Home തുടർകഥകൾ ഒരു തവണ അവൾക്ക് പറഞ്ഞു കൂടായിരുന്നോ ഇത്രേം നാളും എന്നെ കളിപ്പിച്ചില്ലേ… Part – 16

ഒരു തവണ അവൾക്ക് പറഞ്ഞു കൂടായിരുന്നോ ഇത്രേം നാളും എന്നെ കളിപ്പിച്ചില്ലേ… Part – 16

0

Part – 15 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 16

തുടർച്ചയായുള്ള മൊബൈൽ റിങ് കേട്ടാണ് ഞാൻ ഉണർന്നത് ഫോൺ എടുത്തു നോക്കിയപ്പോൾ ജ്യോതിഷ് ചേട്ടൻ ആണ് ആദ്യം കാൾ കട്ട്‌ ചെയ്തു സമയം നോക്കി, 6. 5 ആൾ കൃത്യസമയത്തു തന്നെ എത്തി പോകണോ വേണ്ടയോ എന്ന് ഒന്ന് കൂടി ആലോചിച്ചു ജ്യോതിഷ് ചേട്ടൻ രാവിലെ തയ്യാറായി വന്നതല്ലേ പോകാം എന്ന് തീരുമാനിച്ചു വീണ്ടും ഫോൺ റിങ് ചെയ്തു ഞാൻ കാൾ അറ്റൻഡ് ചെയ്തു.

” ഹലോ ഒരു 15 മിനിറ്റ്”
ഇങ്ങോട്ട് പറയുന്നതൊന്നും കേൾക്കാൻ നില്കാതെ പറഞ്ഞു കാൾ കട്ട്‌ ചെയ്തു ഇന്നലെ എപ്പോഴാ ഉറങ്ങിയെന്നു ഓർമ ഇല്ല എഴുന്നേറ്റു പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞപ്പോ തന്നെ 10 മിനിറ്റ് കഴിഞ്ഞു സാരി ഉടുത്തിട്ടും ഉടുത്തിട്ടും ശെരിയാകുന്നില്ല പിന്നെ അടുത്ത മുറിയിലെ മഹിമ ചേച്ചിയെ ഹെല്പിന് വിളിച്ചു ചേച്ചി സ്കൂൾ ടീച്ചർ ആയതു കൊണ്ട് നല്ല ഭംഗിയായി സാരി ഉടുപ്പിച്ചു തന്നു മുടി കുളിപ്പിന്നൽ കെട്ടി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ണൊക്കെ ചുവന്നു വീർത്തിരിക്കുന്നു അതു കൊണ്ടു കണ്ണെഴുതെണ്ടാന്ന് വെച്ചു ഒരു കുഞ്ഞു പൊട്ടു തൊട്ടു കമ്മൽ കൂടി മാറ്റി ഇട്ടപ്പോൾ ഒരുക്കം പൂർത്തിയായി .

മൊബൈലും പഴ്‌സും എടുത്തു ഇറങ്ങി മേട്രനനോട് യാത്ര പറഞ്ഞു ഇന്നലെ പോകുന്ന കാര്യം പറഞ്ഞരുന്നു എത്തുമ്പോൾ വൈകുന്ന കാര്യവും സൂചിപ്പിച്ചു ഞാൻ ഇറങ്ങി ഗേറ്റിനു പുറത്തു ജ്യോതിഷ് ചേട്ടൻ കാറും ആയി കാത്തു നിൽക്കുന്നുണ്ടായിരുന്നു ഞാൻ വിഷമ ഭാവം മറച്ചു ഒരു ചിരിയോടെ കാറിലേക്ക്‌ കയറി എന്നെ ഒന്ന് നിരീക്ഷിച്ചു കൊണ്ടു ജ്യോതിഷ് ചേട്ടൻ ചോദിച്ചു

“ഈ ഒരുക്കത്തിനാണോ നീ ഇത്രേം താമസിച്ചത്”
ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു

“അല്ലാ ഞാൻ പല തവണ ചോദിക്കണം ചോദിക്കണംന്ന് വിചാരിച്ചതാ നീ എന്താ താലിയും സിന്ദൂരവും ഒന്നും ഇടത്തേ? ”
ഞാൻ ഒന്നു പതറി

“അത് അത് ഞാൻ atheist ആണ് അതു കൊണ്ടു അത്തരം മാമൂലുകൾ ഒന്നും ഞാൻ വിശ്വസിക്കുന്നില്ല ”
ജ്യോതിഷ് ചേട്ടൻ വിശ്വാസം ആകാത്ത പോലെ എന്നെ നോക്കി

“ശെരിക്കും ”

“ഉം അതേ ”

“നിന്റെ ഹസിനും പ്രശ്നം ഇല്ല ”

“ഇല്ല ”

“എന്നാ പിന്നെ എനിക്കെന്താ ” ജ്യോതിഷ് സ്വയം പറഞ്ഞു

“നീ പോകുന്ന കാര്യം പറഞ്ഞോ നിന്റെ അതുലെട്ടനോട്”
ജ്യോതിഷ് ചേട്ടൻ ഇങ്ങനെ ഇടക്കിടക്ക് എന്റെ ഭർത്താവിനെ കുറച്ചു ചോദിക്കാറുണ്ട് എനിക്ക് അപ്പപ്പോൾ തോന്നുന്ന പോലെ ഞാൻ ഉത്തരവും കൊടുക്കും

“മം പറഞ്ഞു ”

“ആളൊന്നും പറഞ്ഞില്ലേ ”

“എന്ത് പറയാൻ ”

“അല്ലാ എന്റെ കൂടെ ”

“മിണ്ടാതിരിക്കോ എനിക്ക് തലവേദന എടുക്കുന്നു”
ജ്യോതിഷ് ചേട്ടന്റെ ചോദ്യങ്ങൾ കൊണ്ടു എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു

“കെട്ടിയോനുമായി വഴക്കിട്ടെന്ന് തോന്നുന്നു” എന്ന് പറഞ്ഞു കൊണ്ടു ജ്യോതിഷ് ചേട്ടൻ കാറിന്റെ സ്പീഡ് കൂട്ടി
11 മണിയോടെ ഞങ്ങൾ അമ്പലത്തിൽ എത്തി ഞാൻ കാറിൽ നിന്നിറങ്ങി

“ഞാൻ പാർക്ക്‌ ചെയ്തിട്ട് വരാം ”
എന്നും പറഞ്ഞു ജ്യോതിഷ് ചേട്ടൻ കാറുമായി പോയി ഞാൻ ഒന്ന് തൊഴുതു വരാം എന്ന് കരുതി അമ്പലത്തിലേക്ക് കയറി ശ്രീ കോവിലിനു വലം വെച്ചു വരുമ്പോൾ കണ്ടു അശ്വതി ചേച്ചിയും ഭർത്താവും അകത്തേക്ക് വരുന്നത് .

ചേച്ചി എന്നെ നോക്കി ചിരിച്ചു ഞാനും തൊഴുതു പുറത്തേക്കു ഇറങ്ങിയത് ഒരുമിച്ച്ച്ചായിരുന്നു പുറത്തു ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ജ്യോതിഷ് ചേട്ടനെ കണ്ടു “അല്ല നീ atheist ആണെന്ന് പറഞ്ഞിട്ട് ” ജ്യോതിഷ് ചേട്ടൻ എന്നെ നോക്കി ചോദിച്ചു

ഞാൻ എന്ത് മറുപടി പറയും എന്നറിയാതെ നിന്നു
“atheist ആര് “അശ്വതി ചേച്ചി ചോദിച്ചു

“ഇവള് പറഞ്ഞു ഞാൻ രാവിലെ ഇവളെന്താ താലിയും സിന്ധൂരവും ഇടത്തേന്ന് ചോദിച്ചപ്പോ അവള് പറഞ്ഞു ”
ഞാൻ എന്താ പറയുക എന്ന് ഓർത്തു തല പുകഞ്ഞു ഞാൻ നോക്കുമ്പോൾ അമ്പലത്തിനു മുന്നിലായുള്ള മണ്ഡപത്തിൽ വരുണും നിമിഷയും ഇരുന്നു കഴിഞ്ഞു

“ദേ അവിടെ സമയം ആയി ”
എന്നും പറഞ്ഞു അങ്ങോട്ടേക്ക് നടന്നു

“അവൾ ഡിവോർസിയാ അതാ”
പിന്നിൽ അശ്വതി ചേച്ചിയുടെ ശബ്ദം കേട്ടു ഞാൻ ദേഷ്യത്തിൽ അശ്വതി ചേച്ചിയെ തിരിഞ്ഞു നോക്കി

അബദ്ധം പിണഞ്ഞതു പോലെ അശ്വതി ചേച്ചി മറ്റെങ്ങോട്ടോ നിന്നു ജ്യോതിഷ് ചേട്ടൻ അന്തിച്ചു എന്നെ തന്നെ നോക്കി നിന്നു ഞാൻ അത് ശ്രദ്ദിക്കാതെ മുന്നോട്ട് നടന്നു വിവാഹം കഴിഞ്ഞു പോകാൻ സമയം നിമിഷയോടും വരുണിനോടും യാത്ര പറയാൻ ചെന്നപ്പോൾ വരുണിന്റെ നിർബന്ധം കാരണം മാരേജ് റിസപ്ഷനിൽ കൂടി പങ്കെടുക്കേണ്ടി വന്നു ടൗണിൽ തന്നെ ഉള്ള ഒരു ഓഡിറ്റോറിയത്തിൽ ആയിരുന്നു റിസപ്ഷൻ.

5 മണി മുതൽ ഗസ്റ്റ്‌ ഒക്കെ വന്നു തുടങ്ങും ജസ്റ്റ്‌ ഒന്ന് തല കാണിച്ചിട്ട് ഇറങ്ങാം എന്ന് പറഞ്ഞത് കൊണ്ടു സമ്മതിച്ചു 4.30കഴിഞ്ഞപ്പോൾ ഞങ്ങൾ ഓഡിറ്റോറിയത്തിൽ എത്തി കുറച്ചു കഴിഞ്ഞു അശ്വതി ചേച്ചിയും ഭർത്താവും വന്നു ഞാൻ അവരിൽ നിന്ന് മാറി ഇരുന്നു അവർ മൂന്ന് പേരും ചേർന്നു സംസാരിച്ചിരിക്കുന്നുണ്ട് രാവിലെ മുതൽ ഇതു വരെയും ജ്യോതിഷ് ചേട്ടൻ മുഖം കടുപ്പിച്ചു ഇരിക്കുകയായിരുന്നു ഞാൻ അതു ശ്രദ്ദിക്കാനും പോയില്ല

‘എന്നാലും അവൾ എന്നോട് പറഞ്ഞില്ലല്ലോ എനിക്ക് അതോർക്കുമ്പോഴാ”
ജ്യോതിഷ് ദേഷ്യവും സങ്കടവും കൊണ്ടു അശ്വതി യോട് പറഞ്ഞു

“അവൾ എന്നോടും പറഞ്ഞതല്ല സർവീസ് ബുക്ക്‌ എന്റർ ചെയ്യുന്ന സീമ ചേച്ചി ആണ് എന്നോട് പറഞ്ഞത് ഞാൻ അത് സത്യമാണോന്ന് ചോദിച്ചു അവൾ ആണെന്ന് പറഞ്ഞു അവര് പറഞ്ഞത് കൊണ്ടു വിശ്വസിക്കാൻ തോന്നില്ല അതാ അവളോട് ചോദിച്ചേ ”

“പക്ഷേ ഞാൻ ഹസ്സിനെ പറ്റി ഒക്കെ ചോദിക്കുമ്പോ ഒരു തവണ അവൾക്ക് പറഞ്ഞു കൂടായിരുന്നോ ഇത്രേം നാളും എന്നെ കളിപ്പിച്ചില്ലേ”

” അവൾടെ കാര്യം ഓഫീസിൽ കുറച്ചു പേർക്കൊക്കെ അറിയാം ആ കിരൺ ഉണ്ടല്ലോ ഇതറിഞ്ഞ ശേഷം ഫോൺ വിളിച്ചും ഓഫീസിൽ കാണുമ്പോഴും ഒക്കെ അവളോട്‌ കുറച്ചു മോശം ആയി പെരുമാറാറുണ്ട് അവൾ അതൊക്കെ അവോയ്ഡ് ചെയ്യുകയാ”
ജ്യോതിഷ് വിശ്വാസം വരാതെ അശ്വതിയെ നോക്കി

“ഭർത്താക്കന്മാർ അടുത്തില്ലാത്ത ഭാര്യമാരെ സഹായിക്കാൻ വെമ്പി നടക്കുന്ന ഊളയാ അവൻ അവന്റെ ഭാര്യയെ നാട്ടിൽ വേറാരെങ്കിലും സഹായിക്കുന്നുണ്ടോ ആവോ ” അശ്വതി ആകുലപ്പെട്ടു

“നിന്നോട് അവൻ എന്തേലും പറഞ്ഞിട്ടുണ്ടോ അച്ചു ”
അശ്വതിയുടെ ഭർത്താവ് ചോദിച്ചു

“എന്നോട് പറഞ്ഞതിന് നല്ല മറുപടി ഞാൻ കൊടുത്തിട്ടുണ്ട് പിന്നെ അവൻ വന്നിട്ടില്ല”

“that’s my girl”
അയാൾ അശ്വതിയെ ചേർത്തു പിടിച്ചു

“ചിലപ്പോ അതു കൊണ്ടക്കെ ആയിരിക്കും നിന്നോട് അവൾ ഒന്നും പറയാതിരുന്നത് ”

“അവനെ പോലെ അല്ലല്ലോ ഞാൻ ”
അവന്റെ സ്വഭാവം അങ്ങനെ ആണെന്ന് കാഴ്ച്ചയിൽ അറിയാൻ പറ്റിയില്ലല്ലോ ”

ജ്യോതിഷ് മറുപടി ഇല്ലാതെ ഇരുന്നു ആലോചിച്ചപ്പോൾ അശ്വതി പറഞ്ഞതൊക്കെ ശെരിയാണെന്ന് തോന്നി

ജ്യോതിഷ് കുറച്ചു മാറി ഇരിക്കുന്ന താരയെ നോക്കി അവളെ നോക്കി ഇരിക്കും തോറും അയാളുടെ ഹൃദയം ആർദ്രമായി അവൾ സ്റ്റേജിലേക്ക് തന്നെ കണ്ണും നാട്ടു ഇരിക്കുകയാണ് എന്താ ഇത്ര നോക്കി ഇരിക്കാൻ എന്ന് ചിന്തിച്ചു അവനും സ്റ്റേജിലേക്ക് നോക്കി വരുണും നിമിഷയും സ്റ്റേജിൽ മനോഹരമായ ഇരിപ്പിടത്തിൽ ഇരിക്കുന്നു
ഇതാണോ ഇവൾ ഇങ്ങനെ നോക്കുന്നെ എന്നു ഓർത്തു കൊണ്ടു ജ്യോതിഷ് എഴുന്നേറ്റു അവളുടെ അടുത്ത് പോയി ഇരുന്നു

“തിരിച്ചു പോകാൻ പ്ലാൻ ഒന്നും ഇല്ലേ അതോ ഇവരുടെ ഫസ്റ്റ് നൈറ്റ്‌ കൂടി കഴിഞ്ഞിട്ടേ കൊച്ചു പോകുന്നുള്ളോ ” സ്റ്റേജിലേക്ക് തന്നെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു

“അല്ല അവരുടെ കൊച്ചിന്റെ പേരിടീൽ കഴിഞ്ഞു”
അവൾ ശാന്തമായി പറഞ്ഞു

“ഓക്കേ ശെരി മോള് കൊച്ചിന്റെ പേരിടീലും ചോറൂണും ഫസ്റ്റ് ബിർത്തഡേ ഒക്കെ കഴിഞ്ഞിട്ട് വന്നാ മതി ”

അതും പറഞ്ഞു അവളെ നോക്കിയതും അവളുടെ മുഖം ദേഷ്യത്തിൽ വലിഞ്ഞു മുറുകി ഇരിക്കുന്നു കണ്ണുകൾ നിറഞ്ഞൊഴുകുന്നു നോട്ടം ഇപ്പോഴും സ്റ്റേജിൽ തന്നെ അവൾ പെട്ടന്ന് എഴുന്നേറ്റു പുറത്തേക്ക് പാഞ്ഞു അതിനും മാത്രം ഞാൻ എന്താ പറഞ്ഞതെന്ന് അവൻ അത്ഭുതപ്പെട്ടു അവൾ പോയ ഭാഗത്തേക്കും സ്റ്റേജിലേക്ക് മാറി മാറി നോക്കി സ്റ്റേജിൽ മോഡൽസിനെ പോലെ ഒരു ജിമ്മൻ വരുണിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു ആ ജിമ്മനെ ചേർന്ന് ലാസ്യ ഭാവങ്ങളോടെ വെളുത്തു മെലിഞ്ഞ ഒരു പുരുഷനും കണ്ടിട്ട് എന്തോ അരോചകം അവിടെ കൂടി ഇരിക്കുന്ന ഭൂരിപക്ഷം ആൾക്കാരും അത്ഭുതത്തോടെ അവരെ തന്നെ നോക്കുന്നു എന്നാൽ അവർ അതൊന്നും ശ്രദ്ദിക്കാതെ ചേർന്നു നല്കുന്നു

വരുണിനു നന്നായി അറിയുന്നവർ ആരോ ആണ് ആ ജിമ്മനെ കണ്ടിട്ടാണോ അവൾ എഴുന്നേറ്റ് പോയത് എന്ന് അവന്റെ മനസ്സിൽ തോന്നി അയാളെ എവിടെയോ കണ്ടിട്ടുള്ള പോലെ എവിടെയാണെന്ന് ഓർമ വരുന്നില്ല താര മൂഡ് ഔട്ട്‌ ആയതു കൊണ്ടു ഇനി കഴിക്കാനൊന്നും നിക്കില്ലെന്ന് അവനു തോന്നി യാത്ര പറഞ്ഞു ഇറങ്ങാനായി അവൻ സ്റ്റേജിലേക്ക് കയറി വധു വരൻമാരെ ഒന്നു കൂടി ആശംസിചിട്ട് പോകാൻ തുനിഞ്ഞു ഒന്ന് സംശയിച്ചു നിന്നു അവൻ ചോദിച്ചു

“ഇപ്പൊ ഇറങ്ങി പോയത് വരുണിന്റെ റിലേറ്റീവ് ആരെങ്കിലും ആണോ ”

“അല്ല അതെന്റെ ഫ്രണ്ടാ അതുൽ എന്റെ സ്കൂൾ മേറ്റ്‌ ”

‘അതുൽ ‘ജ്യോതിഷ് ഒന്നു കൂടി മനസ്സിൽ ഉരുവിട്ടു താരയുടെ…. അവനെ കണ്ടായിരിക്കും അവൾ ദേഷ്യപ്പെട്ടു പോയത് പക്ഷെ അതുൽ മുംബൈ മലയാളി ആണെനാണല്ലോ അവൾ പറഞ്ഞിട്ടുള്ളത്

“അല്ല അയാളും വരുണും എങ്ങനെ”

“അച്ഛൻ നേവിയിൽ ആയിരുന്നു സ്കൂളിംഗ് ഒക്കെ ഞങ്ങൾ മുംബൈയിൽ ആയിരുന്നു പിന്നെ നാട്ടിൽ വന്നു പിന്നെ എം ബി എ ക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു ബാംഗ്ലൂരിൽ ”
വരുൺ വിശദീകരിച്ചു
ജ്യോതിഷ് നു ഉറപ്പായി ഇതു തന്നെയാണ് താരയുടെ ഹസ്ബൻഡ് ആയിരുന്ന

“നല്ല ചെക്കനാ അവൻ very brave ”
വരുൺ സ്റ്റേജിനു താഴെ ചെയറിൽ ഇരിക്കുന്ന അതുലിനെ നോക്കി ആവേശത്തോടെ പറഞ്ഞു
ജ്യോതിഷ് അതെങ്ങനെ എന്ന ഭാവത്തിൽ വരുണിനെ നോക്കി അവന്റെ നോട്ടം കണ്ടിട്ട് എന്നോണം വരുൺ പറഞ്ഞു തുടങ്ങി

“ആക്ച്വലി ഹി ഈസ്‌ എ ഗേ സാദാരണ ഗതിയിൽ മിക്കവാറും അങ്ങനെ ഉള്ള ആൾക്കാർ ഫാമിലിയെയും സൊസെറ്റിയെയും പേടിച്ചു സ്വന്തം സെക്ഷ്വാലിറ്റി മറച്ചു വെച്ച് ഏതെങ്കിലും ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചിട്ടു ഭാര്യയെ ഒളിച്ചു അവരുടെ റിയൽ സെക്ഷുൽ ലൈലിൽ ജീവിക്കുകയും ചെയ്യും അവൻ അതിനു ശ്രമിച്ചില്ല അവൻ അവന്റെ മെയിൽ പാർട്ണറെ തന്നെ മാര്യേജ് ചെയ്തു ഐ മീൻ എല്ലാവരും അങ്ങനെ അല്ലെങ്കിലും കുറച്ചു പേരെങ്കിലും അങ്ങനെ ഒക്കെ ആണ് ”

വരുൺ പറഞ്ഞതൊക്കെ കേട്ട് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ജ്യോതിഷ് അവനു താരയെ ഓർത്തു ഹൃദയം നീറി അവൻ പെട്ടന്ന് അവരോട് യാത്ര പറഞ്ഞു അവിടന്ന് ഇറങ്ങി ഓഡിറ്റോറിയത്തിനു പുറത്തുള്ള ഗാർഡനിൽ ഇട്ടിരിക്കുന്ന സ്റ്റോൺ ബഞ്ചുകളിൽ ഒന്നിൽ ഇരിക്കുകയായിരുന്നു അവൾ അവളെ കൂടാതെ ഒന്ന് രണ്ടു ഫാമിലിസ് പല ഇടത്തായി ഇരിക്കുന്നു ഗാര്ഡന് നടുവിലുള്ള വാട്ടർ ഫൗണ്ടന്‌ ചുറ്റും കുറച്ചു കുട്ടികൾ ഓടി കളിക്കുന്നു ജ്യോതിഷ് അവളുടെ അടുത്ത് ചെന്നിരുന്നു കളിക്കുന്ന കുട്ടികളിലാണ് അവളുടെ ശ്രദ്ധ.

ജ്യോതിഷ് അടുത്ത് വന്നിരുന്നതു അവൾ അറിഞ്ഞില്ല അയാൾ അവളുടെ മുഖത്തേക്ക് നോക്കി അവൾ കടന്നു പോയേക്കാവുന്ന മനോവ്യഥകളെ ഓർത്തപ്പോൾ അയാൾക്ക് അവളെ ഒന്ന് നെഞ്ചോടു ചേർത്ത് പിടിക്കാനും നെറുകയിൽ ചുംബിച്ചു വിഷമിക്കണ്ട എന്ന് പറയാനും തോന്നി അവൾ തെറ്റിദ്ധരിക്കുമോന്ന് പേടിച്ചു അവൻ അതിനു മുതിർന്നില്ല

“പോകാം ”
അവൻ ചോദിച്ചു അവൾ ഞെട്ടി ഉണർന്നു അവനെ നോക്കി

“ഉം പോകാം ”

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here