Part – 34 വായിക്കാൻ ഇവിടെ Click ചെയ്യുക.
രചന : ഇന്ദു സജി
എന്റെ നല്ല പാതി… ഭാഗം 35
ഉണ്ണിയേട്ടാ എനിക്കിനിയും ഈ പ്രഷർ താങ്ങാൻ പറ്റുന്നില്ല ആലോചിക്കും തോറും എന്റെ തല വെട്ടി പൊളിയുന്ന പോലെ… ഞാൻ ഉണ്ണിയേട്ടനെ ചാരി ഇരിന്നു…
പറയാം ദേവു ഞാൻ ….
ദേവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾ ആകാംഷയോടെ അവനെ നോക്കി….
………………………
ആതിര വന്നതും അമ്മു അവൽക്കരികിലേക്കു ചെന്നു…
ആതിയേച്ചി….
അവൾ സന്തോഷത്തോടെ ആതിയെ കെട്ടിപിടിച്ചു….
അകത്തേക്ക് കടന്ന ആതിര പതിവില്ലാതെ അവിടെ എല്ലാവരെയും കണ്ടപ്പോൾ അത്ഭുതപ്പെട്ടു…
ആഹാ ശിവമാമനൊക്കെ ഉണ്ടായിരുന്നുവോ… എല്ലാവരുംകൂടി എന്താ ചർച്ച…
ആഹാ മോളെത്തിയോ.. എത്ര നാളായി കുട്ടീ കണ്ടിട്ട്… ഹേമ അവളെ തനിക്കരികിൽ പിടിച്ചിരുത്തി…
ചിരിച്ചു കൊണ്ട് അകത്തേക്ക് വന്ന അവൾ എല്ലാവരിലും സന്തോഷം നൽകി…
ഞങ്ങൾ ഒരു കല്യാണ ചർച്ചയിലാണ് മോളേ. . വിശ്വം മറുപടി നൽകി….
ആഹാ അപ്പൊ എന്നേം മഹിയെട്ടനെയും കെട്ടിച്ചുവിടാൻ നിങ്ങൾ തീരുമാനിച്ചോ….
ഹാവു ഇപ്പോഴെങ്കിലും തോന്നിയല്ലോ ഞാൻ ഓർത്തു ഇങ്ങനെ മൂത്തു നരച്ചു നിന്നു പോകും ഞങ്ങളെന്നു….
അവളുടെ മറുപടി കേട്ടു എല്ലാവരും എന്തു പറയുമെന്നറിയാതെ അവളെ നോക്കി… മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കിയെന്നോണം രേണുക അവളെ വഴക്ക് പറഞ്ഞു… എന്താ ആതി ഇത് ഇങ്ങനൊക്കെയാണോ സംസാരിക്കുന്നത്…മുതിർന്നവരോട്…
പിന്നെ ഇതു നിന്റ കല്യാണ ആലോചനയല്ല…. അമ്മുന്റെ കല്യാണ കാര്യമാ…
ഏഹ് നേരാണോ ഡീ…
മ്മ്മ് അമ്മുവിന് നാണം വന്നു…
ഇത് കണ്ടു ആതി അവളെ കളിയാക്കി..
മം നിങ്ങൾ കുട്ടികളിനി അപ്പുറത്തേക്ക് ചെല്ല് ഞങ്ങൾ സംസാരിക്കട്ടെ.. രേണുക അങ്ങനെ പറഞ്ഞതും ആതിര അമ്മുവിനൊപ്പം അകത്തേക്ക് പോയി..
അവൾ പോയെന്നുറപ്പായപ്പോൾ രേണുക മേനോനോട് തിരക്കി…
ഏട്ടാ.. മഹിയും ദേവുവും എവിടെയാണ് പോയത്….
ഒന്ന് പതുക്കെ പറയു നീ മോളു കേൾക്കണ്ട…
ഹം ഇല്ല ഏട്ടാ അവൾക്കിപ്പോൾ ഒരു പ്രശ്നവുമില്ല എങ്കിലും കാര്യങ്ങൾ എങ്ങനെ അവളെ അറിയിക്കുമെന്ന് ഓർത്ത് ഒരു സമാധാനവുമില്ല….
ഞാനും എന്റെ മോളും കാരണം ഏട്ടനും കുടുംബത്തിനും പോലും സമാധാനമില്ലല്ലോ…
ദേവു ആ കുട്ടി… പാവം ഒരുപാട് വിഷമിക്കുന്നുണ്ട് ഇവൾ കാരണം….
അവൾക്കു വേണ്ടി ഞാൻ നിങ്ങളോടെക്കെ മാപ്പ് ചോദിക്കുവാ… അവർ കരയുന്നുണ്ടായിരുന്നു…
ശ്ശേ… എന്താ രേണു നീ ഈ പറയുന്നത്.. അവൾ ഞങ്ങൾടെ കുട്ടിയല്ലേ … മഹിക്കും അവൾ പെങ്ങളല്ലേ… അവളും അവനെ കണ്ടിരുന്നത് അങ്ങനെയല്ലേ… പെങ്ങളേക്കാൾ ബസ്റ് ഫ്രണ്ട് ആയിരുന്നു അവൾ അവന് ..മാലതി രേണുകയെ ആശ്വസിപ്പിച്ചു..
4വർഷമായി ഏട്ടത്തി ഞങ്ങൾ ഈ അഭിനയം തുടങ്ങിയിട്ട്…. പാവമെന്റെ കുട്ടി എല്ലാം അറിയുമ്പോൾ അവളെ ഞങ്ങൾക്ക് നഷ്ടമാകുമോ എന്നോർത്തു ഉരുകിയാണ് ഓരോ ദിവസവും കഴിച്ചുകൂട്ടുന്നത്…
നീ സമാധാനിക്കു ഇതുവരെ ആയില്ലേ കാര്യങ്ങൾ ഇനിയും എല്ലാം ശരിയാവും മാലതി പറഞ്ഞു…
എന്ത് ശരിയാവുന്ന കാര്യമാ അമ്മായി… പിന്നിൽ നിന്നും ആതിയുടെ സ്വരം കേട്ടു രേണുകയും മാലതിയും ഭയന്ന് അവളെ നോക്കി ..
ഏഹ് എന്താ…. മാലതി വിക്കി വിക്കി ചോദിച്ചു…
എന്താ അമ്മായി ഒരു വല്ലായ്മ പോലെ…
മാലതിയുടെ മാറ്റം കണ്ടു ആതിര അവരുടെ അടുത്തേക്ക് ചെന്നു…
പനിയൊന്നുമില്ല… പിന്നെന്തേ എന്റെ അമ്മയ്ക്കൊരു ഷീണം പോലെ… അവൾ മാലതിയുടെ നെറ്റിയിൽ തൊട്ടു നോക്കി കൊണ്ട് പറഞ്ഞു
എനിക്ക് ഒരു കുഴപ്പവുമില്ല ഒക്കെ നിനക്ക് തോന്നുന്നതാണ്…
അമ്മായിടെ മോളു ഈ ചായ കുടിച്ചേ… എന്നിട്ട് പറ എങ്ങനുണ്ടാരുന്നു ഡൽഹി ലൈഫ് ഒക്കെ.. മാലതി വിഷയം മാറ്റി….
ആതിര അവളുടെ രണ്ടു വർഷത്തെ കഥകൾ എല്ലാവരോടുമായി പറഞ്ഞു കൊണ്ടിരുന്നു…
…………………………….
ഈ സമയം അതിയുടെയും ദേവന്റെയും ചരിത്രം ദേവൻ പറഞ്ഞു തുടങ്ങി… ദേവുവിനോട്.
ദേവൂ…..
ഞാൻ മഹാദേവൻ…. എല്ലാവരുടെയും ദേവൻ….
ഞാനും ഉണ്ണിയും ചെറുപ്പം മുതൽ കൂട്ടുകാരാണ്….
ദേവൻ അവന്റെ കഥ പറഞ്ഞു തുടങ്ങി…..
എന്തിനും ഏതിനും ഞങ്ങൾ ഒന്നിച്ചാണ്…. ഞങ്ങൾ തമാശക്ക് കൂടി ഇതു വരെ പിണങ്ങി ഇരുന്നിട്ട് ഇല്ല .. ഇവന്റെ വീട്ടിൽ അമ്മ എന്നും ഒരുപിടി ചോറ് എനിക എനിക്കും കരുതാറുണ്ട്….
അതേ പോലെ തന്നെയാണ് എന്റെ വീട്ടിലും, കാരണം ഞങ്ങൾ രണ്ടാളും ഇവിടെയും മനക്കലുമായി ആയിരുന്നു നിന്നിരുന്നത്.. .
ഞങ്ങൾ സെക്കന്റ് ഇയർ ആയ സമയം…. ആ വർഷം ക്ലാസ്സ് തുടങ്ങിയപ്പോഴാണ് ഇവൻ എന്നോട് ആതിരയെ പറ്റി പറയുന്നത്…. ഇവന്റെ അച്ഛൻ പെങ്ങളുടെ മോൾ.. നിന്റെ ഉണ്ണിയേട്ടന്റെ പെങ്ങളൂട്ടി….
ആതിര… തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവൾ എന്റെ ആതി ….
രേണു അപ്പച്ചിയും കുടുംബവും വിദേശത്തായതുകൊണ്ട്… ഞാൻ അവരെ അധികം കണ്ടിട്ടില്ലായിരുന്നു…
ഉണ്ണിയും അജുവും പറഞ്ഞ അറിവേ എനിക്കുള്ളൂ…
സെക്കന്റ് ഇയർ ക്ലാസ്സ് തുടങ്ങിയാ സമയമാണ്… ഞാൻ അന്നു ഇതുപോലെയല്ല കേട്ടോ .. നല്ല ചുള്ളനായിരുന്നു.. ദേ ആ ഫോട്ടോ കണ്ടോ അതായിരുന്നു ഞാൻ .. ഞങ്ങളുടെ കല്യാണ തലേന്ന് എടുത്ത ഫോട്ടോയാണത്… ഞങ്ങൾ അവസാനമായി എടുത്ത ഫോട്ടോ… ദേവൻ അതും പറഞ്ഞു അവളെ ഭിത്തിയിൽ ഉള്ള ഫോട്ടോ കാട്ടി…
ദൈവമേ… ദേവുവിന് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.. അത്രയും മനോഹമായിരുന്നു ആ ഫോട്ടോ… ആതി ദേവനെ കെട്ടിപിടിച്ചു നില്കുന്നു… അവരൊന്നിച്ചുള്ള ആ ചിത്രം അവരുടെ പ്രണയത്തിന്റെ അവശിഷ്ടമാണെന്നു പറയാം…
പാവം ദേവേട്ടൻ ഇപ്പോഴത്തെ അവസ്ഥ ദേവുവിൽ വേദന നൽകി..
എന്നിട്ട് പറയെട്ടാ… എന്താ ഉണ്ടായത്..
അവൾ ആകാംഷയോടെ അവനെ നോക്കി.
………………………………..
തുടരും….