Home Latest അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല വിഷമം….അക്ഷയിന്റെ വിഷമം കേട്ട് പോലീസ് പോലും ഞെട്ടി!

അമ്മയെ കൊലപ്പെടുത്തിയതിൽ അല്ല വിഷമം….അക്ഷയിന്റെ വിഷമം കേട്ട് പോലീസ് പോലും ഞെട്ടി!

0

രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ അക്ഷയ് അശോകിനെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അമ്മ ദീപയെ (50) കൊന്ന രീതിയും അക്ഷയ് പൊലീസിനോട് വിശദീകരിക്കുകയും ചെയ്തു.എന്നാല്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ സ്വന്തം അമ്മയെ കൊലപ്പെടുത്തിയതില്‍ അക്ഷയ്ക്ക് ഇപ്പോഴും യാതൊരു വിധത്തിലുള്ള വിഷമവുമില്ലെന്നാണ് പൊലീസ് പറയുന്നത്.അമ്മയുടെ മരണത്തിലല്ല, ഭാവിജീവിതം അവതാളത്തിലായതിലാണു ദുഖമെന്നും അക്ഷയ് പോലീസിനോട് പറഞ്ഞത്.

അതിനിടെ കൊല്ലപ്പെട്ട ദീപയ്ക്കെതിരേ ഭര്‍ത്താവ് അശോകനും. കുെവെത്തില്‍ നിന്നെത്തിയ അശോകനും മകള്‍ അനഘയും ദീപയുടെ വഴവിട്ട ബന്ധങ്ങളെപ്പറ്റിയാണ് മൊഴിനല്‍കിയതെന്ന് പോലീസ്.

കേസില്‍ മകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായ മകന്‍ അക്ഷയ് അറസ്റ്റിലായതിനു പിന്നാലെയാണ് അശോകന്റെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷമായി ദീപ ഭര്‍ത്താവും മകളുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്തിയിരുന്നില്ല. എല്‍.ഐ.സി അഡൈ്വസര്‍ ജോലി ഉപേക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ദീപ തയാറായില്ലെന്നും അശോകന്‍ പറയുന്നു.

ക്രിസ്മസ് ദിനത്തില്‍ സിനിമ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടില്‍നിന്ന് ആരോ ഇറങ്ങിയോടുന്നത് കണ്ടെന്നാണ് മകന്‍ ആദ്യം പോലീസിനോടു പറഞ്ഞത്. അമ്മയുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ബന്ധുകള്‍ക്കും അറിയാമായിരുന്നെന്നും മൊഴിയിലുണ്ട്. അതിനാലാണ് ആത്മഹത്യയാണെന്നു വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും അമ്മയെ കാണാനില്ലെന്ന് ചേച്ചിയെ ധരിപ്പിച്ചതും. ക്രിസ്മസ് കേക്ക് വാങ്ങാനുള്ള പണം ദീപയില്‍നിന്ന് വാങ്ങിയശേഷമാണ് അക്ഷയ് കൊലയ്ക്ക് തുനിഞ്ഞതെന്ന് അന്വേഷണ സംഘം പറയുന്നു.സപ്ലിമെന്ററി പരീക്ഷയ്ക്ക് ട്യൂഷന് പോകുന്നതിനായി ഫീസ് ആവശ്യപ്പെട്ടത് തര്‍ക്കത്തിലേക്കു നയിച്ചെന്നും ഇതു കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നും പിന്നീട് അക്ഷയ് മൊഴി മാറ്റി പറയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here