Home Latest ദാ വരുന്ന ചുന്ദരിക്കുട്ടിയാണു എന്റെ ഭാര്യ..

ദാ വരുന്ന ചുന്ദരിക്കുട്ടിയാണു എന്റെ ഭാര്യ..

0

“തനിക്കൊന്നും കണ്ണുംകണ്ടുകൂടെ…അതെങ്ങനാ സുന്ദരിമാരായ പെണ്ണുങ്ങളെ വായിനോക്കി നടക്കുമ്പോൾ മുന്നിലുളളതൊന്നും ഇവന്മാർ കാണൂല്ല…
” എന്റെ പൊന്നുപെങ്ങളേ ഞാൻ ആരെയും വായ്നോക്കീട്ടല്ല കൂട്ടിയിടിച്ചത്..പെങ്ങളു വല്ലയിടത്തും നോക്കീട്ടാരിക്കും…
എനിക്കെന്റെ നിരപരാധിത്വം ബോധിപ്പിക്കണമായിരുന്നു…കുറച്ചു നാളുകളായി ഇവളെ നോട്ടമിട്ടു തുടങ്ങീട്ട്..
അതുകൊണ്ട് മനപ്പൂർവ്വം മുട്ടാനായിരുന്നെങ്കിലും ആ സാധനം വന്നു കൂട്ടിയിടിച്ചു…
കൂട്ടുകാരി വാ വാ എന്നു വിളിച്ചിട്ടും ഈ കാന്താരി പോകാൻ കൂട്ടാക്കുന്നില്ല…
മിക്കവാറും ആണായി വീട്ടുകാർ വളർത്തുന്ന ചില പെൺകുട്ടികൾ ഉണ്ടല്ലോ.. അതുപോലെ..
ചുരുണ്ടമുടി വട്ടമുഖം..മുഖം ഇരുനിറമാണ്.വല്ല ക്രീം പുരട്ടുന്നതായിരിക്കും.അല്ല പിന്നേ…
ആളിത്തിരി തന്റേടി..തന്റേടിയുടെ മനസു കീഴ്പ്പെടുത്തി സ്നേഹിക്കുന്നതിനു ഒരു പ്രത്യേക സുഖമാണ്..

ദേഷ്യപ്പെടുന്ന അവളുടെ മുഖം ചുവന്നു തുടുക്കുന്നത് കാണുമ്പോൾ നല്ല ശേലാണ്..മുഖം വീർപ്പിച്ചു കണ്ണുകളുരുട്ടി ചുന്ദരിപ്പെണ്ണിന്റെ പിരികങ്ങൾ രണ്ടും കൂടി കൂട്ടിമുട്ടും…അതുമൊരു ചേലാണ്..
ഒരുവിധം കാര്യങ്ങൾ രമ്യമായി പരിഹരിച്ചു ഞങ്ങൾ പിരിഞ്ഞു.. ജോലിക്കായി പോകുന്നത് പതിവു ടൈമിലായതിനാൽ ചുന്ദരിപ്പെണ്ണിനെ ദിവസവും കാണാമായിരുന്നു..
പതിയെ പതിയെ പുഞ്ചിരിയിൽ വിടർന്ന സൗഹൃദം പ്രണയത്തിനു വഴിമാറി…
അവൾ കോളേജിലെ അവസാന വർഷ പി.ജി വിദ്ദ്യാർത്ഥിനി..ഞാനാണെങ്കിൽ പഠിത്തവും കഴിഞ്ഞു വാർക്കപ്പണിക്കായി പട്ടണത്തിലും പോകും..
അവൾക്കു പ്രത്യേകം ട്യൂഷൻ ഉണ്ടായിരുന്നതിനാൽ രാവിലെ വീട്ടിൽ നിന്നിറങ്ങും ..ചില സമയത്ത് ഞങ്ങൾ ചുമ്മാ ചുറ്റിയടിക്കും..

അവളും എന്നെപ്പോലെ സാധാരണ കുടുംബം.. ഞാൻ ടെസ്റ്റുമെഴുതി വാർക്കപ്പണിയുമായി നടക്കുന്നു..
അഞ്ചാറുമാസത്തെ പ്രണയം കഴിഞ്ഞിട്ടാണവൾ നല്ലൊരു വിവാഹം ആലോചന വന്ന വിവരം എന്റെയടുക്കൽ പറയുന്നത്..
മിക്ക പ്രണത്തിന്റെയും അവസാനം എന്നതുപോലെ ഒടുവിൽ ഞാൻ അവൾക്ക് നല്ലൊരു ആങ്ങളയുടെ അല്ലെങ്കിൽ സുഹൃത്തായി മാറണ്ടി വന്നു..
അവളുടെ കല്യാണമൊന്നും കാണാൻ ഈശ്വരൻ എന്നെ അനുവദിച്ചില്ല..
ഭാഗ്യമൊരു വിസയുടെ രൂപത്തിൽ കൂട്ടുകാരൻ വഴിയെത്തി…
അങ്ങനെ നീണ്ട പ്രവാസ ജീവിതം.. കാലാവസ്ഥ കഴിഞ്ഞു വിസ പുതുക്കി ഞാൻ വീണ്ടും പ്രവാസിയായി..
അങ്ങനെ വർഷങ്ങൾ ആറു കഴിഞ്ഞു..

ഒടുവിൽ ആറുവർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിൽതന്നെ ചെറിയ കടയുമിട്ട് സ്ഥിരതാമസമാക്കി..
ഇടക്ക് പട്ടണത്തിൽ പോകണ്ടയൊരു ആവശ്യം വന്നു..വീണ്ടും അവിടെ വെച്ചു ഞങ്ങൾ എന്റെ പെങ്ങളെ വീണ്ടും കണ്ടുമുട്ടി…
“എന്റെ പഴയ ലവ്വറെ…
ആകെ കോലം കെട്ടൊരു പട്ടിണിക്കോലവുമായി..പഴയ സൗന്ദര്യമൊക്കെ മറഞ്ഞിരിക്കുന്നു..
എന്നെ കണ്ടതെ വിളറിയൊരു ചിരിയും പാസാക്കി മുങ്ങാൻ ശ്രമിച്ചയവളെ ഞാൻ വിളിച്ചു
കല്യാണം കഴിച്ചവൻ ഉള്ള സ്വർണ്ണവും പണവുമായി മുങ്ങി..പോരെങ്കിൽ എല്ലാം നാടകമായിരുന്നു എന്ന്..അവരെല്ലാം കൂടി പറ്റിച്ചതാണെന്ന്..
എന്റെ ചുണ്ടിൽ ഒരു പരിഹാസ പുഞ്ചിരി വിടർന്നു..

നല്ലൊരു ബന്ധം കിട്ടിയെന്നു കരുതി എന്നെ നൈസായിട്ട് ഒഴിഞ്ഞവൾ…
എന്റെ വിവാഹം കഴിഞ്ഞോയെന്ന അവളുടെ ചോദ്യത്തിനു മറുപടിയായി തുണിക്കടയുടെ വാതിക്കലിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു..
” ദാ വരുന്ന ചുന്ദരിക്കുട്ടിയാണു എന്റെ ഭാര്യ..അവളുടെ ഇരുകരങ്ങളിൽ തൂങ്ങിവരുന്നത് ഞങ്ങളുടെ മക്കൾ..
ആൺകുട്ടികളാ ട്ടാ..അതും ഇരട്ടകൾ…
നമ്മൾ അന്നു ഒരുമിച്ച് സ്വപ്നം കണ്ടത് ദൈവം എന്റെ ജീവിതത്തിൽ സമ്മാനമായി നൽകി അനുഗ്രഹിച്ചു..
ഇരട്ടകളെ നൽകി…


വിളറി വെളുത്ത അവളുടെ മുഖത്തെ ഭാവം ഞാൻ കൂടുതൽ ആസ്വദിച്ചു..
ചെറിയൊരു പുഞ്ചിരി അവൾക്കു സമ്മാനിച്ചു യാത്രയും പറഞ്ഞിട്ട് ഞാനെന്റെ പ്രിയതമയുടെയും മക്കളുടെയും അടുത്തേക്ക് നടന്നു..

എന്റെ വലതും ഇടത്തുമായി എന്റെ ഇരട്ടകളെ വാരിയെടുത്ത് ഉമ്മകൾ നൽകി..
കെട്ടിയോൾക്ക് ഒരു ഫ്ലൈം കിസ്സും നൽകി ഞങ്ങൾ കാറിലേക്ക് കയറി..
അപ്പോഴും എന്റെയുളളിൽ സന്തോഷപൂത്തിരി കത്തിക്കൊണ്ടിരുന്നു..
തേച്ചവൾക്കു മുമ്പിൽ തോൽക്കാതെ അന്തസായി ഞാൻ ജീവിക്കുന്നു എന്ന് അവളെ നേരിട്ട് ബോധ്യപ്പെടുത്താൻ കഴിഞ്ഞതിൽ”

രചന: സുധീ മുട്ടം

LEAVE A REPLY

Please enter your comment!
Please enter your name here