Home തുടർകഥകൾ ആളിനു മുൻപ് എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ആൾ പ്രകടിപ്പിക്കാത്തിടത്തോളം ഞാനും…

ആളിനു മുൻപ് എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ആൾ പ്രകടിപ്പിക്കാത്തിടത്തോളം ഞാനും…

0

Part – 14 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 15

ആദ്യം കേട്ടതിന്റെ പകപ്പ് മാറി ആലോചിച്ചപ്പോൾ തോന്നി ഇതു നേരത്തെ അറിഞ്ഞിരുന്നാലും എന്റെ ജീവിതത്തിൽ വല്യ മാറ്റങ്ങൾ ഒന്നുംസംഭവിക്കില്ല പിന്നെ ജ്യോതിഷ് ചേട്ടന്റെ കണ്ണിൽ ഞാൻ ഒരു വിവാഹിതയായ പെണ്ണാണ് അതുകൊണ്ട് പണ്ട് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ഒരു വിഷയമല്ല ഇപ്പൊ ആൾ അതൊക്കെ മറന്നു കാണും .

എന്നാലും ഓഫീസിൽ ഉള്ളവരാരും ഈ കാര്യം അറിയാതിരിക്കുന്നതാണ് നല്ലത് ചിലപ്പോൾ ഈ വാർത്ത ഗോസിപ് വേറൊരു ലെവലിൽ എത്തിക്കും അതു എന്നെക്കാളേറെ ജ്യോതിഷ് ചേട്ടനെ ബാധിക്കും ആളിനു മുൻപ് എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ആൾ പ്രകടിപ്പിക്കാത്തിടത്തോളം ഞാനും അത് അറിഞ്ഞതായി ഭവിക്കേണ്ട കാര്യം ഇല്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ടെൻഷൻ ചിന്തകളെ മനസ്സിൽ നിന്നും കളഞ്ഞു കല്യാണ ആഘോഷങ്ങളിൽ പങ്കു ചേർന്നു

യാതൊരു പ്രത്യേകതകളും ഇല്ലാതെ ഒരു മാസം കൂടി കടന്നു പോയി ഈ മാസം ഫുൾ സാലറി കിട്ടി എന്നത് മാത്രമാണ് ഒരു വിശേഷം അശ്വതി ചേച്ചി ഹസ്ബൻഡ് ലീവിൽ വന്നത് കൊണ്ടു രണ്ടാഴ്ചത്തെ ലീവിൽ നാട്ടിൽ പോയി 4 ദിവസം കഴിഞ്ഞു നിമിഷയും പോയി അടുത്ത ആഴ്ച അവളുടെ കല്യാണം ആണ് ഓഫീസിൽ നിന്ന് കുറച്ചു പേര് പോകുന്നുണ്ട് അവളുടെ കല്യാണത്തിന് പക്ഷേ അവരോടു ആരോടും എനിക്ക് വല്യ അടുപ്പം ഇല്ലാത്തത് കൊണ്ടു പോകാൻ ഒരു മടി ലീവും ഇല്ല അത് വേറൊരു വിഷയം.

ജ്യോതിഷ് ചേട്ടനും ലീവ് ഇല്ല കല്യാണത്തിനു ചെല്ലാൻ മടിച്ചിരിക്കുന്ന എന്നോട് വഴക്കിട്ടാണ് നിമിഷ പോയത് അവളും അവളുടെ ചെക്കൻ വരുണും എന്നെ പ്രതേകം വിളിച്ചതാണ് നിമിഷയുടെ ചെക്കനുമായി ഞാനും അശ്വതി ചേച്ചിയും ജ്യോതിഷ് ചേട്ടനും ഒരു സൗഹൃദം ഉണ്ടാക്കിയിരുന്നു നേരിട്ട് കണ്ടിട്ടില്ലെങ്കിലും വീഡിയോ കാൾ വഴി നമ്മൾ കണ്ടിട്ടുണ്ട്

“എന്താ താര കൊച്ചേ മുഖത്തൊരു വാട്ടം ” പിറ്റേന്ന് ഓഫീസിൽ

നിമിഷയുടെ കല്യാണത്തിന് പോകാൻ പറ്റില്ലല്ലോ എന്നോർത്തു വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ

എന്റെ മുഖം കണ്ടു ജ്യോതിഷ് ചേട്ടൻ എന്റെ അടുത്ത് വന്നു ചോദിച്ചു

“വല്ല സീരിയസ് പ്രശ്നവും ആണോ ”

“കുറച്ചു ”

“അതെന്താ ഞാൻ അറിയുന്നോണ്ട് പ്രശ്നംഉണ്ടോ”

“ഓഹ് അങ്ങനെ ഒന്നും ഇല്ല ”

“നാളെ നിമിഷേടെ കല്യാണത്തിനു എങ്ങനെ പോകും അതാ പ്രശ്നം ”
ഞാൻ വിഷമത്തോടെ പറഞ്ഞു
കുറച്ചു നേരം ആലോചിച്ചു ഇരുന്നിട്ട് ജ്യോതിഷ് ചേട്ടൻ ചോദിച്ചു

“നമുക്ക് രണ്ട് പേർക്കും കൂടി പോയാലോ”

ആ ചോദ്യം കേട്ട് ജ്യോതിഷ് ചേട്ടനെ നോക്കി ഞാൻ കണ്ണ്‌മിഴിച്ചു
“നീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ ഞാൻ പറയട്ടെ ”

“മം പറ ”

“സൺ‌ഡേ അല്ലെ കല്യാണം അന്ന് നമുക്ക് രണ്ട് പേടിക്കും കൂടി പോകാം”

ഇത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു എന്റെ മുഖം മാറുന്ന കണ്ടു ജ്യോതിഷ് ചേട്ടൻ വിശദീകരിച്ചു
“ടി നീ കേൾക്കു ഇവിടുന്ന് പുലർച്ചെ ഇറങ്ങിയമതി ഇവിടുന്ന് മാക്സിമം 5മണിക്കൂർ യാത്രയെ ഉണ്ടാകൂ
മുഹൂർത്തം 11 മണിക്കല്ലേ ഇവിടുന്ന് 6 മണിക്ക് ഇറങ്ങിയാലും മതി ”

“11 അല്ല 11.30”

“സൂപ്പർ കുറച്ചുകൂടി ടൈം കിട്ടും സൺ‌ഡേ ആയോണ്ട് ലീവിന്റേം പ്രശ്നം ഇല്ല ”
എങ്ങനെ ഉണ്ട് എന്ന ഭാവത്തിൽ ജ്യോതിഷ് ചേട്ടൻ എന്നെ നോക്കി

“അതൊക്കെ ഓക്കേ പക്ഷേ ടൈമിൽ ബസ്സോ ട്രൈനോ ഒക്കെ കിട്ടണ്ടേ ”

“റെന്റ് എ കാർ എടുക്കാം അതാ നല്ലത് ”
പോകണോ വേണ്ടയോ എന്ന് ഒന്ന് കൂടി ആലോചിച്ചിരിക്കുന്ന എന്നെ നോക്കി ജ്യോതിഷ് ചേട്ടൻ ചേട്ടൻ ചോദിച്ചു

” എന്റെ കൂടെ വരാൻ പേടി ഉണ്ടോ ”

“പിന്നേ പേടി “ഞാൻ പുശ്ചിച്ചു ചിരിച്ചു

“അതൊന്നും ഇല്ല ഒന്നും കൂടി ആലോചിച്ചു നോക്കിയതാ ”

“എന്നാ നീ ഇരുന്നു നന്നായിട്ട് ആലോചിച്ചിട്ട് പറ എനിക്ക് കുറച്ചു പണി ഉണ്ട് ഇന്ന് തന്നെ പറയണം”

“ഓക്കേ ഓക്കേ ആലോചിക്കാൻ ഒന്നും ഇല്ല പോകാം പക്ഷേ ഒരു പ്രശ്നം ഉണ്ട്
എന്താ കല്യാണത്തിനു പോകുന്നില്ലന്നു വെച്ച് ഞാൻ ഡ്രസ്സ്‌ ഒന്നും വാങ്ങിട്ടില്ല ക്യാഷെൽസ് മാത്രേ എന്റേൽ ഉള്ളു ”

“അപ്പൊ കാത്തൂന്റെ കല്യാണത്തിന് വന്നപ്പോ ഇട്ടിരുന്നതോ? ”

“അത് ഞാൻ വീട്ടീന്ന് അല്ലേ വന്നേ അതൊന്നും കൊണ്ടു വന്നിട്ടില്ല ”

“ശെരി എന്നാ ഇന്ന് പോയി വാങ്ങു

“ഞാൻ ഒറ്റക്കാ ”

“ഓഹ് ഞാനും കൂടി വരാം ഓക്കേ ”

“മം ഓക്കേ ”
അന്ന് വൈകിട്ട് ബ്രുക് ഫീൽഡിൽ ഡ്രസ്സ്‌ വാങ്ങാൻ പോയി

“ദേ പെട്ടന്ന് സെലക്ട്‌ ചെയാതോളണം എനിക്ക് ഒരുപാട് നേരം ഒന്നും വെയിറ്റ് ചെയ്യാൻ വയ്യ ”
ഞാൻ ദേഷ്യത്തിൽ മുഖം കോട്ടികൊണ്ട് ഡ്രസ്സ്‌ തിരഞ്ഞെടുക്കാൻ പോയി ഒരു പീച് കളർ അനാർക്കലി എടുത്തു ഒറ്റ നോട്ടത്തിൽ തന്നെ അതെനിക്ക് ഇഷ്ടപ്പെട്ടു പിന്നെ വേറെ ഒന്നും നോക്കാൻ നിന്നില്ല വെറുതെ എന്തിനാ ജ്യോതിഷ് ചേട്ടനെ കലിപ്പിക്കുന്നെ

“ദേ സെലക്ട്‌ ചെയ്തു ”
ഞാൻ ഡ്രെസ്സും മായി ജ്യോതിഷ് ചേട്ടന്റെ അടുത്ത് ചെന്ന് ഡ്രസ്സ്‌ കാണിച്ചു കൊണ്ടു പറഞ്ഞു

“അയ്യേ ഇതോ ”
അയാളെന്തോ വൃത്തികേട് കണ്ട പോലെ എന്നെയും ഡ്രെസ്സിനെയും മാറി മാറി നോക്കി

ഇതിനെന്താ കുഴപ്പം? ”

“കുഴപ്പം ഒന്നും ഇല്ല സാദാരണ കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ കല്യാണത്തിന് ഒക്കെ പോകുമ്പോൾ പട്ടു സാരി ഒക്കെ ഉടുത്തല്ലേ പോകുന്നേ? ”

“കല്യാണം കഴിഞ്ഞവർ സാരി തന്നെ ഉടുക്കണം എന്നു നിർബന്ധം ഉണ്ടോ? ”

“അതല്ലെടി അമ്പലത്തിൽ വെച്ചല്ലേ കല്യാണം അപ്പൊ സാരി ഉടുത്തു പോകുന്നതല്ലേ അതിന്റ ഒരു ഇത് ”
അപ്പോഴാ ഞാൻ അത് ഓർത്തത്

“അപ്പൊ സാരി എടുക്കണോ പക്ഷേ ഇതെനിക്ക് ഇഷ്ടം ആയി ”

“നീ ഇതും എടുത്തോ നോ പ്രോബ്ലം ക്യാഷ് നീ അല്ലെ കൊടുക്കുന്നെ ”
എനിക്ക് ചിരി വരുന്നുണ്ടായിരുന്നു ഞങ്ങൾ സാരി സെക്ഷനിലേക്ക് പോയി ജ്യോതിഷ് ചേട്ടൻ തന്നെ എനിക്ക് സാരി സെലക്ട്‌ ചെയ്തു തന്നു മഞ്ഞയിൽ കടും നീല ബോർഡർ ഉള്ള സിൽക്ക് സാരി പല്ലുവും നീലയാണ്.കൂടെ ഒരു ബ്രോക്കേഡ് ബ്ലൗസും വാങ്ങി ബിൽ പേ ചെയ്യുന്നിടത് ഫാൻസി ജ്യൂവെൽസിന്റെ സെക്ഷൻ കണ്ടു

“അവിടന്ന് ഒന്നും വേണ്ടേ? ”
ജ്യോതിഷ് ചേട്ടൻ ജ്യൂവൽ സെക്ഷനിലേക്ക് ചൂണ്ടി ചോദിച്ചു ഞാൻ ഒന്ന് കലിപ്പിച്ചു നോക്കി

“അല്ലാ എല്ലാ പെണ്ണുങ്ങളും ഡ്രെസ്സിനു മാച്ചിങ് ആയ ജ്യൂവെൽസ് ഒക്കെ ഇടില്ലേ ”

“ഇല്ല കല്യാണം കഴിഞ്ഞവർ അങ്ങനെ ഇടാറില്ല” ഞാൻ ദേഷ്യത്തിൽ പറഞ്ഞു

“പക്ഷേ ഈ സാരിക്ക് ഈ കമ്മൽ ഒട്ടും ചേരില്ല ”
എന്റെ കമ്മലിലേക്ക് ചൂണ്ടി പറഞ്ഞു ”
ഞാൻ ദേഷ്യത്തിൽ ജ്യോതിഷ് ചേട്ടനെ നോക്കി

“സത്യായും ചേരില്ല”
ജ്യോതിഷ് ചേട്ടൻ നിഷ്കളങ്ക ഭാവത്തോടെ പറഞ്ഞു അതു കണ്ട് എനിക്ക് ചിരി വന്നു

“വാ നോക്കിട്ട് വരാം ”
ഞങ്ങൾ അവിടേക്കു നടന്നു

കമ്മൽ സെലക്ട്‌ ചെയ്തതും ജ്യോതിഷ് ചേട്ടനായിരുന്നു ഒരു ആന്റിക് മോഡൽ ജിമിക്കി ഞാൻ എടുക്കുന്ന കമ്മലുകളിൽ എല്ലാം കുഴപ്പം കണ്ടു പിടിക്കുന്നത് കൊണ്ടു സെലക്ട്‌ ചെയ്യാനുള്ള പണി പുള്ളിയെ ഏൽപ്പിക്കുകയായിരുന്നു ബിൽ പേ ചെയ്തു അവിടുന്ന് ഇറങ്ങി റൂമിൽ എത്തി ഫോൺ എടുത്തു നോക്കിയപ്പോൾ അമ്മയുടെയും തനു വിന്റേയും അടക്കം 10മിസ്സ്ഡ് കാൾ ഫോൺ ആണെങ്കിൽ സൈലന്റിലും ആദ്യം എനിക്ക് പേടി തോന്നി അമ്മമ്മക്ക് എന്തെങ്കിലും പറ്റിയോന്ന് ഞാൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു ആദ്യം ബെൽ അടിച്ചു നിന്നു ആരും അറ്റൻഡ് ചെയ്തില്ല ഞാൻ ഫോൺ കട്ടിലേക്ക് ഇട്ടു ഒന്ന് ഇരുന്നപ്പോഴേക്കും അമ്മയുടെ കാൾ വന്നു

“ഹലോ എന്താ അമ്മാ വിളിച്ചേ”

നീ എന്താ എടുക്കാതിരുന്നേ ഞാൻ ഒത്തിരി തവണ വിളിച്ചു ”

“ഫോൺ സൈലന്റ് ആയിരുന്നു അമ്മ ഇപ്പോഴാ കണ്ടേ
അവിടെ എന്താ വിശേഷം അമ്മ വിളിക്കണ സമയം ആയില്ലല്ലോ ”

“മം കുറച്ചു നേരത്തെ വിളിക്കാന്നു വെച്ചു
പിന്നെ ചെറിയ ഒരു വിശേഷം ഉണ്ട് തനുനു ഒരാലോചന ”

“ആണോ നല്ല വിശേഷം ആണല്ലോ എവിടുന്നാ?” അവളുടെ കല്യാണകാര്യം കേട്ട് സന്തോഷം തോന്നി

“നീ അറിയുന്ന ആൾക്കാരാ സ്കൂളിൽ നിന്റെ കൂടെ പഠിച്ച വർഷേടെ രണ്ടാമത്തെ ചേട്ടൻ ”

“ആണോ ”

“മം തനുന്റെ കോളേജിൽ പഠിപ്പിക്കുവാ അവളെ ഇഷ്ടായി ചെക്കൻ തന്നെ ആലോചിച്ചു വന്നതാ”

“അതു കൊള്ളാല്ലോ ” മുൻപൊക്കെ അവൾ പ്രേമവിരോധി ആയിരുന്നല്ലോ എന്നാലോചിച്ചു എനിക്ക് അത്ഭുതം തോന്നി

“അച്ഛനോട് വന്നു സംസാരിച്ചു പക്ഷെ അച്ഛന് നിന്റെ കാര്യം എന്തേലും ആയിട്ട് ആലോചിക്കാന്നാ ”

“എന്റെ എന്ത് കാര്യം ”

“കല്യാണകാര്യം അല്ലാതെന്തു കാര്യം നിനക്കൊരു ജീവിതം ഉണ്ടായാലേ അച്ഛന് മനസമാധാനം ആകൂ”

അതിനു എന്റെ മനസമാധാനം കളയണോ എന്ന് ചോദിക്കാൻ തോന്നി എനിക്ക് ദേഷ്യവും വിഷമവും വന്നു

“അമ്മ ഞാൻ ഇപ്പൊ എത്തിയതേ ഉള്ളു കുറച്ചു സാധങ്ങൾ വാങ്ങാൻ പോയിരുന്നു ഞാൻ ഫ്രഷ് ആയിട്ട് വിളിക്കാം”
എന്നു മാത്രം പറഞ്ഞു കാൾ കട്ട്‌ ചെയ്തു തളർച്ചയോടെ കട്ടിലിൽ ഇരുന്നു അമ്മ പറഞ്ഞതിനെ പറ്റിയൊക്കെ ഓർത്തു വീണ്ടും ഒരു പരീക്ഷണത്തിന് മനസ് ഒരുക്കമല്ല.പഴയ ഓർമ്മകൾ ശ്വാസം മുട്ടിക്കാൻ തുടങ്ങിയപ്പോൾ ശെരിക്കും എന്റെ ജീവിതത്തെ ഓർത്തു എനിക്ക് പേടി തോന്നി ആലോചനയിൽ ഇരിക്കുമ്പോൾ ആണ് തനുവിന്റെ കാൾ വന്നത് അവൾ സാദാരണ വിളിക്കാറില്ല അമ്മ വിളിക്കുമ്പോൾ ഒന്നോ രണ്ടോ വാക്ക് സംസാരിക്കുകയാണ് പതിവ് ഇന്നെന്താ വിളിക്കാൻ കാര്യം എന്നാലോചിച്ചു കൊണ്ടു ഞാൻ ഫോൺ എടുത്തു

“ഹലോ ചേച്ചി സുഖം ആണോ? ”

“മം സുഖം നീ എന്താ വിളിച്ചേ? ”

“അത് ചേച്ചി അമ്മ വിളിച്ചു സംസാരിച്ചില്ലേ ”

“മം പറഞ്ഞു ”

“ഇനി ഒരു ആലോചന വന്നാൽ ചേച്ചി സമ്മതിക്കണം
അല്ലെങ്കിൽ എന്റെ കാര്യവും കഷ്ടത്തിലാകും”

“അതെന്താ നീ അങ്ങനെ പറഞ്ഞേ”
അത് ഞാനും വിനോദ് സർഉം ……
അവൾ പറയാതെ പാതിയിൽ നിർത്തി
“ഒന്നാമത് വിനോദ് സർന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ അത്ര താല്പര്യം ഇല്ല പിന്നെ സർന്റെ നിർബന്ധത്തിലാ അവര് പാതി സമ്മതിച്ചേ ”

“അതെന്താ അവർക്ക് താല്പര്യം ഇല്ലത്തേ? ”

“ചേച്ചിടെ കാര്യം തന്നെ ഞാനും കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞു മതിയാക്കി പോകുന്നാ അവര് പറയുന്നേ നമ്മുടെ ഭാഗം ഒന്നും അവർക്ക് അറിയില്ലല്ലോ അവർക്ക് അത് അറിയേണ്ട കാര്യവും ഇല്ല ”
ഞെഞ്ചിൽ എന്തോ കുത്തി തറഞ്ഞ പോലെ ഒരു കരച്ചിൽ വന്നു തൊണ്ടകുഴി വിങ്ങി

“പിന്നെ അച്ഛൻ ചേച്ചിടെ കാര്യം കൂടി പറഞ്ഞു നീട്ടി വെക്കാൻ നോക്കിയാൽ അവർക്കു ഈ ആലോചന വേണ്ടന്ന് വെക്കാൻ ഒരു കാരണം കൂടി ആകും അതാ ഞാൻ… ”

“ഉം” ഞാൻ വെറുതെ മൂളി സംസാരിക്കാൻ വാക്കുകൾ ഒന്നും പുറത്തേക്കു വരുന്നില്ല

“ഇനി ഒരു ആലോചന വരുമ്പോൾ ചേച്ചി എന്തായാലും സമ്മതിക്കണം എനിക്ക് വേണ്ടി പ്ലീസ് ”

“ഉം ”

“ഞാൻ വെക്കുവാ ”

“ഉം”

കാൾ കട്ട്‌ ആയി.തൊണ്ട കുഴിയിൽ വന്നു നിറഞ്ഞു നിന്ന കരച്ചിലിന്റെ ചീള് ഞാൻ പോലും അറിയാതെ പുറത്തു വന്നു

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here