Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : Josbin Kuriakose
രക്തദാഹി THE SERIAL KILLER Part – 2
രാഹൂൽ 25 വർഷം മുമ്പ് ജോസ് ടോം താമസിച്ചിരുന്നത് കുടിയാന്മലയാണ്
ടോം തോമസിൻ്റെ തറവാട് വീട്ടിൽ.
ടോം തോമസിൻ്റെ തിരോധാനത്തിന് ശേഷം 5 വർഷത്തോളം എൽസിയും ഹിമയും ജോസ് ടോമും അവിടെ താമസിച്ചു അതിന് ശേഷം കൃത്യമായി പറഞ്ഞാൽ ജോസ് ടോം ജില്ലാ കോടതിയിൽ വക്കിലായി തിളങ്ങി നിലക്കുന്ന സമയത്താണ്
അവർ ആലക്കോടെയ്ക്കു താമസം മാറ്റിയത്.
പക്ഷേ ഇതുവരെയും കുടിയാന്മലയിലെ അവരുടെ സ്ഥലം വിറ്റിട്ടില്ല.
എൽസിയുടെ മരണത്തോടെ അതിൻ്റെ പൂർണ്ണ അവകാശി ജോസ് ടോമായി .
ചുരുക്കി പറഞ്ഞാൽ ഒന്നുമില്ലാതെ അനാഥനായി ജനിച്ച ജോസ് ടോം ഇന്ന് കോടിശ്വരനാണ്.
പേരും പ്രസ്ക്തിയുമുള്ള അറിയപ്പെടുന്ന വക്കിലുമായി.
സാർ നമ്മൾ അന്വേഷിയ്ക്കുന്നത് ജോസ് ടോമിൻ്റെ ഭാര്യയുടെ തിരോധാനമാണോ അതോ കൊലപാതകമാണോ,മകൻ്റെ മരണം അപകട മരണമാണോ ഇനി അതും കൊലപാതകമാണോ എന്നതാണ്.
ഈ കേസുകൾ അന്വേഷിയ്ക്കുമ്പോൾ തീർച്ചയായും നമ്മുക്ക് അപകട മരണമായി കണകാക്കിയിരുന്ന ഹിമയുടെ മരണവും, ടോം തോമസിൻ്റെ തിരോധാനവും വീണ്ടും അന്വേഷിയ്ക്കേണ്ടിവരും.
ടോം തോമസിൻ്റെ തിരോധാനത്തിലൂടെ എൽസിയ്ക്കും ഹിമയ്ക്കുമാണ് നഷ്ട്ടങ്ങൾ.
എന്നാൽ ടോം തോമസിൻ്റെ തിരോധാനമാണ് ജോസ് ടോമിൻ്റെ വളർച്ചയുടെ തുടക്കം.
എൽസിയ്ക്കു ടോം തോമസിനോട് തോന്നിയ വെറുപ്പ് അവളെ ജോസ് ടോമിനെ പ്രീയപ്പെട്ടനാക്കി.
ടോം തോമസിൻ്റെ തിരോധാനത്തിലൂടെ ജോസ് ടോം. ടോം തോമസിൻ്റെ സ്ഥാനത്തേയ്ക്കു സ്വയം കടന്നു വരുന്നു.
പെട്ടെന്നു തന്നെ സമൂഹത്തിൽ ഉന്നതമായ സ്ഥാനം നേടിയെടുക്കുന്നു.
കോടികണക്കിന് സ്വത്തിന് ഉടമയായ മാത്തച്ചൻ മുതലാളിയുടെ ഒരെയോരു മകൾ നാൻസിയെ വലിയ വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും വക്കിലായ ജോസ് ടോം വിവാഹം കഴിയ്ക്കുന്നു.
ടോം തോമസിലൂടെയും നാൻസിയിലൂടെ
ജോസ് ടോം നേടിയത് സമ്പത്താണ്.
സാറെ ഒന്നുറപ്പാണ് കേസിൻ്റെ അടിത്തട്ടിലേയ്ക്കു നമ്മുക്ക് സഞ്ചരിയ്ക്കേണ്ടി വന്നാൽ ഒടുവിൽ വാദി പ്രതിയായി വരുമെന്നാണ് എനിയ്ക്കു തോന്നുത്.
എൻ്റെ കണക്കു കൂട്ടലിൽ ടോം തോമസിൻ്റെ, ഹിമയുടെ ,ജോസ് ടോമിൻ്റെ മകൻ്റെ, നാൻസിയുടെത് കൊലപാതകമാണ്.
ടോം തോമസും – ഹിമയും കൊല്ലപ്പെട്ടാൽ അതിൻ്റെ നേട്ടം ജോസ് ടോമിനാണ്.
രാഹൂൽ കേസ് തെളിയ്ക്കുന്നതിൽ നിൻ്റെ ബുദ്ധി അപാരമാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.
പക്ഷേ ഇവിടെ നീ എഴുതാപ്പുറം വായിക്കാൻ ശ്രമിയ്ക്കണ്ട.
ഒരു തെളിവുമില്ലാതെ സംശയത്തിൻ്റെ ഒരു നിഴൽപ്പോലും ജോസ് ടോമിലേയ്ക്കു നമ്മുക്ക് ഉന്നയ്ക്കാൻ കഴിയില്ല.
തെളിവും സാക്ഷിയും ഉള്ള എത്രയോ കേസുകളിൽ എത്രയെളുപ്പമാണ് പ്രതിയേ ജോസ് ടോം നിരപരാധിയാക്കുന്നത്.
ആ ജോസ് ടോമിനോട് മത്സരിക്കുമ്പോൾ നീ തോറ്റു പോകും രാഹൂൽ.
ജനങ്ങൾക്കിടയിൽ നല്ല പേരുള്ള നിന്നെപ്പോലുള്ള ഒരു ഓഫിസർ ആയാൾക്കു മുന്നിൽ തോറ്റു പോകുമ്പോൾ അപമാനം നിന്നെക്കാൾ പോലിസ് ഡിപ്പാർട്ടുമെൻ്റിനാണ്.
നമ്മുക്ക് എഴുതാപ്പുറം വായിക്കണോ രാഹൂൽ?
നാൻസിയുടെയും, അയാളുടെ മകൻ്റെയും കേസുകളിൽ അന്വേഷണം ഒതുക്കുന്നതല്ലേ ബുദ്ധി?
സർ മറ്റുള്ളവരുടെ ഇഷ്ട്ടത്തിന് അനുസ്സരിച്ചാണ് കേസ് അന്വേഷിക്കുന്നതെങ്കിൽ ഈ കേസ് അന്വേഷിക്കാൻ എനിയ്ക്കു താത്പര്യമില്ല.
എൻ്റെ അന്വഷണം ആരിൽ തുടങ്ങും ആരിൽ അവസാനിയ്ക്കും എന്നത് എൻ്റെ സ്വാതന്ത്ര്യമാണ് ,ആ ഉറപ്പു സാർ എനിയ്ക്കു തന്നാൽ യഥാർത്ഥ പ്രതി സാറിനു മുന്നിൽ ഹാജരാകും.
ഞാൻ പറഞ്ഞില്ലേ സാർ. ടോം തോമസിൻ്റെ ഒരു തിരോധാനമല്ല കൊലപാതകമാണ്
അയാളുടെ കൊലപാതകത്തിനുള്ള ഉത്തരം ജോസ് ടോമിന് പറയാൻ കഴിയും.
രാഹൂൽ നീ പറയുന്നപ്പോലെ ടോം തോമസിൻ്റെ കൊലപാതകമാണെന്ന് ഞാൻ അംഗികരിച്ചു തരാം .പക്ഷേ മിനിയും ആ രണ്ടു മക്കളും എവിടെ?
ടോം തോമസിൻ്റെയും മിനിയുടെയും തിരോധാനം, ഹിമയുടെ മരണം,നാൻസിയുടെ തിരോധാനം
ഇതു മൂന്നിനും ഉത്തരം നല്ക്കാൻ എനിയ്ക്കു ജോസ് ടോമിനെ കൃത്യമായി ചോദ്യം ചെയ്യേണ്ടി വരും.
അയാളുടെ മകൻ മരണപ്പെട്ടത് ഒരു പക്ഷേ അപകട മരണമായിരിക്കാം. അയാളുടെ മകൻ്റെ ബൈക്കിൽ ഇടിച്ചിട്ട് ആ കാർ നിർത്താതെ പോയത് പേടിച്ചിട്ടാണങ്കിലോ.
ജനങ്ങൾ കൂടിയാൽ അവരിൽ നിന്ന് ആക്രമണം ഉണ്ടാകും ,കേസാകും ഇതെല്ലാം ഭയന്നാണോ നിർത്താതെ പോയത്.
1. ടോം തോമസ്
2. മിനി, രണ്ടുമക്കൾ
3. ഹിമ
4. നാൻസി.
ഹിമ ഇതിൽ ജീവിച്ചിരിപ്പില്ല.
‘ നാൻസി, മിനി ,രണ്ടു കുഞ്ഞുങ്ങൾ, ടോം തോമസ് ജീവിച്ചിരിപ്പുണ്ടോ മരിച്ചിട്ടുണ്ടോയെന്ന് നമ്മുക്ക് ഒരു വിവരവുമില്ല.
പക്ഷേ ഇതിനെല്ലാം ഉത്തരമറിയാവുന്ന ഒരാൾ നമ്മുക്ക് മുന്നിലുണ്ട് ജോസ് ടോം.
എൻ്റെ ചേദ്യങ്ങൾക്കു ഉത്തരം പറയാൻ ജോസ് ടോമിന് കഴിഞ്ഞേയ്ക്കാം.
ടോം തോമസും, എൽസിയും, ജോസ് ടോമും അടങ്ങിയ അവരുടെ കുടുംബത്തിൽ നിന്ന് തുടങ്ങണം ഈ കേസിൻ്റെ അന്വേഷണം.
തെളിവുകൾ ഇല്ലെന്നു പറഞ്ഞു നമ്മൾ കുഴിച്ചുമൂടിയ.പല സത്യങ്ങളും ഇവിടെ തെളിയ്ക്കപ്പെടും.
****************************************
ഐ .ജി അനിൽ കുമാറിൻ്റെ നിർദ്ദേശമനുസ്സരിച്ച് ആലക്കോട് Cl ജിത്തുവും കുടിയാന്മല SI ശരത്തും ഐ.ജി ഓഫിസിലേയ്ക്കു വന്നു.
രാഹൂൽ ജിത്തുവും,ശരത്തും നിനക്കു സഹായമായി കൂടെയുണ്ടാകും.
മിനിസ്റ്ററുടെ സമർദ്ദമുള്ള കേസാണിത്.
നിങ്ങളുടെ കൂട്ടായ പ്രവർത്തനം
യഥാർത്ഥ പ്രതിയെ എത്രയും പെട്ടെന്നു കണ്ടെത്താൻ കഴിയുന്നതാകണം.
ഐ. ജി അനിൽ കുമാറിൻ്റെ നിർദേശമനുസ്സരിച്ച്
രാഹൂൽ മാധവൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
***************************************
25 വർഷം മുമ്പ് കുടിയാന്മല പോലിസ് സ്റ്റേഷനിൽ റിപ്പോർട്ടു ചെയ്ത ടോം തോമസിൻ്റെയും മിനിയുടെയും മക്കളുടെയുടെ തിരോധാന കേസ് വീണ്ടും രാഹൂൽ മാധവിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കാൻ തുടങ്ങി.
25 വർഷത്തിന് ശേഷം ഒരു തവണപ്പോലും
ടോം തോമസ് കുടിയാന്മലയ്ക്കു മടങ്ങി വന്നിട്ടില്ല.
ഒരു നാട് മുഴുവൻ അറിയപ്പെടുന്ന ടോം തോമസ് എന്തിന് ഒളിച്ചു പോകണം?
ഭർത്താവ് മരിച്ച് ഒരു മാസം തികയുന്നതിന് മുമ്പ് ടോം തോമസിനോപ്പം പോകാൻ മിനിയ്ക്കു എങ്ങനെ കഴിഞ്ഞു.?
മിനിയും ആ രണ്ടു മക്കളും ,ടോം തോമസും ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടോ?
ചോദ്യങ്ങൾ നിരവധിയാണ് പക്ഷേ ഉത്തരം കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിയുന്നില്ല.
ഒളിഞ്ഞും തെളിഞ്ഞും രാഹൂൽ മാധവിൻ്റെ അന്വേഷണം ചെന്നെത്തുന്നത് ജോസ് ടോമിലേയ്ക്കാണ്.
*****************************************
രാത്രി പത്തുമണിയ്ക്കു ഐ.ജി അനിൽ കുമാറിൻ്റെ ഫോണിലേയ്ക്കു CI ജിത്തിൻ്റെ കോൾ വന്നു.
സാർ കുടിയന്മലയ്ക്കു അടുത്തുള്ള പൊട്ടൻ പ്ലാവിൽ വച്ച്. രാഹൂൽ സാറിൻ്റെ ബുള്ളറ്റിനെ ഒരു കാർ ഇടിച്ചിട്ടു നിർത്താതെ പോയി.
ടോം തോമസിൻ്റെ തിരോധനവുമായി ബന്ധപ്പെട്ട് മിനിയുടെ വീട്ടിൽ സാർ ഇന്നു പോകുമെന്ന് പറഞ്ഞിരുന്നു അവിടെ പോയി മടങ്ങി വരുമ്പോഴാണ് അപകടം .
എന്നിട്ട് രാഹൂലിന് എന്തെങ്കിലും പറ്റിയോ?
ഗുരുതരമായ പരുക്കൊന്നുമില്ല. എന്നാലും പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.
ഞാനും ശരത്തും ഇപ്പോൾ പരിയാരത്തേയ്ക്കു പോകും.
ഓക്കെ ഞാനും പരിയാരത്തേയ്ക്കു വരാം.
പിന്നെ രാഹൂലിൻ്റെ അടുത്ത് നിങ്ങളുണ്ടാകണം.
കൊലയാളി നമ്മുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞിരിയ്ക്കുന്നു.
ഐ. ജി അനിൽകുമാറും ,ജിത്തുവും ,ശരത്തും
പരിയാരം മെഡിക്കൽ കോളേജിൽ രാഹൂൽ മാധവ് IPS നെ കാണാൻ റൂമിലേയ്ക്കു ചെന്നു.
ഇതുതന്നെയാണ് രാഹൂൽ നിന്നോട് ഞാൻ പറഞ്ഞത് എഴുതാപ്പുറം വായിക്കാൻ നില്ക്കരുതെന്ന്.
കൊലയാളി നമ്മളെക്കാൾ ബുദ്ധിശാലിയാണ്.
രാഹൂലുമായി ഐ.ജി സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന് കോൾ വന്നത്.
സാർ ഞാൻ വളപ്പട്ടണം SI റാഷിദാണ് ഇവിടെ റെയിൽവേ ട്രാക്കിൽ രണ്ട് സ്ത്രികളുടെ മൃതദേഹങ്ങൾ കണ്ടെത്തിട്ടുണ്ട്.
പോലിസ് മൃതദേഹം തിരിച്ചറിഞ്ഞു.
വക്കീൽ ജോസ് ടോമിൻ്റെ ഭാര്യയും മകളുമാണ് മരണപ്പെട്ടിരിയ്ക്കുന്നത്.
ട്രയിൻ ഇടിച്ചുള്ള മരണമെന്നാണ് വിലയിരുത്താൻ കഴിഞ്ഞത്.
ജോസ് ടോമിനെ വിവരമറിയിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേയ്ക്കു അയച്ചിട്ടുണ്ട്.
ഓക്കെ. അവിടെ നിന്ന് അവരുടെ മരണവുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ കണ്ടെത്താൻ ശ്രമിയ്ക്കണം.
റഷീദിൻ്റെ കോൾ കട്ടായതിന് ശേഷം
ഐ.ജി അനിൽ കുമാറിൻ്റെ സമനില തെറ്റി.
രാഹൂൽ ബുദ്ധിമാനായ ഓഫിസർ ആയതു കൊണ്ടാണ് നിന്നെ ഞാൻ ഈ കേസിൻ്റെ ചുമതല ഏല്പിച്ചത് ആദ്യമേ നിന്നോട് ഞാൻ പറഞ്ഞതാണ് എഴുതാപ്പുറങ്ങളിലേയ്ക്കു സഞ്ചരിയ്ക്കരുതെന്ന്.
പക്ഷെ അതൊന്നും അനുസരിയ്ക്കാതെ നീ നിൻ്റെ ഇഷ്ട്ടത്തിന് കേസ് അന്വേഷിച്ചു.അതിൻ്റെ ഫലമാണ് വളപ്പട്ടണം SI റഷീദ് എന്നെ വിളിച്ചു പറഞ്ഞത്.
ജോസ് ടോമിൻ്റെ ഭാര്യയും മകളും കൊല്ലപ്പെട്ടിരിയ്ക്കുന്നു.
മിനിസ്റ്ററോട് ഞാൻ എന്തു പറയും നിങ്ങൾ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ടു കൊലപാതകങ്ങൾ തടയാൻ കഴിഞ്ഞേനെ.
രാഹൂൽ നിന്നെ അപായപ്പെടുത്താൻ ശ്രമിച്ചത് നമ്മുടെ ശ്രദ്ധ മാറ്റാൻ വേണ്ടിയാണ്.
നിനക്കു അപകടം സംഭവിച്ചപ്പോൾ ജിത്തുവിൻ്റെയും, ശരത്തിൻ്റെയും എൻ്റെയും ശ്രദ്ധ നിന്നിലേയ്ക്കായി.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ
കൊലയാളി അവൻ്റെ കൃത്യം പൂർത്തിയാക്കി.
കൊലയാളിയുടെ അടുത്ത ഇര ഉറപ്പായും ജോസ് ടോമാണ്.
പക്ഷേ എന്തിനാണ് ജോസ് ടോമിനെ ആ കൊലയാളി വേട്ടയാടുന്നത്.
ഇനി നമ്മുടെ ഓരോ നീക്കവും ജാഗ്രത നിറഞ്ഞതാവണം.
ജോസ് ടോമിനായി കാത്തിരിയ്ക്കുന്ന കൊലയാളിയുടെ മുഖത്ത് പുഞ്ചിരിയാണ്.
അവൻ്റെ ഹൃദയം അയാളുടെ രക്തത്തിനായി കൊതിച്ചു.
തുടരും…
ജോസ്ബിൻ