Home തുടർകഥകൾ ഇപ്പോഴും അവൻ വിളിച്ചാൽ കൂടെ പോകാൻ തന്നെ ആണോ നിന്റെ തീരുമാനം… Part -6

ഇപ്പോഴും അവൻ വിളിച്ചാൽ കൂടെ പോകാൻ തന്നെ ആണോ നിന്റെ തീരുമാനം… Part -6

0

Part – 5 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ലക്ഷിത

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 6

ലഞ്ച് ബ്രേക്ക്‌ ടൈമിൽ ക്ലാസ്സിലെ അന്നയുടെ ഫോൺ വാങ്ങി ആണ് ഞാൻ മണിച്ചേട്ടനെ വിളിച്ചത് എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മണിച്ചേട്ടൻ പറഞ്ഞു ഇന്നലെ

“നിന്റെ അച്ഛൻ അളിയനെ കണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു ചെറുതായിട്ട് ഭീഷണിയും… അവരും എന്നെ ഉപദേശിക്കുവാ ഇതൊക്കെ വേണ്ടാന്ന് വെക്കാൻ”

” അപ്പൊ ”

“നിനക്കു വൈകുന്നേരം വിളിക്കാമോ ക്ലാസ്സ്‌ കഴിഞ്ഞു അല്ലെങ്കിൽ വേണ്ട ഞാൻ വൈകുന്നേരം കോളേജിന്റെ മുന്നിൽ വരാം അപ്പൊ സംസാരിക്കാം ഞാൻ ഇപ്പൊ ഒരാളെ കാണാൻ പോകുവാ ”

ശരി എന്ന് പറഞ്ഞു കാൾ കട്ട്‌ ചെയ്തു വൈകുന്നേരം ആകാൻ കാത്തിരുന്നു.

“നിന്റെ കയ്യിൽ നിന്റെ പാസ്പോര്ട് സൈസ് ഫോട്ടോ ഉണ്ടാവോ രണ്ടണ്ണം”

വൈകുന്നേരം കോളേജിനടുത്തെ ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു ഞാനും മണി ചേട്ടനും

“ഉം ഉണ്ട്. ”

“അപ്പൊ നാളെ വരുമ്പോൾ ഫോട്ടോയും ഇലക്ഷന് ഐഡി കാർഡും കൊണ്ട് വരണം ഞാൻ വന്ന് വാങ്ങിച്ചോളാം ”

രജിസ്റ്റർ മാര്യേജ് ഉള്ള അപ്ലിക്കേഷൻ കൊടുക്കാനാ മണിച്ചേട്ടൻ ചിരിയോടെ പറഞ്ഞു

എന്റെ ഉള്ളം വിറച്ചു തുടങ്ങി

“അടുത്ത വെള്ളിയാഴ്ച….. …അതു കഴിഞ്ഞു ഒരു മാസം കഴിഞ്ഞു രെജിസ്ട്രേഷൻ പിന്നെ ഏതെങ്കിലും അമ്പലത്തിൽ പോയി താലി കെട്ടാം എന്നിട്ട് എൻ്റെ കൂടെ എന്റെ വീട്ടിലേക്കു”

മണിച്ചേട്ടൻ രണ്ടും കല്പ്പിച്ചു തന്നെ എനിക്ക് പേടിയാകാൻ തുടങ്ങി

“ഞാൻ ഇന്ന് മുഴുവൻ ഈ കാര്യങ്ങൾ ഒക്കെ അന്വേഷിക്കാൻ നടക്കുവായിരുന്നു ”

‘ ഉം……പക്ഷെ എൻ്റെ പഠിത്തം കഴിഞ്ഞില്ല ”

“അതെനിക്ക് അറിയാം എന്റെ കൂടെ വന്നൂന്ന് വെച്ച് നിന്റെ പഠിപ്പൊന്നും മുടക്കില്ല അല്ലേലും നീ പഠിച്ചു ജോലിക്കാരി ആയിട്ടു വേണം എനിക്ക് പണിക്കൊന്നും പോകാതെ സുഖം ആയിട്ടു ജീവിക്കാൻ ” ഒരു ചിരിയോടെ മണി ചേട്ടൻ പറഞ്ഞു നിർത്തി അതു കേട്ടു എനിക്കും ചിരി വന്നു എങ്കിലും ഉള്ളിൽ വല്ലാത്ത പേടി ഞാൻ ഒന്നും പറയാതെ തന്നെ മണിചേട്ടൻ എന്റെ കൈ കോർത്തു പിടിച്ചു നടന്നു എനിക്കെന്തോ അപ്പോൾ കൈ വിട്ട് നടക്കാനാണ് തോന്നിയത്

അടുത്ത വെള്ളിയാഴ്ച എൻ്റെ ജീവിതത്തിന്റെ വഴിത്തിരിവ് ഇത് എന്താവും എന്റെ പഠിപ്പ് എന്താകും ജോലി ഒന്നും ഇല്ലാതെ ജീവിതം എന്താകും ആലോചിച്ചിട്ട് ഒരു ആകെ ഒരു പുകമറ മാത്രം ഞാൻ എടുത്ത തീരുമാനം തെറ്റാണൊന്ന് അപ്പൊ മുതൽ ഒരു കൺഫ്യൂഷൻ തോന്നി തുടങ്ങി വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ വല്യ മാമിയുണ്ട് വീട്ടിൽ എന്നെ ഉപദേശിക്കാൻ അമ്മ വിളിച്ചു വരുത്തിയതായിരിക്കും കാപ്പി കുടിചോണ്ടു ഇരുന്നപ്പോൾ ആണ് മാമി സംസാരിക്കാൻ വന്നേ കൂടെ അമ്മയും

“എന്താ താരേ ഞാൻ ഈ കേട്ടതൊക്കെ പഠിപ്പും വിവരവും ഒള്ള കൊച്ചല്ലേ നീ”

മാമി ഉപദേശം തുടങ്ങി മണിച്ചേട്ടന് പഠിപ്പില്ല ജോലി ഇല്ല ജാതി നമ്മുടെ ജാതി അല്ല കുടുംബ മാഹിമേം ഇല്ല കുറവുകളെ മാത്രം എടുത്ത് കാട്ടി കൊണ്ട് മാമി സംസാരിക്കാൻ തുടങ്ങി

” ഇനി ഇതൊക്കെ അവനുണ്ടായാലും ജാതകം ചേരാതെ കല്യാണം കഴിച്ചട്ടു എങ്ങനെ സതോഷത്തോടെ ജീവിക്കാനാ .. നിനക്ക് ഇന്ദു ന്റെ കാര്യം ഒക്കെ അറിയാല്ലോ “അതും പറഞ്ഞു മാമി കണ്ണു നിറച്ചു ( ഇന്ദു ചേച്ചി മാമൻറേം മാമിടേം ഒറ്റ മോൾ കൂടെ പഠിച്ച ആളിനെ പ്രേമിച്ചാ കെട്ടിയെ എല്ലാം ഓക്കേ ആയിരുന്നു ജാതകം ഒഴികെ എന്നിട്ടും രണ്ട് പേരുടെയും നിര്ബന്ധവും ഉറച്ചതീരുമാനവും കാരണം കല്യാണം നടത്തി കൊടുത്തു ഹണി മൂണിന് പോയതാ ആക്‌സിഡന്റ് ആയ തിരിച്ചു വന്നേ ഇന്ദു ചേച്ചി കിടന്ന കിടപ്പിൽ ആയി ആ ചേട്ടൻ മരിച്ചും പോയി ഇപ്പൊ 2 കൊല്ലത്തോളം ആയി ഇന്ദു ചേച്ചിക്ക് ചെറിയ മാറ്റങ്ങൾ ഒക്കെ വന്നെങ്കിലും സ്വയം എഴുന്നേറ്റു നടക്കാൻ ഇപ്പോഴും പറ്റില്ല ജാതകം എന്ന കുന്ത്രാണ്ടത്തിനെ ഞാൻ പേടിക്കാൻ തുടങ്ങിയത് ആ സംഭവത്തോടെ ആണ് ) അമ്മ മാമിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് മാമി പിന്നെ ഇരുന്നില്ല പെട്ടന്ന് യാത്ര പറഞ്ഞു ഇറങ്ങി

ഇത്രേം കൂടി ആയപ്പോൾ തീരുമാനത്തിൽ ഒരു പുനർചിന്ത ആവശ്യം ആണെന്ന തോന്നൽ കൂടിക്കൂടി വന്നു ഇനി ഓടി പോയിട്ട് ജാതക ദോഷത്തിന്റെ പേരിൽ കഷ്ടപ്പെടാൻ ആണോ യോഗം അങ്ങനെ ആവാനേ വഴി ഉള്ളു വീട്ടുകാരുടെ ശാപം കൂടി വാങ്ങിട്ടല്ലേ പോണേ എന്തായാലും നാൾപ്പൊരുത്തം ഒന്നു നോക്കാം ചിലപ്പോൾ എന്റേ മണിച്ചേട്ടൻറേം ജാതകം തമ്മിൽ ചേരുമെങ്കിലോ പഞ്ചാംഗം വെച്ച് നാൾ പൊരുത്തം നോക്കാൻ തന്നെ തീരുമാനിച്ചു

പിറ്റേന്ന് രാവിലെ കുളിച്ചു റെഡി ആയി വിളക്ക് കത്തിച്ചു നീണ്ട ഒരു പ്രാർത്ഥനക്ക് ശേഷം പഞ്ചാംഗം കയ്യിൽ എടുത്തിട്ട് നോക്കിയപ്പോൾ ആണ് എന്റെ ജാതകം വിളക്കിനുമുന്നിൽ ഇരിക്കുന്നത് ഞാൻ കണ്ടത് അതെടുത്തു ഒന്ന് നോക്കി ഗ്രഹനില വരച്ചിരിക്കുന്നതിനു താഴെ എഴുതിയിരിക്കുന്നു ചേരാത്ത നക്ഷത്രങ്ങൾ അത്തം ആയില്യം പൂരം കൂടുതൽ ഒന്നും നോക്കാൻ ഇല്ല പൂരം മണിച്ചേട്ടന്റെ നക്ഷത്രം ആകെ വല്ലാത്ത തളർച്ച ഭഗവാൻ കാണിച്ചു തരുവാണോ ഞാൻ എടുത്ത തീരുമാനം തെറ്റാണുന്ന് ആകെ കൺഫ്യൂഷൻ കരഞ്ഞു പ്രാർഥിച്ചുകൊണ്ട് അവിടെ തന്നെ നിന്നു എനിക്ക് ഒരു ഉത്തരംതാ ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോന്ന് ഭഗവാനോട് കരഞ്ഞു അപേക്ഷിച്ചു പക്ഷെ എന്നെ പറ്റിച്ചേ എന്നുള്ള ചിരി മാത്രമേ ആ മുഖത്തു എനിക്ക് കാണാൻ കഴിഞ്ഞുള്ളു അന്ന് കോളേജിൽ പോയില്ല ചടഞ്ഞു കൂടി മുറിയിൽ കിടന്നു ഞാൻ കോളേജിൽ പോകാനുള്ള ഒരു ഭാവവും ഇല്ലാത്തത് കൊണ്ടാണെന്നു തോന്നുന്നു അമ്മ മുറിയിലേക്ക് വന്നു

“ഇപ്പോഴും അവൻ വിളിച്ചാൽ കൂടെ പോകാൻ തന്നെ ആണോ നിന്റെ തീരുമാനം”

അമ്മ ചോദിച്ചു ഞാൻ മിണ്ടാതെ തലകുനിച്ചിരുന്നു

“നിനക്കെങ്ങനെ പോയേ പറ്റു എങ്കിൽ വീട്ടിൽ എല്ലാവരും ഉറങ്ങി കിടക്കുമ്പോ അച്ഛന്റേം അമ്മേടേം അനിയത്തീടേം തലയറുത്തു മാറ്റിട്ട് പോയാ മതി ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തോണ്ടാ ”

അമ്മ എന്റെ മുന്നിൽ പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു

“നിനക്ക് നിന്റെ സുഖവും സന്തോഷവും മാത്രം നോക്കിയാൽ മതിയല്ലോ “അമ്മ പതം പറഞ്ഞു കരഞ്ഞുകൊണ്ടേ ഇരുന്നു

“രണ്ടു ദിവസമായി നിന്റെ അച്ഛനൊന്ന് ഉറങ്ങിട്ടു മനഃസമാദാനത്തോടെ ഭക്ഷണം കഴിച്ചിട്ട് ഇങ്ങനെ ആ മനുഷ്യനെ ശിക്ഷിക്കാൻ നിനക്കു എങ്ങനെ തോന്നുന്നു ”

അമ്മയുടെ ഓരോ വാക്കുകളും എന്റെ ഹൃദയം കീറി മുറിച്ചു കൊണ്ടിരിന്നു കണ്ണിൽ നിന്നും ചുടു ചോര ഒഴുകി ഇനിയും ഒന്നും കേൾക്കാൻ വയ്യാത്തത് കൊണ്ടു ഞാൻ എഴുന്നേറ്റു ബാത്‌റൂമിൽ കയറി കതകടച്ചു നിന്നു പുറത്തു അമ്മയുടെ കരച്ചിൽ ഇപ്പോഴും കേൾക്കാം ഞാൻ ഷവർ തുറന്നു അതിനു ചുവട്ടിലേക്ക് നീങ്ങി നിന്നു

ശരീരം തണുത്തു വിറച്ചിട്ടും ഉള്ളു തണുക്കാൻ മടിച്ചു നിന്നു

അന്നും ഉച്ച കഴിഞ്ഞു മാമി വന്നു ഉപദേശിക്കാൻ തുടങ്ങി ഞാൻ ഒന്നും കേൾക്കുന്നില്ലയിരുന്നു ആകെ ബ്ലാങ്ക് ആയ പോലെ ഉപദേശങ്ങൾ തലയുടെ രണ്ടു സൈഡ് ലും കുമിഞ്ഞു കൂടിയപ്പോൾ ഞാൻ തല കുലിക്കി അതു എൻ്റെ സമ്മതം ആയി അവരെടുത്തു മറുത്തൊന്നും പറയാനും എനിക്ക് സാധിച്ചില്ല .

അന്ന് രാത്രി മുഴുവൻ കരഞ്ഞു തളർന്നു മണിച്ചേട്ടൻ എന്റെ ജീവിതത്തിൽ വേണ്ടാന്ന് തീരുമാനം എടുത്തു അതു മണിച്ചേട്ടനെ അറിയിക്കണം പിറ്റേന്ന് കോളേജിൽ നിന്നും വരുന്നവഴി ഒരു ബൂത്തിൽ നിന്നു ഞാൻ മണിച്ചേട്ടനെ വിളിച്ചു പറയാൻ ഉള്ള കാര്യങ്ങൾ എല്ലാം ഒന്ന് കൂടെ ഓർത്തെടുത്തു

” ഹലോ തരായാ ”

” പറ താരേ നീ എവിടുന്നാ വിളിക്കുന്നെ ”

” ഒരു പ്രധാനപ്പെട്ട കാര്യം പറയാനാ വിളിച്ചേ ”

” ഉം പറ ”

ഒരു ദീർഘനിശ്വാസം എടുത്തിട്ട് വീണ്ടും ഞാൻ പറഞ്ഞു തുടങ്ങി

” ഇതു ശെരി ആകില്ല എനിക്ക് എൻ്റെ ചിലവിൽ ജീവിക്കുന്ന ഒരു ഭർത്താവ് വേണ്ട അതു കൊണ്ടു ഞാൻ………… ഞാൻ എല്ലാം ഇവിടെ അവസാനിപ്പിക്കുവാ ” ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി

” നീ എന്താ താരേ ഈ പറയുന്നേ അത് ഞാൻ ഇന്നലെ അങ്ങനെ ചുമ്മാ ഒരു തമാശക്ക് പറഞ്ഞതാ നിന്റെ ടെൻഷൻ മാറ്റാൻ ” മണിച്ചേട്ടന്റെ ശബ്ദത്തിൽ ആകെ ടെൻഷൻ ആയ പോലെ എനിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു എങ്കിലും പറഞ്ഞു

“വേണ്ട….. ആ പറഞ്ഞ പോലെ ഒക്കെ ആകില്ല നമ്മുടെ ജീവിതം എന്ന് എന്താ ഉറപ്പ് കൂടുതൽ ഒന്നും പറയാൻ ഇല്ല ഇനി എന്നെ കാണാൻ ശ്രമിക്കരുത് എനിക്ക് അതു ഇഷ്ടം അല്ല ”

” നീ ഇപ്പൊ എവിടെയെന്ന്…,, പറ നമുക്ക് കണ്ടു സംസാരിക്കാം താരേ… താരേ ഹലോ കേൾക്കുന്നുണ്ടോ” മണി ചേട്ടൻ പറയുന്നത് കേട്ടിട്ടും ഞാൻ കാൾ കട്ട്‌ ചെയ്തു പിന്നെ ഉള്ള ദിവസങ്ങളിൽ മണിച്ചേട്ടൻ എന്നെ അന്വേഷിച്ചു കോളേജിൽ വരും എന്ന് അറിയാവുന്നുണ്ട് വല്യ മാമന്റെ കൂടെ ആയി കോളേജിൽ പോക്കും വരവും ഒന്ന് രണ്ടു ദിവസം കോളേജിന്റെ മുന്നിൽ കാണുകയും ചെയ്തു വീട്ടിൽ ആലോചന തകർത്തു നടക്കുകയായിരുന്നു .

അങ്ങനെ യൂണിവേഴ്സിറ്റി എക്സാം കഴിഞ്ഞു മൂന്നാം ദിവസം എൻ്റെ കല്യാണം തീരുമാനിക്കപ്പെട്ടു അതുലും വീട്ടുകാരും രണ്ടു തവണ വന്നു കണ്ടു പോയി എൻഗേജ്മെന്റ് വേണ്ട കല്യാണം പെട്ടന്ന് നടത്തണം എന്നവരുടെ തീരുമാനം സ്വീകരിക്കപ്പെട്ടു. വിവാഹ ഒരുക്കങ്ങൾ തകൃതിയായി നടന്നു കൊണ്ടിരുന്നു.

എല്ലാവർക്കും സന്തോഷം എൻ്റെ മുഖത്തെ നിസ്സംഗ ഭാവം കാണുമ്പോൾ അച്ഛനും അമ്മയും പല്ലുകടിക്കും നീ സമ്മതിച്ചിട്ടല്ലേ എന്നുള്ള ഒരു ഭാവത്തിൽ നോക്കും മണിച്ചേട്ടൻ സ്വന്തം വീട്ടിലേക്കു തിരിച്ചു പോയിന്നു അറിഞ്ഞു ഞാൻ എല്ലാം മറന്നു പരീക്ഷ യിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു അതു കൊണ്ട് തന്നെ നല്ല രീതിയിൽ എക്സാം എഴുതാൻ പറ്റി പിന്നെ കല്യാണ തിരക്കുകൾ ആയി

കല്യാണനത്തിനു 2 ദിവസം മാത്രം ബാക്കി നിൽക്കെ എൻ്റെ ക്ലാസ്മേറ്റ്‌ ആണെന്ന് പറഞ്ഞു ഒരു പെൺകുട്ടിയുടെ കാൾ വന്നു വീട്ടിലേക്കു. ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ശബ്ദം മാറി ഹലോ പറച്ചിൽ തന്നെ എനിക്ക് മനസിലായി അതു മണിച്ചേട്ടൻ ആണെന്ന് പെട്ടന്ന് ഞാൻ കട്ട്‌ ചെയ്തു സംസാരിച്ചാൽ എന്റെ മനസു മാറി പോയാലോന്നു ഞാൻ പേടിച്ചു.

അങ്ങനെ ആ തിങ്കളാഴ്ച 11. 45നും 12. 5 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ അതുൽ എൻ്റെ കഴുത്തിൽ താലി കെട്ടി ആൾക്ക്കൂട്ടത്തിനിടയിൽ ഞാൻ മണിച്ചേട്ടനെ കണ്ടു വല്യ മാമന്‌നും പിന്നെ ആരൊക്കെയോ ചേർന്ന് പുറത്തേക്കു കൂട്ടി കൊണ്ട് പോകുന്നത് കണ്ണീരോടെ ഞാൻ എന്റെ ഭർത്താവിന്റെ മുഖത്തു നോക്കി അയാൾ ഒരു പുച്ഛത്തോടെ മുഖം തിരിച്ചു കളഞ്ഞു.

( തുടരും )

LEAVE A REPLY

Please enter your comment!
Please enter your name here