Home തുടർകഥകൾ അച്ഛ എനിക്ക് മനുവേട്ടനെ മറക്കാൻ സാധിക്കില്ല മനുവേട്ടൻ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാനും.. Part – 3

അച്ഛ എനിക്ക് മനുവേട്ടനെ മറക്കാൻ സാധിക്കില്ല മനുവേട്ടൻ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാനും.. Part – 3

0

Part – 2 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : Sini Sajeev

കണ്ണുനീർപൂക്കൾ… പാർട്ട്‌ -3

എന്റെ അനിയത്തി ആരെയും പിടിച്ചു വച്ചിട്ടില്ല നിങ്ങളുടെ മകനെ നിങ്ങൾക്ക് പറഞ്ഞു മനസിലാക്കികുടെ..

പൂർണിമ അവരുടെ നേരെ ചീറി

അവനു മനസിലാകുമായിരുനെ ഞാൻ ഇവിടെ വരെ വരില്ലായിരുന്നു നിങ്ങൾ നിങ്ങളുടെ മകളെ എന്റെ മകനിൽ നിന്നു അകറ്റണം അതിനുവേണ്ടി ക്യാഷ് വേണോ ഞാൻ തരും അതല്ല ഇതു തുടരാനാ ഭാവം എങ്കിൽ നിങ്ങളുടെ മകളെ നിങ്ങൾ മറകേണ്ടി വരും പിന്നെ അവൾ ഈ ലോകത്ത് കാണില്ല
ഇനി ഒരു അനുനയത്തിനു ഞങ്ങൾ ഇവിടെ വരില്ല ഓക്കേ..

എന്റെ മകൾ ഇനി നിങ്ങളുടെ മകനെ തിരക്കി വരില്ല അത് എന്റെ വാക്കാണ് ആ വാക്ക് അവൾ തെറ്റിച്ചാൽ ഞാൻ മരിച്ചു എന്ന് നിങ്ങൾ കരുതിയ മതി നിങ്ങളുടെ മകനെ നിങ്ങൾ പറഞ്ഞു തിരുത്തുക.. ഇനി എനിക്കും ഒന്നുo  പറയാനില്ല

നന്ദൻ കണ്ണുകൾ അടച്ചു കിടന്നു

അവർ പുറത്തേക്കിറങ്ങിയതും നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി വാതിക്കൽ പാർവതി നിൽക്കുന്നു

ഇനി നിന്നോട് പ്രേതെകിച്ചു ഒന്ന് പറയണ്ടല്ലോ ഇനി നീ അവനെ വിളിച്ചാൽ…
അവർ പകുതിയിൽ വച്ച വാക്കുകൾ നിർത്തി പുറത്തേക്കിറങ്ങി…

അമ്മേ ഞാൻ ഇപ്പോ വരാം പൂർണിമ അവര്ക് പിറകെ പോയി

ഏയ്യ് ഒന്ന് നിൽക്കു…

അവർ തിരിഞ്ഞു നോക്കി
എന്റെ അനുജത്തി ഇനി നിങ്ങളുടെ മകന്റെ പിറകെ വരാതിരിക്കാൻ നിങ്ങളുടെ ക്യാഷ് തരാം എന്നല്ലേ പറഞ്ഞത്..

അവർ ചോദ്യഭാവത്തിൽ അവളെ നോക്കി

5ലക്ഷം തരുമോ ഞങ്ങള്ക്ക് ജീവിതത്തിൽ നിങ്ങളുടെ മകന്റെ മുന്നിൽ പോലും അവൾ വരില്ല ഇല്ലേൽ നിങ്ങളുടെ മകനെ അവൾ വിളിച്ചാൽ അവൻ അവളെ ഉപേക്ഷിച്ചു പോവില്ല നിങ്ങൾക്ക് നിങ്ങളുടെ മകനെ നഷ്ടം ആവുകയും ചെയ്യും എന്ത് വേണം എന്ന് നിങ്ങൾക്  തീരുമാനിക്കാം

ശരി 5 ലക്ഷം അല്ലെ തരാം…
പിന്നെ ഇവൾ എന്റെ മകന്റെ അയല്വക്കത്തു പോലും വരാല്

ഇല്ല അവൾ വരില്ല ഇതു പൂര്ണിമയുടെ വാക്കാണ്

ശെരി നിങ്ങളുടെ അക്കൗണ്ട് നമ്പർ പറ ക്യാഷ് ഇപ്പൊ തന്നെ അയക്കാം

അവൾ നമ്പർ പറഞ്ഞു കൊടുത്തു

ശെരി..  അവർ കാറിലേക് കയറി

ലച്ചു നീ എന്തിനാ ക്യാഷ് കൊടുത്തത് അതിന്റെ ആവശ്യം ഉണ്ടായിരുന്നോ അവനെ പറഞ്ഞു മനസിലാക്കാൻ നമുക്ക് പറ്റിലെ

ഇല്ല മാധവേട്ട അവൻ മാറില്ല അവന്റെ മനസ്സിൽ അത്രയ്ക്കു അവൾ കയറിപറ്റിയിട്ടുണ്ട്..

നല്ലൊരു കുട്ടി ആണ് ലച്ചു പാർവതി.. നമുക്ക് അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തൂടെ

അവർ മാധവ മേനോനെ തറപ്പിച്ചു നോക്കി.. പിന്നെ അയാൾ ഒന്നും മിണ്ടിയില്ല.

പാർവതി മോളെ…

അച്ഛാ…

അച്ഛന്റെ അടുത്ത് ഇരിക്കുവായിരുന്നു പാർവതി

അച്ഛൻ എന്ത് പറഞ്ഞാലും മോൾ കേൾക്കിലെ..

അച്ഛൻ എന്താ പറയാൻ വരുന്നത് എന്ന് എനിക്ക് മനസിലായി…
അച്ഛാ ഞാൻ ഒരുപാട് സ്നേഹിച്ചുപോയി മറക്കാൻ മാത്രം എന്നോട് പറയല്ലേ അച്ഛാ എനിക്ക് പറ്റില്ല. മനുവേട്ടനീല്ലാതെ എനിക്ക് പറ്റില്ല അച്ഛാ..

മോളെ അവർ പറഞ്ഞിട്ട് പോയത് നീ കേട്ടിലെ.. അച്ഛൻ അവര്ക് വാക്ക് കൊടുത്ത് എന്റെ മോൾ അവരുടെ മകന്റെ പിറകെ ചെല്ലില്ലെന്നു… ആ വാക്ക് എന്റെ മോൾ തെറ്റിച്ചാൽ അച്ഛൻ സ്വയം ഇല്ലാതെ ആവും…

അച്ഛാ…

മോൾ അച്ഛനുവേണ്ടി അവനെ മറക്കണം..

അച്ഛാ അങ്ങനെ മാത്രം പറയല്ലേ വേറെ എന്തും ഈ മോൾ കേൾക്കാം.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അച്ഛാ മനുവേട്ടൻ ഇല്ലെങ്കിൽ അച്ഛന്റെ മോളും ഇല്ല അത്രയ്ക്കു മനുവേട്ടനെ ഞാൻ സ്നേഹിക്കുന്നു..

മോളെ.. നിനക്ക് അച്ഛനെ വേണ്ടേ

അച്ഛാ… അവൾ അലമുറയിട്ടു കരഞ്ഞു.. കുറെ നേരം അവൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു
നന്ദൻ പിന്നീട് മകളോട് ഒന്നു മിണ്ടിയില്ല

അച്ഛാ…  അവൾ വിളിച്ചു

അയാൾ വിളി കേട്ടില്ല കണ്ണുകൾ അടച്ചു കിടന്നു

അച്ഛാ എന്നോട് പിണങ്ങി ഇരിക്കല്ലേ.. അച്ഛടെ മോളു ഒരിക്കലും അച്ഛാ പറയുന്നത് കേൾക്കാതെ ഇരുന്നിട്ടില്ല ഇതും ഞാൻ കേൾകാം എനിക്ക് എന്റെ അച്ചയെ ജീവനോടെ വേണം…

മോളെ…
അയാൾ അവളെ കെട്ടിപിടിച്ചു..

അച്ഛൻ എനിക്ക് ഒരു വാക്ക് തരണമ്..

എന്താ മോളെ..

ഇനി ഒരു കല്യാണത്തിന് എന്നെ നിര്ബന്ധിക്കില്ലെന്നു…

മോളെ മക്കളുടെ കല്യാണം ആണ് അച്ഛടെ സ്പ്നം..

അച്ഛ എനിക്ക് മനുവേട്ടനെ മറക്കാൻ സാധിക്കില്ല മനുവേട്ടൻ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാനും.. അതുകൊണ്ട് എനിക്ക് ഇനി ഒരു കല്യാണം വേണ്ട.. മനുവേട്ടനിന്നു ഞാൻ അകന്നു പോയ്കോളാം..

മം.. അയാൾ മൂളി
അപ്പോൾ നന്ദൻ മനസ്സിൽ ഓർക്കുവായിരുന്നു പതിയെ മകളുടെ മനസ് മാറ്റിയെടുക്കാമെന്നു

ഇതെല്ലാം കണ്ടു വാതിക്കൽ ചിരിച്ചുകൊണ്ട് പൂർണിമ നില്പുണ്ടായിരുന്നു

നീ എന്താ അവരുടെ അടുത്ത് പറഞ്ഞത്

അത് അമ്മ അറിയണ്ട..

എനിക്കറിയണം

അത് ഒന്നുമില്ല എന്ന് അമ്മയോട് അല്ലെ പറഞ്ഞത്…. അവൾ അകത്തേക്ക് കയറി പോയി..

ഹലോ പാറു നിന്നെ എത്ര നേരം ആയി ഞാൻ വിളിക്കുന്നു നീ എന്താ ഫോൺ എടുക്കാതെ…

ഞാൻ പാർവതി അല്ലാ പൂർണിമ ആണ്…

ചേച്ചി പാറു എവിടെ..

പാറുവിനെ ഇനി നീ വിളിക്കരുത്.. അവൾക് ഞങ്ങൾ മറ്റൊരു കല്യാണം ഉറപ്പിച്ചു.. അവളെ ഇനി ശല്യം ചെയ്യരുത് എന്ന് അവൾ പറയാൻ പറഞ്ഞു..

ചേച്ചി ഒരിക്കലും എന്റെ പാറു അങ്ങനെ പറയില്ല.. അവളുടെ കൈൽ ഫോൺ കൊടുക്കണം. നിങ്ങൾ

അവൾ പറഞ്ഞാൽ നീ വിശ്വസിക്കുമോ..

അവൾ ഒരിക്കലും പറയില്ല..

പാറു അവനോട് പറ ഇനി നിന്നെ വിളിക്കല്ലെന്ന്..

അവൾ വിറയ്ക്കുന്ന കൈ കൊണ്ട് ഫോൺ വാങ്ങി..

മനുവേട്ടാ…

എന്താ പാറു നിന്റെ ചേച്ചി പറയുന്നത്.. അമ്മ ഇവിടെ വന്നു പറഞ്ഞു അവരെ നിന്റെ വീട്ടുകാർ അപമാനിച്ചു ഇറക്കി വിട്ടെന്ന്.. എന്താ അവിടെ നടന്നത്..

മനുവേട്ടാ ഇനി എന്നെ വിളിക്കല്ലേ… അവൾ കരഞ്ഞുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു

അവനു ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ ആയി അവൻ ബൈക്ക് എടുത്ത് അവളുടെ വീട്ടിലേക് പോയി….

പാറു….. അവൻ ഉച്ചത്തിൽ വിളിച്ചു

നിനക്കെന്താ വേണ്ടത്..

ചേച്ചിയോട് സംസാരിക്കാൻ അല്ലാതെ ഞാൻ വന്നത്.. എനിക്കെന്റെ പാറുവിനോട് ആണ് സംസാരിക്കേണ്ടത്

അവൾക് നിന്നോട് സംസാരിക്കാൻ ഇഷ്ടം അല്ലാ

അത് അവൾ എന്റെ മുഖത്ത് നോക്കി പറയട്ടെ..
പാറു……

പാർവതി അച്ഛനെ കെട്ടിപിടിച്ചു കരയുവായിരുന്നു

മോളെ ചെല്ല് അവനോട് പറ ഇനി മോളെ അനേഷിച്ചു വരണ്ടാന്നു..

അച്ഛാ എന്നെകൊണ്ട് പറ്റില്ല..

പറ്റണം അച്ഛനു വേണ്ടി…

അവൾ പതിയെ എഴുനേറ്റു മുറ്റത്തേക്കു ചെന്നു
അവളെ കണ്ടതും അവൻ അവളുടെ കൈൽ കുട്ടിപിടിച്ചു

പാറുട്ടി ന്താടി ഇതൊക്കെ എനിക്കൊന്നും മനസിലാവുന്നില്ല..

മനുവേട്ടാ പ്ലീസ് ഇനി എന്നെ ശല്യം ചെയ്യല്ലേ.. അവൾ കരഞ്ഞു കൊണ്ട് അവന്റെ കൈകൾ വിടുവിച്ചു അകത്തേക്കു ഓടി..

അവൾ പറഞ്ഞത് കേട്ടില്ലേ ഇനി നിനക്ക് പൊക്കുടേ..

അവളെ കൊണ്ട് ഇങ്ങനെ ആരാ പറയിചെന്നു എനിക്കറിയാം.. ഞാൻ അവരെ കാണാനാ പോകുന്നെ. അവൻ ദേഷ്യത്തോടെ ബൈക്കിൽ കയറി സ്പീഡ്ൾ ഓടിച്ചുപോയി… അപ്പോൾ  പാർവതിയുടെ വീടിന്റെ മുറ്റത്തു ഒരു കാർ വന്നു നിന്നു.

അകത്തേക്ക് പോകാൻ തുടങ്ങിയ പൂർണിമ കാർ വന്നതു കണ്ട് തിരിഞ്ഞു നോക്കി ഇതാരപ്പാ അടുത്തത്… കാറിൽനിന്നു സുമുഖൻ ആയ ഒരു ചെറുപ്പകാരനും ഒരു പെണ്ണും കുട്ടിയും ഇറങ്ങി

ആ പോയത് മനു അല്ലെ… അയാൾ പൂര്ണിമയോട് ചോദിച്ചു

അതെ മനുവിനെ അറിയ്യമോ

അറിയാം ഇന്നലെ മനുവിനെ ഞാൻ വിളിച്ചിരുന്നു മനുവാണ് ഇവിടുത്തെ അഡ്രസ് പറഞ്ഞു തന്നത്

ആരാണെന്നു എനിക്ക്  മനസിലായില്ല..

ഞാൻ അജയ് ഇതെന്റെ വൈഫ്‌ പ്രീതി മകൻ  ആദിത്യൻ ഞങ്ങൾ ekm നിന്നു വരുന്നു
പാർവതി ഇല്ലേ. ഞങ്ങള്ക്ക് ആ കുട്ടിയെ ഒന്നു കാണണം

നിങ്ങൾ കയറി ഇരിക്ക്… ഞാൻ അവളെ വിളിക്കാം..

അവർ കയറിയിരുന്നു

ഡീ… വാതിൽ തുറക്ക് നിന്നെ കാണാൻ ആരോ വന്നിരിക്കുന്നു
ഇനി എന്താ നീ ഒപ്പിച്ചു വച്ചേക്കുന്നേ

തുടരും….

എന്തിനാവും അവർ പാറു വിനെ കാണൻ വന്നത്
സിനി സജീവ് 🥰🥰

LEAVE A REPLY

Please enter your comment!
Please enter your name here