Home തുടർകഥകൾ ദേവൂന്  എന്നെ കാണുമ്പോൾ പേടി തോന്നുണ്ടോ  എങ്കിൽ അമ്മയ്‌ക്കൊപ്പം താഴേക്കു പോയ്കൊളൂ… Part – 34

ദേവൂന്  എന്നെ കാണുമ്പോൾ പേടി തോന്നുണ്ടോ  എങ്കിൽ അമ്മയ്‌ക്കൊപ്പം താഴേക്കു പോയ്കൊളൂ… Part – 34

0

Part – 33 വായിക്കാൻ ഇവിടെ Click ചെയ്യുക.

രചന : ഇന്ദു സജി

എന്റെ നല്ല പാതി… ഭാഗം 34

ദേവു അലറിവിളിച്ചു  ഉണ്ണിയെ കെട്ടി പിടിച്ചു….

ദേവു എന്തായിത്…  പേടിക്കരുത്  നീ…
ഇത് ദേവനാണ്….  മാഷിന്റെ മകൻ….

ഉണ്ണിയെട്ടാ  എനിക്ക് പേടിയാവുന്നു…  നമുക്ക്  പോകാം..  അവൾ ഭയത്തോടെ അവനോട് പറഞ്ഞു…

നിനക്കെന്താ ദേവു പറഞ്ഞാൽ മനസിലാവില്ലേ…  എടി നേരെ  നോക്കാൻ…  അവളുടെ പ്രവർത്തി  മഹിയെ ദേഷ്യം പിടിപ്പിച്ചു…

ഈ സമയം അവളുടെ കരച്ചിൽ  കേട്ട്  അവിടേക്കു വന്ന  ഗീത  ടീച്ചറെ  കണ്ടു മഹി തലകുനിച്ചു  നിന്നു…

വേണ്ടമോനെ  അവൾക്ക്  പേടിയാകും നീ അവളെ നിര്ബന്ധിക്കണ്ട…  ടീച്ചറുടെ ശബ്ദം ഇടറിയിരുന്നു..  പറഞ്ഞിട്ടും കേൾക്കാതെ ആ അമ്മയുടെ കണ്ണുകൾ നീര് ചുരത്തുന്നുണ്ടായിരുന്നു…

ഗീത ടീച്ചറുടെ സംസാരം  കേട്ടു ദേവു തലയുയർത്തി  നോക്കി…  അവരുടെ അവസ്ഥ കണ്ടപ്പോൾ അവൾക്കു കുറ്റബോധം തോന്നി…

സോറി   ടീച്ചർ ഞാൻ പെട്ടന്നങ്ങനെ കണ്ടപ്പോൾ…

അവൾ അവരുടെ കൈ പിടിച്ചുകൊണ്ടു പറഞ്ഞു..

എല്ലാം കണ്ടും കെട്ടും നിസ്സഹായനായി ദേവൻ അവിടെ ഇരുന്നു…

മഹി അവന്റെയടുത്തേക്ക്  ചെന്നു…

ക്ഷമിക്കടാ …  അവൾ …  ഉണ്ണിക്കു  സങ്കടംകൊണ്ട് വാക്കുകൾ കിട്ടാതെ വന്നു….

ദേവു   ധൈര്യം സംഭരിച്ചു  അയാളെ നോക്കി….

ഹോ.. .  ഈശ്വരാ ..  മുഖമാകെ പൊള്ളിയടർന്നു  വികൃതമായിരിക്കുന്നു….

മുടിയിഴകൾ  ചകിരിപോലെ..   താടിയും മുടിയും കാരണം മുഖത്തിന്റെ  ഒരു ഭാഗം മറഞ്ഞ്ഞിരിക്കുന്നു…  എങ്കിലും അവിടെ ഇപ്പോളും ഐശ്വര്യം നിറഞ്ഞു നിൽക്കുന്നതാണ്…

മറുപാതി  ആദ്യം പറഞ്ഞപോലെ പൊള്ളിയടർന്നു മാറി ആളെ വികൃതമായിരിക്കുന്നു…

ഇതൊരു ആസിഡ് അറ്റാക്ക് ആണെന്ന് അവൾക്കു തോന്നി…

ഇടതു കാലിനും കയ്ക്കും  ശേഷിയില്ലാതെ വീൽ ചെയറിലൊരുന്നിരുന്ന  ആ രൂപത്തെ അവൾ വീണ്ടും വീണ്ടും നോക്കി….

ഉണ്ണിയേട്ടന്റെ പ്രായമുണ്ടാവും…  അതിൽ കൂടുതൽ തോന്നില്ല….

എന്നാലും എന്താവും പറ്റിയിട്ടുണ്ടാവുക…  അവൾ ചിന്തയിലാണ്…

ദേവൂന്  എന്നെ കാണുമ്പോൾ പേടി തോന്നുണ്ടോ  എങ്കിൽ അമ്മയ്‌ക്കൊപ്പം താഴേക്കു പോയ്കൊളൂ… ദേവൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഏയ്‌ ഇല്ല…  ഞാൻ ആദ്യം ഇങ്ങനെ കരുതിയില്ല  അതാ…  ഉണ്ണിയേട്ടൻ ഒരു സൂചന പോലും നൽകിയിരുന്നില്ല…  ഞാൻ ആ പാവത്തിനോട് മാപ്പ് പറഞ്ഞു.

അയ്യോ  നീ മാപ്പൊന്നും പറയേണ്ട കുട്ടി..  എന്റെ അവസ്ഥ  എനിക്കറിയുന്നതല്ലേ…

അയാൾ ഒന്ന് നിർത്തി…  എന്തോ ആലോചിച്ച ശേഷം  നെടുവീർപ്പിട്ടുകൊണ്ട്  മഹിയെ നോക്കി…

എന്താ ഉണ്ണീ  നീ പറയാതെ പെട്ടെന്നൊരു  വരവ്…

എന്തെങ്കിലും  പ്രശ്നമുണ്ടോ..?

മും  അവൾ ഇപ്പോൾ അങ്ങോട്ട്‌ വരുമെന്ന്  വിളിച്ചു  പറഞ്ഞെടാ…

അതാ ഞാൻ  ദേവുവിനെയും കൂട്ടി  ഇങ്ങോട്ടേക്കു വന്നത്..

ഹും ഞാൻ  ഊഹിച്ചു..

എന്താ ദേവൂന്  ആകെ ഒരു വിഷമം പോലെ താഴേക്കു പോകണോ…  ദേവൻ അവളോട്  ചോദിച്ചു.

ഇല്ല ചേട്ടാ …  ഞാൻ ഒക്കെ ആണ്..   പക്ഷേ  പറയാൻ പാടുണ്ടൊന്നു എനിക്കറിയില്ല  എങ്കിലും ഞാൻ  ഒരു കാര്യം  പറഞ്ഞോട്ടെ…  ഞാൻ  അവരെ രണ്ടാളെയും നോക്കിയ   ശേഷം  തുടർന്നു…

എനിക്കു  എന്താണ് എന്റെ ചുറ്റും  നടക്കുന്നതെന്ന് അറിയില്ല.  ആകെ ഭയമാണിപ്പോൾ… നിഗൂഢതയുടെ  ഒരു കൂടാരം തന്നെ എനിക്ക് ചുറ്റുമുള്ളതുപോലെ…   ഇത് പറയുമ്പോൾ  എന്റെ  അനുവാദമില്ലാതെ തന്നെ  മിഴികൾ  ഒഴുകിത്തുടങ്ങിയിരുന്നു…

ദേവൂ  എല്ലാം  നിന്നോട് പറയാൻ ആയി തന്നെയാണ് ഞാൻ നിന്നെ ഇവിടേയ്ക്ക് കൊണ്ടുവന്നത്..  മഹിയേട്ടൻ എന്നെ  ചേർത്തു പിടിച്ചുകൊണ്ടു  പറഞ്ഞു…

ഇവിടേക്കോ അതെന്താ അങ്ങനെ  ..  ഞാൻ ആകെ സംശയത്തിലായി. .

പെട്ടെന്നാണ്  മൊബൈൽ  റിങ്  ചെയ്തത്..  ദേവേട്ടൻ ആ ഫോണെടുത്തു..  ആളുടെ മുഖത്തൊരു ചിരിയൊക്കെ വന്നിട്ടുണ്ട്..

ഹെലോ…

ഹെലോ …  എന്ത് പണിയാണ്  മഹിയെട്ടാ  ഈ കാട്ടിയത് ..  ഞാൻ  വന്നപ്പോഴേക്കും  ഇവിടെ നിന്നും മുങ്ങി കളഞ്ഞുവല്ലേ…

മറു വശത്തു നിന്നും ആതിര പരിഭവം പറഞ്ഞു…

എത്ര മാത്രം കൊതിയോടെ വന്നതാണെന്നോ  ഇവിടെത്തിയപ്പോൾ  വണ്ടി കാണുന്നില്ല  അപ്പോഴേ എനിക്ക് മനസിലായി മഹിയെട്ടൻ  മുങ്ങിയെന്നു…

അതാ ഞാൻ അകത്തു കയറും മുൻപേ വിളിച്ചത്…

ഹാ  ആതി സോറി മോളേ  ഞാൻ അല്പം തിരക്കിലായി അതല്ലേ  ..  വരാനും വൈകും കാരണം ഞാൻ ഇപ്പോൾ കുറച്ചു ദൂരെയാടോ…

ഏഹ് അപ്പോൾ  ഉടനെ വരികയുമില്ല…  ശ്ശോ…  സത്യം പറയു മഹിയെട്ടാ…  എന്നെ മനഃപൂർവം ഒഴിവാക്കുന്നതല്ലേ…

ഹ ഹാ ഹാ…  അങ്ങനെയാണേൽ ഞാൻ ഫോൺ എടുക്കില്ലല്ലോ…  താനിതെന്താ  കുട്ടികളെ പോലെ …

മഹിയെട്ടന്റെ മുൻപിൽ കുട്ടിയാവാനാണു  എനിക്കിഷ്ടം ..  അവൾ ചിണുങ്ങി..

ഹും ശരി സമ്മതിച്ചു  ഇപ്പോൾ നീ അകത്തേക്ക് ചെല്ല്..  ഇല്ലേൽ അതുമതി എല്ലാവരും വിഷമിക്കാൻ .   ഞാനും കുറച്ചു  തിരക്കിലാണ്  പിന്നെ വിളിക്കാം…  ദേവൻ  ഫോൺ  കട്ട്‌  ചെയ്തു  കണ്ണുകൾ തുടച്ചു…

ദേവു  ആകെ അമ്പരപ്പിലാണ് ..

സംസാരം കേട്ടിട്ട്  ആതിര ആവാനാണ് സാധ്യത അപ്പോൾ മഹിയേട്ടനായി ദേവേട്ടനാണോ അവളെ വിളിച്ചത്… ആകെ വട്ടാവുന്ന ലക്ഷണമാണാല്ലോ..  എന്റെ ദൈവമേ എന്തൊക്കെയാ എനിക്ക് ചുറ്റും നടക്കുന്നത്…

…………………….

ദേവാ  എന്താടാ ഇത്  കരയുന്നോ…  ഉണ്ണി അവനെ സമാധാനിപ്പിച്ചു…

ഏയ്‌  ഇല്ലടാ,   ഞാൻ  ഇന്നവൾക്കാരുമല്ലല്ലോ എന്നാലോചിച്ചപ്പോൾ…  അറിയാതെ.. ദേവൻ വിതുമ്പി..

ആരാ  പറഞ്ഞത്  നീ അവൾക്കാരുമല്ല  എന്ന്  നീ അവളുടെ എല്ലാം ആണ് അവൾ സ്‌നേഹിച്ചിരുന്നതും ഇപ്പോൾ സ്നേഹിക്കുന്നതും നിന്നെ മാത്രമാണ്…  പിന്നെ അവളുടെ ഓർമകളിൽ നിന്നും നിന്റെ രൂപം മാത്രമല്ലേ  മാഞ്ഞുപോയുള്ളു..  നിന്റെ ശബ്ദം  ഇന്നും അവൾ തിരിച്ചറിയുന്നില്ലേ…

മഹിയുടെ വാക്കുകളെല്ലാം ദേവുവിൽ സ്ഫോടനങ്ങൾ ഉണ്ടാക്കി…

താൻ അറിയാൻ കിടക്കുന്ന ഒരു വലിയ സത്യത്തിലേക്കുള്ള  സൂചനകളാണ് അവയെന്ന്  എനിക്കു  മനസിലായി…

ഇപ്പോൾ കാര്യങ്ങൾ കുറച്ചു വ്യക്തമായി തുടങ്ങിയിട്ടുണ്ട് ..  എന്റെ ഊഹങ്ങൾ ശരിയാണെങ്കിൽ ആതിരയുടെ  കാമുകൻ  മഹിയേട്ടനല്ല  ദേവേട്ടനാണ് ..

പിന്നെ അവൾ വിളിക്കുന്നതും ദേവേട്ടനെയാണ്..  അപ്പോൾപിന്നെ   മഹിയേട്ടനെയാണെന്നു അവൾ എന്തിനാ പറഞ്ഞത്…

ഓർമ നഷ്ടമായിന്നു പറയുന്നത്  എങ്ങനെയാണു..  എന്തിനാണ് എല്ലാവരും ആതിരയെ  ഭയക്കുന്നത് ..

ആലോചിച്ചിട്ട്  ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ….

ദേവുവിന്  ആകെ തളരുന്നത് പോലെ തോന്നി….  സപ്പോര്ടിനായി  അവൾ മഹിയുടെ തോളിലേക്ക്  ചാഞ്ഞിരുന്നു…

ദേവനെ സമാധാനിപ്പിക്കുന്നത്തിനിടയിൽ  ദേവൂന്റെ കാര്യം അവർ രണ്ടാളും വിട്ടു പോയിരുന്നു…

മഹിയുടെ മേലേക്ക്  അവൾ ചാഞ്ഞിരുന്നപ്പോഴാണ് അവളുടെ കാര്യം അവർ ശ്രദ്ധിച്ചത്…

ഏഹ് ദേവു…  എന്താടാ …  എന്തപറ്റിയത് …  മഹി അവളോട്‌ ചോദിച്ചു.

ഉണ്ണിയേട്ടാ കുറച്ചു വെള്ളം  വേണം  അവൾ പരവശയായി പറഞ്ഞു…  അവളുടെ ആവശ്യമറിഞ്ഞ ദേവൻ ചെയർ ഉരുട്ടി ടേബിളിനടുത്തേക്കു പോയി ഫ്ലാസ്കിൽ നിന്നും വെള്ളമെടുത്തു  അവൾക്കു നൽകി….

ആർത്തിയോടെ അവളതു വാങ്ങി കുടിച്ചു.

തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here