Home തുടർകഥകൾ പെട്ടെന്ന് എന്റെ കയ്യ് ആരോ തട്ടിമാറ്റി കൂടെ ഒരു സ്ത്രീ ശബ്ദവും… Part – 2

പെട്ടെന്ന് എന്റെ കയ്യ് ആരോ തട്ടിമാറ്റി കൂടെ ഒരു സ്ത്രീ ശബ്ദവും… Part – 2

0

Part – 1 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : S Surjith

കണ്മണി പറഞ്ഞകഥ  Part – 2

കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു തിരിച്ചു സ്വയബോധത്തിൽ വരാൻ ആംബുലൻസ് വിളിക്കണോ പോലീസ് വിളിക്കണോ എന്ന് പകച്ചുപോയി..
ഞാൻ അതു വഴിയ പോയ വാഹനങ്ങളെ നിർത്തി അപകടത്തെ കുറിച്ച് പറഞ്ഞു…

എല്ലാവരും മുകളിൽ നിന്നും നോക്കി നിന്നു.

ഞാൻ പോലീസിനെയും ആംബുലൻസിനെയും വിളിച്ചു. വന്നവർ വന്നവർ അഭിപ്രായം പറയുന്നതല്ലാതെ എന്താണ് കാറിൽ ഉള്ളവരുടെ അവസ്ഥ എന്നു നോൽക്കാൻ താല്പര്യം കാണിച്ചില്ല..
ഞാൻ മൊബൈൽ ട്ടോർച്ച തെളിച്ചു പതുക്കെ താഴെക്കുനോക്കി

കാറിൽ നിന്ന് ശബ്ദങ്ങളും നിലവിളികളും കേൾക്കാമായിരുന്നു

കാർ തലകുത്തനെ കിടക്കുന്നതിനാൽ നമ്മൾ എല്ലാവർക്കും നോക്കിനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ
കുറച്ചു സമയങ്ങൾക്കകം പോലീസ് എത്തി കൂടെ ആംബുലൻസും പ്രാഥമിക വീക്ഷണതിൽ ഫിർഫോഴ്‌സ്‌ സഹായം വേണമെന്ന് അവർ തീർച്ചപ്പെടുത്തി.

ആബുലൻസിലെ നഴ്സ് എന്തെകിലും പ്രാഥമിക ശിസ്രൂക്ഷകൊടുക്കാൻപറ്റുമോ എന്നു പരിശോദിച്ചു. ഒന്നും നടക്കില്ല എന്ന ഉറപ്പുച്ചു കൊടു മുകളിൽ വന്നു..

ഞാൻ എന്റെ വാച്ചിലേക്ക് ഒന്ന് നോക്കി സമയം 1മണി ഏകദേശം ഒരു മണിക്കൂർ ആയി അപകടം നടന്നിട്ടു..
ഫയർ എഞ്ചിൻ ശബ്ദം കേട്ടു തുടങ്ങി അതു അടുത്തുതടുത്തു വന്നു.
നിമിഷങ്ങൾക്കകം അവർ അവിടെത്തി വന്ന പാടെ അവർ കാർ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി,,
ഒരു മണിക്കൂർ ശ്രമഫലമായി അവർ കാർ പുറത്തെടുത്തു…

ഞാൻ കാർ ഉള്ളിലേക്ക് ഒരു വീക്ഷണം നടത്തി ആരുടേയും ശബ്ദം കേൾക്കുന്നില്ല… ഒരു ഡോർ മാറ്റിയപ്പോൾ ഒരാൾ പുറത്തേക്കു വീണു കയ്യിൽ ഒരു ബിയർ ബോട്ടിൽ ആ ശരീരത്തിൽ ജീവന്റെ തുടിപ്പില്ല എന്ന് പരിശോധിച്ച നേഴ്സ്ടെ മുഖഭാവത്തിൽ നിന്നും മനസിലായി

കാർ ഉണ്ടായിരുന്ന 4 പേരെയും പുറത്തെടുത്തു ഒരാൾ ഒഴെക്കെ ബാക്കി എല്ലാം ജീവനറ്റ ശരീരങ്ങൾ ആയെരുന്നു. അല്പജീവനുള്ള ആ പയ്യൻ എന്തോ പുലമ്പുന്നുണ്ടായിരുന്നു

ഞാൻ അതു കാതോർത്തു അവൻ പറയുന്നത് അത്ര വ്യക്തമല്ലെകിലും ചില വാക്കുകൾ ഊഹിച്ചെടുക്കാമായി

“””ആ പെണ്ണ് ആ പെണ്ണ് “അവൾ കുറുക്കു ചാടിയതാ,,,,

ഞാൻ ആ നിമിഷം സണ്ണിച്ചായന്റെ വാക്കുകൾ ഓർത്തു..

ചെറിയ ചാറ്റൽ മഴത്തുള്ളികൾ എന്റെ മേലെ പതിച്ചു കൂട്ടം കൂടിയ ആളുകൾ കുറയാൻ തുടങ്ങി ഫയർഫോഴ്‌സ് പോകാനുള്ള തയ്യാറെടുത്തു

അപകടസ്ഥലത്തുനിന്നും ആംബുലൻസ് ആ ചെറുപ്പക്കാരുമായി ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു കഴിഞ്ഞു

ഞാൻ അവിടെ നിന്നും വീട്ടിൽ പോകാനായി കാർലേക്ക് നടന്നു..

. പുറകിൽ നിന്നും ആരോ എന്നെ വിളിച്ചു “”ഹലോ സാർ “”ഞാൻ തിരിഞ്ഞു നോക്കി അതു ഒരു പോലീസ്കാരൻ ആയെരുന്നു
“”നിങ്ങൾ ഇതിനു ദൃക്‌സാക്ഷിയാണോ എന്താ സംഭവിച്ചു ഒന്ന് വിവരിക്കാമോ?? “”

ഞാൻ ഒരു കളളം പറഞ്ഞു “”സാർ ഞാൻ ഇതു വഴി കടുക്കുബോൾ ആ കാർ കുഴിയെലേക്കു പോകുന്നത് ഒരു മിന്നായം പോലെ കണ്ടു അപ്പോൾതന്നെ ഞാൻ കാർനിർത്തി പോലീസിനെയും ആബുലൻസ്നയും വിളിച്ചു.””.

“”അപ്പോൾ തകളാണോ കണ്ട്രോൾ റൂമിൽ വിളിച്ചേ,, എന്തായാലും നിങ്ങൾ കണ്ടതുകൊടു നമ്മുടെ പണി പാതി കുറഞ്ഞു.. “വിറ്റൻസ് പേപ്പറിൽ ഒന്ന് സൈൻചെയ്യാമോ””

“ഓഹ്ഹ് അതിനെന്താ ” ഞാൻ ആ fir ഷീറ്റ് സൈൻ ചെയ്തു എന്റെ അഡ്രസ്സും ഫോൺ നമ്പറും അവർവാങ്ങി

ഞാൻ തിരിച്ചു കാറിൽ കയറി വീട്ടിലേക്കും 10മിനിറ്റ് കൊണ്ട് എന്റെ ഫ്ലാറ്റിനു മുന്നിൽ എത്തി
ഞാൻ സമയമൊന്നുനോക്കി 3:30 കാറിൽ നിന്നും പുറത്തിറങ്ങി കസേരയിൽ ഇരുന്നു ഉറക്കുന്ന സെക്യൂരിറ്റി ചേട്ടനെ മെല്ലെ തട്ടി വിളിച്ചു പുള്ളി ഞെട്ടി ഉണർന്നു

“”ഓഹ് സാർ ആയെരുന്നോ””

അതെ ചേട്ടാ എനിക്ക് കാർ ഒന്ന് പാർക്കിംഗ് ചെയ്യണം ആ ഗേറ്റ് ഒന്ന് തുറക്കാമോ അതിനെന്താ സാർ എന്റെ പണിഅതല്ലേ

ഞാൻ കാർ പാർക്കിംഗ് ചെയ്തു. ഞാൻ മെല്ലെ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു. അത് കണ്ടിട്ടാവണം സെക്യൂരിറ്റി ചേട്ടൻ എന്നെ വിളിച്ചു

“”സാർ ലിഫ്റ്റ് കേടായി””

ഞാൻ മെല്ല പടികൾ കയറി എന്റെ ഫ്ലാറ്മുന്നിൽ എത്തി
ഡോർ തുറന്നു അകത്തു കയറി ഫോൺ ലോ ബാറ്ററി അലാറം വന്നു ചാർജിങ് ഇടാൻനുള്ള ഷേമ ഇല്ലാതെ ഫോൺ ഞാൻ സോഫയിൽ ഇട്ടിട്ടു ബെഡ്‌റൂമിൽ പോയി ചെന്നപാടെ ബെഡിൽ വീണു സുഖനിദ്രയേലേക്കു പോയി

അലാറം ശബ്ദിച്ചു തുടങ്ങി ഗാഢനിദ്രയിൽ നിന്നും ഞാൻ പതുക്കെ കൺ‌തുറന്നു വല്ലാത്ത തലവേദനയും ശരീരവേദനയും എനിക്ക് അനുഭവപെട്ടു

കുറച്ചുകൂടെ കിടക്കാൻ ഞാൻ ആഗ്രഹിച്ചു എന്റെ തലവേദന എന്നെ അലട്ടുന്നുണ്ടായിരുന്നു
ഞാൻ സൈഡ് ടേബിൾ തുറന്നു അതിൽനിന്നും രണ്ടു പനിക്കുള്ള ഗുളിക കഴിച്ചു പിന്നെയും ഞാൻ നല്ല ഉറക്കത്തിൽ പോയി ഞാൻ ആ ഉറക്കത്തിൽ നിന്നും കണ്ണുതുറന്ന് വാച്ചിലേക്ക് നോക്കി സമയം 11: 30 ….

ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങൾ ഓർക്കാൻ ഞാൻ ശ്രിമിച്ചു അവ്യക്തമായ കുറച്ചു കാര്യങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി
എന്റെ മുറിയിൽ വേറെ ആരുടെയോ ഒരു സാനിധ്യം എനിക്ക് ഫീൽ ചെയ്തു…….

ഞാൻ പതുക്കെ എഴുനേൽക്കാൻ ശ്രമിച്ചു നല്ല ബോഡിപൈൻ എനിക്ക് അനുഭവപെട്ടു,, ഞാൻ പതുക്കെ കട്ടിലിൽ ചാരിയിരുന്നു.

എന്റെ ബെഡ്‌സൈഡ് കിടക്കുന്ന റോകിങ് ചെയർ ചലിക്കുന്നതായി എനിക് തോന്നി ഞാൻ ചെയർ പിടിക്കാൻ ശ്രമിച്ചു വിഫലമായി എനിക്ക് അതു അടുപ്പിക്കാൻ പറ്റുന്നില്ല എനിക്കതിൽ ഒരു ഭാരം അനുഭവപെട്ടു…

പെട്ടെന്ന് എന്റെ കയ്യ് ആരോ തട്ടിമാറ്റി കൂടെ ഒരു സ്ത്രീ ശബ്ദവും

“”ഇന്നലെ എന്നെ തേടിവന്നതല്ലേ അതുകൊടുവന്നതാ””

ഞാൻ വിയർക്കാൻ തുടങ്ങി സ്വപ്നമാണോ സത്യമാണോ എന്ന് എനിക്ക് അറിയില്ല ഞാൻ നിശബ്ദനായി ഇരുന്നു
അവൾ തുടർന്നു

“നിങ്ങൾ എന്തിനാ എന്നെ തേടി വന്നേ “”

ഞാൻ ഉൾഭയം പുറത്ത് കാണിക്കാതെ മറുപടി പറഞ്ഞു

“ഒന്നുമില്ല വെറുതെ വന്നതാ നിങ്ങൾ ആരാണ്

“”ഞാൻ കണ്മണി “”

തുടരും…..

LEAVE A REPLY

Please enter your comment!
Please enter your name here