിയ ആൾക്കാർ ആണ്… നീ വിഷമിക്കുന്നത് കാണാൻ എനിക്ക് പറ്റില്ല…അതുകൊണ്ടാ പറയുന്നത്…..

നീ ഒന്നു പോടാ…അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോൾ അങ്ങോട്ട് പ്രേമിക്കാൻ പോകുവല്ലേ…. നീ അതു വിട്… ഞാൻ പറഞ്ഞുന്നെ ഉള്ളു….

റോഷനോട് അങ്ങനെയൊക്കെ പറഞ്ഞേക്കിലും മനസിന്‌ എന്തോ ഒരു ചാഞ്ചാട്ടം… പെട്ടന്ന് രാവിലെയാകനും സ്കൂളിൽ പോകാൻ ഒക്കെ മനസ്സു കൊതിക്കുന്നത് പോലെ തോന്നുന്നുണ്ടോ എന്നൊരു സംശയം….

പെട്ടന്നാണ് എന്റെ അനിയൻ കുട്ടന്റെ വിളി….ചേച്ചി…… ചേച്ചി എന്തിനാ തന്നെ ചിരിക്കുന്നെ…വട്ടായോ…..

നിനക്കാടാ തല്ലുകൊള്ളി വട്ടു…

അപ്പോഴേക്കും അവൻ കിടന്നു കരയാൻ തുടങ്ങി….

രണ്ടു പേരും കൂടി അവിടെ കിടന്നു വഴക്കിടാതെ സിദ്ധു ഇങ്ങു പോരെ…

ദാ… നിന്നെ ‘അമ്മ വിളിക്കുന്നു…. പോകുന്നില്ല…

അല്ല….മോനുസേ നിനക്കു നിന്റെ റൂമിൽ പോയി കിടന്നൂടെ… ചുമ്മാ എന്നോട് വഴക്കിടാതെ…

ചേച്ചിക്ക് പേടിയായത് കൊണ്ടല്ലേ ഞാൻ ഇവിടെ കിടക്കുന്നത്..അല്ലെങ്കിൽ എനിക്ക് അമ്മയുടെ അടുത്തു കിടക്കാനായിരുന്നു ഇഷ്ടം…സിദ്ധുവിനു ദേഷ്യം വന്നു തുടങ്ങി…

അവനെ പിണക്കിയാൽ ശരിയാകില്ല…കുടുതൽ പറഞ്ഞാൽ അവൻ അങ്ങു പോകും..പിന്നെ ഞാൻ തന്നെ കിടക്കേണ്ടി വരും… അതുകൊണ്ടു അവനെ സോപ്പ് ഇട്ടെ പറ്റു…

സിദ്ധു കുട്ടാ…കിടന്നു ഉറങ്ങിയെ മോനെ…..രാവിലെ എനിക്കണ്ടതാ….

*******
എന്തെന്ന് അറിയില്ലാ… എനിക്ക് ഇപ്പോൾ രാവിലെ എഴുനേറ്റു സ്കൂളിൽ പോകാൻ ഭയങ്കര ഇന്ററസ്റ്റ് അണ്. റോഷു…അവൻ ആണ് എല്ലാത്തിനും കാരണം. അവനതെല്ലാം എന്നോട് പറയണ്ട വല്ല അവ്ശ്യവും ഉണ്ടായിരുന്നോ.

അന്നും ഞങ്ങൾ നേരത്തെ ക്ലാസ്സിൽ ചെന്നു. അപ്പോൾ ആരോ ഗായത്രിയോട് ഇന്നു അപ്പുവും അഭിസാറും ബുള്ളെറ്റിന് ആണ് വന്നതെന്ന് പറയുന്നത് കേട്ടു ….അഭിസാറിന് ബുള്ളറ്റിൽ പോകുന്നതാണ് ഏറ്റവും ഇഷ്ടം എന്നു അപർണ്ണ പറഞ്ഞു കേട്ടിട്ടുണ്ട്… ഇപ്പോൾ സാറിനു കുറച്ചു ദേഷ്യം ഒക്കെ കുറഞ്ഞിട്ടുണ്ടോ എന്നൊരു സംശയം ഉണ്ട്. അന്ന് ലാബിൽ സെൽസ് ആയിരുന്നു ലാബ് പ്രാക്ടിക്കൽ. ഞാൻ കഷ്ടപ്പെട്ട് മൈക്രോസ്കോപ്പ് വെച്ചു നോക്കുന്നതിനിടയിൽ ആരോ പിറകിൽ വന്നു നിൽക്കുന്നത് പോലെ തോന്നി.

ശിവന്യ…. എന്തുടുക്കുവാടോ താൻ…മാറി നിന്നേ… ഞാൻ ഒന്ന് നോക്കട്ടെ…. സർ മൈക്രോസ്കോപ് അഡ്ജസ്റ്റ് ചെയ്തു വെച്ചിട്ട് നോക്കിക്കോളാൻ പറഞ്ഞു. അപ്പോൾ എന്നോട് കുറച്ചു കൂടി ചേർന്നു നിന്നതുപോലെ എനിക്ക് തോന്നി…. എന്നിട്ടു ഓരോന്നും എക്സ്‌പ്ലൈയൻ ചെയ്തു തന്നു….എനിക്ക് സർ പോയിരുന്നെകിൽ എന്നു തോന്നി…അടുത്ത നിമിഷം പോവല്ലേ എന്നും..

തുടരും…

,😍😍😍 സോറി ഓൾ…. ഞങ്ങൾ ഒരിക്കിലും വീട്ടിലേക്കു വരല്ലേ എന്നാഗ്രഹിച്ചതും പ്രാര്ഥിച്ചതും ആയ ഗെസ്റ്റ് വന്നു… കോവിഡ് 29…ഈശ്വരാനുഗ്രഹത്താൽ ഹെൽത്ത് വൈസ് ഞങ്ങൾ സെയ്ഫ് ആണ്… ബട് മെന്റലി നോട് ഗുഡ്.. ഏഴുതാൻ ഉള്ള മൂഡ് എല്ലാം പോയി..സോ ഞാൻ ബ്രേക്ക് എടുക്കുവാന്നെ…

😍😍😍

LEAVE A REPLY

Please enter your comment!
Please enter your name here