Home Latest ഇരക്കും ജീവിക്കണ്ടേ! അവർക്ക് നല്ലൊരു ജീവിതമുണ്ടാവാട്ടെ…

ഇരക്കും ജീവിക്കണ്ടേ! അവർക്ക് നല്ലൊരു ജീവിതമുണ്ടാവാട്ടെ…

0

“ശ്രീ .. നീ ഇനിയും ഇങ്ങനെ തുടർന്നാൽ ..”മറ്റുള്ളവരെ ഇതെല്ലം അറിയിക്കാനേ ഉപകരിക്കൂ കഴിഞ്ഞത് കഴിഞ്ഞു . നിന്റെ നല്ലൊരു ഭാവിയുണ്ട് അതോർക്കണം . നിന്റെ മാതാപിതാക്കൾ അവരറിഞ്ഞാൽ ഒത്തിരി വിഷമിക്കും . ചിലപ്പോൾ … ചിലപ്പോഴത് ഒരു കൂട്ട ആത്മഹത്യയിലേക്ക് വരെ . ഇനി തീരുമാനിക്കേണ്ടത് നീയാണ് .”

“ഞാൻ നേരിട്ടതും അനുഭവിച്ചതും അറിയാതെയാണോ നീ ഈ പറയുന്നത് .”

“ഒന്നും അറിയാതെയല്ല .പക്ഷെ നീ മാറണം അടുത്ത മാസം പറഞ്ഞുറപ്പിച്ച വിവാഹമുണ്ട് . അതോർക്കണം, ഓർത്തേ പറ്റൂ. ഒരു പട്ടി കടിച്ചു അത്രെയേ ഓർക്കാൻ പാടൊള്ളു . അത്രയേ സംഭവിച്ചിട്ടോളു .”

” ഉപദേശിക്കാൻ എളുപ്പമാണ് ആ നരധമൻ മുറിവേൽപ്പിച്ചത് എന്റെ ശരീരത്തെയല്ല മനസിനെയാണ് . നീറുന്നത് ശരീരമല്ല മനസാണ് . പിന്നെ വിവാഹം അതു നടക്കുമോ എന്നു ഉറപ്പൊന്നുമില്ലല്ലോ . ഞാൻ ഇന്ന് ശ്രീയേഷിനെ കാണാൻ പോകുന്നു നടന്നതെല്ലാം പറയാനും.”

“എന്നിട്ട് . അയാൾ ഈ ബന്ധത്തിൽ നിന്നും പിന്മാറിയാലോ ?”

“മാറുന്നെങ്കിൽ മാറട്ടെ . പക്ഷെ എനിക്ക് അഭിനയിക്കാൻ വയ്യ . അതിനുമപ്പുറം എന്റെ പ്രതിരോധം അവസാനിച്ച , എന്നെ അവർ കീഴടക്കിയ, നിമിഷങ്ങളിൽ ആ നാലുപേരുടെയാരുടെയെങ്കിലും ക്യാമറകണ്ണിൽ ഞാൻ പതിഞ്ഞിട്ടുണ്ടെങ്കിൽ . അത് ലോകത്തെ അറിയിക്കാൻ അവർക്ക് എളുപ്പമാണ് , എന്നെ കീഴ്പ്പെടുത്തിയതിലും . അത് ശ്രീയേഷ്‌ കണ്ടാൽ … അതിലും നല്ലത് ഇന്നാണ് . കാലാവധി നിർണ്ണയിക്കാൻ പറ്റാതെ തീ തിന്നു ജീവിക്കുക അത് എന്തായാലും വേണ്ട . ഞാൻ ചെല്ലട്ടെ ”

” നിന്റെ തീരുമാനം ഉറച്ചതാണോ .ഇത് നിന്നെ ബാധിക്കുമെന്ന് കൂടി ആലോചിച്ചിട്ടുണ്ടോ അയാൾ വീട്ടിൽ
അറിയിച്ചാൽ ?”

“അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്റെ വീട്ടിൽ ഇതൊന്നും അറിയിക്കരതെന്ന് പറയാം .”

“ശരി . നീ ചെന്നിട്ട് വരൂ . ബാക്കി വന്നിട്ട് തീരുമാനിക്കാം .”

“ശ്രീ എന്താ കാണാമെന്നു പറഞ്ഞത് , കുറച്ചു ദിവസമായി നിന്റെ വിവരമൊന്നുമില്ലല്ലോ , വിളിച്ചാൽ ഫോൺ എടുക്കുന്നില്ല . മെസ്സേജിന് റിപ്ലൈയില്ല എന്ത് പറ്റി നിനക്ക് .”

“ഒരു പെണ്ണിനു സംഭവിക്കാവുന്നതിന്റെ എറ്റവും വലിയ ദുരന്തം അത് സംഭവിച്ചു കഴിഞ്ഞു .”

“എന്താണ് നീ പറയുന്നത് ?”

“അന്ന് ശ്രീയേഷ്‌ പെണ്ണുകാണാൻ വരുമ്പോഴുള്ള പരിശുദ്ധി ഇന്നതെനിക്കില്ല കൈമോശം വന്നിരിക്കുന്നു . അല്ല അത് കവർന്നിരിക്കുന്നു ആരെന്നോ എന്തെന്നോ അറിയാത്ത നരാധമന്മാർ മൂലം . തെറ്റവരുടെ മേലെ ചാരി ഈ ബന്ധത്തിന് ഞാൻ നിർബന്ധിക്കുന്നില്ല . എന്തു വേണമെങ്കിലും തീരുമാനിക്കാം . എന്റെ വീട്ടിൽ അറിയരുതെന്ന് ഒരു അപേക്ഷ മാത്രം .”

“പെട്ടന്നു ഇതൊക്കെ കേട്ടപ്പോൾ , ഒട്ടും പ്രതീക്ഷിക്കാത്തത് . ഞാൻ … എനിക്ക് ആലോചിക്കാൻ സമയം വേണം .”

“എനിക്ക് മനസിലാവും ഈ അവസ്ഥ ശരി ഞാൻ പോകുന്നു .”

തിരിച്ചു ഹോസ്റ്റലിൽ എത്തിയപ്പോഴും ഗൗരി ദേഷ്യത്തിലായിരുന്നു .

“എല്ലാം പറഞ്ഞോ . എന്ത് പറഞ്ഞു ശ്രീയേഷ്‌ വേണ്ടെന്നോ വേണമെന്നോ ?”

“ഒന്നും പറഞ്ഞില്ല . ആലോചിച്ചു പറയാമെന്നു മാത്രം .”

“ഹ്മ്മ് അവൻ ഇനി പറയും ഈ ബന്ധം വേണ്ടെന്ന് . നീ എല്ലാം കൊണ്ട് പോയി തുലച്ചു .”

വൈകിട്ട് ഗൗരിയാണ് എന്നെ എണീപ്പിച്ചത് .

“ശ്രീ എഴുന്നേറ്റേ , ശ്രീയേഷ്‌ വിളിക്കുന്നുണ്ട് . എന്ത് മറുപടിയാണെങ്കിലും നീ അത് സഹിക്കണം .”

“ഹലോ ”

“ശ്രീ ആലോചനകളെല്ലാം തീർന്നു . എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ട് . സത്യസന്ധമായ ഉത്തരങ്ങളാണ് പ്രതീക്ഷിക്കുന്നത് .”

“ചോദിച്ചോളൂ .”

“ഈ കാര്യങ്ങളെല്ലാം നമ്മളെ രണ്ടുപേരേ കൂടാതെ മറ്റാർക്കൊക്കെ അറിയാം .”

“ഗൗരിക്ക് ”

“മറ്റാർക്കും അറിയില്ലല്ലോ ? നിനക്ക് കേസ് കൊടുക്കാൻ പ്ലാൻ ഉണ്ടോ ?”

“ഇല്ല അവൾക്കല്ലാതെ മറ്റൊരാൾക്ക്‌ അറിയില്ല. കേസ് ഒന്നും കൊടുക്കുന്നില്ല ഉണ്ടെങ്കിൽ എന്റെ വീട്ടിൽ അറിയിക്കരുതെന്ന് ഞാൻ പറയില്ലലോ ,അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ എനിക്കാവില്ല .”

“വേണ്ട . ഇരയെന്ന് എന്റെ ഭാര്യയെ മുദ്ര കുത്തുന്നതെനിക്ക് ഇഷ്ടമല്ല . ഹാഷ് ടാഗ് പതിപ്പിച്ചു നടക്കുന്നവർക്ക് പുതിയൊരു വാർത്ത കൂടി അതു വേണ്ട . ഇരു കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെപ്പോലും ബാധിക്കും. ഇതെല്ലാം നമ്മൾ സഹിച്ചിട്ട് നീതി കിട്ടുമോ അതുമില്ല . അതുകൊണ്ട് കേസ് ഒന്നും വേണ്ട . നമ്മുടെ ജീവിതം മാത്രം മതി ”

“ശ്രീയേഷ്‌ പറയുന്നത് ..?”

“ഈ വിവാഹത്തിനു എനിക്ക് സമ്മതമാണെന്ന് .”

“പങ്കാളികൾ തമ്മിൽ നന്ദിയുടെ ആവശ്യമൊന്നുമില്ല . നീ വിഷമങ്ങളിൽ നിന്നൊക്കെ മാറി പണ്ടത്തെ ശ്രീ ആവണം ആയെ പറ്റൂ .”

“ആവാം . എനിക്ക് ജീവിച്ചേ പറ്റു. സന്തോഷമായി തന്നെ. ”

അവർക്ക് നല്ലൊരു ജീവിതമുണ്ടാവാട്ടെ. ഇരക്കും ജീവിക്കണ്ടേ

രചന : Aparna Vijayan

LEAVE A REPLY

Please enter your comment!
Please enter your name here