Home തുടർകഥകൾ പക്ഷെ എനിക്കതു ഭയങ്കര അത്ഭുതം ആയിരുന്നു. അതിനു മുൻപോ ശേഷമോ അവൾ ഞങ്ങളോട് മിണ്ടിയിട്ടില്ല… Part...

പക്ഷെ എനിക്കതു ഭയങ്കര അത്ഭുതം ആയിരുന്നു. അതിനു മുൻപോ ശേഷമോ അവൾ ഞങ്ങളോട് മിണ്ടിയിട്ടില്ല… Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

പ്രണയ തീർത്ഥം പാർട്ട്…3

രചന : ശിവന്യ

അങ്ങനെ ഞങ്ങൾക്ക് ഫസ്റ്റ് ഇയർ ക്ലാസ് തുടങ്ങി. ഞങ്ങൾ മൂന്നു പേരും ഒരേ ക്ലാസ്സിൽ ആയിരുന്നു. പ്ലസ് വണ് A. സയൻസ് ഗ്രൂപ്പ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി. അതിൽ ഞാനും റോഷുവും മലയാളം എടുത്തു. അപ്പു ഹിന്ദിയും.മലയാളം ഇല്ല എന്ന സന്തോഷത്തിൽ ആയിരുന്നു അവൾ.വലിയ സ്കൂൾ ആണു. സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റിക്സ് എല്ലാ ബ്രാഞ്ചും ഉണ്ട്.നല്ല സ്കൂൾ. ഇഷ്ടം പോലെ കുട്ടികൾ . നല്ല ടീച്ചേഴ്‌സ്. ശരിക്കും ഞങ്ങൾ ഒരു പാട് എൻജോയ് ചെയ്തു. ഹാഫ് ഇയർലി എക്സാം കഴിഞ്ഞു. സ്കൂൾ ഓപ്പൺ ചെയ്തു. ഞങ്ങൾക്ക് മൂന്നു പേർക്കും നല്ല മാർക്ക്‌ ഉണ്ടായിരുന്നു. ഞാൻ ആയിരുന്നു ക്ലാസ് ടോപ്പ്.ആ സന്തോഷത്തിൽ ഇരിക്കുമ്പോൾ ആണ് ആരോ എസ്ക്യൂസ്‌ മി എന്നു വിളിക്കുന്നത്.” അയാം ഗായത്രി മേനോൻ. ഞാനാദ്യം ആയാണ് ഒരു ക്ലാസ്സിൽ സെക്കന്റ് ആകുന്നത്. അഭിനന്ദനങ്ങൾ. അവൾ ആകെ ദേഷ്യത്തിൽ ആണെന്ന് എനിക്ക് തോന്നി. അപ്പോഴേക്കും അപ്പു വന്നു.. ഡി അവൾ എന്താ പറഞ്ഞേ.. ഞാൻ കാര്യം പറഞ്ഞു. ” ശിവാ അവൾ ഞങ്ങളുടെ ഒരു അകന്ന ബന്ധു ആണ്. ഭയങ്കര ജാടയാണ്. നീ മൈൻഡ് ചെയ്യണ്ട. പക്ഷെ എനിക്കതു ഭയങ്കര അത്ഭുതം ആയിരുന്നു. അതിനു മുൻപോ ശേഷമോ അവൾ ഞങ്ങളോട് മിണ്ടിയിട്ടില്ല.

പിന്നെ മറ്റൊന്ന് കൂടി സംഭവിച്ചു. ഞങ്ങൾക്ക് പുതിയ കുറച്ച് ഗസ്റ്റ് ലെക്ച്ചേഴ്‌സ് വന്നു.മാത്‌സിന് കിരൺ സർ. സാറിനെ എനിക്ക് നേരത്തെ അറിയാം. ഞങ്ങളുടെ കോളനിയിൽ ആണ് താമസിക്കുന്നത്. എന്നേം റോഷുനേം ട്യൂഷൻ എടുത്തിട്ടുണ്ട്. നന്നായി പഠിപ്പിക്കും. പിന്നെ ഇംഗ്ലീഷിന് പ്രിയ മാം. ഫിസിക്സിനു പ്രജിത് സർ.ബയോളജിക്കു വന്നത് സാക്ഷാൽ അഭിനവ് മേനോൻ . അപ്പുവിന്റെ ഏട്ടൻ. അവളും അറിഞ്ഞിരുന്നില്ല. ഞങ്ങൾക്ക് രണ്ടു പേർക്കും അതൊരു സർപ്രൈസ് അയിരുന്നു. പക്ഷെ അപ്പൂവിനു അതു അത്ര അങ്ങു ഇഷ്ടപ്പെട്ടില്ല. അവൾ അടിച്ചു പൊളിക്കാൻ വേണ്ടി വന്നതാ. അപ്പോഴേക്കും ഏട്ടൻ കൂടി എത്തി.

കിരൺ സാറും, പ്രിയ മിസ്സും, അഭി സാറും ഒരുമിച്ചാണ് പഠിച്ചത്. നല്ല ഫെണ്ട്സും ആയിരുന്നു.പ്രിയ മാം നല്ല സുന്ദരിയും മോഡേനും ആണ്.അന്ന് ഫസ്റ്റ് പിരീഡ് ഇംഗ്ളീഷ് ആയിരുന്നു. നല്ല ക്ലാസ്. ഒരു സിനിമ കാണുമ്പോലെ ഉള്ള ക്ലാസ്സ്. എഡ്മണ്ട് ഡാന്റെ ഒക്കെ വന്നു അടുത്തു നിക്കുന്നത് പോലെ തോന്നും. അത്രക്കും നല്ല ക്ലാസ് ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു.പിന്നെ മാത്‌സ് കിരൺ സർ. സർ എന്നെയും റോഷുവിനേം ഇടുക്കിടക്കു വിളിച്ചു കൊസ്ററ്യൻസ് ഒക്കെ ചോദിക്കും. ഞങ്ങൾ ഹീറോസ് ആയി പോയി. ഉച്ച കഴിഞ്ഞു ഫസ്റ്റ് പീരിയഡ് പ്രജിത് സർ ആയിരുന്നു. സർ ഒരു പാവം ആയിരുന്നു. ആള് പഠിച്ചതൊക്കെ മംഗളൂരുവിൽ ആണ് . നല്ല ക്ലാസ് ആയിരുന്നു. അടുത്തത് ബയോളജി ആണ്. എനിക്കു എന്തോ വല്ലാത്ത ഒരു പേടി തോന്നി. സാറിനു എന്നെ തീരെ ഇഷ്ടം അല്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം. ഇഷ്ടക്കേട്‌ എങ്ങാനും കാണിച്ചാൽ ഞാൻ കരഞ്ഞു പോകും. ആകെ പേടി ആയിരുന്നു. അപ്പുവിന് ആണേൽ നല്ല ദേഷ്യവും. സാർ ക്ലാസിൽ കയറി വന്നു. എല്ലാവരും ഗുഡ് ആഫ്റ്റർ നൂൻ പറഞ്ഞു. സർ ഇരിക്കാൻ പറഞ്ഞു. സത്യം പറഞ്ഞാൽ അന്നാണ് ഞാൻ ആദ്യമായി അപ്പുവിന്റെ അഭിയേട്ടനെ അടുത്തു കാണുന്നത്.എന്താ പറയുക. ഒന്നു നോക്കിയാൽ പിന്നെ കണ്ണു മാറ്റാൻ തോന്നില്ല.അത്രയും ഭംഗി ഉണ്ട് കാണാൻ. നല്ല വെളുത്തു പൊക്കം ഒക്കെ വെച്ചു കണ്ടാൽ ഒരു ഫിലിം സ്റ്റാറിനെ പോലെ ഉണ്ട്. പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടത് ആ കണ്ണുകൾ ആണ്. ആ കണ്ണുകൾ നോക്കിയാൽ നമ്മളെ കണ്ണിനുള്ളിലേക്കു വലിച്ചു കൊണ്ട് പോകുകയാണെന്ന് തോന്നും.പക്ഷേ സർ ചിരിക്കില്ല എന്നാണ് തോന്നുന്നത്. അതുപോലെ കാണുമ്പോൾ ഒരുപാട് നാലായിട്ടു അറിയുന്ന ഒരാളെ പോലെ തോന്നുന്നു. എപ്പോഴും മുഖത്തു ദേഷ്യം ആണ് സ്‌ഥായി ഭാവം എന്നെനിക്കു തോന്നി.സാർ എല്ലാവരോടും പേരൊക്കെ ചോദിച്ചു തുടങ്ങി. അടുത്തു വരുംതോറും എന്റെ ഹാർട്ട് അടിച്ചു പൊട്ടാൻ പോകുന്നത് പോലെ എനിക്ക് തോന്നി. അപ്പു വിന്റെ അടുത്തു വന്നപ്പോ ഇരിക്കാൻ പറഞ്ഞു. എന്റെ അടുത്തു വന്നു നിന്നു. ഞാൻ പേര് പറഞ്ഞു. അടുത്ത ആളോട് ചോദിച്ചു. പിന്നെ ഗായത്രിയുടെ അടുത്തു ചെന്നപ്പോഴും ഇരുന്നോളാൻ പറഞ്ഞു. അതിനിടക്കു ആരോ റോഷുവിനോട് എന്തോ ചോദിച്ചു. സർ കേട്ടു. പെട്ടന്ന് അവനെ കൊറേ വഴക്കു പറഞ്ഞു. എല്ലാവരും പേടിച്ചു പോയി.അപ്പുവിന് ചിരി വരുന്നുണ്ടായിരുന്നു.ക്ലാസ് കഴിഞ്ഞു. നല്ല ക്ലാസ്. ഇടക്കിടക്ക് കോസ്ററ്യൻസ് ഒക്കെ ചോദിക്കും.അതു ടെൻഷൻ ആണ്.സർ ക്ലാസ്സിൽ നിന്നും ഇറങ്ങിയപാടെ അപ്പു കിടന്നു ചിരിക്കാൻ തുടങ്ങി.” ഡി… ഏട്ടൻ ഇങ്ങനെ ഒന്നും അല്ല.പാവമാണ്. ഏതൊക്കെ ജാഡയാ. നീ പേടിക്കണ്ട”. അവൾക്ക് അങ്ങനെ പറയാം. ബാക്കി ഉള്ളവരുടെ ടെൻഷൻ അവർക്കല്ലേ അറിയൂ.

അടുത്തദിവസം സെക്കൻഡ് പീരിയഡ് ആയിരുന്നു ബയോളജി. വന്നപാടെ കൊസ്ററ്യൻസ് തുടങ്ങി. പെട്ടന്ന് എന്റെ അടുത്തു വന്നു. “വാട് ഇസ് യുവർ നെയിം “.ഞാൻ ശിവന്യ എന്നു പറഞ്ഞു. “ഒക്കെ ശിവന്യ അൻസെർ മി.” പഠിച്ചിട്ട് ഒക്കെ തന്നെയായിരുന്നു വന്നത്. പക്ഷെ ആ കണ്ണിലേക്ക് നോക്കിയപ്പോൾ ഒക്കെയും ആവി ആയതു പോലെ തോന്നി. പിന്നെ സർ എന്തൊക്കെയോ വഴക്കു പറഞ്ഞു .എന്താ പറഞ്ഞതെന്നു പോലും എനിക്കറിയില്ല.

അന്ന് ലാബ് ഉണ്ടായിരുന്നു.റെക്കോർഡ് വയ്‌ക്കേണ്ട ദിവസം ആയിരുന്നു . അപ്പുവിനും റോഷുവിനും ഒക്കെയും ഞാൻ തന്നെയാണ് എന്നും വരച്ചു കൊടുക്കുന്നത്. ഒബ്സർവേഷൻ നോട്‌സ് വെക്കാൻ ഓരോരുത്തരായി പോയി തുടങ്ങി. ഞാനും അപ്പുവും ഒരുമിച്ചു ആണ് പോയത്. അപ്പുവിന് സൈൻ കിട്ടി. എന്റെ ബുക്ക് എടുത്തു നോക്കിയപാടെ വലിയ ഒരു ക്രോസ് മാർക്ക്‌ ഇട്ടു തന്നു. വൃത്തിക്കു വരച്ചു നാളെ ബ്രേക്ടൈം കൊണ്ടുവന്നു കാണിക്കാൻ പറഞ്ഞു. എനിക്ക് വിഷമം വന്നു. എന്റെ ആദ്യത്തെ അനുഭവം ആയിരുന്നു. ” അപ്പു.. നിന്റെ ഏട്ടന് എന്നോട് ഇപ്പോഴും ദേഷ്യമാ.. ഞാൻഎന്തു ചെയ്തിട്ടാ. ” അപ്പു സാരമില്ല ഞാൻ പറയാം എന്നൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചു.

പിറ്റേന്ന് ബ്രേക്ടൈം ഞാൻ നോട്ട്‌സും ആയി ചെന്നു. സാറും കിരൺ സാറും പ്രിയ മിസ്സും ഒരു ടേബിളിൽ ആണ് ഇരിക്കുന്നത്. അവർ എന്തോ ഫുഡ് ഒക്കെ ഷെയർ ചെയ്തു എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപാടെ കിരൺ സർ എന്താ ശിവാന്നു ചോദിച്ചു. ഞാൻ ഉടനെ അഭി സർ എന്നു പറഞ്ഞു. ഉടനെ എന്റെ മുഖത്തോ ബുക്കിലോ പോലും നോക്കാതെ സൈൻ ഇ

പോലും നോക്കാതെ സൈൻ ഇട്ടു തന്നു. പ്രിയമിസ്സിനോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. ക്ലാസ്സിൽ എന്നേം റോഷുവിനേം ഡെയിലി വഴക്കു പറയും. സത്യം പറഞ്ഞാൽ ഡോക്ടർ അകാൻ ആഗ്രഹിച്ച ഞാൻ ബിയോളജി വെറുത്തു പോയി എന്നതാണ് സത്യം.

അന്ന് ഫോർത്ത് പീരിയഡ് കിരൺ സർ ആയിരുന്നു. ഞങ്ങളുടെ ബുക്ക്സ് നോക്കാൻ സമയം കിട്ടിയില്ല. അതുകൊണ്ടു സ്റ്റാഫ് റൂമിൽ വന്നു കാണിക്കാൻ പറഞ്ഞു .ഗായത്രി ചെന്നപാടെ അഭി സാറിന്റെ അടുത്തു സംസാരിച്ചു. അതു പ്രിയമിസ്സിനു തീരെ ഇഷ്ട്ടപെട്ടില്ലായെന്ന് എനിക്കും അപ്പുവും തോന്നി. ടീച്ചറിനു ആണേൽ ഗായത്രിയെ തീരെ ഇഷ്ടം അല്ല. അപ്പുനോട് ഭയങ്കര സ്നേഹവും ആണു.ഗായത്രിക്കു ടീച്ചരേം ഇഷ്ടം അല്ല. രണ്ടു പേരും എന്നും അടിയാണ്.

**********

മുത്തഛാ….. ശിവാ എന്റെ ഫ്രണ്ട്‌ അല്ലേ.. അവൾ എന്തു പാവം ആണെന്ന് അറിയാമോ. ഈ ഏട്ടൻ എപ്പോഴും അവളോട്‌ വഴക്കാ.. അവൾക്കു നല്ല വിഷമം ഉണ്ട് അതിൽ. എത്ര പറഞ്ഞാലും ഏട്ടൻ കേൾക്കില്ല.അവള് പാവമാ മുത്തഛാ..”
. അഭി.. ഡാ ..കൊച്ചു പറയുന്ന ശരിയാണോ.. ”

അവക്ക് വട്ടാണ്… ക്ലാസിൽ ചിലപ്പോ വഴക്കു പറഞ്ഞുന്നു ഒക്കെ ഇരിക്കും”‘.
അപ്പു മോളെ നീ ശിവയോട് ഇങ്ങു വരാൻ പറ. നമുക്കു ഇതു സോൾവ് ചെയ്യാം.

അങ്ങനെ ആ രണ്ടാം ശനിയാഴ്ച അപ്പുവിന്റെ വീട്ടിൽ പോകാൻ ഞാൻ അച്ഛനോട് അനുവാദം വാങ്ങി. അച്ഛൻ സമ്മതിക്കില്ല എന്നാ വിചാരിച്ചത്.. പക്ഷെ എന്നോട് രാവിലെ റെഡി ആയി നിന്നോ..ഞാൻ കൊണ്ടുവിടാം എന്നു പറഞ്ഞു. അപ്പോൾ അമ്മയും വരട്ടെ എന്നു ചോദിച്ചു. പിന്നാകാം ഇപ്പൊ അപ്പു ശിവയെ അല്ലെ വിളിച്ചത്. അവൾ പോയി വരട്ടെ.. ശനിയാഴ്ച രാവിലെ കുളിച്ചു അമ്പലത്തിൽ ഒക്കെ പോയി ഞാൻ റെഡി ആയി നിന്നു. സത്യം പറഞ്ഞാൽ ഏതു ഡ്രെസ്സ് ഇടണം എന്നു കൻഫ്യൂഷൻ ആയിരുന്നു. അപ്പോഴാണ് അപ്പു പറഞ്ഞതു ഓർത്തത്. ഏട്ടന് ധാവണി ഇഷ്ടം ആണെന്ന്. ഏന്തായാലും സാറിനെ സോപ്പ് ഇടാൻ പോകുവല്ലേ..എന്നാൽ അതു തന്നെ ഇടാം.അങ്ങനെ നല്ലൊരു നാടൻ പെങ്കൊച്ചായി ചെമ്പകശ്ശേരി തറവാട്ടിൽ ചെന്നു. അപ്പു ഓടി വന്നു്
. ” അങ്കിൾ… കേറി വാ..മുത്തച്ഛനെ കണ്ടിട്ട് പോകാം. അച്ഛനും ഞാനും വീട്ടിലേക്ക് കയറി.

ഞാൻ കണ്ണ് മിഴിച്ചു പോയി. വലിയ ഒരു പതിനാറു കെട്ടു. സിനിമയിൽ ഒക്കെ കാണുന്നത് പോലെ മുറ്റത്തു വലിയ മാവും ഒക്കെ ഉണ്ട്. ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന ഒരു വലിയ തറവാട്. അച്ഛനെ കണ്ടപ്പോൾ തന്നെ അവളുടെ മുത്തച്ഛൻ ഓടി വന്നു കെട്ടിപ്പിടിച്ചു.

സജീവാ… ശിവ നിന്റെ മോള് അയിരുന്നോ..ഞങ്ങൾ അറിഞ്ഞില്ലല്ലോ.

അപ്പോഴേക്കും എല്ലാവരും എത്തി. ഞങ്ങളുടെ ശിവകുട്ടി ആയിരുന്നോ അപ്പുന്റെ ഫ്രണ്ട്‌. എല്ലാവർക്കും അഭുതം ആയിരുന്നു.” അപ്പു നീ പോയി അഭിയെ വിളിച്ചോണ്ടു വാ..കാര്യം പറയണ്ട. അവനോടു സർപ്രൈസ് ഉണ്ടെന്നു പറ.. “എല്ലാവരും എന്നെ കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു.. എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പു സാറിനെ വിളിച്ചോണ്ടു വന്നു. സാറിനെ കണ്ടപാടെ അച്ഛൻ പരാതി പറയാൻ തുടങ്ങി.” അഭി കുട്ടാ… മോനെ .. ഇവിടെ ഒരാൾ എന്നും കരച്ചിലാണ്.. മോൻ വഴക്കു പറഞ്ഞുന്നു പറഞ്ഞു.” സാർ ചിരിച്ചു.

ഈ രാക്ഷസന് ചിരിക്കാനോക്കെ അറിയാമോ.. എന്നു എനിക്ക്‌ തോന്നി.

അപ്പോഴേക്കും അമ്മുമ്മ ഇടക്ക് കയറി. ” അവനു ശിവാ ന്നു വെച്ചാൽ ജീവൻ ആയിരുന്നു. രാവിലെ എനിക്കുന്നതെ ശിവയെ കാണാൻ ആയിരുന്നു. മോളെ നടക്കാൻ പഠിപ്പിച്ചത് പോലും അവനാ.. എനിക്കു ആകെ കൻഫ്യൂഷൻ ആയിരുന്നു.

നിങ്ങൾ ഇവിടെ നിന്നും പോയതിനു ശേഷം അവനു നല്ല വിഷമം ആയിരുന്നു. പിന്നെ ശിവകുട്ടി സ്കൂളിൽ വന്നതിനു ശേഷമാ അവൻ അവൻ ഒന്നു ഹാപ്പിയായത്.

കുറച്ചു നേരം ഇരുന്ന ശേഷം പിന്നെ ഒരു ദിവസം ദേവിയെ ക്കൂട്ടി വരാം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here