Home Latest ആണുങ്ങൾ കുഞ്ഞിനെ നോക്കാൻ ആളില്ലാന്നു പറഞ്ഞു വേറെ കെട്ടുകയും ചെയ്യും…

ആണുങ്ങൾ കുഞ്ഞിനെ നോക്കാൻ ആളില്ലാന്നു പറഞ്ഞു വേറെ കെട്ടുകയും ചെയ്യും…

0

അമ്മായിഅമ്മ

രചന : Treesa George

അമ്മാ ഈ കറിക്ക് ഉപ്പു കൂടുതൽ ആണല്ലോ.
രണ്ടാളും കുറ്റം പറയാൻ ആണേൽ കഷ്ട്ടപെട്ടു കഴിക്കണം എന്നില്ല എന്ന് പറഞ്ഞ ഭർത്താവിനെ അവൾ അത്ഭുതത്തോടെ നോക്കി. അല്ലേലും വിവാഹം കഴിഞ്ഞ അന്ന് മുതൽ അയാളും അയാളുടെ വീട്ടുകാരും അവൾക്ക്‌ ഒരു അദ്ഭുതമായിരുന്നൂ .

അവൾ ജനിച്ചതും കണ്ടു വളർന്നതും ആയ ചുറ്റുപാടിൽ നിന്നും തികച്ചു വിത്യാസമായിരുന്നു അയാളുടെ വീട്‌. അവളുടെ വീട്ടിൽ ആണുങ്ങൾ കഴിച്ചു കഴിഞ്ഞതിനു ശേഷം മാത്രം ആയിരുന്നു പെണ്ണുങ്ങൾ കഴിച്ചിരുന്നത് . അത് കൊണ്ട് തന്നെ പലപ്പോഴും പെണ്ണുങ്ങൾക്കു കഴിക്കാൻ ആവശ്യമായതു കിട്ടിയിരുന്നില്ല.

ഇറച്ചിയോ അത് പോലെ വിശ്യാഷ്‌ടമായാതു എന്തേലും മേടിച്ചാൽ അതിലെ കഷ്ണങ്ങൾ ആണുങ്ങൾക്കു ഉള്ളത് ആയിരുന്നു. പെണ്ണുങ്ങൾക്കു ചാർ മാത്രം ആയിരുന്നു കിട്ടിയിരുന്നത്.

അവളുടെ വീട്ടിൽ ആണുങ്ങൾ അവര് കഴിച്ച പ്ലേറ്റ് കഴുകി വച്ചിരുന്നില്ല. അവൾ കണ്ട് വളർന്ന സാഹചര്യത്തിൽ അവര് അത് ചെയ്‌യണം എന്ന് അവൾക്കു ഒരിക്കലും തോന്നിയിട്ടില്ല. അവൾ അങ്ങനെ ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു.

അവർക്കു ഒരുപാട് ഭൂസ്വത്തു ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ അവിടെ എന്നും പത്തു ഇരുപത്തഞ്ചു പണികാർ ഉണ്ടാവും. ഇതു എല്ലാം നോക്കി നടക്കു എന്നാല്ലാതെ അവിടുത്തെ ആണുങ്ങൾ മേലനങ്ങീ ജോലി ചെയ്തിരുന്നില്ല.

ഇവർക്ക് എല്ലാം ഭക്ഷണം ഉണ്ടാക്കി കൊടുക്കുക എന്ന ജോലി ആ വീട്ടിലെ പെണ്ണുങ്ങളുടെ ആയിരുന്നു. എന്നാൽ അവരെ സഹായിക്കാൻ അടുക്കളയിൽ ആളെ വെച്ചിരുന്നനില്ല. അത് കൊണ്ട് തന്നെ ആ വീട്ടിലെ പെണ്ണുങ്ങളുടെ ജോലി വെളുപിനെ 3 മണിക്ക് തുടങ്ങിയിരുന്നു .

ഭക്ഷണം ഉണ്ടാകുക, കുഞ്ഞുങ്ങളെ നോക്കുക, പശുവിനു പുല്ല് വെട്ടുക , അതുങ്ങളെ കുളിപ്പിക്കുകാ,നെല്ല് പുഴുങ്ങി ചിക്കി ഉണക്കുക അങ്ങനെ അനന്ദമായ ജോലികൾ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്.

ഇതിനിടയിൽ കൈ കഴുകി ഉണ്ണാൻ മാത്രം ആയി വന്നിരിക്കുന്നവർക്ക് കൃത്യ സമയത്ത് ഭക്ഷണം കിട്ടിയില്ല എങ്കിൽ അന്നത്തെ ദിവസം പെണ്ണുങ്ങൾക്കു ഭക്ഷണം കഴിക്കാൻ അനുവാദം ഉണ്ടായിരുന്നില്ല. ഭക്ഷണത്തിനു ഉപ്പ് കൂടുകയോ കുറയുകയോ മറ്റോ ചെയ്താൽ കഠിനമായ ശിക്ഷകൾ ആയിരുന്നു കിട്ടിയിരുന്നത് .

അത്‌ കൊണ്ട് തന്നെ ആദ്യമായി അവൾ ഭർത്താവിന്റെ വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിട്ടു അവർ കഴിക്കുന്നത് നോക്കി ഇരുന്നത് എക്സാം നു റിസൾട്ട്‌ കാത്തു നിക്കുന്ന കുട്ടിയുടെ മനസോടെ ആയിരുന്നു.

അവളുടെ വീട്ടിൽ നിന്നും വെത്യസമായി അവിടെ എല്ലാവരും ഒരുമിച്ചു ആയിരുന്നു കഴിച്ചിരുന്നത് . അവര് എന്തേലും കുറ്റം പറയും എന്ന് കരുതിയ അവളെ അവര് നന്നായി എന്ന് പറഞ്ഞു അഭിനന്ദിക്കുകയാണു ചെയ്തതു.

ഭക്ഷണത്തിനു ശേഷം ഭർത്താവിന്റെയും മറ്റും പാത്രങ്ങൾ കഴുകാനായി എടുത്തപ്പോൾ മോൾ അത് എടുക്കണ്ട. അവനവന്റെ പാത്രം അവരവർ തന്നെ കഴുകി വെക്കണം എന്ന് പറഞ്ഞ അമ്മായിഅമ്മ അവൾക്ക് ഒരു അത്ഭുതമായി.

അവള് ഉണ്ടാക്കിയ ഭക്ഷണത്തെ പറ്റി എന്താണ് ഒരു കുറ്റവും പറയാത്തത് എന്നാ അവളുടെ സംശയത്തിനു നീ ഇവിടുത്തെ വേലക്കാരിയോ ഞാൻ നിന്റെ മുതലാളിയോ അല്ല. നമ്മൾ പരസ്പരം ഇനി ഉള്ള കാലം സ്നേഹിച്ചു ഒരുമിച്ച് ജീവിക്കേണ്ടവർ ആണെന്ന് ഭർത്താവിന്റെ വാക്കുകൾ കേട്ട അവൾക്കു പെണ്ണ് എന്നാൽ ആണിന്റെ അടിമ ആണെന്നു കേട്ടു തഴമ്പിച്ച അവളുടെ കാതുകൾക്ക് അത് പുതിയ അറിവ് ആയിരുന്നു.

രണ്ടു പേരും ജോലിക്ക് പോയിരുന്നതിനാൽ എല്ലാ ജോലികളും അവർ ഒരുമിച്ചു ആയിരുന്നു ചെയിതുരുന്നത്. തുണി അലക്കാനും വീട് അടിച്ചു വാരി തൂത്തു വൃത്തിയ്ക്കാനും നിലം തുടക്കാനും ഒന്നും അവനു ഒരു കുറച്ചിലും ഇല്ലായിരുന്നു. അവൾ അത് ആഗ്രഹിചില്ല എങ്കിൽ പോലും അവൻ അതൊക്കെ അവളോട്‌ ഒപ്പം ചെയ്തിരുന്നൂ.

ഗർഭിണി ആയപ്പോൾ അവളോട്‌ റസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞ അമ്മായിഅമ്മയോട് പണ്ട് തന്റെ മുത്തശി പറഞ്ഞ നെല്ല് കുത്തുമ്പോൾ പോയി പ്രസവിച്ച കഥക്ക് അവർ അവളോട്‌ പറഞ്ഞു. പഴയ കാലത്തു പെണ്ണുങ്ങൾ എപ്പഴും പ്രസവിക്കും. അത് കൊണ്ടു തന്നെ അവര് ചെയുന്ന ജോലികൾക്കു മുടക്കം വരാതെ ഇരിക്കാൻ അന്നത്തെ കാലത്തെ കാർന്നോന്മാർ പറഞ്ഞിരുന്ന ഡയലോഗ് ആണ്.

ഈ കഠിനമായ ജോലികൾ ഒക്കെ ചെയ്തു പല പെണ്ണുങ്ങളും പ്രസവത്തോടെ മരിക്കും. ആണുങ്ങൾ കുഞ്ഞിനെ നോക്കാൻ ആളില്ലാന്നു പറഞ്ഞു വേറെ കെട്ടുകയും ചെയ്യും. പഴയ കാലത്തു രണ്ടു കെട്ടാത്ത ആണുങ്ങൾ കുറവാണ്. അത് പറയുമ്പോൾ ചെറുപ്പകാലത്തു പ്രസവത്തോടെ മരിച്ച അവരുടെ അമ്മനെ ഓർത്തു അവരുടെ കണ്ണിൽ വെള്ളം നിറഞ്ഞിരിന്നു.

നീ ഇതു എന്ത് ഓർത്തിരിക്കുവാ, കഴിക്കുന്നില്ലേ എന്ന ഭർത്താവിന്റെ ചോദ്യം കേട്ടു ആണ് അവൾ ഓർമ്മകളിൽ നിന്നും ഉണർന്നത്.

അപ്പോൾ അവൾ കണ്ടിട്ടുള്ളതയിൽ വെച്ച് ഏറ്റവും വിപ്ളാവകാരിയായാ സ്ത്രീയായ അവളുടെ ഭർത്താവിന്റെ അമ്മ ഭിത്തിയിലെ ഫോട്ടോയിൽ നിന്ന് അവളെ നോക്കി ചിരിക്കുണ്ടായിരുന്നു……

LEAVE A REPLY

Please enter your comment!
Please enter your name here