Home Latest ആ വിശാലമായ സെമിത്തേരിയിൽ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ…

ആ വിശാലമായ സെമിത്തേരിയിൽ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ…

0

വെള്ളാരം കല്ല്

രചന : Treesa George

അവളുടെ മനസ്സ് അറിഞ്ഞിട്ട് എന്ന വണ്ണം അപ്പോൾ ആകാശത്ത് നിന്ന് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു.

ആ വിശാലമായ സെമിത്തേരിയിൽ അപ്പോൾ അവൾ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.രാവിലത്തെ കുർബ്ബാനയും ഒപ്പീസും കഴിഞ്ഞ് എല്ലാവരും അവിടെ നിന്നും പോയിരുന്നു.

മഴയ്ക്ക് ഒപ്പം വന്ന കാറ്റിൽ അവളുടെ കൈയ്യിൽ നിന്ന് കുട ആകാശത്തോട്ട് പോയി.അപ്പോൾ അനുവാദം ഇല്ലാതെ അവളുടെ മനസ്സിലോട്ട് അവൻറെ ഓർമ്മകളും കയറി വന്നു. അല്ലേലും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ അങ്ങനെ ആണല്ലോ.

20 വർഷം മുമ്പ്‌ മഞ്ഞുള്ള ഒരു പ്രഭാതത്തിൽ ആണ് ജീവിതത്തിൽ അവനെ അന്നാദ്യമായി കാണുന്നത്.അന്ന് ഞാൻ പത്തിലായിരുന്നു.

ഡിസംബറിലെ ആ തണുപ്പിൽ പള്ളിയിലോട്ട് ഉള്ള യാത്രയിൽ സൈക്കിളിൻറ ചെയിൻ പൊട്ടിയ എന്നെ സഹായിച്ചത് ആ കോടമഞ്ഞിൽ എവിടെ നിന്നോ വന്ന അവനും അവൻറെ ഇരട്ട സഹോദരിയും ആയിരുന്നു. ഞാൻ അവരെ അവിടെ ഇതിന് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലായിരുന്നു.

അവരുടെ അപ്പന് സ്ഥലം മാറ്റം കിട്ടിയത് ഞങ്ങളുടെ നാട്ടിലോട്ട് ആയകൊണ്ട് ക്രിസ്മസ് വെക്കേഷന് ഞങ്ങളുടെ നാട് കാണാൻ വന്നതായിരുന്നു അവർ. ടീനയും ഫെലിക്സും.പേര് പോലെ തന്നെ ഭംഗിയായിരുന്നു അവർക്കും.അവരുടെ അമ്മ സാറാ അവരുടെ ചെറുപ്പത്തിലെ മരിച്ചിരുന്നു. പിന്നെ പപ്പ ആയിരുന്നു അവർക്കെല്ലാം.ആ തവണത്തെ ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞപ്പോൾ അവര് നാട്ടില് അവരുടെ വലൃമ്മചെടിയുടെ അടുത്തോട്ട് പോയി.

പിന്നെ ഞാനവരെ കാണുന്നത് +1 വണ്ണിന് ചേരുമ്പോൾ ആയിരുന്നു. രണ്ടു പേരും എൻറെ ക്ലാസ് ആയിരുന്നു. അവര് ഞങ്ങളുടെ വിടീന് നാലഞ്ചു വീട് അപ്പുറത്ത് വീട് വാടകയ്ക്ക് എടുത്തു അപ്പനോട് ഒപ്പം പോന്നിരുന്നു.

ഞങ്ങൾ അങ്ങനെ കട്ട കമ്പനി ആയി. സ്കൂളിലോട്ട് പോണതും വരണതും എല്ലാം ഒരുമിച്ച് ആയിരുന്നു.+2 വിനു ശേഷം കോളേജിൽ ചേർന്നതു ഒരേ കോളേജിൽ ഒരേ കോഴ്‌സിന് ആയിരുന്നു.

ഇടയ്ക്ക് എപ്പോഴോ എൻറെ മനസ്സിൽ അവൻ
കയറിപ്പറ്റി. അതെ.ഞാനവനെ ഭ്രാന്തമായി പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.എൻറെ ഊണിലും ഉറക്കത്തിലും എല്ലാം അവനെ പറ്റിയുള്ള ചിന്തകൾ.

എന്നെ പോലെ പഠിത്തത്തിലും സൗന്ദര്യത്തിലും എല്ലാം ആവറേജ് ആയ ഒരാളെ അവനെ പോലെ സുന്ദരനും ബുദ്ധിമാനും പെണ്ണുങ്ങളുടെ ഹീറോയുമായ ഒരാൾ എങ്ങനെ പ്രണയിക്കും..

എന്ത് ചെയ്താൽ അവൻറെ മനസ്സിൽ കയറി പറ്റും. ഒരു പഠിപ്പിസ്റ്റ് അയാൽ അവന് ചിലപ്പോൾ ഇഷ്ടപ്പെട്ടേക്കും.അങ്ങനെ രാവും പകലും കുത്തി ഇരുന്ന് പഠിത്തം തുടങ്ങി. ആ വർഷത്തെ ക്ലാബസ് പെയ്സ്മെൻ്റ് കിട്ടി എന്നല്ലാതെ ഞാൻ ഉദേശിച്ച ഫലം കിട്ടിയില്ല. ഇനി സൗന്ദര്യം പോരാഞ്ഞിട്ട് ആവുമോ. അങ്ങനെ കൈയ്യിൽ കിട്ടിയത് എല്ലാം വാരി തൂത്തു മുഖത്ത് കുരു വന്നത് അല്ലാണ്ട് വേറെ ഗുണം ഉണ്ടായില്ല.

ഒടുവിൽ ഞാൻ അവൻറെ അടുത്ത് എൻറെ മനസ്സ് തുറന്നു. പ്രതികഷിച്ച മറുപടി ആയിരുന്നെങ്കിലും എന്നെ ഇഷ്ടം ഇല്ലാന്ന് അവൻറെ വായിൽനിന്നു കേട്ടപ്പോൾ വല്ലാണ്ട് സങ്കടം ആയി.അന്ന് വിട്ടിൽ പോയി ഒരുപാട് കരഞ്ഞു.
പിന്നീട് അവനെ ഞാൻ ശല്യം ചെയ്തില്ലെങ്കിലും എൻറെ മനസ്സിൽ അവനോടു ഉള്ള പ്രണയം അങ്ങനെ തന്നെ നിൽപ്പുണ്ടായിരുന്നു. ഒരുപക്ഷേ ആദ്യത്തേക്കാൾ ശക്തമായി.അല്ലേലും അത് അങ്ങനെ ആണല്ലോ.

അവൻ നന്നായി വരക്കുമായിരുന്നു.അവൻ ക്ലാസിലെ എല്ലാം കുട്ടികളുടെയും പടം വരച്ചു കൊടുക്കുന്നുണ്ടായിരുന്നു.അതു പോലെ ഒരെണ്ണം അവൻ എനിക്കും അവൻ വരച്ചു തരണം എന്ന് അതിയായി ആഗ്രഹം എനിക്കുണ്ടായിരുന്നു. എൻറെ കൃൻവാസ് സുന്ദരികളെ വരയ്ക്കാൻ ഉള്ളത് ആണെന്ന അവൻറെ മറുപടിയിൽ ആ ആഗ്രഹവും പൊലിഞ്ഞു. എങ്കിലും എൻറെ ഉള്ളിൻെറ ഉള്ളിൽ ഞാൻ ത്രീവം ആയി ആഗ്രഹിച്ചിരുന്നു അവൻ ഒരിക്കൽ എങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്ന്.എൻറെ കണ്ണിൽ നോക്കി ആനി,ഞാൻ നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞിരുന്നു എങ്കിൽ എന്ന്. എൻറെ ആ പ്രതിഷകൾ എല്ലാം അസ്ഥാനത്ത് ആക്കി ആണ് ഡിഗ്രി ഫൈനൽ ഇയർ റിസൽറ്റ് കാത്തിരുന്ന എൻറെ കാതിലേക്ക് ആ വാർത്ത വന്നു പതിച്ചത്.ചെന്നെയിൽയിൽ വച്ചിട്ടുണ്ടായ ഒരപകടത്തിൽ അവൻ കൊല്ലപ്പെട്തിരിക്കുന്നു. ബോഡി അവൻറെ നാട്ടിലേക്ക് ആണ് കൊണ്ട്പോയത്.

പിന്നീട് എല്ലാ വർഷവും അവൻറെ ഓർമ്മ ദിനമായ ആഗസ്റ്റ് 27 നും ഞാൻ അവിടെ അവൻറെ കല്ലറയിൽ പോയി പ്രർതഥിക്കുമായിരുന്നു.അവൻെറ റിലേറ്റിസ് ഒക്കെ പോയ ശേഷം.അങ്ങനെ പോയ ഒരവസരത്തിൽ ആണ് ടീനയെ വീണ്ടും കാണുന്നത്. അവൾ എന്നെ അവരുടെ വിട്ടിലോട്ട് കൂട്ടികൊണ്ട്. പോയി.എൻറെ ഫെലിക്സ് ജനിച്ചു വളർന്ന വീട്.

അവിടെ വെച്ച് ഞാൻ ആ സത്യം അറിഞ്ഞു.
ടീന എന്നോട് പറഞ്ഞു. അവൻ പോയ ശേഷം ഇത് ആനിയോട് ഒരിക്കലും പറയണം എന്ന് ഞാൻ കരുതിയത് അല്ല. പക്ഷെ കഴിഞ്ഞ ദിവസം ആനിയുടെ മമ്മിയെ കണ്ടപ്പോൾ ആനിയുടെ ഇപ്പോളത്തെ മാനസിക അവസ്ഥയെപ്പറ്റിയും ഫെലിക്സ് ആനിയെ സൗന്ദര്യം ഇല്ലാത്തകൊണ്ട് ആണ് സ്നേഹിക്കാത്തത് എന്ന ആനിയുടെ തെറ്റിദ്ധാരണയും ഫെലിക്സിൻെറ ഓർമ്മയിൽ നിന്ന് ആനി ഇതുവരെ മോചിത ആയിട്ട് ഇല്ലാ എന്നുള്ളതും ഒക്കെ അറിഞ്ഞപ്പോൾ ഇതു എനിക്ക് പറയണം എന്ന് തോന്നി. മമ്മിയാ എന്നോട് പറഞ്ഞത് ആനി എല്ലാ വർഷവും ഇവിടെ അവൻറെ ഓർമ്മ ദിനം വരാറുണ്ടെന്ന്.അതാ ഞാൻ കാത്തു നിന്നത്.

ആനിയെ ഫെലിക്സിന് ഒരുപാട് ഇഷ്ടമായിരുന്നു. ആനി അവനെ സ്നേഹിച്ചു തുടങ്ങുന്നതിനും മുമ്പ്‌ അവൻ ആനിയെ സ്നേഹിച്ച് തുടങ്ങിയിരുന്നു. ആനി ഒരിക്കലും പഠിത്തിൽ ഉഴപ്പരുത് എന്ന് കരുതി അവൻ അവന്റെ മനസ്സ് തുറന്നില്ല.അതാണ് ആനി ഇഷ്ടം ആണെന്ന് പറഞ്ഞിട്ടും അവൻ ഇഷ്ടം അല്ലാന്ന് പറഞ്ഞത്.

ടീന അവളെ അവൻറെ മുറിയിൽ കൊണ്ട് പോയി.അത് കണ്ട് അവൾ ഞെട്ടി. അത് മുഴുവൻ അവൻ വരച്ച അവളുടെ ചിത്രങ്ങൾ ആയിരുന്നു. നിങ്ങളുടെ കല്യാണം കഴിഞ്ഞ് സർപ്രൈസ് ആയി ഇതൊക്കെ നിന്നെ കാണിക്കണം എന്നായിരുന്നു അവൻറെ ആഗ്രഹം.പക്ഷേ……
…………………………………
ഫെലിക്സ് ,നിനക്ക് എന്നോട് ഒരു വട്ടം എങ്കിലും എൻറെ മുഖത്ത് നോക്കി എന്നോട് ഇഷ്ടം ആണെന്ന് പറയാമായിരുന്നൂ.അവൾ അവനോട് പരിഭവം പറഞ്ഞു. അപ്പോൾ അവളെ തഴുകി ഒരു തണുത്ത കാറ്റ് പോയി. ആ കാറ്റ് അവളുടെ കാതിൽ പറയുന്നുണ്ടായിരുന്നു.ഞാൻ ഈ ലോകത്ത് ഏന്തിലും അധികമായ നിന്നെ സ്നേഹിക്കുന്നൂ എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here