Home തുടർകഥകൾ നിങ്ങൾ ആരെയും തേടി പോകേണ്ട… വരേണ്ടവർ നിങ്ങളെ തേടി വരും അതിനായി കാത്തിരിക്കൂ…. Part –...

നിങ്ങൾ ആരെയും തേടി പോകേണ്ട… വരേണ്ടവർ നിങ്ങളെ തേടി വരും അതിനായി കാത്തിരിക്കൂ…. Part – 10

0

Part – 9 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞ കഥ Part 10

ഞാൻ ഫ്ലാറ്റിൽ എത്തി കണ്ണുകൾ അടച്ചു സോഫയിൽ ചാരിയിരുന്നു ഒന്നു മയങ്ങാൻ ശ്രമിച്ചു…

ഇന്നത്തെ സംഭവവികാസങ്ങൾ ഒന്നന്നായി എന്റെ മനസ്സിൽ റിവ്യൂ ചെയ്തുകൊണ്ടേയിരുന്നു…. … അപ്പോൾ രേണു പറഞ്ഞ കാര്യം ഓർമവന്നു….. അവളുടെ ഫ്രണ്ട് റിക്വസ്റ്റ്….

ഞാൻ എന്റെ ഫോണിൽ ഫേസ്ബുക് ഓപ്പൺ ചെയ്തു രേണുവിന്റെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു വെറുതെ അവളുടെ പ്രൊഫൈൽ ഒന്നു നോക്കി കൂടുതലും ഡോക്ടർസ് അതും എന്റെ പഴയ ക്ലാസ്സ്‌ മേറ്റ്സ്….. ഒരു മദ്യം നൽകിയ വിന……

എനിക്കരികിൽ നിന്നും ഒരു വിതുമ്പൽ ഞാൻ കേട്ടു അതു കണ്മണിയുടെതു ആയിരിക്കുമെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു…..

ഞാൻ ഫോണിൽ നിന്നും മുഖം മാറ്റാതെ ചോദിച്ചു????

“ഇപ്പോൾ എന്തിനാ കണ്മണി കരയുന്നെ… ”

ഒരുമറുപടിയും ഇല്ല ഞാൻ സമയം നോക്കി 3:00 കഴിഞ്ഞു….. ഞാൻ അരുണിനെ ഫോൺ ചെയ്യതു പാസ്സ്ന്റെ കാര്യം തിരക്കാമെന്നു കരുതി അവനെ വിളിച്ചു

അവൻ ഫോൺ അന്സ്വെർ ചെയ്തു കൊണ്ട് പറഞ്ഞു…….

“ഹലോ നെൽസൺ ഞാൻ നിന്നെ വിളിക്കാനിരിക്കുവായിരു ന്നു…. അങ്കിലിനോട്‌ ഞാൻ സംസാരിച്ചു ഒരു മൂന്നു ഡേയ്‌സ് ടൈം വേണമെന്ന് പറഞ്ഞു നിനക്കു അതു ഓക്കേ അല്ലേ ”

അതിനു മറുപടിയായി ഞാൻ പറഞ്ഞു………

“ഇനി വെയിറ്റ് ചെയ്യുക അല്ലാതെ വേറെ വഴിയൊന്നുമില്ലല്ലോ….. എങ്കിൽ അങ്ങനെ ആയിക്കോട്ടെ….”

അരുൺ പറഞ്ഞു………

“ഞാൻ ഒരുപാട് ഫോഴ്സ് ചെയ്തു നോക്കി ബട്ട്‌ ഇപ്പോഴത്തെ സിറ്റുവേഷൻ ഇങ്ങനെയൊക്കെ ആയതു കൊണ്ടാണ് നാഗർകോവിൽ അടുത്ത സ്റ്റേറ്റിൽ അല്ലേ ഫോർമാലിറ്റീസ് കൂടുതലാ… അതുകൊണ്ടാ… എടാ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാം ”

“ഓക്കേ അരുൺ” അത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു

കണ്മണിയുടെ വിതുമ്പൽ കേൾക്കുന്നില്ല…..

അവളുടെ സാന്നിദ്യം അവിടെ ഫീൽ ചെയ്തു…….

ഞാൻ അവളെ വിളിച്ചു……

“കണ്മണി.. എനിക്കറിയാം നീ ഇവിടെയുണ്ടെന്നു….
അരുണിനോട് ഞാൻ സംസാരിച്ചു നിന്റെ നാട്ടിൽ പോകാനുള്ള പാസ്സ് മൂന്നു ദിവസം എടുക്കും ശെരിയാകാൻ അതു കിട്ടിയാൽ നമുക്ക് അങ്ങോട്ട്‌ പോകാം ….. ”

എനിക് തെറ്റിയില്ല അവൾ കേൾക്കുന്നുണ്ടായിരുന്നു..
കണ്മണി പറഞ്ഞു……

” നാളെ അല്ലേ ഡോക്ടർ പറഞ്ഞ സെൽവന്റെ ടെസ്റ്റ്‌കൾ നടക്കുന്നത്.. .. എനിക്ക് അതിൽ പ്രദീക്ഷയുണ്ട് സെൽവൻ പൂർണ ആരോഗ്യവാനായി തിരുച്ചു വരുമെന്ന്… ”

അവളുടെ വിശ്വാസം അവൾക്കൊരു ആശ്വാസമെങ്കിൽ ഞാൻ കണ്മണിയോട് പറഞ്ഞു….. .

“അങ്ങനെ ആയിരിക്കട്ടെ കണ്മണി…. ഞാനും അതിനായി പ്രാത്ഥിക്കാം ”

രേണു അവളുടെ കഴുവിന്റെ പരമാവധി ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട് അവൾ കഴിവുള്ള ഒരു ഡോക്ടറുമാണ് എന്നാലും എല്ലാത്തിനും ഒരു ദൈവാനുഗ്രഹവും വേണമല്ലോ…….

ഞാൻ കണ്മണിയോട് പറഞ്ഞു……

” കൺമണി ആ രാക്ഷസൻമാർ നിന്നെ പോലെ ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ചവരാ…. അവർ അത്ര ചില്ലകാരല്ല അവരെ എങ്ങനെ നേരിടും…. ചിന്തിച്ചിട്ട് ഒരെത്തും പിടിയുമില്ല,….. ”

കണ്മണി പുച്ഛത്തോടെ പറഞ്ഞു……….

” അവരുടെ ഇപ്പോളത്തെ അവസ്ഥ ചാറെടുത്ത കരുമ്പുപോലെയാണ്…… അവർ സെവിച്ചിരുന്നവർക്ക് ഇപ്പോൾ ഇവർ ഒരു ബാധ്യതയാണ്‌ വളരെ താമസമില്ലാതെ അവരുടെ സുഹൃത്തുക്കൾ ശത്രുക്കൾ ആകും ”

കണ്മണി അവരെ എങ്ങനെ നേരിടാൻ പോകുന്നു…. എന്താകും അവളുടെ മനസ്സിലെ പദ്ധതി… എനിക്ക് ഒരു ഐഡിയയുമില്ല

ഞാൻ കണ്മണിയോട് ചോദിച്ചു……

“നമുക്ക് അവരെ എങ്ങനെ നേരിടാം കണ്മണി ”

കണ്മണി ചിരിച്ചു കൊണ്ടു പറഞ്ഞു………..

“നിങ്ങൾ അതോർത്തു വിഷമിക്കേണ്ടാ…… ഇന്ന് എങ്ങനെയാ കാര്യങ്ങൾ ഇതുരെ എത്തിച്ചേ…..ഞാനൊ നിങ്ങളോ തീരുമാനിച്ചു ഉറപ്പിച്ചതല്ല ഒന്നും എല്ലാം ഒരു നിമിത്തം.. അതുപോലെ ഇനിയുള്ള കാര്യങ്ങളും നടന്നിരിക്കും ”

ആദ്മാവായിട്ടും അവളിലുള്ള ആന്മവിശ്വാസം
അത്ഭുതപ്പെടുത്തി ഒരു ദീർഘശ്വാസം എടുത്തു കൊണ്ടു ഞാൻ പറഞ്ഞു….

“നിന്നിലെ ആന്മവിശ്വാസമാണ് എന്നിലെ പ്രചോദനം ”

കണ്മണി ചിരിച്ചു കൊണ്ടു പറഞ്ഞു…..

“നിങ്ങൾ ആരെയും തേടി പോകേണ്ട… വരേണ്ടവർ നിങ്ങളെ തേടി വരും അതിനായി കാത്തിരിക്കൂ…..”

ഞാൻ ഒന്നു നീട്ടി മൂളി “മ്മ്മ്മ്മ്മ്മ്മ്മ് ”

എനിക്ക് നല്ല ഉറക്കം വരുന്നുണ്ടായിരുന്ന പതിയെ മയക്കത്തിലേക്ക് പോയി

അരുണിന്റെ ഫോൺ വന്നപ്പോളാണ് ഞാൻ ഉണരുന്നത് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു…

“ഹലോ അരുൺ ”

ഒരു പരിഹാസ രൂപത്തിൽ അരുണൻ പറഞ്ഞു ….

” ഓ ഭാഗ്യം ഇന്ന് ആദ്യ റിങ്ൽ ആൻസർ ചെയ്തല്ലോ എന്തുപറ്റിയടാ…… ”

“ഒന്നു പോടാ ” എന്ന് ഞാനും പറഞ്ഞു….

അരുൺ ചിരിച്ചു കൊണ്ടു പറഞ്ഞു……

” ഇന്ന് സീത വക സ്പെഷ്യൽ കരിമീൻ പൊള്ളിച്ചതും, വറുത്തരച്ച കറിയും, കപ്പയുമായ്‌ ഞങ്ങൾ ആ വഴി വരുന്നുണ്ട് സീതയുടെ വീടുവരെ പോകുന്നു നീ ഒന്നു നിന്റെ ഗേറ്റ് വരെ വരുമോ ”

“”അതിനെന്താ സീതയുടെ സ്പെഷ്യൽ ഡിന്നർ വാങ്ങാൻ ഞാൻ വേണേ നിന്റെ വീട്ടിൽ വരാം ഹഹഹ “” എന്ന് ഞാനും പറഞ്ഞു…

അരുൺ ചിരിച്ചു കൊണ്ടു പറഞ്ഞു……..

“ഈ ലോകത്ത് സീതയുടെ കുക്കിംഗ്‌ കൊള്ളാമെന്നു പറഞ്ഞ ആദ്യത്തെ വ്യക്തി നീയാ ഹഹഹ ”

അതു സീതയെ ചൊടിപ്പിക്കാൻ പറയുന്നതാണെന്നു മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടോന്നും ഇല്ലായിരുന്നു…..

ഞാനും അതിനൊരു തമാശരൂപനെ മറുപടി പറഞ്ഞു…..

“എങ്കിൽ പിന്നെ നീ എനിക്കൊപ്പം കൂടിക്കോ ജോയ്‌ഫുൾ ബാച്ചിലർ ലൈഫ് ”

“അയ്യോ അതുപറ്റില്ല എന്റെ മോളെ വിട്ടു ഞാൻ വരില്ല “…. എന്നവൻ പറഞ്ഞു

ഞാൻ പറഞ്ഞു…..

“എന്നാൽ പിന്നെ സഹിച്ചോ ”

“നെൽസ ഞാൻ ഒരു കാര്യം ചോദിക്കാൻ വിട്ടുപോയി ”

“എന്താ അരുൺ ”

അരുൺ ചോദിച്ചത്…..

” രാവിലെ നീ എന്തോ പോലീസ് ഇൻക്വിറി പറ്റി പറഞ്ഞല്ലോ അതു എന്താ സംഭവം ”

ഞാൻ ബർത്ഡേ നെറ്റിൽ നടന്ന സംഭവവികാസങ്ങളെ കുറച്ചു ചെറിയൊരു വിവരണം അവനു നൽകി

എന്റെ വിവരണവും പോലീസ് ഇൻക്വിറി കേട്ടത്തിനു ശേഷം അവൻ പറഞ്ഞു…..

“ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടു ഇപ്പോളാണോടാ പറയുന്നേ…… ഇതു ഇന്ന് കാലത്തു പറഞ്ഞിരുന്നുവെങ്കിലും ഞാൻ അങ്കിലിനോട് പറഞ്ഞു വിറ്റൻസ് നിന്നും നിന്നെ ഒഴിവാക്കുമായിരുന്നു…. എന്തായാലും ഞാൻ അങ്കിലിനെ ഒന്നു വിളിക്കാം ”

“അതിന്റ ആവശ്യമില്ലടാ ഇപ്പോൾ എല്ലാം അണ്ടർ കണ്ട്രോൾ ” എന്ന് ഞാൻ അവനോടു പറഞ്ഞു.

പക്ഷെ അരുൺ അതിൽ ത്രീപിത്തനല്ലയിരുന്നു…
അവൻ പറഞ്ഞു……..

“എടാ വേറെ ആരായാലും കുഴപ്പമില്ലായിരുന്നു ആ അണലി ചില്ലറക്കാരൻനല്ലാ ….. ”

“വിടാടാ അണലി വന്നാൽ നമുക്ക് വാവസുരേഷിനെ വിളിക്കാം ഹഹഹ” എന്നൊരു തമാശ പറഞ്ഞു ഞാനും

അരുണും ഒന്നു ചിരിച്ചു കൊണ്ടു പറഞ്ഞു…….

“എങ്കിൽ പിന്നെ വരുന്നിടത്തു വെച്ചു കാണാം എടാ മറക്കണ്ട ഗേറ്റിനടുത്തു എത്തുമ്പോൾ ഞാൻ വിളിക്കും ”

അത്രയും പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു

ഈ അണലിക്കു ഇത്രയും വിഷമുണ്ടോ എന്തായാലും ഞാൻ അവരെ രക്ഷിക്കാൻ മാത്രമേ നോക്കിയുള്ളൂ പിന്നെ എന്തിനാ പേടിക്കുന്നെ…..

ചെറിയ സമാദാനത്തോടെ സീതയുടെ സ്പെഷ്യൽ ഡിന്നർ വെയിറ്റ് ചെയ്തു കൊണ്ടിരുന്നു……

തുടരും…

LEAVE A REPLY

Please enter your comment!
Please enter your name here