Home തുടർകഥകൾ പിറ്റേന്ന് ഞാൻ ഉണർന്നു നോക്കുമ്പോൾ കട്ടിലിൽ എന്റെ അടുത്ത് അതുൽ കിടന്ന് ഉറങ്ങുന്നുണ്ട്… Part –...

പിറ്റേന്ന് ഞാൻ ഉണർന്നു നോക്കുമ്പോൾ കട്ടിലിൽ എന്റെ അടുത്ത് അതുൽ കിടന്ന് ഉറങ്ങുന്നുണ്ട്… Part – 7

0

Part – 6 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 7

വിവാഹം കഴിഞ്ഞു അഞ്ചാം നാൾ ആണ് മുംബയിൽ എത്തിയത്. ഫ്ലൈറ്റിൽ എൻ്റെ ആദ്യത്തെ ഫ്ലൈറ്റ് യാത്ര സിനിമകളിൽ മാത്രം കണ്ട മുംബൈ നഗരം എല്ലാം അത്ഭുതം ആയിരുന്നു കാഴച്ചകളിൽ എല്ലാം കൌതുകം മാത്രം അന്ദേരി വെസ്റ്റ് ആദിനാദ് അപാർട്മെന്റ് ൽ അതുൽന്റെ ഫാമിലി താമസിക്കുന്നത് 3 ബെഡ് റൂം ഫ്ലാറ്റ് ഹാളിലും കിച്ചനിലും ആവശ്യത്തിന് സ്ഥലം ഉണ്ട് അമ്മയുടെയും അച്ഛന്റെയും മുറിയിൽ നിന്നും അതുലിന്റെ മുറിയിൽ നിന്നും ബാൽക്കണിയിലേക്ക് ഇറങ്ങാം അതുലിന്റെ മുറിയിൽ നിന്നിറങ്ങുന്ന ബാൽക്കണിയിൽ ഒരു ഹാങ്ങിങ് ചെയർ ഉണ്ട് അവിടെ ഇരുന്നു അസ്തമയം കാണാൻ നല്ല ഭംഗി ആണ് അമ്മയുടെ മുറിയിൽ നിന്നും ഇറങ്ങുന്ന ബാൽക്കണിയിൽ കുറച്ചു ചെടികളും ഉണ്ട് അതുൽ ന്റെ അച്ഛന്റെ അനിയന്മാരും ഫാമിലിയും ആണ് അടുത്തടുത്ത രണ്ട് മൂന്ന് ഫ്ലാറ്റ് കളിൽ താമസിക്കുന്നത്.

ഓഷിവാരയിൽ അവർക്ക് ഒരു ഹോട്ടൽ ഉണ്ട് പിന്നെ വിവിധ ക്യൂസിനിൽ ഉള്ള ചെറിയ ഫുഡ്‌ ഔട്ട്‌ലെറ്റുകളും ഉണ്ട് അതു അച്ഛനും സഹോദരൻമാരും അവരുടെ മക്കളും ആണ് നോക്കി നടത്തുന്നത് അതുലും ഒരു പാർട്ടിനെറും ചേർന്ന് ജെന്റ്സ് ഫാഷൻ ബുട്ടീക് തുടങ്ങിയിട്ടുണ്ട് സ്ത്രീകളിൽ മിക്കവാരും ജോലിചെയ്യുന്നവരോ പഠിക്കുന്നവരോ ഒക്കെ ആണ് നാട്ടിൽ ഉണ്ടായിരുന്ന ദിവസങ്ങളിൽ കല്യാണത്തിരക്കും വീട്ടിലേക്കുള്ള വിരുന്നു പോക്കും ഇവിടേക്ക് വരാൻ ഉള്ള പാക്കിങ് എല്ലാം ആയി ഫസ്റ്റ് നൈറ്റ്‌ എന്ന സംഗതി നടന്നില്ല അതുലും കസിന്സും കേരളത്തിൽ വല്ലപ്പോഴും കൂടിയേ വരൂ അതുകൊണ്ട് തന്നെ എല്ലാവരും കൂടി പുറത്ത് പോയാൽ വരുന്നത് രാത്രിയിൽ ആണ് അമ്മ എന്നും അതിനു വഴക്ക് പറയും ഹിന്ദിയിൽ ആണ് പറയുന്നത് എനിക്ക് മനസിലാവില്ല എന്ന് കരുതി ആകുംഅങ്ങനെ എന്നാലും ചില സമയത്തു ചില വാക്കുകൾ പിടിതരാതെ ആകും എന്നാലും അമ്മയും അച്ഛനും എന്നോട് മലയാളത്തിൽ ആണ് സംസാരിക്കുന്നത്.

അതുലിന്റ കസിൻ എല്ലാം കല്യാണം കഴിച്ചിരിക്കുന്നത് നോർത്ത് ഇന്ത്യ യിൽ വളർന്ന മലയാളി കുട്ടികളെ ആണ് അതു കൊണ്ടു ഭാഷ അവർക്കൊരു പ്രശ്നം അല്ല അതുലിന്റെ അമ്മയുടെ ആഗ്രഹം ആയിരുന്നു നാട്ടിൽ വളർന്ന ഒരു പെണ്ണ് തന്നെ അതുലിന്റെ ഭാര്യ ആയി വരണം എന്ന്.പതിവ് പോലെ തന്നെ ഇന്നും അതുൽ താമസിച്ചാണ് വന്നത്.

അതുലിന്റെ ഒരു കസിൻ ശ്വേതയും അവളുടെ ചേട്ടത്തി അഭിലാഷ യും കൂടി എന്നെ ഭംഗിയിൽ ഒരുക്കി അതുലിന്റെ മുറിയിൽ ഇരുത്തിയിട്ടുണ്ട് ഒരിക്കലും സംസാരിച്ചിട്ട് പോലും ഇല്ലാത്ത ഒരാളിന്റെ കൂടെ ഒരു റൂമിൽ കഴിയുന്നതോർത്ത് പേടി കൂടി കൂടി വന്നു. അതുൽ മുറിൽ വന്നു എന്നെയും റൂമിലെ ഒരുക്കങ്ങളും നോക്കി നിന്നു പിന്നെ ഡ്രസ്സ്‌ എടുത്തു ചേഞ്ച്‌ ചെയ്യാൻ പോയി കുറച്ചു നേരത്തിനു ശേഷം ഡ്രസ്സ്‌ മാറി പുറത്ത് വന്നു ശെരിക്കും അപ്പോഴാണ് അതുലിനെ ഞാൻ അടുത്ത് കാണുന്നത് വെളുത്തു ആവശ്യത്തിന് തടിയും പൊക്കവും ഉള്ള ഒരാൾ ജിംബോഡി ട്രിം ചെയ്ത മീശയും താടിയും നീളമുള്ള മുടി ഒരു ബാൻഡ് കൊണ്ട് കെട്ടി വെച്ചിട്ടുണ്ട് അതുൽ വന്നത് കണ്ടു പെട്ടന്ന് ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് നിന്നു എന്നെ ഒന്ന് ശ്രദ്ദിക്കുക പോലും ചെയ്യാതെ ആൾ ലാപ്ടോപ്ഉം എടുത്തു പുറത്തേക്കു പോയി. ആശ്വാസം ആണോ അതിശയം ആണോ വിഷമം ആണോ അപ്പൊ തോന്നിയത് എല്ലാം കൂടി ചേർന്ന ഒരു വികാരം ആയിരുന്നു.

അതുലിനെ കാത്തിരുന്നു കാത്തിരുന്നു ഞാൻ എപ്പോൾ ഞാൻ ഉറങ്ങി പോയി എന്ന് അറിയില്ല പിറ്റേന്ന് ഞാൻ ഉണർന്നു നോക്കുമ്പോൾ കട്ടിലിൽ എന്റെ അടുത്ത് അതുൽ കിടന്ന് ഉറങ്ങുന്നുണ്ട് കുറച്ചു നേരം ഞാൻ അതുലിനെ തന്നെ നോക്കി നിന്നു ശാന്തമായ മുഖം അതുൽ പെട്ടന്നൊന്നും ദേഷ്യപ്പെടുന്ന സ്വഭാവം അല്ലെന്നു എനിക്ക് തോന്നി ഇനിയും ഇരുന്നാൽ വൈകും എന്നോർത്തു ഞാൻ എഴുന്നേറ്റ് കുളിച്ചു റെഡി ആയി അടുക്കളയിലേക്കു ചെന്നു അവിടെ അമ്മ ബ്രേക് ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു അമ്മ എന്നെ നോക്കി ചിരിച്ചു.ഒരു കപ്പ്‌ ചായ എനിക്ക് നേരെ നീട്ടി

“അതുലിനു അല്ല അതുലേട്ടന് ചായ ”

“അവൻ ചായ കുടിക്കില്ല ഇതു മോൾക്കാ”

“അതുൽ ഒരു പ്രതേക സ്വഭാവം ആണ് ഒറ്റക്കല്ലേ വളർന്നത് അതിന്റെ കുഴപ്പമാണ് അവൻ ആരോടും പെട്ടന്ന് ഫ്രണ്ട്‌ലി ആകില്ല മോൾ അതൊന്നു മനസിലാക്കി നിക്കണം ”

“ഉം “ഞാൻ വെറുതെ മൂളി ബ്രേക്ക് ഫാസ്റ്റ് കഴിക്കാനായി എല്ലാവരും ഇരുന്നപ്പോഴാണ് അതുൽ ബിസ്സിനെസ്സ് അവശ്യത്തിനായി ബാംഗ്ലൂർ വരെ പോകുന്ന കാര്യം പറഞ്ഞത് അച്ഛനും അമ്മയ്ക്കും അത് ഇഷ്ടപ്പെട്ടില്ലെങ്കിലും അതുൽ പോകും എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ അവരൊന്നും പറഞ്ഞില്ല.

എന്നോട് ഒരു യാത്ര പോലും പറയാതെ അതുൽ പോയി രണ്ടാഴ്ചക്ക് ശേഷം വന്നു എന്നോടുള്ള പെരുമാറ്റത്തിൽവല്യ മാറ്റം ഒന്നും ഇല്ല രാവിലെ ഷോപ്പിൽ പോകും രാത്രി 11മണി കഴുഞ്ഞു വരും അമ്മയും മോനും കൂടി കുറച്ചു നേരം വഴക്ക് (ഹിന്ദി എനിക്ക് മനസിലായി തുടങ്ങി എന്നു അമ്മക്ക് തോന്നി തുടങ്ങിയതോടെ ഇപ്പൊ മറാട്ടിയിൽ ആണ് സംസാരം )

അമ്മ കരച്ചിലോടെ റൂമിൽ കയറി വാതിലടക്കുന്നു അച്ഛൻ എനിക്കൊന്നും പറയാനില്ല എന്ന ഭാവത്തിൽ റൂമിൽ തന്നെ ഇരിക്കും അമ്മ പറഞ്ഞ കാര്യങ്ങൾ ഓർത്തു ഞാൻ എന്നെ തന്നെ സമാധാനിപ്പിക്കാൻ നോക്കി എങ്കിലും പലപ്പോഴും കണ്ണുകൾ നീറി പുകയും വരെ കരഞ്ഞു. എന്റെ മുംബൈ ജീവിതം നാൾക്ക് നാൾ ബോർ ആയി വരുന്നുണ്ട് പ്രതേകിച്ചു ചെയ്യാൻ ഒന്നും ഇല്ല അടുക്കള ജോലി യൊക്കെ അമ്മ തന്നെ ആണ് ചെയ്യുന്നത് ചെറിയ സഹായം മാത്രം ആണ് എൻ്റെ പണി വീട് വൃത്തി ആക്കാനും പത്രം കഴുകാനും ആയി ഒരു ബായി വരും അതുൽ ഞാൻ എന്നൊരു വ്യക്തി ആ വീട്ടിൽ ഇല്ല എന്ന രീതിയിൽ എന്നെ ഒഴുവാക്കി കൊണ്ടിരിക്കുന്നു എങ്കിലും വീടിനു പുറത്തു മറ്റു കുടുംബക്കകുരുടെയും സുഹൃതുക്കളുടെയും മുന്നിൽ അയാൾ സ്നേഹസമ്പന്നനായ ഭർത്താവായി അഭിനയിച്ചു.

എന്തുകൊണ്ട് അയാൾ ഇങ്ങനെ എന്ന് അമ്മയോട് ചോദിക്കുമ്പോഴൊക്കെ പതിയെ എല്ലാം ശെരിയാകും എന്ന പതിവ് മറുപടി തന്നെ മറ്റുള്ളവരോടൊന്നും ചോദിക്കാനും പറ്റില്ല അവരുടെ മുന്നിൽ ഐഡിയൽ കപ്പിൾസ് എന്ന രീതിയിൽ ആണ്.ദിവസങ്ങൾ ആഴച്ചകളും മാസങ്ങളും ആയി അതുൽ എന്നോട് കാണിക്കുന്ന അവഗണനക്ക് കാരണം എന്താന്ന് എനിക്ക് അറിയണം അതൊരു വാശി ആയി മാറി അന്ന് അതുൽ വരാൻ ഉറങ്ങാതെ കാത്തിരുന്നു പതിവ് പോലെ ലാപ്ടോപ് ഉം എടുത്തു പുറത്ത് പോകാൻ തുടങ്ങിയപ്പോ ഞാൻ സംസാരിക്കാൻ തുടങ്ങി

“അതുൽ സോറി അതുലേട്ടാ എനിക്ക് സംസാരിക്കണം ” ഒന്നും മിണ്ടാതെ നടന്നു നീങ്ങിയ അയാൾ പോകാതെ നിന്നു അയാൾ ഒന്നും സംസാരിക്കാത്തതു കൊണ്ടു പറഞ്ഞു.

” എനിക്ക് സംസാരിക്കണം ” നീ എന്താന്ന് വെച്ച പറ എന്ന മുഖഭാവത്തോടെ അയാൾ എന്റെ നേർക്കു നോക്കി

” വിവാഹം കഴിഞ്ഞിട്ട് 3 മാസത്തോളം ആയി ഇതു വരേം എന്നോട് നന്നായി സംസാരിച്ചിട്ട് പോലും ഇല്ല എന്നാലും പുറത്ത് എല്ലാവരേം കാണിക്കാൻ നമ്മൾ നമ്മൾ നല്ല സ്നേഹത്തിൽ ആണെന്ന പോലെ സംസാരിക്കും എന്താ അങ്ങനെ എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ എന്താ അതുലേട്ടന്റെ പ്രോബ്ലം “പേടി കൊണ്ടു പലപ്പോഴും വാക്കുകൾ കിട്ടാതായിട്ടും എങ്ങനെയൊക്കെയോ ഞാൻ പറഞ്ഞൊപ്പിച്ചു അയാൾ ഒരു പുച്ഛഭാവത്തിൽ എന്നെ നോക്കി നിന്നു

” നിന്നെ പോലുള്ള ലോ ക്ലാസ്സ്‌ ഗേൾസിനോട്‌ ഞാൻ എന്ത് സംസാരിക്കാൻ മുഖത്തു നോക്കാൻ പോലും എനിക്ക് തോന്നാറില്ല കാണുമ്പഴേ ഒരു തരം വെറുപ്പാ തോന്നുന്നേ? ” അയാൾ പുച്ഛിച്ചു കൊണ്ട് ഇറങ്ങി പോയി.

നിന്നനില്പിൽ ഭൂമിയിലേക്ക് താഴ്ന്നു പോയെങ്കിൽ എന്ന് തോന്നി പോയി പിന്നെ ഒന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല പറയാനും അയാൾ എന്നെ കടന്നു റൂമിൽ നിന്നും പോയി ഞാൻ കണ്ണീരോടെ നിലത്തേക്കിരുന്നു എന്റെ ജീവിതം ഇവിടെ അവസാനിച്ചു എന്ന് തോന്നി പോയി

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here