Home തുടർകഥകൾ ആ കൈ പിടിച്ചു നടക്കാൻ വല്യ കൊതിയാ പക്ഷേ എന്ത് ചെയ്യാൻ യോഗല്യ. അടുത്തേക്ക് ചെല്ലുമ്പോഴേ…...

ആ കൈ പിടിച്ചു നടക്കാൻ വല്യ കൊതിയാ പക്ഷേ എന്ത് ചെയ്യാൻ യോഗല്യ. അടുത്തേക്ക് ചെല്ലുമ്പോഴേ… Part – 4

0

Part – 3 വായിക്കാൻ ഇവിടെ Click ചെയ്യുക.

ഒരു ചെറിയ തേപ്പും അതിന്റെ ആഫ്റ്റർ എഫക്റ്റും ഭാഗം 4

രചന : ലക്ഷിത

“ഡി ക്ലാസ്സ്‌ കഴിഞ്ഞോ”

” ഉം കഴിഞ്ഞു പുറത്തേക്കു വന്നോണ്ടിരിക്കുവാ” ”

ഉം എന്നാ പെട്ടന്ന് വാ ഞാൻ നിന്റെ കോളേജിന്റെ ഫ്രണ്ടിൽ ഉള്ള മൊബൈൽ ഷോപ്പ് ന്റെ അടുത്തുണ്ട് ”

അത്‌ കേട്ടതും ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി മൊബൈൽ ഷോപ്പ് ന്റെ മുമ്പിൽ കൂട്ടം കൂടി നിക്കുന്ന ചെത്തു ചെക്കന്മാരിൽ നിന്നും വത്യസ്തനായി അതാ നമ്മുടെ കഥാനായകൻ ഒരു കാവി കൈലിയും നരച്ച ഒരു ബ്ലൂ ഷർട് ഉം. ഒരു പുഞ്ചിരിയും ഫിറ്റ്‌ ചെയ്തങ്ങനെ നിക്കുന്നു.

ഞാൻ മണിച്ചേട്ടനെ എൻ്റെ ചങ്ക് കൾക്ക് പരിചയപ്പെടുത്തി രണ്ടിന്റേം മോന്ത ഫ്രൈഡ് റൈസ് ന്റെ കൂടെ വളിച്ച സാമ്പാർ കിട്ടിയപോലെയായി. പെട്ടന്ന് തന്നെ അവര് ടാറ്റയും പറഞ്ഞു പോയി

“വാ പോകാം ”

” ഉം നടക്കാം ”

” നടക്കാനല്ല വണ്ടീൽ കേറു ”

ഞാൻ അന്തം വിട്ടു മണി ചെട്ടനെ നോക്കി പുള്ളി ഒരു ബൈക്കിൽ ചാരി നിക്കുവാ അത്രേം നേരം ഞാൻ വിചാരിച്ചേ ആരാന്റെ ബൈക്കിൽ ചാരി നിക്കുവാന്നാ എന്റെ നോട്ടം കണ്ടു മണി ചേട്ടൻ പറഞ്ഞു

” ഇന്നെടുത്തതാ നിന്നെ കാണിക്കാൻ കൊണ്ട് വന്നതാ”

എൻ്റെ സന്തോഷത്തിനു അതിരില്ല അങ്ങനെ ആദ്യമായി ഞാൻ ഒരാളിന്റെ ബൈക്കിന്റെ പിന്നിൽ കയറി അന്നത്തെ രാത്രി സ്വപ്നത്തിൽ മുഴുവൻ ഞാനും മണിച്ചേട്ടനും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ നമ്മുടെ ചങ്കുകൾ എന്നെ ബ്രെയിൻ വാഷ് ചെയ്യാൻ ചെറിയേ … ഒരു ശ്രമം വേറൊന്നും ഇല്ല രണ്ടിനും എൻ്റെ മണി ചേട്ടനെ പിടിച്ചില്ല

“എൻ്റെ താരേ ഇത്രേം ഭംഗി ഇല്ലാത്ത ഒരു ചെക്കൻ ആണെന്ന് ഞാൻ വിചാരിച്ചില്ല ” ”

“ശെരിയാ അല്ലെങ്കിലും എനിക്ക് ആ ചെക്കന്റെ ജോലി പോലും ഇഷ്ടായിട്ടില്ല പിന്നേം വിചാരിച്ചേ ജൂവലറിയിലൊക്കെ സെയിൽസ് മാനായി നിക്കുന്ന ചെക്കന്മാരെ പോലെ കുറച്ചു ഭംഗി എങ്കിലും ഉണ്ടാകുംന്നാ ബെസ്റ്റ് കോലോം അതിനു പറ്റിയ ഒരു ഹെയർ സ്റ്റൈലും ഡ്രസിങും “,

” ഉം അതേ ഇതിനെക്കാളും നല്ല ചെക്കന്മാരെ അല്ലേടി നമ്മള്‌ ചുമ്മാ വായിനോക്കുന്നേ അപ്പൊ പിന്നെ പ്രേമിക്കുമ്പോ………. ”

” എന്റെ പൊന്നു കൊച്ചുങ്ങളെ ചുമ്മാ വായിനോക്കുന്നത് വേറെ സ്നേഹിക്കുന്നത് വേറെ എൻ്റെ ലൈഫ് പാർട്ണർ ആകാൻ ഉള്ള ആളിനെ പറ്റി ഉള്ള സങ്കല്പം നിങ്ങൾക്ക് അറിയാമോ ”

രണ്ടും അന്തം വിട്ടു എന്നെ തന്നെ നോക്കി ഇരിക്കുവാ

” നല്ല പൗരുഷ ശബ്ദം ഉള്ള താടിയും മീശയും ഉള്ള ആവറേജ് പൊക്കം ഉള്ള കുറച്ചു മെലിഞ്ഞ ഒരു ഇരുനിറക്കാരൻ ” എങ്ങനെയുണ്ട് എന്ന ഭാവത്തിൽ ഞാൻ അവളുമാരെ നോക്കി രണ്ടിനും ഞാൻ എന്തോ വൃത്തികേട് പറഞ്ഞ പോലത്തെ ഭാവം

” എൻ്റെ മണിച്ചേട്ടൻ അങ്ങനെ ആണ് അതല്ലേ ഞാൻ അയാളെ പ്രേമിച്ചു പോയേ പിന്നെ ജോലിയും ഡ്രസിങ് സെൻസും ഒക്കെ ആളൊരു നാട്ടിൻപുറത്തുകാരൻ അല്ലെ”

” മതി മതി നിർത്തിക്കേ ഇവള് നന്നാവൂല്ല നയനെ നീ വാന്നേ ”

അങ്ങനെ അവർ ആ വിഷയം വിട്ടു എന്നാലും ഇടക്ക് ഇടക്ക് എന്നെ കുത്താൻ മറന്നില്ല ജാക്യു ലിനാണു അതിനു മുന്നിൽ.അങ്ങനെ സെമസ്റ്ററുകൾ മാറി മറിഞ്ഞു ഞാൻ ലാസ്റ്റ് സെമസ്റ്റർ വിദ്യാർത്ഥിനി ആയി മണിച്ചേട്ടനും ആയി ഇപ്പോഴും കട്ട പ്രണയം ട്യൂഷൻ ന്റെ പേരും പറഞ്ഞു മണിച്ചേട്ടന്റെ കൂടെ പല സൺഡേ യും കറങ്ങാൻ പോക്കും നടക്കുന്നുണ്ടായിരുന്നു

.കറങ്ങാൻ പോക്ക് എന്ന് കരുതി കൂടുതൽ ഒന്നും വിചാരിക്കരുത് ട്യൂഷനു കയറാതെ രാവിലെ മുതൽ ടൗണിലെ കൃഷന്റെ അമ്പലത്തിൽ ശീവേലി കഴിയും വരെ അമ്പലത്തിലേക്കുള്ള പടിക്കെട്ടുകളിൽ ഇരുന്നു സംസാരിക്കും പിന്നെ അവിടുന്ന് നടന്നു ബസ് സ്റ്റാൻഡ് വരെ പോകും അതും നേരെയല്ല ടൗണിലൂടെ ഒന്ന് കറങ്ങി.ആ ദിവസങ്ങളിൽ ബൈകിനു ലീവാ പക്ഷേ ഒരു കുഴപ്പം ഉണ്ട് എന്നിൽ നിന്നും രണ്ടടി ദൂരം മാറിയേ നടക്കു ആ കൈ പിടിച്ചു നടക്കാൻ വല്യ കൊതിയാ പക്ഷേ എന്ത് ചെയ്യാൻ യോഗല്യ. അടുത്തേക്ക് ചെല്ലുമ്പോഴേ പറയും ആരേലും കാണും നീ ഒന്ന് മാറി നടക്കൂന്ന് ഇത്ര പേടി ആണെങ്കിൽ എന്തിനാ വരുന്നേ എന്ന് ചോദിച്ചാൽ ഉടനെ പറയും ആരേലും കണ്ടു നിന്റെ വീട്ടിൽ അറിഞ്ഞു വല്യ പ്രശ്നം വല്ലതും ആയാൽ നിന്നെ പെട്ടന്ന് കെട്ടിച്ചു വിടും പെട്ടന്ന് ഒന്നും ചെയ്യാൻ പറ്റിയ അവസ്ഥയൊന്നും അല്ല എന്റേതെന്ന് നിനക്കു അറിയാല്ലോ .

എനിക്ക് പേടിയാ നിന്നെ എനിക്ക് കിട്ടാതായോലോന്ന് അതു കേൾക്കുമ്പോ അതു വരെ തോന്നിയ ദേഷ്യം ഒക്കെ അലിഞ്ഞു പോകും പിന്നെ ആ കൈ പിടിച്ചൊന്ന് നടക്കാൻ കൊതിച്ചങ്ങനെ ഞാൻ കൂടെ നടക്കും അങ്ങനെ ദിവസങ്ങൾ കഴിഞ്ഞുപോയി ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു കയറി വന്നപ്പോൾ വല്യ മാമൻ വീട്ടിൽ ഉണ്ട് വല്യ സന്തോഷം തോന്നി മാമന്റെ വക എന്തെങ്കിലും ഗിഫ്റ്റ് കിട്ടുമല്ലോ മുറിയിൽ എത്തി ഞാൻ തനു നോട് ചോദിച്ചു

” മാമൻ എന്താടി കൊണ്ട് വന്നേ? ”

“എനിക്ക് കൊണ്ട് വന്നത് ബ്ലാക്ക്‌ ഉം റെഡ് ഉം കൂടി ചേർന്ന ഒരു ചുരിദാർ മെറ്റീരിയൽ പിന്നെ ഒരു മൊബൈൽ അവൾ അതെടുത്തു കാണിച്ചു പിന്നെ പിന്നെ… ചേച്ചിക്ക് കൊണ്ടുവന്നത്………. ഒരു എംബിഎ ക്കാരൻ ചെക്കൻ അതും ഫാമിലി ബിസിനസ് ഒക്കെ ഉള്ള ഒറ്റമോനായ ഒരു ചെക്കൻ ” ഒരു നാണത്തോടെ എന്നെ കാലിയാക്കി അവൾ പറഞ്ഞു.പറഞ്ഞു തീർന്നതും എന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി അത്‌ നിന്ന നിൽപ്പിൽ എന്നെ ദഹിപ്പിച്ചു കളഞ്ഞു .

( തുടരും )

കഥ ലൈക്‌ ചെയ്യുകയും കമന്റ്‌ ചെയ്യുകയും ചെയ്യുന്ന എല്ലാ പ്രിയ വായനക്കാർക്കും നന്ദി

LEAVE A REPLY

Please enter your comment!
Please enter your name here