Home Latest ഇത്രയും സുന്ദരിയായ ഒരു പെങ്ങളെ അവന് ആഗ്രഹിക്കുന്നില്ലാ…

ഇത്രയും സുന്ദരിയായ ഒരു പെങ്ങളെ അവന് ആഗ്രഹിക്കുന്നില്ലാ…

0

രചന : Shafeeque Navaz

പ്രതീക്ഷിക്കാതെ പെഴ്ത മഴയില് നനഞ്ഞു കുതിര്ന്ന അവന് അടുത്ത് കണ്ടാ കടയിലേക്ക് വണ്ടി ഓടിച്ചു കഴറ്റി.. ആകെ നനഞ്ഞ് അവന്….

മഴക്ക് ശമനം വന്നാ ഉടനെ വീണ്ടും വണ്ടിയെടുത്ത് വര്ഷോപ്പിലേക്ക്

മൂടല് മഞ്ഞ് ഉള്ളത് കൊണ്ട് വ്യക്തമായി ഒന്നും കാണന് അവനു സാധിക്കുന്നില്ലായിരുന്നു വണ്ടിയുടെ സ്പീഡ് കുറച്ച് അവന്..

പ്രതീക്ഷികാതെ വന്നാ മഴ പോലെ തന്നെ. അവള് റോഡ് ക്രോസ് ചെയ്ത

ഹോണ് അടികേട്ട് റോഡിന്റെ നടുവില് എന്ത ചെയ്യണം എന്ന് അറിയാതെ അവള് പതറി നിന്നു

വണ്ടിയുടെ ബ്രെക്ക് ശരിയാക്കാനായ് വര്ഷോപ്പിലേക്ക് പോയ അവന്.. ഇല്ലാത്താ ബ്രെക്ക് ഒരുവിതത്തില് ചവിട്ടി നിന്ന് പിടിച്ച്..വണ്ടി തെന്നി അവളുടെ മുന്നില് ചെന്ന് നിന്ന്. അവന് തെറിച്ച് അവളുടെ മേലേക്ക് രണ്ടുപേരും കൂടെ മഴ പെഴ്ത് നനഞ്ഞ റോഡില് കിടന്നു രണ്ടു റൌണ്ട് ഉരുണ്ട്..ഉരുള്ച്ചയില് ഏതോ നിമിഷത്തില് രണ്ട് ചുംബനം അവള് അറിയാതെ അവള് അവന് സമ്മാനിച്ചു തിരിച്ച് അവന് ഒരണം കൊടുക്കാന് ശ്രമിച്ചു നോക്കി പക്ഷെ അതിന് മുന്നേ അവള് അവനെ തള്ളിമാറ്റി കൊണ്ട് പറഞ്ഞു

ഇയാളുടെ കണ്ണില് എന്താ മുഖം ഇല്ലേ.. ?

എന്താ.. ??

അല്ലാ…. മുഖത്ത് എന്താ കണ്ണില്ലേന്ന്..

അവള്ക്ക് മറുപടി കൊടുക്കാതെ അവന് ചാടി എഴുന്നേററ് ബൈക്കിന്റെ ഭംഗിക്ക് വല്ല കോട്ടവും പറ്റിയോ എന്ന് നോക്കി കൊണ്ട് പറഞ്ഞു

അമീറ നീ ഇത് മൂന്നാം തവണയാ എന്റെ വണ്ടിക്ക് വട്ടം ചാടുന്നത്.. നിന്റെ വാപ്പാ സുലൈമാനിക്കയെ കണട്ടെ ഞാന് പറയുന്നുണ്ട് മോള്ക്ക് ഒരു കണ്ണാടി വാങ്ങി കൊടുക്കാന്

കണ്ണാടി നിന്റെ,കെട്ടിയോള്ക്ക് വാങ്ങി കൊടുക്ക്
നിങ്ങള് ഇത് മൂന്നാ തവണയാ എന്നെ വണ്ടി ഇടിച്ച് കൊല്ലാന് നോക്കുന്നത്.. എന്ന് മറുതലയ്ക്കല് അവളും ഒട്ടും വിട്ടുകൊടുക്കാതെ പറഞ്ഞു..

ഓള് ഒരു കാന്താരിയ.. ആര് കണ്ടാല്ലും ഇഷ്ട്ടപെടും..

നാട്ടില് അവന് ഇപ്പോള് തന്നേ ഒരുപാട് പെങ്ങന്മാര് ഉണ്ട് അതുകൊണ്ട് ഇവളോട് മാത്രം അവന് ഇഷ്ടം ചോദിച്ചട്ടില്ലാ.. വേറെ ഒന്നും കൊണ്ട് അല്ലാ ഇത്രയും സുന്ദരിയായ ഒരു പെങ്ങളെ അവന് ആഗ്രഹിക്കുന്നില്ലാ അത് തന്നെ കാര്യം

വീഴ്ച്ചയില് അമീറയുടെ കൈ മുട്ട് പൊട്ടി ചോര ഒലിച്ച് ഇറങ്ങിയത് വൈകിയാണ് അവള് കണ്ടത്,, കണ്ടാ ഉടനെ അവളുടെ കണ്ണു നിറഞ്ഞു.. നാലാം ക്ളാസിലെ പിള്ളാരെ പോലെ പൊട്ടി കരയാന് തുടങ്ങി..

അത് കണ്ടിട്ട് അവന് എന്തോ..ഒരു വിഷമം അവന് അവളുടെ അരികിലേക്ക് നടന്നു..

അവന് ആശ്വസിപ്പിക്കാന് വരുകയാണന്ന് അവള്ക്ക് മനസ്സിലായ്.. അവള് കരച്ചിലിന്റെ, വേഗത കൂട്ടി

ടി.. പെണ്ണെ കിടന്നു ചിണുങ്ങാതെ വീട്ടില് പോ.. ഇനി മേലാല് വണ്ടിക്ക് വട്ടം എങ്ങാനം ചാടിയാലാ..

ഒട്ടും പ്രതീക്ഷിക്കാതെ
അത് കേട്ടപ്പോള് അവളില് ദേഷ്യവും സങ്കടവും ഒരിമിച്ചു കഴറിവന്നു.. കണ്ണ് തുടച്ച്കൊണ്ട് അവള് നടന്നു പോയ്

മഴവെളളം പോലെ ദിവസങ്ങള് ഒഴുകി മാറി വട്ടം ചാടാന് അവളെ കണ്ടില്ലാ..

വീണ്ടും പ്രതീക്ഷിക്കാതെ.. സുലൈമാനിക്ക വാങ്ങി കൊടുത്താ ആക്രി സ്കൂട്ടിയില്.. ഓള് താറവ് വരുന്നപോലെ രണ്ട് കാലും റോഡില് ഒരച്ച് വല്ല്യാ ആളെ പോലെ നിരങ്ങുന്നത്.. കണ്ട് അവനില് ചിരി വിട൪ന്നു

“ചെരുപ്പുകട കൃഷ്ണന് ചേട്ടന് കോള് ആയിരുന്നു ഒരു മാസം കൊണ്ട് മൂന്ന് ജോടി ചെരുപ്പാ ഓള് തേച്ച് തീ൪ത്തത് ”

ഇന്ന് അവള് വട്ടം ചാടി ഇല്ലാ അവളുടെ ആക്രി വണ്ടി കൊണ്ട് അവനെറെ വണ്ടിക്ക് വട്ടം ഇട്ട്..

എന്നും ബ്രെക്ക്,പിടിക്കും പോലെ അവന് പിടിച്ച് പക്ഷെ കിട്ടിയില്ല ഓളുടെ സ്കൂട്ടിയില് പോയ് ഇടിച്ച്.. ഓളും വണ്ടിയും മറിഞ്ഞുവീണ് സുലൈമാനിക്ക അതു കണ്ട് ഓടി വന്നു..

വാപ്പായെ നോക്കാതെ അവന് ഓളോട് ചൂടായ്.. ടി ആക്രി വണ്ടിയും കൊണ്ട് പോ.. എന്റെ വണ്ടിക്ക് എന്തങ്കില്ലും പറ്റിയാല് ഉണ്ടല്ലോ എന്റ വിധം മാറും..

വീഴ്ച്ചയില് നിന്ന് എഴുന്നേററു കൊണ്ട് അവള്
നിന്റെ വണ്ടിക്ക് എന്ത് പറ്റിയാല് എനിക്ക് എന്താ.. അധവാ എന്താങ്കില്ലും പറ്റിയാല് എന്നെ അങ്ങ് കെട്ടിക്കോ,. എന്റെ വാപ്പാ സ്ത്രീ ധനമായ് നിനക്ക് നല്ല ഒന്നാന്തരം ഒര് ബൈക്ക് വാങ്ങി തരും., പോരെ.. ..

അവള് പറഞ്ഞത് വിശ്വസിക്കാന് ആകതെയും.. മൌനത്തിന് ഇടംകൊടുക്കാതെയും അവന് പറഞ്ഞു,,

ഇക്കാ സുലൈമാനിക്കാ.. ഓള് പറയുന്നത് കേട്ടാ,, ഓളെ ഇനിയും ഇങ്ങനെ കെട്ടികാതെ നി൪ത്തിയാല് അള്ളാനെ.. സ്ത്രീ ധനം ഒന്ന് പോലും വാങ്ങാതെ ഞാന് കെട്ടികൊണട് പോകും..

സുലൈമാനിക്ക പന്തം കണ്ട പെരുച്ചാഴിയെ പോലെ വായും പൊളിച്ച് നിന്നപ്പോള്..

അമീറ
വാപ്പാ കേട്ടില്ലേ. അവന് പറഞ്ഞത് … സ്ത്രീ ധനം വാങ്ങാതെ എന്നെ കെട്ടാന്ന്…കിട്ടിയ അവസരമാ വാപ്പീ., അവന്റെ മനസ്സ് മാറും മുന്പ് നമ്മുക്ക് ഇത് അങ്ങ് ഉറപ്പിക്കാം

അവനോടുള്ള സ്നേഹം മനസ്സില് നിറച്ച് അവള് അത് പറഞഞ് ഒപ്പിച്ചതും,,
ഉറക്കത്തില് നിന്നും അവന് ഞെട്ടി ഉണ൪ന്നതും ഒരുമിച്ച് ആയിരുന്നു.

അവന് തിരുഞ്ഞ് കിടന്നതും അമീറ നല്ല ഉറക്കത്തില്.. അമീറയെ തട്ടി വിളിച്ച് അവന്..അമീറ അമീറ നീ ഉറങ്ങിയാ

എന്താ മനുഷ്യ നിങ്ങള്ക് ഉറക്കം ഇല്ലേ,. ? സമയം 12 ആയി അമീറ ദേശ്യപെട്ട്

എങ്ങനെ ഉറങ്ങാന കല്യാണത്തിന് മുന്പുള്ള നിന്റെ വട്ടം ചാടല് സ്വപ്നംകണ്ട് ഞെട്ടി ഉണ൪ന്നതാ..

അതെക്കെ ഒരു കാലം ആയിരുന്ന് അല്ലേ അമീറാ സ്വപ്നങ്ങള് തുന്നി ചേര്ത്താ നമ്മുടെയാ പഴയകാലം എന്ത് രസകരമായിരുന്നു

പഴയ ഓര്മ്മകളിലേക്ക് അവന് ഒന്ന് തിരിഞ്ഞു നോക്കി

അമീറയും പഴയ ഓ൪മ്മകളിലേക്ക് വീണ്കൊണ്ട് പറഞ്ഞു ഒരു പഴയ കടം ഇന്നും ബാക്കിയുണ്ട് ഇക്കാ എനിക്ക് തിരിച്ച് തരാന്, ചിരിച്ചു കൊണ്ട് തന്നെ അവള് അത് മൊഴിഞ്ഞു…

അവന് കാര്യം മനസ്സിലായ്.. അവള് അന്ന് കൊടുത്ത രണ്ട് ചുംബനത്തിന്.. പകരം അവളെ കെട്ടി പിടിച്ച് മൂന്ന് ചുംബനം തിരിച്ച് കൊടുത്ത് കടം വീട്ടി കൊണ്ട് അവന് പറഞ്ഞു ഹാപ്പി നൂ ഇയ൪ അമീറ.

രചന : Shafeeque Navaz

LEAVE A REPLY

Please enter your comment!
Please enter your name here