Home തുടർകഥകൾ നിങ്ങൾ എന്റെ കഴുത്തിൽ താലി കിട്ടുന്നതിന് മുൻപ് ഇതൊന്നും ഓർത്തില്ലേ… Part – 5

നിങ്ങൾ എന്റെ കഴുത്തിൽ താലി കിട്ടുന്നതിന് മുൻപ് ഇതൊന്നും ഓർത്തില്ലേ… Part – 5

0

Part – 4 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

ഹരിനന്ദനം…   പാർട്ട്‌ -5

നന്ദന വേറൊരു ലോകത്തായിരുന്നു എന്താ അനിരുദ്ധ് പറഞ്ഞത്….

നന്ദുട്ടി…. ഉണ്ണി വിളിക്കുന്ന കേട്ടാണ് അവൾ യാഥാർത്തിലേക്കു മടങ്ങി വന്നത്…

വാ നമുക്ക് പോകാം…

എവിടേക്..

വീട്ടിലേക് വേറെ എവിടേക്കാണ്

ഉണ്ണിയേട്ടാ..
ഏട്ടനും അമ്മയും പപ്പയും ഒകെ എനിക്ക് വലുതാണ് പക്ഷെ എനിക്ക് അതുപോലെ തന്നെ വലുതാണ് ഈ താലിയും…
കൃഷ്ണനെ സാക്ഷി നിർത്തി എന്റെ കഴുത്തിൽ അനിയേട്ടൻ കെട്ടിതാണ് ഈ താലി എന്റെ സമ്മതം ഇല്ലാതെ കെട്ടിത്താണെങ്കിലും ഇതുപേഷിച്ചു ഞാൻ വരില്ല…
അവിടെ എനിക്ക് സന്തോഷം ആണ് അതുകൊണ്ട് ആ വീട്ടിൽ നിന്നു ഞാൻ വരില്ല
എന്നെ സംരക്ഷിക്കാൻ എന്റെ കഴുത്തിൽ താലി കെട്ടിയ ആളുണ്ട് ഉണ്ണിയേട്ടൻ എന്നോട് ഷെമികണം…

അവൾ അവരുടെ മറുപടിക് കാത്തുനിൽക്കാതെ പുറത്തേക്കോടി…

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്ന അനിരുദ്ധ് അവൾക് പിറകെ പോയി

നീ അവരുടെ കൂടെ പോണം
അനിരുദ്ധ് നന്ദുവിനോട് പറഞ്ഞു

നിങ്ങൾ എന്റെ കഴുത്തിൽ താലി കിട്ടുന്നതിന് മുൻപ് ഇതൊന്നും ഓർത്തില്ലേ

നമ്മൾ ഒരുമിച്ചു ഒരു ജീവിതം തുടങ്ങിയാലും നിനക്ക് ഒരു കുഞ്ഞിന് തരാൻ എനിക്ക് കഴിയില്ല.. ഞൻ നിനക്ക് ഒരിക്കലും ചേരില്ല നിനക്ക് വേണ്ടി ഇപ്പോളും ഹരി കാത്തിരിക്കുന്നു നിനക്ക് നല്ലൊരു ലൈഫ് തരാൻ ഹരിക്ക് കഴിയും

നന്ദു ദേഷ്യത്താൽ അവനെ നോക്കി
നിങ്ങൾ പറയുമ്പോൾ വാച്ചുമാറാൻ ഞൻ ഉപകരണം അല്ല നിങ്ങളുടെ ഭാര്യ ആണ് അത് ഓർത്താൽ നന്നായി..

അവളുടെ നോട്ടം നേരിടാൻ ആവാതെ അവൻ തല താഴ്ത്തി

ഹരിയും ഉണ്ണിയും മുഖത്തോടു മുഖം നോക്കി ഉണ്ണിയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു

ഹരി… എല്ലാം മറന്നു അവൾക്കു വേണ്ടി അല്ലെ ഞാൻ വന്നത് എന്നിട്ടും അവൾ എന്റെ മുഖത്തേക്ക് പിന്നെയും ആഞ്ഞടിച്ചല്ലോ…

ഹരിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവൻ അവളെ തിരിച്ചു കിട്ടിയെന്ന സന്തോഷത്തിൽ നില്കുവായിരുന്നു അതാണ് നന്ദുവിന്റെ മറുപടിയിൽ തകർന്നു വീണത്

അനിരുദ്ധ് വീട്ടിലേക്കാണ് ബൈക്ക് ഓടിച്ചത് വീട്ടിൽ എത്തും വരെ പരസ്പരം മിണ്ടിയില്ല..

ഈ കൊച്ചമ്മയും കൊണ്ട് നീ എവിടെ പോയതാ

അത് അമ്മ അറിയണ്ട..

നിക്ക് അവിടെ…
എടി നീ കെട്ടിയോരുങ്ങി എന്റെ മോന്റെ കൂടെ എവിടെ പോയതാടി..

അമ്മയുടെ മോൻ തന്നെ ആണ് സമ്മതിച്ചു പക്ഷെ എന്റെ ഭർത്താവ് കൂടിയാണ് അനിയേട്ടൻ അത് അമ്മ മറക്കണ്ട.. അവൾ മുറിയിലേക്കു കയറി പോയി…

ഏട്ടത്തി അത് പൊളിച്ചു…
അവൾ അശോക്നെ നോക്കി പുഞ്ചിരിച്ചു

അമ്മേ അമ്മ ഇനി അവളെ ഒന്നും പറയരുത്.. പറഞ്ഞാൽ.
താക്കിത് പോലെ പറഞ്ഞിട്ട് അനിരുദ്ധ് നന്ദുവിന്റെ പിറകെ പോയി ..

പൊളിച്ചു… ഏട്ടനും..

അമ്മയ്ക്ക് സന്തോഷം ആയില്ലേ മകന്റെയും മരുമകളുടെയും വായിൽ നിന്നു കേട്ടപ്പോൾ..

മൂധേവി… അവനെയും കൊണ്ട് പോയി മനസുമാറ്റി അവനു കൈവിഷം കൊടുത്തു അവൾ… അവൾ മുടിഞ്ഞു പോകും

അവർ തലയിൽ കൈവച്ചു പ്രാകി..

അമ്മയുടെ പ്രാക്ക് എന്തായാലും ഏട്ടത്തിക് ഏൽക്കില്ല.. ഒളിച്ചോടി പോയ മോൾക്കാവും കിട്ടുക…

പറഞ്ഞുകൊണ്ട് അശോക് പുറത്തേക്കു പോയി

അനിരുദ്ധ് മുറിയിൽ ചെല്ലുമ്പോൾ ദേവു ബാത്‌റൂമിൽ ആയിരുന്നു.. അവൻ ഷർട്ട്‌ ഊരി ഇട്ടിട്ട് തിരിഞ്ഞതും ദേവു വാതിൽ തുറന്നു അവളുടെ നിൽപ് കണ്ട് അവൻ നോക്കിനിന്നു

സാരീ ബാത്‌റൂമിൽ ഊരി ഇട്ടപ്പോൾ ആണ് സോപ്പ് തീർന്നത് അവൾ ഓർത്തത് തിരിച്ചു ഇറങ്ങി വന്നപ്പോൾ അനി റൂമിൽ ഉണ്ടാവുമെന്ന് അവൾ കരുതിയില്ല അനിരുദ്ധിനെ കണ്ടതും അവൾ ബെഡിൽ കിടന്ന ബെഡ്ഷീറ് എടുത്തു പുതച്ചു..

നിങ്ങൾക്ക് വിളിച്ചിട്ട് കയറി വന്നൂടെ

അവൾ ദേഷ്യത്തോടെ അവനെ നോക്കിയിട്ട് ബാത്‌റൂമിൽ കയറി വാതിലടച്ചു..

അത് കണ്ടു അവന്റെ ചുണ്ടിൽ ഒരു കള്ളചിരി തെളിഞ്ഞു..

അനിയേട്ട….

അശോകിന്റെ വിളി കേട്ടു അവൻ പുറത്തേക്കു പോയി

അവൾ കുളികഴിഞ്ഞു വന്നപ്പോൾ അനിരുദ്ധിനെ മുറിയിൽ കണ്ടില്ല… അവൾ മൊബൈൽ എടുത്തു ഹരിയുടെ നമ്പറിലേക് വിളിച്ചു

ഹരിയേട്ടാ… നന്ദു ആണ്

എന്താ…

അവന്റെ സ്വരം മുർച്ചയുള്ളതായിരുന്നു

പ്ലീസ് നന്ദു നീ ഇനിഎന്നെ വിളിക്കരുത്

നീ ഇപ്പോളുമ് എന്റെ നെഞ്ചിലേക്കാണ് കത്തി കുത്തിയിറക്കിയിട് പോയത്

ഉണ്ണി നെഞ്ച് കലങ്ങിയാണ് ഇവിടടെ നിന്നു പോയത് നിനക്ക് സന്തോഷം ആയല്ലോ അല്ലെ അവിടെ കിടന്നു നരകിക്കാന നിന്റെ വിധി അത് നീ അനുഭവിക്..

അവൻ കാൾ കട്ട്‌ ചെയ്തു.

അവൻ അങ്ങനെ പറഞ്ഞിട്ടും അവളുടെ മനസ്‌ പറഞ്ഞു അവൾ ചെയ്തത് തന്നെയാണ് ശെരി എന്ന്.. അനിരുദ്ധ് വരുന്നത് കണ്ടു അവൾ കണ്ണുകൾ തുടച്ചു

നന്ദു …. അനിരുദ്ധ് പതിയെ വിളിച്ചു

അവൾ തല ഉയർത്തി നോക്കി..

നിനക്ക് എന്നെ അക്‌സെപ്റ് ചെയ്യാൻ പറ്റുമോ.. എനിക്ക് നിന്നെ ഇഷ്ടം ആണ് ഒരുപാട്.. നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ സന്തോഷത്തോടെ..

സന്തോഷം…. എന്റെ ജീവിതത്തിൽ അത് പറഞ്ഞിട്ടില്ല നിങ്ങളെ എനിക്ക് വെറുപ്പാണ്… നിങ്ങൾ കെട്ടിയ താലിയുടെ വില എനിക്കറിയാം അതുകൊണ്ട് ഞൻ പോകാതിരുന്നത് അല്ലാതെ നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ടല്ല…

അവൾ രൂക്ഷമായി അവനെ നോക്കി..

നിന്നോട് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല… അവൻ അവളെ ബലമായി അവനോടു ചേർത്തു നിർത്തി…

വിടെന്നെ…. അവൾ കുതറി പിറകിലേക്ക് മാറി അവൻ അവളുടെ അടുത്തേക് ചെന്നു ഭിത്തിയിൽ ഇടിച്ചു അവൾ നിന്നു.. അവൻ അവന്റെ കൈൽ അവളുടെ മുഖം എടുത്തു അവന്റ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു… അവൾ അവനെ പിടിച്ചു തള്ളിയിട്ടു പുറത്തേക്ക് പോയി.. അവളുടെ മുഖത്ത് നാണത്താൽ ചിരി ഉണ്ടായിരുന്നു ❤️❤️

മോനെ അവൾ വന്നില്ലേ നിന്റെ കൂടെ…

ഇല്ല പപ്പാ നമ്മുടെ പഴയ നന്ദു അല്ല അവൾക് ഇപ്പൊ അവനാണ് വലുത് നമുക്ക് ഇനി അവൾ വേണ്ട പപ്പാ…

നമ്മുടെ നന്ദുനെ നമുക്ക് ഉപേക്ഷിക്കാൻ പറ്റുമോ… അവൾ ഈ വീട്ടിൽ നിന്നിറങ്ങിയപ്പോൾ ചിലങ്ക അഴിച്ചു വച്ചതാ നിന്റെ അമ്മ അവളോട്‌ എന്ത് പറയും നമുക്ക് അവളെ തിരിച്ചു വിളികാം മോനെ നമ്മുടെ കുഞ്ഞിപെണ്ണല്ലേ അവൾ.

പപ്പാ ഹരിയേ കുറിച്ചോര്ത്തോ അവന്റെ മനസ്സിൽ ആശ നിറച്ചത് നമ്മളാണ് എന്നിട്…. അവനോട് എന്ത് പറയും

ഉണ്ണി ….. ആരോ വിളിക്കുന്നകെട്ടു അവര രണ്ടുപേരും പുറത്തേക്കിറങ്ങി…

ഹരി…. നീ എന്താ അകത്തേക്കി വരാഞ്ഞേ…

ഇനി ഈ വീടു എനിക്ക് അന്ന്യം ആണ് ഞാനിപ്പോൾ വന്നത് നന്ദുവിനെയും അനിരുദ്ധിനെയും അംഗീകരിക്കണം എന്ന് പറയാനാണ്…

ഹരി..

കുറച്ചു നാൾ എനിക്ക് വിഷമം കാണും പക്ഷെ അവൾ ഹാപ്പി ആണെന്ന് കണ്ടാൽ മറ്റൊരു ലൈഫെലേക്ക് ഞാനും പോകും … എന്നെയോർത് നീ വിഷമിക്കണ്ട എന്നും ഞാൻ നിന്റെ നല്ലൊരു ഫ്രണ്ട് ആയിരിക്കുമ് ഇതു ഹരിയുടെ വാക്ക് ആണ്

ഹരി…

ഞാൻ ഇറങ്ങുവാ ഉണ്ണി ..

ഹരി വണ്ടിയിൽ കയറി പോകുന്നതുനോക്കി ഉണ്ണി നിന്നു…

#######$$$$$$$$

നന്ദു നിനക്ക് എന്നോട് ദേഷ്യം ആണെന്നറിയാം എന്നാലും എന്നെ ഉൾകൊള്ളാൻ നിനക്ക് പറ്റില്ലേ..
.. നിനക്ക് ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിയില്ല പക്ഷെ നിന്നെ ജീവനേക്കാൾ ഏറെ സ്നേഹിക്കാൻ എനിക്ക് കഴിയും… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ നന്ദു ഒരുപാട്….

അനിരുദ്ധ് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു… അവളുടെ ഭാഗത്തു നിന്നു മറുപടി ഒന്നും വന്നില്ല…

നന്ദു …….

അവൻ പതിയെ വിളിച്ചു

നീ ഒന്നുo പറഞ്ഞില്ല…

എന്നിൽ നിന്നു എന്ത് മറുപടി ആണ് നിങ്ങൾ പ്രേതിഷിക്കുന്നത്…

അവൻ അമ്പരപ്പോടെ അവളെ നോക്കി…

അനിയേട്ട എല്ലാം മറന്നു നിങ്ങളോടൊപ്പം ജീവിക്കാന ഞാൻ തിരിച്ചു വന്നത് പക്ഷെ നിങ്ങളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല…

നീ എന്താ പറയുന്നത്…

മനസിലായില്ലേ മലയാളം… മലയാളത്തിൽ തന്നെ അല്ലെ നിങ്ങളോട് ഞാൻ പറയുന്നത് എനിക്ക് നിങ്ങളെ വേണ്ടാ ഞാൻ നാളെ തന്നെ എന്റെ വീട്ടിലേക്ക് തിരിച്ചു പോകും…

നന്ദു …. അവനു ഒന്നുo മനസിലായില്ല ഇന്നലെ താൻ ചുംബിച്ചപ്പോൾ നാണത്തോടെ ഓടി പോയ നന്ദു അല്ല സംസാരിക്കുന്നതെന്ന് അവനു തോന്നി … ഒരു രാത്രി കൊണ്ട് ഇവൾക്കെന്ത് സമ്പവിച്ചു.. അവൻ കൈ ചുരുട്ടി ഭിത്തിയിലേക്ക് ഇടിച്ചു… കണ്ണുകൾ ചുവന്ന് കണ്ണുനീർ താഴേക്കു വീണു… പെട്ടന്ന് അവൻ പുറത്തേക്കിറങ്ങി പോയി…

അവൾ പൊട്ടികരഞ്ഞുകൊണ്ട് തറയിലേക്കിരുന്നു… എന്റെ ദേവി…. എനിക്ക് മാത്രം എന്താ ഇങ്ങിനെ അനിയേട്ടനെ എല്ലാം മറന്നു സ്നേഹിച്ചു തുടങ്ങിത്താണു പക്ഷെ ഇന്നലെ രാത്രിയിൽ വന്ന ഫോൺ കാൾ എല്ലാം തകർത്തു….

ഏട്ടത്തി….

അവളുടെ തോളിൽ തട്ടി അശോക് വിളിച്ചു..

ഏട്ടത്തിക് എന്താ പറ്റിയത് നിങ്ങൾ സംസാരിക്കുന്നത് മുഴുവൻ ഞാൻ കേട്ടു… ഏട്ടനൊപ്പം എല്ലാo മറന്നു ജീവിതം തുടങ്ങാൻ അല്ലെ പിന്നെയും വീട്ടുകാരെ തള്ളി പറഞ്ഞു ഏട്ടത്തി ഇങ്ങോട്ട് വന്നത് എന്നിട്ട് എന്താ ഏട്ടത്തി ഇപ്പോൾ ഇങ്ങനെ… എനിക്ക് ഒന്നുo മനസിലാകുന്നില്ല..

എല്ലാം ഞാൻ പറയാം അശോക് അതിനു മുൻപ് നമുക്കൊരിടം വരെ പോണം… അതിനു ശേഷം പറയാം ഞൻ എല്ലാം…. പെട്ടന്ന് റെഡി ആയി വാ…

ഏട്ടത്തി… ശെരി

അവൾ തറയിൽ നിന്നെഴുന്നേറ്റു എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ച പോലെ

അനിരുദ്ധിനെ സ്നേഹിക്കാൻ എന്താ നന്ദുവിന്‌ സാധിക്കാത്തതു???
ആരാവും നന്ദുവിനെ ഫോൺ ചെയ്തത്???

തുടരും……

സിനി സജീവ് 🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here