Home Latest എടാ ഈ പാലത്തിൽ എന്നു മുതൽ ഈ ആക്‌സിഡന്റ് ഉണ്ടാകാൻ തുടങ്ങിയെ?? Part – 3

എടാ ഈ പാലത്തിൽ എന്നു മുതൽ ഈ ആക്‌സിഡന്റ് ഉണ്ടാകാൻ തുടങ്ങിയെ?? Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞകഥ  Part – 3

“കണ്മണി “ഞാൻ ഒന്ന് അവർത്തിച്ചു ചോദിച്ചു

“”എന്താണ് ആ പേരിനുള്ള കുഴപ്പം ”

“ഒന്നുമില്ല മലയാളികളിൽ ഈ പേര് അതികം കേട്ടിട്ടല്ല, അതുകൊണ്ട് അവർത്തിച്ചതാ ” ഞാൻ പറഞ്ഞു..

“”ആര് പറഞ്ഞു ഞാൻ മലയാളിയെന്നു.. ഞാൻ തമിഴ് ”

“നിങ്ങൾ എങ്ങനെ ഇവിടെത്തി…. നിങ്ങളാണോ ഇന്നലത്തെ ആ ആക്‌സിഡന്റ്പറ്റിയ പാവം ചെറുപ്പകാരൻ പറഞ്ഞ പെണ്ണ് ”
ആ ശബ്ദം ഒന്ന് കടുത്തു ഞാൻ ഒന്ന് പിന്നിലോട്ട് പോയി. അവൾ തുടർന്നു..

” ഞാനും പാവമായിരുന്നു ജീവിച്ചുകൊതി തീർന്നില്ലായിരുന്നു.. എന്നെ നശിപ്പിച്ചു തലപിളർന്നു എന്റെ ശരീരം കഷണങ്ങളാക്കി കൊന്നു പട്ടിക്കും പന്നിക്കും ഇട്ടുകൊടുത്തപ്പോൾ,, ഒരു കുരുന്നു ജീവൻകൂടി ഉള്ളിൽ ഉണ്ടായിരുന്നു… ഇവിടെ ജീവിക്കുന്നവർ മനുഷ്യരല്ല കാട്ടിലെ മൃഗങ്ങളെക്കാൾ കഴിപ്പുകെട്ട വർഗം “””

ആ ശബ്ദത്തിൽ അവളുടെ രോക്ഷം എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞു. വളരെ സൗമ്യതയിൽ ഞാൻ ചോദിച്ചു “കണ്മണി എങ്ങനെ കേരളത്തിൽ വന്നു “”
അവൾ പറഞ്ഞു “കാതൽ ” എന്റെ ഭർത്താവിനൊപ്പോം ഞാൻ ഈ നശിച്ചനാട്ടിൽ വന്നു എന്റെ ജീവിതം നശിപ്പിച്ച ഈ നാട് നശിപ്പിച്ച ഞാൻ പോകു…. “”കുടികാര പാസാഗയാരെയും നാന് വിടമാട്ടെ “”
“ആ വാക്കുകൾ ഒരു ഗർജനം പോലെ എന്റെ കാതിൽ മുഴങ്ങി.. ചെയർ പിന്നിലേക്ക് തെറിച്ചു. ഞാൻ ഒരു ദീർഘ ശ്വാസമെടുത്തു പുറകിലേക്ക് ഒന്നാഞ്ഞു എന്റെ ഡോർ ബെൽ ശബ്ദം മുഴങ്ങി

പതുക്കെ എഴുനേറ്റു ഡോറിനു അടുത്തേക്ക് പോയി അതു അരുൺ ആയെരുന്നു “”എടാ എന്തുപറ്റി നിന്റെ ഫോൺ സ്വിച്ച്ചോഫാണല്ലോ ഞാൻ നിന്റെ ലാപ്ടോപ് കൊടുവന്നതാ “”

എന്റെ മുഖം കണ്ടപ്പോൾ തന്നെ അവനു തോന്നിക്കാണും എന്തോ പന്തികേട് അവൻ തുടർന്നു “”എന്താണ് നിനക്കു വയ്യേ വല്ല കോറോണയുംമാണോടാ “”എന്നിട്ടൊന്നു ചിരിച്ചു
അതിന് മറുപടിയായി ഞാൻ പറഞ്ഞു
“ഒന്നുപോട ഇന്നലെ രാത്രി വരുന്നവഴി ഒരു ആക്‌സിഡന്റ് അവിടെ ആയിരുന്നു വെളുപ്പിന് 3:00വരെയും പിന്നെ ചെറിയ ചാറ്റാൻ മഴയും അതുകൊണ്ടാവണം ഒരു പനിയുടെ ലക്ഷണം

“എടാ എങ്കിൽ പിന്നെ നമുക്ക് ഹോസ്പിറ്റലിൽ വരെ പോകാം “അരുൺ പറഞ്ഞു

അതിന്റെ ആവശ്യംമില്ലടാ ഒന്ന് റസ്റ്റ്‌ എടുത്താൽ പോകും
“”എടാ നീ പറയുന്ന കേട്ടാൽ തോന്നും നിനക്കിവിടെ ഭാര്യയും ജോലിക്കാരുമുട് വെച്ചു വിളമ്പാനും നോക്കാനുo നീ ഒന്ന് ഡ്രസ്സ്‌ ചെയ്തേ നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് പോകാം”” അവൻ എന്നെ നിർബന്ധിച്ചു

എന്നാൽ ശെരിയെന്നമട്ടിൽ ഞാൻ എന്റെ ബെഡ്‌റൂമിൽ പോയി ഞാൻ ഡ്രസ്സ്‌ ചെയ്യുന്നതിനിടെ ആ ചെയറിലേക്കു ഒന്ന് നോക്കി അതു നിഛലമായിരുന്നു.. അരുണിനൊപ്പം ഞാൻ ഹോസ്പിറ്റലിൽ പോയി ഇന്നലത്തെ പാലത്തിനടുത്തെത്തി ഞാൻ അവനോടു കാർ ഒന്ന് സ്ലോ ചെയ്യാൻ പറഞ്ഞു അപകടം നടന്ന കാർ റോഡിനു സൈഡിലായി ഉണ്ടായിരുന്നു
അപ്പോൾ അരുൺ പറഞ്ഞു “”എടാ ഞാൻ വരുന്നവഴി ആരാ എന്നോട് പറഞ്ഞു ആക്‌സിഡന്റ് നടന്നുവെന്ന് അതിൽ 3 ചെറുപ്പക്കാർ മരിച്ചുവെന്നും ഒരാളുടെ നില വലിയ സീരിയസാണെന്നും എന്തായാലും കഷ്ടമായിപ്പോയി ആഹ്ഹ് വിധി അല്ലാതെ എന്തുപറയാനാ “”

ഞാൻ ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ എത്തി ഡോക്ടറെകണ്ട്‌ കുറച്ചു മരുന്നുകൾ കുറച്ചു തന്നു. “”റസ്റ്റ്‌ മാത്രമാണ് മരുന്ന് എഴുതിയതെല്ലാം ഒരു ആദ്മാവിശ്വാസത്തിനു എന്നുപറഞ്ഞു”” ഡോക്ടർ എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു വരുന്ന വഴിയിൽ കുറച്ചു ഫ്രൂട്ട് പിന്നെ നമ്മുടെ പനിവന്നാൽ മാത്രം തിന്നുന്ന റിസ്ക് ഒരു പാക്കറ്റ് വാങ്ങി തിരിച്ചു എന്റെ ഫ്ലാറ്റിലേക്ക്

വരുന്ന വഴി ഞാൻ അരുണിനോട് ചോദിച്ചു “എടാ ഈ പാലത്തിൽ എന്നു മുതൽ ഈ ആക്‌സിഡന്റ് ഉണ്ടാകാൻ തുടങ്ങിയെ ”

“”അതൊന്നും കൃത്യമായി അറിയില്ല എന്റെ നെൽസ ഈ അടുത്തകാലത്തായി സ്ഥിരം നടക്കുന്നുട് ഇപ്പോൾ ഈ ലോക്ക് ഡൌൺ മറ്റും വന്നതിൽപ്പിന്നെ കുറച്ചു കുറവായിരുന്നു..കുറച്ചു ദിവസങ്ങൾക്കുശേഷം ഇന്നലെയാ ഉണ്ടായേ.. എന്താ ചോദിച്ചേ.

ഞാൻ പറഞ്ഞു “ഇന്നലെ സണ്ണിച്ചൻ പറഞ്ഞതുകൊണ്ട് ചോദിച്ചതാ”.

“എടാ അയാളുടെ അര പിരിപോയതാ നീ അതൊന്നും കാര്യമാക്കല്ലേ ”

ഞാൻ വെറുതെ ചോദിച്ചതാ അപ്പോഴേക്കും നമ്മൾ ഫ്ലാറ്റിൽ എത്തി അരുൺ എന്നെ ഡ്രോപ്പ് ചെയ്തു തിരിച്ചു പോയി ഞാൻ എന്റെ ഫ്ളാറ്റിലേക്കും.

ഒരു ചൂട് കോഫി കുടിക്കാൻ ആഗ്രഹം തോന്നി നേരെ കിച്ചണിൽ പോയി വെള്ളം തിളപ്പിക്കനുള്ള തയ്യാറെടുപ്പുനടത്തി ഞാൻ റൂമിലേക്ക്‌ പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു അപ്പോളും ഞാൻ ചെയർ ഒന്ന് നോക്കി അതു അവിടെ നിഛലമായിരുന്നു തിരികെ കിച്ചണിൽ എത്തി വെട്ടി തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഞാൻ അല്പം കോഫി പൗഡറും പഞ്ചസാരയുംമിട്ടു കപ്ബോർഡ് നിന്നും ഒരു കപ്പ്‌ എടുത്തു അതിലേക്ക് ചൂട് കോഫി പകർന്നു നേരത്തെ വാങ്ങിച്ചിരുന്ന പനി റിസ്ക് കവർ പൊട്ടിച്ചു അതിൽനിന്നു ഒരെണ്ണം മെടുത്തു ഡൈനിങ്ങ് ടേബിൾ ഇരുന്നു കോഫിയും റിസ്ക് കഴിച്ചു പെട്ടന്നു എനിക്ക് എതിര്വശത്തിൽനിന്നും ഒരു ചോദ്യംമുയർന്നു

” പാലത്തിലെ ആക്‌സിഡന്റിനെപ്പറ്റി എന്നേക്കാൾ ആർക്കാണ് കൂടുതൽ അറിയുക,,,,, എന്താണ് നിങ്ങൾക്കു അറിയേടത് “”
ഞാൻ ഒരു ഞെട്ടലോടുക്കൂടി ശബ്ദം കേട്ടഭാഗത്തു നോക്കിയിരുന്നു……..

തുടരും…….

LEAVE A REPLY

Please enter your comment!
Please enter your name here